
കവന്‍ട്രി: കോവിഡിന് മുന്നില്‍ ഒന്നും ചെയ്യാനില്ലാതെ പോകുകയാണോ ബ്രിട്ടന്? ഇപ്പോള്‍ ഈ ഒരു ചോദ്യം മാത്രമാണ് ആരിലും. ഓരോ ദിവസവും കൂടിക്കൊണ്ടിരിക്കുന്ന മരണസംഖ്യയില്‍ ഇതുവരെ ബ്രിട്ടന് കാണാത്ത വിധം ഒരൊറ്റ ദിവസം മരിക്കുന്ന കോവിഡ് രോഗികളുടെ എണ്ണം 1564 ആയതോടെ ഇനിയെന്ത് എന്ന ചോദ്യമാണ് എവിടെയും. കോവിഡ് വ്യപനം ശക്തമായ സമയത്തൊക്കെ ബുധനാഴ്ചകളില്‍ പുറത്തു വരുന്ന മരണക്കണക്കില്‍ എപ്പോഴും ഉയര്‍ച്ച ഉണ്ടായിട്ടുണ്ടെങ്കിലും ഇന്നലത്തെ മരണ കണക്കോടെ രാജ്യത്തെ കോവിഡ് മരണങ്ങള് ഒരുലക്ഷം കടന്നതായാണ് വ്യക്തമാകുന്നത്. ശനിയും ഞായറും രേഖപ്പെടുത്താത്തതു ഉള്‍പ്പെടെയുള്ള മരണങ്ങള് കൂടി കണക്കില്‍ ചേരുന്നതോടെയാണ് പതിവായി ബുധനാഴ്ചകളില്‍ മരണ സംഖ്യ പിടിവിട്ടു ഉയരുന്നത്. എങ്കിലും ഈ ദിവസങ്ങളില്‍ ആശ്വാസ വാര്‍ത്തകള്‍ അകലെ തന്നെ ആയിരിക്കും എന്ന ദുസൂചന കൂടിയാണ് ഞെട്ടിക്കുന്ന കണക്കുകള്‍ ഓരോ ദിവസവും നല്കിക്കൊണ്ടിരിക്കുന്നത്.
നോര്‍ത്ത് വെസ്റ്റ് പട്ടണങ്ങള്‍ ഒന്നാകെ കോവിഡിന്റെ പിടിയില്‍
ഒന്നാം കോവിഡ് വ്യാപന ശേഷം വൈറസ് ആഞ്ഞടിച്ച ലിവര്‍പൂള്‍ അടക്കം ഇംഗ്ലണ്ടിലെ നോര്‍ത്ത് വെസ്റ്റ് പട്ടണങ്ങള്‍ ഒന്നാകെ കോവിഡ് എപിസെന്റര്‍ ആയികൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ആദ്യ പത്തു സ്ഥലങ്ങളില്‍ ഏഴും ഈ മേഖലയില്‍ നിന്നായതോടെയാണ് ഈ പ്രദേശം ഒന്നാകെ കോവിഡിന്റെ പിടിയില്‍ ആയിക്കഴിഞ്ഞു എന്ന വിവരം പുറത്തു വരുന്നത്. രാജ്യം ഒന്നാകെ ലോക് ഡൗണില്‍ പോയിട്ടും വൈറസ് വ്യാപനത്തിന് ഒരു കുറവും ഇല്ലാതായതോടെ ബ്രസീലിയന്‍ വൈറസാണ് ഇപ്പോള്‍ യുകെയെ രോഗക്കിടക്കയില്‍ കിടത്തുന്നത് എന്നാണ് സര്‍ക്കാര്‍ ഭാഷ്യം. വൈറസിന് സ്വഭാവ മാറ്റം വന്നതിനാല്‍ അതനുസരിച്ചുള്ള നിയന്ത്രണ നടപടികളും പ്രതിരോധവും തലപുകഞ്ഞാലോചിക്കുകയാണ് ശാസ്ത്ര സംഘം. എന്നാല്‍ തല്ക്കാലം ആരുടെ കയ്യിലും മാന്ത്രിക ദണ്ട് ഇല്ലെന്ന വസ്തുതയുമാണ് പകച്ചു നില്ക്കുന്ന ബ്രിട്ടന് വ്യക്തമാക്കുന്നത്.
(40).png)
ഇപ്പോള്‍ ലിവര്‍പൂള്‍ പട്ടണത്തിനൊപ്പം സമീപ ദേശങ്ങളായ കനൗസ്ലി, സെന്റ് ഹെലെന്‍സ്, സേഫ്റ്റണ്, ഹാള്‍ട്ടന്‍ എന്നിവയൊക്കെ കോവിഡ് രോഗികളെക്കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അനേകം മലയാളി കുടുംബങ്ങളും ഇതിനകം ഇവിടങ്ങളില്‍ കോവിഡിന് ഇരയായിട്ടുണ്ട്. രണ്ടാം വ്യാപനത്തിലും ഈ പ്രദേശത്തു നിന്നുമാണ് ഒരു മലയാളിയുടെ മരണം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സ്വഭാവമാറ്റം വന്ന വൈറസ് പടരുന്നതിനാല്‍ ഒരു സൂചനയും നല്‍കാതെ കോവിഡ് തീവ്ര അനുഭവമായി മാറുകയാണ് പലരിലും. ആദ്യ കോവിഡില്‍ നിന്നും രണ്ടാം കോവിഡിനുള്ള വത്യാസവും ഇതുതന്നെയാണ്. ഒരാഴ്ചകൊണ്ട് രോഗികളുടെ എണ്ണം ഇരട്ടിയാക്കാനുള്ള ശേഷിയാണ് രണ്ടാം സ്വഭാവ മാറ്റ കോവിഡ് വൈറസിന്റെ പ്രധാന പ്രത്യേകത.
ഇതോടെ ഈ പ്രദേശത്തിന് സമീപമുള്ള ആശുപത്രികളില്‍ എല്ലാം ആയിരത്തോളം കോവിഡ് രോഗികള്‍ തിങ്ങി നിറയുന്ന സാഹചര്യം സംജാതമായിരിക്കുകയാണ്. ഏറ്റവും അധികം കോവിഡ് രോഗികള്‍ ഒരാഴ്ച കൊണ്ട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് കനൗസ്ലി പ്രദേശത്താണ്. ആംബുലന്‍സില്‍ എത്തിക്കുന്ന രോഗികളെ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ പോലും കഴിയാതെ വഴിയില്‍ കാത്തുകിടക്കുന്ന അമ്പരപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോള്‍ മിക്ക ആശുപത്രികള്‍ക്ക് മുന്നിലും.
.png)
ബര്മിങ്ഹാമിലേക്കു മലയാളികള്‍ ഉള്‍പ്പെട്ട രക്ഷാസേന
രാജ്യത്തെ ഏറ്റവും വലിയ ഐ സി യു കേന്ദ്രം ഉള്‍പ്പെടെ എമര്‍ജന്‍സി വിഭാഗം പ്രവര്‍ത്തിക്കുന്ന ബര്‍മിങ്ഹാമിലെ ക്വീന്‍ എലിസബത്ത് ആശുപത്രിയിലേക്ക് മലയാളികള്‍ ഉള്‍പ്പെട്ട രക്ഷാസേന നിയോഗിക്കപ്പെട്ടിരിക്കുകയാണ്. അധികമായി 200 ഡോക്ടര്‍മാരെയാണ് ഈ രക്ഷാസേനയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കോവിഡ് പോരാളികളായി ഇതില്‍ ഒട്ടേറെ മലയാളി ഡോക്ടര്‍മാരുമുണ്ട്. ലോകാം ഡോക്ടര്‍മാരായി വിവിധ ആശുപത്രികളില്‍ ജോലി ചെയ്തിരുന്നവരെയാണ് ഈ സേനയിലേക്ക് നിയോഗിക്കപ്പെട്ടിരിക്കുന്നത്. ബര്‍മിങ്ഹാം ആശുപത്രി ആഴ്ചകള്‍ക്കു മുന്‍പ് തന്നെ രോഗികളെ കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നു. ഈ സാഹചര്യത്തില്‍ മറ്റൊരു വഴിയും കാണാതെയാണ് ഈ രക്ഷാദൗത്യം സംഘടിപ്പിക്കുന്നതെന്നു ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നു.
എന്‍എച്എസ് മാനേജ്മെന്റില്‍ നിന്നും ലീക് ചെയ്ത വിവരമാണ് ഇതെന്ന സൂചനയോടെയാണ് മാധ്യമങ്ങള്‍ വിവരം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതേതുടര്‍ന്ന് ബ്രിട്ടീഷ് മലയാളി നടത്തിയ അന്വേഷണത്തിലാണ് അനേകം മലയാളി ഡോക്ടര്‍മാര്‍ അടക്കമുള്ളവരാണ് ഈ സംഘത്തില്‍ എന്ന് വ്യക്തമായിരിക്കുന്നത്. ബര്‍മിങ്ഹാം യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ 873 കോവിഡ് രോഗികളാണ് ഇപ്പോള്‍ ചികിത്സയില്‍. ഇതില്‍ 125 പേര് ഗുരുതരാവസ്ഥയിലും. ബര്‍മിങ്ഹാമില്‍ കൂടുതലായി എത്തിത്തുടങ്ങിയ രോഗികളെ കവന്‍ട്രി, വാര്‍വിക് ഹോസ്പിറ്റലുകളിലേക്കു മാറ്റിത്തുടങ്ങിയതായും വിവരമുണ്ട്. ഇതോടെ ബര്മിങഹാമിലെ ഐസിയു കിടക്കയുടെ എണ്ണം ഇരട്ടിയാക്കി മാറ്റണമെന്ന നിര്‍ദേശവും ഉയര്‍ന്നിരിക്കുകയാണ്.(11).png)
(11).png)
കോവിഡിന് 30 തരം സ്വഭാവമാറ്റമെന്നു സൂചന യുകെ നേരിടുന്നത് ബ്രസീലിയന്‍ വില്ലനെ
കോവിഡിന് ലോകത്തു പലഭാഗത്തായി 30 തരത്തില്‍ സ്വഭാവ വ്യതിയാനവും രൂപമാറ്റവും വന്നതായാണ് മെഡിക്കല്‍ ജേണലുകള്‍ വ്യക്തമാക്കുന്നത്. ഇതില്‍ ലോകമെങ്ങും പരിചിതമായ ഉരുണ്ട രൂപവും കൂര്‍ത്ത മുള്ളുകളും ഉള്ള കോവിഡിന് പകരം അനേകം ശാഖകള്‍ ഉള്ളതരം കോവിഡ് വരെ രൂപം കൊണ്ടിരിക്കുകയാണ്. ഭൂമിയില്‍ വേരുപിടിച്ചു നില്ക്കാന് കരുത്തുള്ള വിധം രൂപമാറ്റം സംഭവിച്ചിട്ടുണ്ട് എന്നും ശാസ്ത്ര ലോകം ഭയപ്പെടുന്നത്. ഇതില്‍ ഏറ്റവും ഭയപ്പെട്ടിരുന്ന വേഗത്തില്‍ പടരാന്‍ കഴിവുള്ള വൈറസാണ് ഇപ്പോള്‍ ബ്രിട്ടന്റെ ഉറക്കം കെടുത്തുന്നത്. തീവ്രത കൂടും വിധം രോഗികളെ ആക്രമിക്കാനും ഈ വൈറസിന് കഴിയുന്നു എന്നതും അത്യാഹിത വിഭാഗത്തില്‍ പെരുകുന്ന രോഗികളും ഉയരുന്ന മരണ നിരക്കും സൂചന നല്‍കുന്നത്. തീവ്രത കുറഞ്ഞ കോവിഡ് വൈറസിനേക്കാള്‍ 270 ശതമാനം അധിക പ്രഹരത്തോടെ സ്വഭാവ മാറ്റം വന്ന വൈറസിന് മനുഷ്യ ശരീരത്തെ ആക്രമിക്കാനാകും എന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്കുന്നു. പിടിതരാതെ പായുന്ന വൈറസിന് പിന്നാലെ അലയേണ്ടി വരുന്ന ലോകം ഉയര്‍ത്തുന്ന വെല്ലുവിളി ആണ് ഇപ്പോള്‍ ബ്രിട്ടനില്‍ ദൃശ്യമാകുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam