1 GBP =99.00INR                       

BREAKING NEWS

രാജ്യം മുഴുവന്‍ നില്‍ക്കാതെ മഞ്ഞു പെയ്യുന്നു; ചിലയിടങ്ങളില്‍ എട്ടിഞ്ച് വരെ മഞ്ഞു വീഴ്ച; നിരവധിയിടങ്ങളില്‍ അപകടം; ഇന്ന് റോഡില്‍ ഇറങ്ങുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തുക

Britishmalayali
kz´wteJI³

പുതുവത്സരദിനത്തോടെ ആരംഭിച്ച തീവ്ര ശൈത്യകാലം ചെറിയൊരു ഇടവേളയ്ക്ക് ശേഷം വര്‍ദ്ധിച്ച ശക്തിയോടെ തിരികെയെത്തുന്നു. രാജ്യം മുഴുവന്‍ എട്ടിഞ്ച് കനത്തില്‍ വരെ മഞ്ഞുവീഴ്ച്ചയുണ്ടായി. വടക്കന്‍ ഇംഗ്ലണ്ടിലും, സ്‌കോട്ട്ലാന്‍ഡിലുമാണ് തീവ്രമായ തണുപ്പ് അനുഭവപ്പെട്ടത്. കനത്തില്‍ പതിക്കുന്ന മഞ്ഞ് റോഡുകളുടെ ഉപരിതലം സ്പര്‍ശിക്കുന്നതോടെ വഴുക്കലുള്ള ഐസ് പാളികളായി മാറിയത് പലയിടങ്ങളിലും ഗതാഗത തടസ്സം സൃഷ്ടിച്ചു. സമുദ്രനിരപ്പില്‍ നിന്നും 650 അടിവരെ ഉയരമുള്ള പ്രദേശങ്ങളില്‍ 4 ഇഞ്ച് കനത്തിലാണ് മഞ്ഞുവീഴ്ച്ച.

അതേസമയം താഴ്ന്ന പ്രദേശങ്ങളില്‍ 2 ഇഞ്ച് കനത്തിലായിരിക്കും മഞ്ഞുവീഴ്ച്ച. വളരെ ഉയര്‍ന്ന പ്രദേശങ്ങളില്‍ 8 ഇഞ്ച് വരെയും ഉണ്ടാകും. സ്‌കോട്ടലാന്‍ഡില്‍ ആംപെര്‍ വാണിംഗ് ആണ് പുറപ്പെടുവിച്ചിട്ടുള്ളത്. വടക്ക് ഭാഗത്തുനിന്നും കിഴക്കന്‍ അതിരുകള്‍ വരെ തണുത്ത കാറ്റ് ആഞ്ഞുവീശും എന്നാണ് കാലാവസ്ഥ മുന്നറിയിപ്പില്‍ പറയുന്നത്. അതേസമയം ചൂടുള്ള കാറ്റ് പടിഞ്ഞാറുന്നിന്നും വീശുകയും ചെയ്യുമ്മ് ഇവ രണ്ടും സന്ധിക്കുന്നതിന്റെ ഫലമായി കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ട് ഇത് ചില സ്ഥലങ്ങളില്‍ മഞ്ഞായി മാറുകയും ചെയ്തേക്കാം.

2018 മാര്‍ച്ചില്‍ സൈബീരിയയില്‍ നിന്നുള്ള ബീസ്റ്റ് ഫ്രം ഈസ്റ്റ് എന്ന ശീതക്കാറ്റ് ആഞ്ഞടിച്ചപ്പോഴാണ് ഇതിനു മുന്‍പ് സമാനമായ സാഹചര്യം ഉണ്ടായിട്ടുള്ളത്. അന്ന് പല ഗ്രാമങ്ങളും തീര്‍ത്തും ഒറ്റപ്പെട്ടു പോയിരുന്നു. എയര്‍ഫോഴ്സിന്റെ ഹെലികോപ്റ്ററുകള്‍ എത്തിയായിരുന്നു രക്ഷാപ്രവര്‍ത്തനം നടത്തിയിരുന്നത്. ഇന്നലെ തുടങ്ങിയ മഞ്ഞുവീഴ്ച്ച പലഭാഗങ്ങളിലും ഇന്നും തുടരും ഇതിന്റെ ഫലമായി പലയിടങ്ങളിലും പവര്‍ക്കട്ട് ഉണ്ടാകാന്‍ ഇടയുണ്ട്. അതുപോലെ പല സ്ഥലങ്ങളിലും മൊബൈല്‍ ഫോണ്‍ സര്‍വ്വീസും തടസ്സപ്പെട്ടേക്കാം. പീക് ഡിസ്ട്രിക്റ്റ് വരെയുള്ള വടക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ട്, വടക്ക് കിഴക്കന്‍ ഇംഗ്ലണ്ട് യോര്‍ക്ക്ഷയര്‍ എന്നീ ഭാഗങ്ങളിലാണ് ഈ മുന്നറിയിപ്പുള്ളത്.

ഇന്നലെ മുതല്‍ കിഴക്കന്‍ സ്‌കോട്ട്ലാന്‍ഡില്‍ നിലനില്‍ക്കുന്ന ആംപര്‍ വാണിംഗ് ഇന്നും നിലനില്‍ക്കും. എന്നാല്‍, തെക്കന്‍ മേഖലകളില്‍ ശൈത്യകാലത്തിന്റെ പ്രഭാവം താരതമ്യേന ദുര്‍ബലമായിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതേസമയം കാറ്റ് വടക്ക് കിഴക്കന്‍ ദിശയിലേക്ക് നീങ്ങുന്നതിന്റെ ഫലമായി വെയില്‍സ്, തെക്കന്‍ ഇംഗ്ലണ്ട്, മിഡ്ലാന്‍ഡ്സ് എന്നിവിടങ്ങളില്‍ മഴയ്ക്ക് സാധ്യതയുണ്ട്.

തണുത്ത പ്രതലങ്ങളില്‍ കനത്ത മഴപെയ്യുന്നത് ഐസ് പാളികള്‍ രൂപപ്പെടാന്‍ കാരണമായേക്കും. ഇത് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഗതാഗത തടസ്സം സൃഷ്ടിക്കും. മാത്രമല്ല, റോഡുകളില്‍ നിന്നും വാഹനങ്ങള്‍ തെന്നിമാറിയുള്ള അപകടങ്ങള്‍ക്കും കാരണമാകും. ഇതിനു പുറമേയാണ് കനത്ത മൂടല്‍ മഞ്ഞ് മൂലം ശരിയായ ദൂരക്കാഴ്ച്ച ലഭിക്കാത്തതു മൂലം ഉണ്ടാകാനിടയുള്ള അപകടങ്ങള്‍. അതിനാല്‍ വാഹനമോടിക്കുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്താന്‍ കര്‍ശന നിര്‍ദ്ദേശമുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകള്‍ ഒഴിവാക്കുവാനും നിര്‍ദ്ദേശിക്കുന്നു.

വാരാന്ത്യത്തില്‍ ആകാശം പൊതുവേ മേഘാവൃതമായിരിക്കും. മഴയ്ക്കും സാധ്യതയുണ്ട്. അടുത്ത രണ്ടാഴ്ച്ചക്കാലത്തേക്ക് കനത്ത കാറ്റും ഇടവിട്ടുള്ള മഴയുമൊക്കെ പ്രതീക്ഷിക്കാം. ഇംഗ്ലണ്ടിന്റെ തെക്കന്‍ ഭാഗങ്ങളിലും പടിഞ്ഞാറന്‍ ഭാഗങ്ങളിലും ആയിരിക്കും കനത്ത കാറ്റു വീശുക. എന്നാല്‍ വടക്ക്, കിഴക്ക് മേഖലകളില്‍ താരതമ്യേന വരണ്ട കാലാവസ്ഥയായിരിക്കും.

കൊടുംശൈത്യത്തില്‍ വലയുന്ന യൂറോപ്പ്
യൂറോപ്യന്‍ ഭൂഖണ്ഡത്തെ കൊടുംശൈത്യം വലയ്ക്കുകയാണ്. സ്വീഡനിലും ഫിന്‍ലാന്‍ഡിലുമാണ് ഇതിന്റെ പ്രഭാവം ഏറെയുള്ളത്. സ്പെയിനില്‍ ഭക്ഷണം കൊണ്ടുപോകുന്ന ഒരു ട്രക്ക് ഒരുകൂട്ടം ആളുകള്‍ കൊള്ളയടിച്ചു. ജര്‍മ്മനിയില്‍ ഐസ് പാളികള്‍ നിറഞ്ഞ റോഡില്‍ കാര്‍ തെന്നിമാറിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. മാഡ്രിഡിലെ റോഡില്‍ ഐസ്പാളികള്‍ക്കുള്ളില്‍ പെട്ടുപോയ ലോറിയില്‍ നിന്നാണ്ഒരുകൂട്ടം ആളുകള്‍ പച്ചക്കറികള്‍, യൂഗര്‍ട്ട്, മില്‍ക്ക് ഷേക്ക് എന്നിവ കൊള്ളയടിച്ചത്.

സ്വീഡന്റെ പലഭാഗങ്ങളിലും 24 ഇഞ്ചു കനത്തില്‍ വരെ മഞ്ഞ് ഉറഞ്ഞുകൂടി. രാജ്യത്തെ 3000 ത്തോളം വീടുകളില്‍ വൈദ്യൂതി ബന്ധം വിഛേദിക്കപ്പെട്ടു. ഇതോടൊപ്പം ഫിന്‍ലാന്‍ഡിലെ 4000 വീടുകളിലും വൈദ്യൂതിബന്ധം വിഛേദിക്കപ്പെട്ടിട്ടുണ്ട്. ആര്‍ട്ടിക് മേഖലയില്‍ താപനില മൈനസ് 40 ഡിഗ്രി വരെയായി താഴ്ന്നിട്ടുണ്ട്. സ്വിറ്റ്സര്‍ലന്‍ഡില്‍ ആറുമണിക്കൂറിനുള്ളില്‍ മഞ്ഞുവീഴ്ച്ചകാരണം 50 റോഡപകടങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരിക്കുന്നത്. റോഡില്‍ വാഹനം തെന്നിമാറി വഴിയരികിലെ ഒരു മരത്തില്‍ ഇടച്ചതിന്റെ ഫലമായി ജര്‍മ്മനിയില്‍ ഒരു 18 കാരന്‍ മരണമടഞ്ഞു.

താപനില മൈനസ് 20 ഡിഗ്രിവരെയെത്തിയ പോളണ്ടിലും കനത്ത മഞ്ഞുവീഴ്ച്ച തുടരുകയാണ്. ഫിലോമിന കൊടുങ്കാറ്റ് വരുത്തിയ കനത്ത നാശനഷ്ടങ്ങളുടെ അടിസ്ഥാനത്തില്‍ സ്പെയിന്‍ ഒരു അടിയന്തരാവസ്ഥ പ്രഖ്യാപിക്കുവാന്‍ ഒരുങ്ങുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category