1 GBP =99.00INR                       

BREAKING NEWS

വായില്‍ തോന്നിയത് വിളിച്ചു പറഞ്ഞ് അമേരിക്കയെ നാണംകെടുത്തി; എല്ലാം കൈവിട്ടപ്പോള്‍ ട്രംപിന് മനംമാറ്റം; കാപിറ്റോള്‍ മന്ദിരത്തിലേക്കുള്ള ട്രംപിസ്റ്റുകളുടെ മാര്‍ച്ചില്‍ ഞെട്ടിയെന്ന് ട്രംപ്; യൂട്യുബും ഫേസ്ബുക്കും ട്വിറ്ററുമെല്ലാം പോയ പ്രസിഡണ്ട് ഒടുവില്‍ തലകുനിച്ച് പുറത്തേക്ക്

Britishmalayali
kz´wteJI³

റിയാത്ത ട്രംപിന് ചൊറിഞ്ഞപ്പോള്‍ അറിഞ്ഞു, കാര്യങ്ങളുടെ പോക്ക് അത്ര നല്ല രീതിയിലേക്കല്ലെന്ന്. ഹൗസില്‍ പത്ത് റിപ്പബ്ലിക്കന്‍ പ്രതിനിധികളുടെ പിന്തുണയോടെ 197 വോട്ടുകള്‍ക്കെതിരെ 232 വോട്ടുകള്‍ക്ക് ഇംപീച്ച്മെന്റ് പ്രമേയം പാസ്സാക്കി സെനറ്റിന്റെ പരിഗണനയ്ക്ക് വിട്ടതോടെ ട്രംപ് പ്ലേറ്റ്മാറ്റി. നേരത്തേ കാപിറ്റോളില്‍ അക്രമം വിതയ്ക്കാനെത്തിയവരെ ദേശഭക്തരെന്ന് വിളിച്ച ട്രംപ് അക്രമത്തെ അപലപിച്ചുകൊണ്ട്രംഗത്തെത്തി.

ഇംപീച്ച്മെന്റ് പ്രമേയം സെനറ്റിന്റെ പരിഗണനയ്ക്ക് വിട്ടതോടെ, ട്രംപിന്റെ ഭരണകാലാവധി കഴിഞ്ഞാലും അവര്‍ക്ക് അത് പരിഗണനയ്ക്ക് എടുക്കാനാവും. ഇത് മനസ്സിലാക്കിയാണ് ഇപ്പോള്‍ ഒരു വീഡിയോ സന്ദേശവുമായി ട്രംപ് എത്തിയിരിക്കുന്നത്. ആറുപേരുടെ മരണത്തിനിടയാക്കിയ കലാപത്തിന് ശേഷം ഇതാദ്യമായി അധികാര കൈമാറ്റം ഉണ്ടാകും എന്ന് ട്രംപ് പറഞ്ഞിരിക്കുകയാണ് ഈ വീഡിയോയില്‍.

ജനാധിപത്യത്തിന്റെ ശ്രീകോവിലില്‍ നടന്ന അക്രമസംഭവങ്ങള്‍ ലക്ഷക്കണക്കിന് അമേരിക്കക്കാരുടെ കോപത്തിനും താപത്തിനും ഇടയാക്കിയിട്ടുണ്ട് എന്നുപറഞ്ഞ ട്രംപ് കഴിഞ്ഞ ആഴ്ച്ച നടന്ന അക്രമങ്ങളെ താന്‍ കഠിനമായി അപലപിക്കുന്നതായി പറഞ്ഞു. അക്രമത്തിനും കലാപത്തിനും രാജ്യത്ത് സ്ഥാനമില്ലെന്ന് അസന്നിഗ്ദമായി പ്രഖ്യാപിക്കുകയും ചെയ്തു. മാത്രമല്ല, തന്റെ സമരത്തില്‍ അക്രമത്തിന് ഒരു സ്ഥാനവും ലഭിക്കില്ലെന്നും ട്രംപ് പറഞ്ഞു.

പ്രോമ്പ്റ്ററില്‍ നോക്കി വായിച്ച പ്രസംഗം പകര്‍ത്തിയ വീഡിയോ പക്ഷെ ട്രംപിന്റെ വ്യക്തിഗത ട്വീറ്റര്‍ അക്കൗണ്ട് വഴിയല്ല പുറത്തുവിട്ടിരിക്കുന്നത്. അത് നേരത്തേ ട്വീറ്റര്‍ പിന്‍വലിച്ചിരുന്നു. വൈറ്റ്ഹൗസിന്റെ ഔദ്യോഗിക അക്കൗണ്ടിലൂടെയാണ് ട്രംപ് ഈ വീഡിയോ പുറത്തുവിട്ടത്. ജനുവരി 20 ന് അധികാര കൈമാറ്റവേളയില്‍ അക്രമസംഭവങ്ങള്‍ ഉണ്ടായാല്‍ കര്‍ശനമായ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിലാണ് ട്രംപ് ഇങ്ങനെയൊരു വീഡിയോ ഇറക്കിയിരിക്കുന്നത്.

മാത്രമല്ല, ഇംപീച്ച്മെന്റ് നടപടികള്‍ തുടരുകയുമാണ്. പ്രമേയം ഇപ്പോള്‍ സെനറ്റിന്റെ പരിധിയിലാണ്. ട്രംപ് പ്രസിഡണ്ട് പദവി ഒഴിഞ്ഞാലും സെനറ്റിന് ട്രംപിനെ വിചാരണ ചെയ്യാനാകും. അതില്‍ തെറ്റുകാരനാണെന്ന് കണ്ടാല്‍ ഭാവിയില്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും ട്രംപിനെ വിലക്കുവാനും സാധ്യതയുണ്ട്. ഈ വസ്തുത തിരിച്ചറിഞ്ഞിട്ടാണ് ട്രംപ് മലക്കം മറിയുന്നത്. നേരത്തേ, കാപിറ്റോളിലെ അക്രമങ്ങള്‍ക്ക് മുന്‍പായി ട്രംപ് പറഞ്ഞത് കൂടുതല്‍ കടുത്ത പോരാട്ടം തുടങ്ങാന്‍ പോകുന്നു എന്നായിരുന്നു.

ട്രംപിന്റെ ചിത്രമുള്ള തൊപ്പികളുമണിഞ്ഞ് പോലീസുകാരെ എതിരിടുന്ന അക്രമകാരികളുടെ ചിത്രം പുറത്തുവന്നപ്പോള്‍ ട്രംപ് അവരെ അനുകൂലിക്കുകയായിരുന്നു. അമേരിക്കയെ മഹത്തരമാക്കുവാന്‍ ഒരുങ്ങിയിറങ്ങിയ പോരാളികള്‍ എന്നാണ് ട്രംപ് അവരെ വിശേഷിപ്പിച്ചത്. എന്നാല്‍, അതേ ട്രംപ് ഇന്നലെ ഇറക്കിയ വീഡിയോയില്‍ പറഞ്ഞത്, നിയമവാഴ്ച്ചയെ പരിരക്ഷിച്ചുകൊണ്ടുംഅമേരിക്കയുടെ പരമ്പരാഗത മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിച്ചുകൊണ്ടും നിയമപരിപാലന സംവിധാനത്തെ ബഹുമാനിച്ചുകൊണ്ടും മാത്രമേ അമേരിക്കയെ മഹത്തരമാക്കുവാന്‍ സാധിക്കൂ എന്നാണ്.

ആള്‍ക്കൂട്ട അക്രമങ്ങള്‍ തന്റെ വിശ്വാസപ്രമാണങ്ങള്‍ക്കുംതാന്‍ നടത്തുന്ന സമരങ്ങളുടേ ഉദ്ദേശശുദ്ധിക്കും എതിരാണെന്നുമായിരുന്നും അദ്ദേഹം പറഞ്ഞു. തന്റെ യഥാര്‍ത്ഥ അനുയായികള്‍ക്ക് ഒരിക്കലുമക്രമാസക്തരാകാന്‍ പറ്റില്ലെന്നും അവര്‍ക്ക് ഒരിക്കലും അമേരിക്കന്‍ നിയമപരിപാലന സംവിധാനങ്ങളേയോ അമേരിക്കന്‍ പതാകയേയോ നിന്ദിക്കാന്‍ സാധിക്കില്ലെന്നും ട്രംപ് പറഞ്ഞു. അത്തരത്തിലുള്ള ഒരു പ്രവര്‍ത്തിയും താന്‍ സഹിക്കില്ലെന്നും അദ്ദേഹം ഉറപ്പിച്ചു പറഞ്ഞു.

തന്റേയും പാര്‍ട്ടിയുടെയും ഭാവി അപകടത്തിലാണെന്ന് മനസ്സിലാക്കിയായിരുന്നു ട്രംപിന്റെ ഈ മറുകണ്ടം ചാടല്‍. നിരവധി പ്രധാന കോര്‍പ്പറേഷനുകള്‍ ഭാവിയില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്കുള്ള പി എ സി കാമ്പെയ്ന്‍ സംഭാവനകള്‍ നിര്‍ത്തിവയ്ക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു. അതിനു പുറമേ, തന്റെ ഭ്രാന്തന്‍ നടപടികള്‍ തന്റെ ബിസിനസ്സിനേയും വിപരീതമായി ബാധിക്കുന്നു എന്ന് ട്രംപ് മനസ്സിലാക്കി. ന്യുയോര്‍ക്ക് സിറ്റി ട്രംപ് ഓര്‍ഗനൈസേഷനുമായുള്ള കരാറുകള്‍ റദ്ദാക്കുകയാണെന്ന് നേരത്തേ പ്രസ്താവിച്ചിരുന്നു.

അതുപോലെ ട്രംപ് സ്ഥാപനങ്ങള്‍ക്ക് കൈയ്യയച്ച് വായ്പ നല്‍കിയിരുന്ന ഡോയ്ചെ ബാങ്ക് ട്രംപുമായി വഴിപിരിയുകയാണെന്നും അറിയിച്ചിരുന്നു. അതിനുപുറമേ സെനറ്റിലെ മെജോറിറ്റി ലീഡര്‍ മിറ്റ്ച്ച് മെക് കോണെല്ലുമായി തെറ്റിപ്പിരിഞ്ഞതും ട്രംപിന് പാരയായിട്ടുണ്ട്. ഇത് പാര്‍ട്ടിക്കുള്ളിലെ ട്രംപ് അനുകൂലികളും വിരുദ്ധരും തമ്മിലുള്ള അകലം വര്‍ദ്ധിപ്പിച്ചു. മൂന്നോളം കാബിനറ്റ് അംഗങ്ങള്‍ ഇതുവരെ രാജിവച്ചു. അതുപോലെ വൈറ്റ്ഹൗസ് സഹായികളില്‍ ചിലരും പടിയിറങ്ങി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category