1 GBP =99.00INR                       

BREAKING NEWS

അതിര്‍ത്തിയില്‍ സംഘര്‍ഷം കൂടിയതോടെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വിമാനത്തില്‍ നിന്നിറക്കില്ലെന്ന ഉത്തരവ് നടപ്പിലാക്കുന്നത് തിങ്കളാഴ്ച്ച വരെ നീട്ടി; പുതിയ മാരക വകഭേദം കണ്ടെത്തിയതോടെ ബ്രസീലില്‍ നിന്നുള്ള വിമാനങ്ങള്‍ക്കും വിലക്ക്

Britishmalayali
kz´wteJI³

ബ്രിട്ടനിലേക്ക് എത്തുന്നവര്‍ക്ക് യാത്ര ആരംഭിക്കുന്നതിന് 72 മണിക്കൂര്‍ മുന്‍പെടുത്ത കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമക്കിക്കൊണ്ട് സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. വെള്ളിയാഴ്ച്ച രാവിലെ 4 മണിമുതല്‍ക്ക് ഇത് പ്രാബല്യത്തില്‍ വരുമെന്നാണ് നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍, യത്രക്കാരുടെ പരിഭ്രാന്തിയും അതിര്‍ത്തിയില്‍ സംഘര്‍ഷ സാധ്യതയും കണക്കിലെടുത്ത് ഇത് തിങ്കളാഴ്ച്ച മാത്രമേ നടപ്പാക്കുവാന്‍ ആരംഭിക്കുകയുള്ളു എന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

വിമാന ടിക്കറ്റുകള്‍ ബുക്ക് ചെയ്ത പല യാത്രക്കാര്‍ക്കും സമയത്ത് ടെസ്റ്റ് റിപ്പോര്‍ട്ട് ലഭിക്കാത്തതാണ് പരിഭ്രാന്തിക്ക് കാരണമായത്. മാത്രമല്ല, ഏത് തരം പരിശോധനയാണ് ചെയ്യേണ്ടതെന്ന് സര്‍ക്കാര്‍ ഉത്തരവില്‍ വ്യക്തമാക്കാത്തതിന്റെ ആശയക്കുഴപ്പം നിലനില്‍ക്കുന്നു എന്ന് വിമാനക്കമ്പനികളും പരാതിപ്പെട്ടിരുന്നു. ഇന്നലെ രാത്രി വളരെ വൈകിയാണ് ഇക്കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ വ്യക്തത കൈവരുത്തിയത്. റാപ്പിഡ്-റിസല്‍ട്ട് ലാറ്ററല്‍ ഫ്ളോ പരിശോധന ആയാലും മതി എന്ന് സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.

തിങ്കളാച്ച വരെ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ എത്തുന്ന യാത്രക്കാരെ വിമാനത്തില്‍ നിന്നും ഇറങ്ങാന്‍ അനുവദിക്കും. പിഴയൊടുക്കേണ്ടതുമില്ല. എന്നാല്‍, ഈ നിയമം പ്രാബല്യത്തില്‍ വരുന്ന തിങ്കളാഴ്ച്ച മുതല്‍ ഇത്തരത്തില്‍ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത യാത്രക്കാരുമായെത്തിയാല്‍ വിമാന കമ്പനികള്‍ പിഴയൊടുക്കേണ്ടതായി വരും. യാത്രക്കാരൊന്നിന് 2000 പൗണ്ടായിരിക്കും പിഴ. അതേസമയം, പ്രതിരോധ വകുപ്പ് ഉദ്യോഗസ്ഥര്‍, വിമാന ജീവനക്കാര്‍ എന്നിവര്‍ക്ക് പരിശോധന ആവശ്യമില്ല എന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു.

അതിനിടയില്‍, ജനിതകമാറ്റം സംഭവിച്ച പുതിയ ഒരിനം കൊറോണ വൈറസിനെ ബ്രസീലില്‍ കണ്ടെത്തിയതോടെ ബ്രസീലുമായുള്ള എല്ലാ യാത്രാ ബന്ധങ്ങളും ബ്രിട്ടന്‍ വിഛേദിച്ചു. വാക്സിനെതിരെ പോരാടാന്‍ കെല്‍പുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ പുതിയ ഇനത്തെ കുറിച്ച് നാല് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രമാണ് അറിവ് ലഭിക്കുന്നത്. കെന്റിലേയും ദക്ഷിണാഫ്രിക്കയിലേയും വകഭേദങ്ങളേ പോലൊ ഇതിനും അതി തീവ്രമായ വ്യാപന ശേഷി ഉണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ സാക്ഷ്യപ്പെടുത്തുന്നത്.

മറ്റുപല രാജ്യങ്ങളിലും എത്തുന്ന വിദേശികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമായിരിക്കുമ്പോള്‍ ബ്രിട്ടന്‍ അത്തരത്തിലൊരു നിബന്ധന കൊണ്ടുവരാന്‍ 10 മാസം വൈകിയതെന്തിനെന്ന ചോദ്യം ഉയരുന്നുണ്ട്. നാലു ദിവസം മുന്‍പ് ബ്രസീലിയന്‍ ഇനത്തെ കുറിച്ചുള്ള വിവരം ലഭിച്ചിട്ടും അതിര്‍ത്തികള്‍ ബ്രസീലില്‍ നിന്നുള്ള യാത്രക്കാര്‍ക്കായി അടക്കാത്തതിനെ ചൊല്ലിയും വിവാദങ്ങള്‍ ഉയരുന്നു.

പുതിയ നിയമമനുസരിച്ച്, തിരിച്ചുവരുന്ന ബ്രിട്ടീഷുകാര്‍ ഉള്‍പ്പടെ, ഇവിടെയെത്തുന്ന എല്ലാവരും യാത്രയ്ക്ക് 72 മണിക്കൂര്‍ നേരത്തേയുള്ള കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം ഇതില്ലാതെ വന്നാല്‍ 500 പൗണ്ട് വരെ പിഴയൊടുക്കേണ്ടതായി വരും. അതിനിടയില്‍, ബ്രസീലില്‍ നിന്നുള്ള പുതിയ ഇനംരാജ്യത്തിനകത്ത് കയറാതിരിക്കാന്‍, തെക്കേ അമേരിക്കയില്‍ നിന്നുള്ള മുഴുവന്‍ ഫ്ളൈറ്റുകളും ഇന്ന് നിരോധിച്ചേക്കും എന്നൊരു സൂചന ലഭിച്ചിട്ടുണ്ട്. ഈ ഇനം കൂടി ബ്രിട്ടനിലെത്തിയാല്‍, സാധാരണ നിലയിലേക്കുള്ള തിരിച്ചു പോക്ക് ഒരുപക്ഷെ ഉടനെയൊന്നും ബ്രിട്ടന് സാധ്യമാകില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category