
നൂറുകണക്കിന് ഡ്രൈവര്‍മാര്‍ക്കാണ് ലീവിംഗ് വെഹിക്കിള്‍ ഇന്‍ എ ഡെയ്ഞ്ചറസ് പൊസിഷന്‍ എന്ന കുറ്റത്തിന് ദിവസേനയെന്നോണം പിഴയും പെനാല്‍റ്റി പോയിന്റുകളും ലഭിക്കുന്നത്. ഡി വി എല്‍ എ അടുത്തിടെ പുറത്തുവിട്ട ഒരു കുറിപ്പനുസരിച്ച് ഈ കുറ്റകൃത്യം വര്‍ഷംതോറും കൂടിക്കൂടി വരികയുമാണ്. 2016-ല്‍ വെറും 57 പേര്‍ക്ക് മാത്രമാണ് ഈ കുറ്റത്തിന് നോട്ടീസ് ലഭിച്ചതെങ്കില്‍ 2018-ല്‍ ഇത് 209 ഉം 2019 -ല്‍ 802 ഉം ആയി ഉയര്‍ന്നു.
കൂടാതെ 2019-ല്‍ 411 ഡ്രൈവര്‍മാരെ പാര്‍ക്കിംഗ് പിഴവിന്റെ പേരില്‍ ശിക്ഷിച്ചു എന്നു പറയുമ്പോള്‍ 1,500 ല്‍ അധികം പേരെ പിഴയൊടുക്കി പറഞ്ഞുവിട്ടിട്ടുണ്ടാകും. ഇത്തരത്തിലുള്ള പാര്‍ക്കിംഗ് പിഴകള്‍ക്ക് 100 പൗണ്ടും മൂന്ന് പെനാല്‍റ്റി പോയിന്റുകളുമാണ് ശിക്ഷ. അതേസമയം, തെറ്റായ രീതിയില്‍ പാര്‍ക്കിംഗ് ചെയ്യുന്നതും അപകടം ഉണ്ടാകാനുള്ള സാധ്യതയോടെ അശ്രദ്ധമായി പാര്‍ക്കിംഗ് ചെയ്യുന്നതും തമ്മില്‍ വ്യത്യാസമുണ്ട്.
സൂപ്പര്‍മാര്‍ക്കറ്റുകളിലെല്ലാം ചിലപ്പോള്‍ ഒരു വാഹനം, രണ്ട് പാര്‍ക്കിംഗ് സ്പേസ് ഉപയോഗപ്പെടുത്തി പാര്‍ക്ക് ചെയ്യുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടാകും. എന്നാല്‍ ഇത് നിസാരമായി തള്ളിക്കളയേണ്ട കാര്യമല്ല. തിരക്കുപിടിച്ച ഒരു റോഡില്‍ തെറ്റായ രീതിയില്‍ ഒരു വാന്‍ പാര്‍ക്ക് ചെയ്തതിനാല്‍, വട്ടംകറങ്ങി, പരാമ്പുലേറ്ററില് കുട്ടികളുമായി പോകുന്ന അമ്മമാരെ കണ്ടിട്ടുണ്ടാകാം. ഇതും നിസാരമായ കാര്യമല്ല. ഒരു കൊടും വളവില്‍, ദൂരെ നിന്ന് കാണാനാവാത്ത വിധം വാഹനം പാര്‍ക്ക് ചെയ്തതിനാല്‍ റോഡിന്റെ എതിര്‍വശത്തേക്ക് പെട്ടെന്ന് കാര്‍ തിരിക്കേണ്ടിവന്ന അനുഭവം നിങ്ങള്‍ക്കും ഉണ്ടായിട്ടുണ്ടാകാം.
പോലീസ് ശിക്ഷിക്കുന്നതില്‍ ശ്രദ്ധ ചെലുത്താതുകൊണ്ടാണോ അതോ പൊതുജനങ്ങള്‍ ഇക്കാര്യങ്ങള്‍ വേണ്ടത്ര ഗൗരവത്തില്‍ എടുക്കാത്തതുകൊണ്ടാണോ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ വര്‍ദ്ധിച്ചു വരുന്നത് എന്നറിയില്ല. എന്നാല്‍ ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങള്‍ കര്‍ശനമായിത്തന്നെ നേരിടേണ്ടതുണ്ട്. ബ്രിമ്മിംഗ്ഹാമിലാണ് ഇത്തരത്തിലുള്ള പാര്‍ക്കിംഗ് പിഴ സംബന്ധിച്ച കേസുകള്‍ ഏറ്റവും കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
പാര്‍ക്കിംഗ് പിഴ സംബന്ധിച്ച 543 കേസുകളാണ് ബിര്‍മ്മിംഗ്ഹാമില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളതെങ്കില്‍ ഇക്കാര്യത്തില്‍ രണ്ടാം സ്ഥാനത്ത് നില്ക്കുന്ന സ്ഥലത്തുനിന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത് വെറും 92 കേസുകള്‍ മാത്രമാണ്. 2020-ല്‍ ഇത്തരം കുറ്റകൃത്യങ്ങള്‍ കണക്കില്ലാതെ വര്‍ദ്ധിച്ചിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam