1 GBP =99.00INR                       

BREAKING NEWS

മഹാവ്യാധിയില്‍ ബാല്യ യൗവ്വനങ്ങള്‍ നഷ്ടമായ തലമുറ; നിയന്ത്രണങ്ങള്‍ പലരേയും മനസികമായി തകര്‍ക്കുന്നു; കൊറോണയുടേ പ്രത്യാഘാതങ്ങളില്‍ നിന്നും പുതിയ തലമുറയെ രക്ഷിക്കാം

Britishmalayali
kz´wteJI³

സ്‌കൂളിലെ അവസാന വര്‍ഷങ്ങളിലൊക്കെയും ചാര്‍ലിയുടെ സ്വപ്നങ്ങളില്‍ മുഴുവന്‍ കോളേജ് ജീവിതമായിരുന്നു. പുതിയ സുഹൃത്തുക്കള്‍, പുതിയ ജീവിത ശൈലി പിന്നെ ഇതുവരെ ആസ്വദിക്കാത്ത സ്വാതന്ത്ര്യവും. എന്നാല്‍, പാവം ചാര്‍ലിയെ കാത്തിരുന്ന യാഥാര്‍ത്ഥ്യം മറ്റൊന്നായിരുന്നു. സ്‌കൂള്‍ ഫൈനല്‍ കഴിഞ്ഞിറങ്ങിയ ചാര്‍ലിക്ക് വേണ്ടി കാത്തിരുന്നത് വീടിനുള്ളിലെ ഏകാന്തതയായിരുന്നു. ലോകം മുഴുവന്‍ ഭീഷണി വിതറിയ കൊറോണ, മറ്റനേകം യുവാക്കളെ പോലെ ചാര്‍ലിയേയും വീടിനുള്ളില്‍ അടച്ചുപൂട്ടി.

ലോക്ക്ഡൗണ്‍ ഇളവില്‍ കോളേജിലെത്തിയ ചാര്‍ലിക്ക് പക്ഷെ നിരാശയായിരുന്നു. പുതുതായി എത്തുന്നവര്‍ക്ക് സ്വാഗതമോതുന്ന ഫ്രഷേഴ്സ് ഇവന്റ് ഓണ്‍ലൈനിലായിരുന്നു സംഘടിപ്പിച്ചത്. ആദ്യത്തെ പരിഭ്രമമെല്ലാം ഒഴിഞ്ഞപ്പോള്‍ ചാര്‍ലി ശ്രമിച്ചത് സൗഹൃദങ്ങള്‍ ഉണ്ടാക്കുവാനായിരുന്നു. കലാലയത്തിന്റെ വരാന്തകളിലും മറ്റും ഒത്തുകൂടിയ സൗഹൃദങ്ങള്‍ക്ക് പക്ഷെ നേരിടേണ്ടി വന്നത് വിലക്കുകളായിരുന്നു. കാമ്പസിനുള്ളില്‍ കൂട്ടം കൂടരുതെന്ന വിലക്ക് അവിടെയും ചാര്‍ലിയുടെ സ്വപ്നങ്ങളെ കരിയിച്ചുകളഞ്ഞു.

പിന്നീടൊരു ദിനം ഒരു മഴച്ചാറല്‍ ആസ്വദിക്കുവാനായി ഹോസ്റ്റല്‍ മുറിക്ക് വെളിയിലിറങ്ങിയ ചാര്‍ലിക്ക് ലഭിച്ചത് കനത്ത പിഴ ശിക്ഷയായിരുന്നു. അതോടെ സ്വപനങ്ങള്‍ നഷ്ടപ്പെട്ട ആ 18 കാരന്‍ തന്റെ മുറി വിട്ടെങ്ങും ഇറങ്ങാതെയായി. രണ്ടരമീറ്റര്‍ വീതിമാത്രമുള്ള മുറിയില്‍ കൂട്ടിനുള്ളത് സ്വന്തം ലാപ്ടോപ് മാത്രം. ദിവസങ്ങള്‍ കടന്നു പോകുന്നത് നിര്‍വ്വികാരതയോടെ നോക്കി നില്‍ക്കനേ കഴിഞ്ഞിരുന്നുള്ളു. ജയിലിലടച്ച ഒരു ക്രിമിനലിന്റെഅനുഭവമായിരുന്നു തനിക്കെന്ന് ചാര്‍ലി പറയുന്നു.

ഇതൊരു ഒറ്റപ്പെടുത്ത സംഭവമല്ല. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിലും കഴിഞ്ഞ ഒരു വര്‍ഷത്തോളമായി യുവാക്കളും കൗമാരക്കാരും ഇന്ന് കൂട്ടിലടച്ച പക്ഷികളാണ്. ലോകം മുഴുവന്‍ കൊറോണയ്ക്കെതിരെ പോരാടുമ്പോള്‍ ഇവര്‍ക്ക് പൊരുതേണ്ടത് മറ്റു രണ്ട് ശത്രുക്കളോടും കൂടിയാണ്, ഏകാന്തതയും കടുത്ത നിരാശയും. നിലവില്‍ വിവിധ പ്രതിസന്ധികള്‍ നേരിടുന്ന ലോകത്തെ കൈപിടിച്ച് നയിക്കുവാന്‍ കരുത്തും വിദ്യാഭ്യാസവും ഉള്ള ഒരു യുവത ഉയര്‍ന്നു വരേണ്ടുന്ന കാലത്ത് ഇവ രണ്ടും ഇവര്‍ക്ക് നഷ്ടപ്പെടുകയാണ്.

കൗമാരപ്രായം ഒരു വ്യക്തിയുടെ ജീവിതത്തില്‍ ഏറ്റവുമധികം വെല്ലുവിളികള്‍ നേരിടുന്ന സമയമാണ്. ഒരു വ്യക്തിയുടെ വ്യക്തിത്വവും സ്വത്വം തിരിച്ചറിയപ്പെടുകയും അത് വികസിപ്പിക്കുകയും ചെയ്യേണ്ട പ്രായം. കഴിഞ്ഞ തലമുറയുടെ കൗമര യൗവ്വനങ്ങള്‍ കടന്നു പോയത് യുദ്ധകാലത്തിലൂടെയായിരുന്നു എന്നും ഇപ്പോള്‍ ഇവര്‍ക്ക് വീടുകളിലെ സ്വീകരണമുറിയില്‍ സുരക്ഷിതത്വം അനുഭവിക്കാമെന്നുംപറയൂന്നവര്‍ ഓര്‍ക്കാത്തെ ഒരുകാര്യമുണ്ട്, കടുത്ത നിരാശയിലും ഏകാന്തതയിലും ഒരു തലമുറയ്ക്ക് അവരുടെ ദിശാബോധം നഷ്ടമാവുകയാണെന്ന സത്യം. ഇത് ഈ തലമുറയെ അപ്പാടെ തകര്‍ക്കും എന്ന സത്യം.

ഇത് സമാധാന കാലമാണെങ്കിലും കൗമാര യുവ്വനങ്ങള്‍ ഏറ്റവുമധികം ഒറ്റപ്പെടലും ഉത്കണ്ഠയും അനുഭവിക്കുന്ന കാലമാണിതെന്ന് യു സി എല്‍ ഇന്‍സ്റ്റിറ്റിയുട്ട് ഓഫ് എഡ്യൂക്കേഷന്‍ നടത്തിയ പഠനത്തില്‍ വെളിവാകുന്നു. കൗമാരക്കാരുടെ മാനസിക പ്രശ്നങ്ങളുമായി വൈദ്യ സഹായം തേടിയെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതായി റോയല്‍ കോളേജ് സൈക്യാട്രിസ്റ്റുകളും പറയുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏതാണ്ട് 20 ശതമാനം വര്‍ദ്ധനയാണ് ഇക്കാര്യത്തില്‍ ഉണ്ടായിരിക്കുന്നത്. ഇത് ഒരു തലമുറയുടെ മാനസികാരോഗ്യത്തെ തന്നെ ബാധിച്ചേക്കാം.

ബ്രിട്ടനിലെ ആദ്യ ലോക്ക്ഡൗണ്‍ കാലത്ത്, സാഹചര്യവുമായി പൊരുത്തപ്പെടാനാകാതെ രണ്ട് വിദ്യാര്‍ത്ഥികള്‍ ആത്മഹത്യ ചെയ്തത് വലിയൊരു വാര്‍ത്തയായിരുന്നു. ജീവിതം ആസ്വദിച്ചിരുന്ന ഇരുവര്‍ക്കും താങ്ങാവുന്നതിലപ്പുറമായിരുന്നു അന്ന് നിലവില്‍ വന്ന നിയന്ത്രണങ്ങള്‍.യുവാക്കളുടെ ഇടയിലെ ആത്മഹത്യ തടയുന്നതിനായി പ്രവര്‍ത്തിക്കുന്ന ഒരു സന്നദ്ധ സംഘടനയുടെ പ്രവര്‍ത്തകന്‍ പറഞ്ഞത് ഈ വര്‍ഷം പ്രശ്നങ്ങളുമായി എത്തുന്ന ഫോണ്‍ വിളികളീല്‍ 80 ശതമാനവും യൂവാക്കളുടെതും കൗമാരക്കാരുടേതുമായിരുന്നു എന്നാണ്.

ഉപബോധ മനസ്സില്‍ ആശങ്കകള്‍ പെരുകുന്നതുകാരണം പലര്‍ക്കും മതിയായ രീതിയില്‍ ഉറങ്ങാന്‍ കഴിയുന്നില്ലെന്നാണ് മനസ്സിലാക്കുന്നത്. അത് കേവലം വൈറസ് ബാധയെ കുറിച്ചുള്ള ആശങ്ക മാത്രമല്ല, പ്രതീക്ഷകളും സ്വപ്നങ്ങളും തകരുമ്പോള്‍ ഇളം മനസ്സുകളില്‍ ഉടലെടുക്കുന്ന കാരണമില്ലാത്ത ആശങ്കകളാണതെന്ന് മനഃശാസ്ത്രജ്ഞര്‍ പറയുന്നു. ഇത്തരം ആശങ്ക ഏറെ അപകടകരമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.

കോളേജുകളിലെ സൗഹൃദങ്ങള്‍ക്കിടയിലെ ജീവിതം നഷ്ടമായതിന്റെ ദുഃഖം, പരീക്ഷകള്‍ ഇല്ലാതെയായപ്പോള്‍, കമ്പ്യുട്ടര്‍ നല്‍കുന്ന ഗ്രേഡ് തുടര്‍ പഠനത്തിനുതകുമോ എന്ന ആശങ്ക. ഇതിനിടയില്‍ രണ്ടിടങ്ങളിലായി താമസിക്കുന്ന മാതാപിതാക്കള്‍ക്കൊപ്പം സമയം ചെലവഴിക്കാന്‍ കഴിയാത്തതിന്റെ നിരാശ്. ലോകം മുഴുവന്‍ കടുത്ത പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോള്‍ പഠിച്ചു പുറത്തുവന്നാല്‍ ആഗ്രഹിക്കുന്ന രീതിയിലുള്ള ഒരു ജോലി ലഭിക്കുമോ എന്ന ആശങ്ക. ഇതൊക്കെ കൗമാര യൗവ്വനങ്ങളെ മാനസികമായി തളര്‍ത്തുകയാണ്.

ഈ പ്രശ്നങ്ങള്‍ പരിഹരിക്കുവന്‍ ആറ് മാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയാണ് പ്രശസ്തരായ മനഃശാസ്ത്ര വിദഗ്ദര്‍
കുട്ടികളെ അവരുടെ മുറികളില്‍ അധിക സമയം ചെലവഴിക്കാന്‍ അനുവദിക്കരുത്. കുറച്ചധികം സമയം നിങ്ങള്‍ അവരുടേ ശബ്ദം കേട്ടില്ലെങ്കില്‍ അവരെ മുറിയില്‍ നിന്നും പുറത്തേക്ക് വിളിക്കുകയും നിങ്ങളോടൊപ്പം ഏതെങ്കിലും പ്രവര്‍ത്തികളില്‍ ഏര്‍പ്പെടാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക. അവരെ കുറ്റപ്പെടുത്തുന്നത് പരമാവധി ഒഴിവാക്കണം. നിരാശരായിരിക്കുന്ന കൗമാരങ്ങള്‍ക്ക് ആവശ്യം താങ്ങും തണലുമാകുന്ന സമീപനമാണ്.

നിങ്ങളുടെ കുട്ടി ഭാവിയേ കുറിച്ചോര്‍ത്ത് അധികമായി വ്യാകുലപ്പെടുന്നു എങ്കില്‍അവര്‍ ചിന്തിക്കുന്നത് തികച്ചും വൈകാരികമായാണ്. ഈ ഭയം യാഥാര്‍ത്ഥ്യത്തില്‍ ഊന്നിയുള്ളതാണെന്ന് അവര്‍ വിശ്വസിക്കും. അവരോട് പറയേണ്ടത് അവരുടെ വ്യാകുലതകള്‍ സ്വാഭാവികമാണെങ്കിലും അത് ആവശ്യമില്ലാത്തതാണെന്നാണ്. അവര്‍ക്ക് പരമാവധി സന്തോഷം നല്‍കാന്‍ ശ്രമിക്കുക.

ജീവിതം മുഴുവനും അനിശ്ചിതത്വങ്ങള്‍ നിറഞ്ഞതാണ്. മഹാവ്യാധി പോലുള്ള പല കാര്യങ്ങളും നിയന്ത്രിക്കുവാന്‍നമുക്ക് പരിമിതികളുണ്ട്. ഇതില്‍ ചെയ്യാന്‍ കഴിയുന്നതില്‍ ഏറ്റവും നല്ലകാര്യം തങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ പറ്റാത്ത കാര്യങ്ങളുടെ ഒരു പട്ടിക തയ്യാറാക്കുവാന്‍ ഇവരോട് പറയുക എന്നതാണ്. ഇതിനാല്‍, മറ്റുകാര്യങ്ങളില്‍ ഇവര്‍ക്ക് കൂടുതല്‍ പോസിറ്റീവ് സമീപനം സ്വീകരിക്കാന്‍ കഴിയും

സാഹചര്യങ്ങളുമായി പൊരുത്തപ്പെടാനാവില്ലെന്ന് കൗമാരക്കാര്‍ പറയുമ്പോഴും അവര്‍ക്ക് അതിന് കഴിയുമെന്ന് മനസ്സിലാക്കിക്കണം. അവര്‍ ശാന്തരായി ഇരിക്കുന്ന സമയങ്ങളില്‍ ഇതിനെ കുറിച്ച് സംസാരിക്കുക.

സമൂഹമാധ്യമങ്ങളിലെ ഇടപെടലുകള്‍ പരമാവധി കുറയ്ക്കുക. ഇത് കൂടുതല്‍ ആശങ്കകള്‍ക്ക് ഇടയാക്കിയേക്കാം.

കുട്ടികളില്‍ അവര്‍ ആശങ്കപ്പെടുത്തുന്ന കാര്യങ്ങളെ കുറിച്ച് അറിയുവാനുള്ള ആകാംക്ഷ ജനിപ്പിക്കുവാന്‍ ശ്രമിക്കുക. ഭയത്തേക്കാള്‍ നല്ലതാണ് ആകാംക്ഷ

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category