
മോറിസണ്‍സ് ജീവനക്കാരുടെ ശമ്പളത്തില്‍ വര്‍ദ്ധനവ് വരുത്തിക്കൊണ്ട് പ്രഖ്യാപനമിറക്കി. തങ്ങളുടെ 96,000 വരുന്ന ജീവനക്കാര്‍ക്ക് ഇനിമുതല്‍ മണിക്കൂറില്‍ 10 പൗണ്ടായിരിക്കും ശമ്പളം. നിലവില്‍ മിനിമം വേതനമായ 9.20 പൗണ്ട്വാങ്ങിയിരുന്ന ജീവനക്കാര്‍ 80 പെന്‍സിന്റെ വര്‍ദ്ധനയാണ് ഉണ്ടായിരിക്കുക. ചില്ലറ വില്പന രംഗത്തെ തൊഴിലാളി സംഘടനയായ ഉസ്ഡോവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ഈ തീരുമാനം പ്രഖ്യാപിച്ചത്. നിലവിലെ വോളന്ററി വേജ് ഫൗണ്ടേഷന് നിരക്കിനേക്കാള്‍ മണിക്കൂറില്‍ 50 പെന്‍സ് അധികമാണിത്.
കൊറോണ വൈറസ്ലോക്ക്ഡൗണ് കാലത്ത്വില്പന നല്ലരീതിയില്‍ നടക്കുന്നുണ്ടെങ്കിലും മറ്റ് പ്രധാന സൂപ്പര്‍മാര്‍ക്കറ്റുകള്‍ ജീവനക്കാരുടെ വേതനം വര്‍ദ്ധിപ്പിക്കാന്‍ ഇടയില്ലെന്നാണ് സൂചന. മണിക്കൂരിലെ കണക്ക് മാത്രം നോക്കിയാല്‍ യഥാര്‍ത്ഥ ചിത്രം ലഭിക്കില്ല എന്നാണ് അസ്ഡ പറഞ്ഞത്. ഒരു വര്‍ഷം നീണ്ടുനിന്ന കനത്ത പര്‍ച്ചേസുകള്‍ക്കും, നീണ്ട ക്യുവിനും ഇടയില്‍ തങ്ങളുടെ ജീവിതം പണയപ്പെടുത്തി ജോലിചെയ്ത ജീവനക്കാര്‍ക്കെല്ലാം ഒമ്പത് ശതമാനം വരെവര്ദ്ധനവ് ലഭിക്കും എന്നാണ് മോറിസണ്‍സ് വക്താക്കള്‍ പറഞ്ഞത്.
ഈ നീക്കത്തിന് യൂണിയന് അംഗങ്ങളുടെ അംഗീകാരം ആവശ്യമാണ്. അതിനുശേഷം മാത്രമായിരിക്കും ഈ വര്‍ദ്ധനവ് പ്രാബല്യത്തില്‍ വരിക. യൂണീയന് അംഗങ്ങളുടെ തീരുമാനം ഫെബ്രുവരി 12 ന് അറിയുവാന്‍ കഴിയും. അവര്‍ അംഗീകരിച്ചാല്‍ പുതിയ വേതനം ഏപ്രില്‍ 5 മുതല്‍ നടപ്പിലാക്കുമെന്ന് സൂപ്പര്‍മാര്‍ക്കറ്റ് വക്താക്കള്‍ അറിയിച്ചു.
ടെസ്കോ ക്ലബ് കാര്‍ഡില്‍ പുതിയ മാറ്റങ്ങള്‍
പണം ചെലവഴിക്കുമ്പോള്‍ തന്നെ ഉപഭോക്താക്കള്‍ക്ക് ധാരാളം പണം ലാഭിക്കുവാന്‍ സഹായിക്കുന്ന മാറ്റങ്ങള്‍ ടെസ്കോ ക്ലബ്ബ് കാര്‍ഡില്‍ വരുത്തിയിരിക്കുന്നു. ദിവസങ്ങള്‍ക്കുള്ളില്‍ പ്രാബല്യത്തില്‍ വരുന്ന കാതലായ മാറ്റങ്ങളാണ് ലോയല്‍റ്റി സ്കീമില്‍ വരുത്തിയിട്ടുണ്ട്. ഉപഭോക്താക്കള്ക്ക്സാധനങ്ങള് വാങ്ങുമ്പോള്‍ ക്ലബ്ബ് കാര്‍ഡ് പോയിന്റുകള്‍ ലഭിക്കുന്ന ഒരു സംവിധാനമാണ് ലോയല്‍റ്റി സ്കീം. ഈ പോയിന്റുകള്‍ കൈമാറി പലവ്യഞ്ജനങ്ങള്‍ വാങ്ങുമ്പോഴും റെസ്റ്റോറന്റുകളിലും മറ്റും വിലക്കുറവ് ലഭ്യമാക്കുന്ന കൂപ്പണുകള്‍ സ്വന്തമാക്കാന്‍ കഴിയും.
സാധനങ്ങള്‍ വാങ്ങുന്ന സമയത്ത് കാര്‍ഡോ അല്ലെങ്കില്‍ ആപ്പോ ഷോപ്പുടമകള്‍ക്ക് സമര്‍പ്പിക്കാം. സ്റ്റോറിലോ ഓണ്‍ലൈനിലോ ഉപഭോക്താക്കള്‍ ചലവഴിക്കുന്ന ഓരോ പൗണ്ടിനും ഒരു പോയിന്റ് വീതം ഉപഭോക്താക്കള്‍ക്ക് ലഭിക്കും. അതുപോലെ ടെസ്കോയില്‍ ഇന്ധനത്തിന് ചെലവഴിക്കുന്ന ഓരോ 2 പൗണ്ടിനും ഒരു പോയിന്റ് വീതവും ലഭിക്കും. ഈ പോയിന്റുകള്‍ ക്ലബ്ബ് കാര്‍ഡ് അക്കൗണ്ടില്‍ അപ്ലോഡ് ചെയ്യും. 150 പോയിന്റുകള്‍ക്ക് 1.50 പൗണ്ടിന് തുല്യമായ മൂല്യമാണുള്ളത്. ഇത് കൈമാറ്റം ചെയ്ത് തത്തുല്യമായ തുകയ്ക്കുള്ള വൗച്ചറുകള്‍ വാങ്ങാം. ഇത് ടെസ്കോയിലോ അല്ലെങ്കില്‍ പാര്‍ടണര്‍ ബ്രാന്‍ഡുകളിലോ ഉപയോഗിക്കാവുന്നതാണ്.
നിലവില്‍ ക്ലബ്കാര്ഡിന് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് ഗ്രൂപ്പുമായി പാര്‍ട്നര്‍ഷിപ്പ് ഉണ്ട്. ടെസ്കോ വൗച്ചര്‍ ഉള്ളവര്‍ക്ക് ട്രാവല്‍ എക്സ്പെന്‍സില്‍ കിഴിവ് ലഭിക്കുമെന്നാണ് പുതിയ വസ്തുത.ബ്രിട്ടീഷ് എയര്‍വേയ്സിന്റെയും എയര്‍ ലിംഗസിന്റെയും വിമാനങ്ങളില്‍ ഈ കിഴിവ് ലഭ്യമാണ്. പുതിയ നിയമപ്രകാരം 2.50 പൗണ്ടിന്റെ വൗച്ചറിനു പകരമായി 600 അവോയില്‍ വൗച്ചറുകള്‍ വാങ്ങാം. എന്നാല്‍, ഈ പാര്‍ട്ണര്‍ഷിപ് 2021 ജനുവരി 18 വരെ മാത്രമേ ഉണ്ടായിരിക്കുകയുള്ളു എന്നതിനാല്‍, ഇത് ഉപയോഗിക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ പെട്ടെന്ന് അത് ചെയ്യണം.
ഇതിനുപുറമേ ഓരോ ഉപഭോക്താവിനും അവര്‍ നേടിയ വൗച്ചറുകള്‍ നൗ ടി വി ക്രെഡിറ്റ് വാങ്ങുവാനായി ഉപയോഗിക്കാം. അവരുടെ ക്ലബ്ബ് കാര്‍ഡ് തുകയുടെ മൂന്നിരട്ടി തുകവരെ ക്രെഡിറ്റ് വാങ്ങാന്‍ കഴിയും. നൗ ടിയുടെ സ്കൈ സിനിമ പാസ്സ്, എന്റര്‍ടെയിന്‍മെന്റ് പാസ്, സ്കൈ സ്പോര്‍ട്സ് പാസ്, കിഡ്സ് പാസ്, ഹായു പാസ് എന്നിവയ്ക്കായും ഇപ്പോള്‍ ടെസ്കോ ക്ലബ്ബ് കാര്‍ഡ് നല്കുന്ന വൗച്ചറുകള്‍ ഉപയോഗിക്കാവുന്നതാണ്. എന്നാല്‍, നൗ ടിവിയുമായുള്ള പാര്‍ട്ണര്‍ഷിപ് 2021 ജനുവരി 31 വരെ മാത്രമേ ഉണ്ടാവുകയുള്ളു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam