
വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിനെ ഇംപീച്ച് ചെയ്യാന്‍ തീരുമാനം. ജനപ്ര തിനിധിസഭയില് നടന്ന വോട്ടടെടുപ്പിലാണ് തീരുമാനമായത്. 197നെതിരെ 232 വോട്ടുകള്‍ക്കാണ് ഇംപീച്ച്മെന്റ് പ്രമേയം പാസായത്.ഇതോടെ രണ്ട് തവണ ഇംപീച്ച്മെന്റ് നേരിടുന്ന ആദ്യ യു എസ് പ്രസിഡന്റായി ട്രംപ് മാറി.യുഎസ് പാര്‍ലമെന്റ് മന്ദിരമായ കാപ്പിറ്റോളിന് നേരെ കഴിഞ്ഞ ആഴ്ച ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തിന്റെ പശ്ചാത്തലത്തിലാണ് ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടികള്‍ ആരംഭിച്ചത്. ഡമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള സഭയില്‍ 10 റിപ്പ ബ്ലിക്കന്‍ അംഗങ്ങളും ട്രംപിനെതിരെ വോട്ട് ചെയ്തു.
ജനപ്രതിനിധി സഭയില്‍ ഇംപീച്ച്മെന്റ് പ്രമേയം പാസായതോടെ വിചാരണ ഇനി സെനറ്റിലേക്ക് നീങ്ങും. എങ്കിലും സെനറ്റില്‍ മൂന്നില്‍രണ്ടു ഭൂരിപക്ഷം ലഭിച്ചാല്‍ മാത്രമെ ട്രംപിനെതിരേ കുറ്റം ചുമത്താനാകു എന്നത് ഇദ്ദേഹത്തിന് നേരിയ ആശ്വാസമാകും. 100 അംഗ സെനറ്റില്‍ 50 ഡെമോ ക്രാറ്റിക് അംഗങ്ങള്‍ക്കുപുറമേ 17 റിപ്പബ്ലിക്കന്മാര് കൂടി പിന്തുണച്ചാലേ കുറ്റം ചുമത്താന്‍ സാധി ക്കുകയുള്ളു.പക്ഷെ നിലവില്‍ ട്രംപിനെതിരെ ഇംപീച്ച്മെന്റ് നടപടിയില്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ വേര്‍തിരിവ് ഉണ്ടായിട്ടുണ്ട്.ബൈഡന്റെ വിജയം ഔദ്യോഗികമായി പ്രഖ്യാപിക്കാന്‍ സഭ ചേര്‍ന്ന വേളയില്‍ കാപ്പിറ്റോള്‍ മന്ദിരം ആക്രമിക്കാന്‍ അനുയായികള്‍ക്ക് പരോക്ഷ പിന്തുണ പ്രഖ്യാപിക്കുക കൂടി ചെയ്തതോടെയാണ് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രത്യക്ഷ ചേരിതിരിവു ണ്ടായത്. പ്രമേയത്തെ പിന്തുണയ്ക്കുമെന്ന് നേരത്തെ തന്നെ ഏതാനും റിപ്പബ്ലിക്കന്‍ അംഗങ്ങള്‍ വ്യക്തമാക്കിയിരുന്നു.പ്രസിഡന്റ് പദവിയില്‍നിന്നു ട്രംപിനെ പുറത്താക്കാനുള്ള ശ്രമത്തിനൊ പ്പം പാര്‍ട്ടിയില്‍നിന്നു പടികടത്താനുള്ള നീക്കങ്ങളും അണിയറയില്‍ സജീവമാണെന്നും റിപ്പോ ര്‍ട്ടുകളുണ്ട്.കോവിഡ് പ്രതിരോധത്തിലെ പാളിച്ചകളിലും മറ്റുമായി ട്രംപിനെതിരെ ഉരുത്തിരി ഞ്ഞ പ്രതിഷേധമാണ് അപ്രതീക്ഷിതമായി ഇംപീച്ച്മെന്റ് സമയത്തു ചില റിപ്പബ്ലിക്കന്‍ ജനപ്രതിനിധികള്‍ പുറത്തെടുക്കുന്നത്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റ് സ്ഥാനാര്‍ത്ഥി ജോ ബൈഡന്റെ വിജയം അംഗീകരിക്കാതിരിക്കുകയും കോടതി നടപടികളുമായി മുന്നോട്ടു പോവുകയും ചെയ്തതും അസംതൃപ്തരെ സൃഷ്ടിച്ചു.
ട്രംപിന്റെ വരവോടെ പാര്‍ട്ടിവിട്ട റിപ്പബ്ലിക്കന്‍ നേതാവ് ലിസ് ഷെനെ കഴിഞ്ഞ ദിവസം ട്രംപി നെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.'മുറിവിന്റെയും തടസ്സത്തിന്റെയും അവിചാരിത സന്ദര്‍ഭത്തിലാണു നാമിപ്പോള്‍. രാജ്യദ്രോഹം, കലാപം, മരണം അങ്ങനെയെല്ലാം നടന്നിരിക്കുന്നു.'യുഎസ് പ്രസിഡന്റിന്റെ ഓഫിസിനോടും സത്യപ്രതിജ്ഞ ചെയ്ത ഭരണഘട നയോടും ഇത്രയും വലിയ ചതി നടത്തിയ പ്രസിഡന്റ് ഇതുവരെ ഉണ്ടായിട്ടില്ലെന്നുമായിരുന്നു ലിസ് ഷെനെ അഭിപ്രായപ്പെട്ടത്.തുടര്‍ന്നാണ് ട്രംപിനെ പ്രസിഡന്റ് പദത്തില്‍നിന്നു പുറത്താ ക്കാന്‍ ഭരണഘടനയുടെ 25ാം ഭേദഗതി പ്രയോഗിക്കണമെന്ന ആവശ്യത്തിനു യുഎസ് ജനപ്രതി നിധി സഭയില്‍ ഭൂരിപക്ഷം ലഭിച്ചത്. എന്നാല്‍ ഈ ആവശ്യത്തെ പിന്തുണയ്ക്കില്ലെന്നു വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വ്യക്തമാക്കിയിരുന്നു.അധികാരമൊഴിയാന്‍ ദിവസങ്ങള്‍മാത്രം ശേഷിക്കേ രാഷ്ട്രീയം കളിക്കാനുള്ള ജനപ്രതിനിധി സഭയുടെ ശ്രമങ്ങള്‍ക്കൊപ്പം നില്ക്കി ല്ലെന്നായിരുന്നു മൈക്ക് പെന്‍സിന്റെ വിശദീകരണം. പ്രസിഡന്റിന് കഴിവുകേടോ ശാരീരിക വൈകല്യമോ ഉണ്ടാകുന്ന സാഹചര്യത്തിലാണ് 25-ാം ഭേദഗതി പ്രയോഗിക്കേണ്ടതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.ഭേദഗതി പ്രയോഗിക്കാന്‍ വൈസ് പ്രസിഡന്റ് മൈക്ക് പെന്‍സ് വിസമ്മതിച്ചതിനു പിന്നാലെ ജനപ്രതിനിധിസഭയില്‍ ഇംപീച്ച്മെന്റ് നടപടികള്‍ തുടങ്ങിയത്.
ജനുവരി 20ന് മുന്‍പ് വിചാരണ നടപടികള്‍ സെനറ്റ് ആരംഭിച്ചേക്കില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. 20 നാണ് ജോ ബൈഡന് സ്ഥാനമേല്‍ക്കുന്നത്. ഇംപീച്മെന്റ് നടപടി പൂര്‍ത്തിയായാല്‍ നടപ്പാക്കി യാല്‍ ട്രംപിന് ഇനിയൊരിക്കലും മല്‍സരിക്കാനാവില്ല. മാത്രമല്ല, 1958 ലെ ഫോര്മര് പ്രസിഡ ന്റ്സ് ആക്ട് അനുസരിച്ച്, മുന്‍ പ്രസിഡന്റുമാര്‍ക്ക് അനുവദിക്കുന്ന പെന്ഷന്, ആരോഗ്യ ഇന്‍ഷു റന്‍സ്, സുരക്ഷ തുടങ്ങിയവയ്ക്കും വിലക്കുണ്ടാകും
അതേസമയം ട്രംപിനെ പുറത്താക്കാന്‍ 25-ാം 2019-ല്‍ ട്രംപിനെതിരേ ഇംപീച്ച്മെന്റ് പ്രമേയം കൊ ണ്ടുവന്നപ്പോള് റിപബ്ലിക്കന്‍ പാര്‍ട്ടിയിലെ ഒരംഗം പോലും പിന്തുണച്ചിരുന്നില്ല. അതേസമയം വര്‍ഷങ്ങളായി തനിക്കെതിരേ നടക്കുന്ന വേട്ടയാടലിന്റെ തുടര്‍ച്ചയാണ് ഇംപീച്ച്മെന്റ് തട്ടിപ്പെന്നായിരുന്നു ട്രംപിന്റെ പ്രതികരണം.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam