1 GBP =99.00INR                       

BREAKING NEWS

ശിപായി ലഹളയെന്ന് പേരിട്ട് ബ്രിട്ടീഷുകാര്‍ അടിച്ചമര്‍ത്തിയ ഒന്നാം സ്വാതന്ത്ര്യ സമരത്തിന് ഒടുവില്‍ ബ്രിട്ടന്റെ അംഗീകാരം; യുദ്ധത്തില്‍ കൊല്ലപ്പെട്ട ബ്രിട്ടീഷുകാരന്റെ പേരിലുള്ള റോഡിന് ഇനി ഗുരു നാനാക്കിന്റെ പേര്

Britishmalayali
kz´wteJI³

1857 ലെ സൈനിക കലാപം വെറുമൊരു ശിപായി ലഹളയായിരുന്നു ബ്രിട്ടീഷുകാര്‍ക്ക്. എന്നാല്‍ അതിനെ ആദ്യമായി ഒന്നാം സ്വാതന്ത്ര്യ സമരം എന്ന് വിശേഷിപ്പിച്ചത് വീര്‍ സവര്‍ക്കര്‍ ആയിരുന്നു. എന്നിരുന്നാലും ഇന്ത്യന്‍ ചരിത്രകാരന്മാര്‍ക്ക് പോലും അത്തരത്തിലൊരു വിശേഷണം അംഗീകരിക്കാന്‍ പിന്നെയും കാലങ്ങള്‍ എടുത്തു. ഇപ്പോഴിതാ ബ്രിട്ടനും പരോക്ഷമായിട്ടാണെങ്കിലും അംഗീകരിക്കുകയാണ്, അത് വെറുമൊരു ലഹളയായിരുന്നില്ല, മറിച്ച് സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള പോരാട്ടം തന്നെയായിരുന്നു എന്ന്.

സൗത്ത്ഹാളിലെഹാവ്ലോക്ക് റോഡിന്റെ പേരുമാറ്റിയാണ് ബ്രിട്ടന്‍ ഇക്കാര്യം അംഗീകരിച്ചിരിക്കുന്നത്. 1826 ലെ ആദ്യ ആംഗ്ലോ-ബര്‍മ്മീസ് യുദ്ധം, 1839 ലെ ആദ്യ അഫ്ഗാന്‍ യുദ്ധം എന്നിവയില്‍ സുപ്രധാനമായ പങ്ക് വഹിച്ചതിന് ശേഷമാണ് മേജര്‍ ജനറല്‍ ഹെന്റി ഹാവ്ലോക്ക് ഇന്ത്യയിലെത്തുന്നത്. ബ്രിട്ടീഷ സൈന്യത്തിലുണ്ടായിരുന്ന പട്ടാളക്കാരുടെ നേതൃത്വത്തില്‍ ആരംഭിച്ച കലാപം ഒന്നാം സ്വാതന്ത്ര്യ സമരമായി വികസിച്ചപ്പോള്‍ അതിനെ നേരിടുന്നതിനായി ഹാവ്ലോക്കിനെയായിരുന്നു നിയമിച്ചത്.

ഇന്ത്യന്‍ സൈനികരില്‍ നിന്നും ലക്നൗ തിരിച്ചു പിടിക്കലായിരുന്നു പ്രധാന ലക്ഷ്യം. രണ്ട് തവണ പരാജയപ്പെട്ടെങ്കിലും മൂന്നാം തവണ ഹാവ്ലോക്ക് അത് നേടി. എന്നാല്‍ ആ വിജയം അധികനാള്‍ നീണ്ടുനിന്നില്ല. ഇന്ത്യന്‍ സൈനികരുടെ ഒരു വിഭാഗം എത്തി ലക്നൗ തിരിച്ചുപിടിച്ചു. കടുത്ത യുദ്ധത്തിനൊടുവില്‍ ലക്നൗ വീണ്ടും തിരിച്ചുപിടിക്കാന്‍ ഹാവ്ലോക്കിന് കഴിഞ്ഞു. എന്നാല്‍,ലക്നൗ തിരിച്ചുപിടിച്ച് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ 1857 നവംബര്‍ 24 ന് അദ്ദേഹം അതിസാരം പിടിപെട്ട് മരണമടയുകയായിരുന്നു.

ബ്രിട്ടീഷ് സാമ്രാജ്യം വിപുലപ്പെടുത്തിയവരില്‍ സുപ്രധാന പങ്ക് വഹിച്ച വ്യക്തികളില്‍ ഒരാളായിരുന്നു കാബൂള്‍ പിടിച്ചെടുത്ത ഹാവ്ലോക്ക്. ഇദ്ദേഹത്തിന്റെ ഒരു പ്രതിമ ട്രഫാല്‍ഗര്‍ ചത്വരത്തില്‍ ഇപ്പോഴുമുണ്ട്. ഇദ്ദേഹത്തിന്റെ ബഹുമാനാര്‍ത്ഥമാണ് സൗത്ത്ഹാളിലെ റോഡിന് ഹാവ്ലോക്ക് റോഡ് എന്ന് നാമകരണം ചെയ്തത്. ഇതാണ് ഇപ്പോള്‍ മാറ്റി ഗുരു നാനാക്ക് റോഡ് എന്നാക്കി മാറ്റിയിരിക്കുന്നത്. ലണ്ടന്‍ കൗണ്‍സിലിന്റെ ഈ തീരുമാനം ഇപ്പോള്‍ കടുത്ത വിമര്‍ശനത്തിന് വിധേയമായിരിക്കുകയാണ്.
 

ചരിത്രത്തെ മായ്ച്ചുകളയാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്നാണ് വിമര്‍ശനം ഉയരുന്നത്. മാത്രമല്ല, ഇത് ബ്രിട്ടന്റെ സാംസ്‌കാരിക പാരമ്പര്യം ഇല്ലാതെയാക്കാനുള്ള ശ്രമങ്ങളില്‍ അവസാനത്തേതാണിതെന്നും വിമര്‍ശനമുയരുന്നു. പടിഞ്ഞാറന്‍ ലണ്ടനിലെ ഈലിംഗിലുള്ള സൗത്ത്ഹാള്‍ നിവാസികളില്‍ 50 ശതമാനത്തിലധികവും ഇന്ത്യന്‍ വംശജരാണ്. ലണ്ടനിലെ ലിറ്റില്‍ ഇന്ത്യ എന്നാണ് ഈ പ്രദേശം അറിയപ്പെടുന്നതുതന്നെ. ഇവര്‍ക്കിടയില്‍ ഈ നടപടിക്ക് സ്വീകാര്യതയുണ്ടായിട്ടുണ്ട്.

മാത്രമല്ല, ബ്രിട്ടീഷുകാരില്‍ പലരും ഇതിനെ അനുകൂലിക്കുന്നുണ്ട്. ഒരു ജനതയെ അടിച്ചമര്‍ത്തിയ വ്യക്തിയായിരുന്നു ഹാവ്ലോക്ക് എന്നാണ് ഇവര്‍ പറയുന്നത്. മാത്രമല്ല, സാമ്രാജ്യത്വത്തിന്റെ വാടകക്കൊലയാളി കൂടിയായിരുന്നു ഇയാളെന്നും പറയുന്നു. സിക്ക് മത സ്ഥാപകനായ ഗുരു നാനാക്കിന്റെ പേര് ഈ റോഡിന് നല്‍കുന്ന കാര്യം കഴിഞ്ഞ ജൂലായില്‍ തന്നെ പ്രഖ്യാപിച്ചിരുന്നു. ഈ പ്രഖ്യാപനം നടത്തുമ്പോള്‍ കൗണ്‍സിലര്‍ ജൂലിയന്‍ ബെല്‍ അന്നു പറഞ്ഞത് സാമ്രാജ്യത്വത്തിന്റെ ഇരുളടഞ്ഞ ഭൂതകാലത്തില്‍ നിന്നുള്ള മോചനമാണിത് എന്നായിരുന്നു.

ഇപ്പോള്‍ പുനര്‍നാമകരണം ചെയ്തിരിക്കുന്ന റോഡിലാണ് ഇന്ത്യയ്ക്ക് പുറത്തുള്ള ഏറ്റവും വലിയ ഗുരുദ്വാരയായ ശ്രീ ഗുരുസിംഗ് സഭസ്ഥിതിചെയ്യുന്നത്. ഇതും ഈ റോഡിന് ഗുരുനാനാക്കിന്റെ പേര് നല്‍കുന്നതിനുള്ള ഒരു കാരണമായിട്ടുണ്ട്. അതേസമയം ഗുരുനാനാക്കിന്റെ പേര് റോഡിന് നല്‍കുന്നതിനെ ചില സിക്കുകാരും എതിര്‍ക്കുന്നുണ്ട്. ജീസസ് ക്രൈസ്റ്റ് റോഡ് എന്നതൊന്ന് എവിടെയും കണ്ടിട്ടില്ല എന്നാണ് അക്കൂട്ടത്തില്‍ പെട്ട ഒരു വ്യക്തി പറഞ്ഞത്. ഗുരുദ്വാരയുടെ തലവനും പുനര്‍നാമകരണത്തിന് എതിരാണ്.

ജീസസ് ക്രൈസ്റ്റ് റോഡോ, പ്രവാചകന്‍ മുഹമ്മദ് നബി റോഡോ എവിടെയും കാണില്ല. അവര്‍ക്ക് തുല്യമായ സ്ഥാനമാണ് സിക്ക് മതവിശ്വാസികളില്‍ ഗുരു നാനാക്കിനോടുള്ളത്. അതുകൊണ്ടുതന്നെ ഗുരു നാനാക്കിന്റെ പേര് റോഡിന് നല്‍കുന്നത് സിക്ക് വിശ്വാസികളെ വേദനിപ്പിക്കുമെന്ന് അദ്ദേഹം പറയുന്നു. മയക്കു മരുന്ന് കച്ചവടക്കാരും, ലൈംഗിക തൊഴിലാളികളും അഴിഞ്ഞാടുന്ന ഒരു റോഡ് മഹാനായ ഗുരുവിന്റെ പേരില്‍ അറിയപ്പെടുന്നത് ശരിയല്ല എന്നാണ് മറ്റൊരാള്‍ സമൂഹ മാധ്യമത്തിലൂടെ പ്രതികരിച്ചത്.

അതേസമയം ഹാവ്ലോക്കിന്റെ പരമ്പരയിലുള്ള എമിലി മെക് കെന്‍സീ എന്ന യുവതി ഈ നടപടിയെ സ്വാഗതം ചെയ്യുകയാണ് തന്റെ പൂര്‍വ്വികന്റെ ചരിത്രം എല്ലാക്കാലത്തും ബ്രിട്ടീഷ് ചരിത്രത്തിന്റെ ഭാഗമായിരുന്നു എന്നും എന്നാല്‍, കുടുംബത്തിലെ പുതിയ തലമുറയ്ക്ക് ലോകത്തെ കുറിച്ചുള്ള കാഴ്ച്ചപ്പാട് മറ്റൊന്നാണെന്നും അവര്‍ വ്യക്തമാക്കി. പേരുമാറ്റത്തെ അനുകൂലിച്ചെത്തിയ എമിലിക്ക് സമൂഹമാധ്യമങ്ങളില്‍ വലതുപക്ഷക്കാരുടെ പൊങ്കാലയാണ്. വെള്ളക്കാരിയുടെ കുറ്റബോധം എന്നാണ് പലരും ഇവരുടെ അഭിപ്രായത്തെ പരിഹസിക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category