1 GBP =99.00INR                       

BREAKING NEWS

കോവിഡ് വാക്സിന്‍ കുത്തിവെപ്പെടുത്ത് ആര്‍ക്കെങ്കിലും പാര്‍ശ്വ ഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദികള്‍ നിര്‍മ്മാണ കമ്പനികള്‍; നഷ്ടപരിഹാരം നല്‍കേണ്ട ബാധ്യതയും സര്‍ക്കാരിനില്ല; ലോകം കണ്ട ഏറ്റവും വലിയ വാക്സിനേഷന് ഇന്ത്യ തുടക്കമിടാന്‍ ഇരിക്കവേ നിലപാട് വ്യക്തമാക്കി കേന്ദ്ര സര്‍ക്കാര്‍

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: ലോകം കണ്ട ഏറ്റവും വലിയ വാക്സിനേഷനാണ് ഇന്ത്യയില്‍ തുടക്കം കുറിക്കാന്‍ ഇരിക്കുന്നത്. ഈ സാഹചര്യത്തില്‍ വാക്സിന്‍ എടുത്തതിന്റെ പേരില്‍ ആര്‍ക്കെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ ഉത്തരാവാദിത്തം കേന്ദ്രസര്‍ക്കാറിനല്ലെന്ന് കേന്ദ്രം. നിര്‍മ്മാതാക്കളായവര്‍ക്കാകും ഉത്തരവാദിത്തമെന്നാണ് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിരിക്കുന്നത്. സര്‍ക്കാര്‍ കൂടി ഉത്തരവാദിത്വം ഏറ്റെടുക്കണമെന്ന കമ്പനികളുടെ ആവശ്യം തള്ളിയാണ് കേന്ദ്രം നിലപാടറിയിച്ചത്. കോവിഡ് വാക്‌സിനേഷന്‍ നടപടികള്‍ രാജ്യത്ത് ആരംഭിക്കാനിരിക്കെയാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്.

കുത്തിവയ്പ്പ് നടത്തുമ്പോഴുള്ള പാര്‍ശ്വ ഫലങ്ങള്‍ക്കും മറ്റ് അപകടങ്ങള്‍ക്കും വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ ഉത്തരവാദികളായിരിക്കും. നഷ്ടപരിഹാരം അടക്കമുള്ള കാര്യങ്ങള്‍ നല്‍കേണ്ടതിന്റെ ബാധ്യതയും കമ്പനികള്‍ക്കായിരിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. രാജ്യത്ത് നിലവിലുള്ള പ്രതിരോധ കുത്തിവയ്പ്പ് സംബന്ധിച്ച എല്ലാ നിയമങ്ങളും കോവിഡ് വാക്‌സിന്‍ വിതരണത്തിലും ബാധകമാണ്. അതിനാല്‍ സിഡിഎസ്സിഒ/ ഡ്രഗ്‌സ് ആന്‍ഡ് കോസ്‌മെറ്റിക്‌സ് ആക്റ്റ്/ ഡിസിജിഐ പോളിസി വകുപ്പുകള്‍ അനുസരിച്ച് കമ്പനികള്‍ക്കാണ് എല്ലാ ഉത്തരവാദിത്വങ്ങളും.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വളരെ വേഗത്തിലാണ് കമ്പനികള്‍ പ്രതിരോധ വാക്‌സിനുകള്‍ നിര്‍മ്മിച്ച് വിതരണം ചെയ്യുന്നത് എന്നതിനാല്‍ തന്നെ പല രാജ്യങ്ങളിലേയും സര്‍ക്കാരുകള്‍ ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തിട്ടുണ്ട്. യുഎസ്, യുകെ, കാനഡ, സിംഗപ്പൂര്‍, ഇയു തുടങ്ങി പല രാജ്യങ്ങളും നഷ്ടപരിഹാരം സര്‍ക്കാര്‍ നല്‍കുമെന്ന് വ്യക്തമാക്കിയിരുന്നു.

ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യന്‍ വാക്‌സിന്‍ നിര്‍മ്മാതാക്കള്‍ നഷ്ടപരിഹാരം സംബന്ധിച്ച് വ്യക്തത തേടി സര്‍ക്കാരിനെ സമീപിച്ചത്. സെറം ഇന്‍സ്റ്റിറ്റ്യൂട്ട് സിഇഒ അദര്‍ പൂനവാല കഴിഞ്ഞ മാസം അവസാനം ഇക്കാര്യം ചൂണ്ടിക്കാട്ടുകയും ചെയ്തിരുന്നു. കോവിഡ് സാഹചര്യം കണക്കിലെടുത്ത് പ്രതിരോധ കുത്തിവയ്പ് സംബന്ധിച്ച നിയമ നടപടികളില്‍ വാക്‌സിന്‍ കമ്പനികള്‍ക്ക് സര്‍ക്കാര്‍ സംരക്ഷണം നല്‍കണമെന്നായിരുന്നു അദര്‍ പൂനവാല അന്ന് പറഞ്ഞത്.

കേരളത്തില്‍ കോവിഡ് പ്രതിരോധത്തിനുള്ള വാക്‌സിന്‍ ജില്ലകളില്‍ എത്തിയിട്ടുണ്ട്. പുണെ സിറം ഇന്‍സ്റ്റിറ്റ്യൂട്ടില്‍നിന്നുള്ള 4,33,500 ഡോസ് കൊവിഷീല്‍ഡ് വാക്‌സിനാണ് ബുധനാഴ്ച സംസ്ഥാനത്ത് എത്തിച്ചത്. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ എത്തിച്ച വാക്‌സിന്‍ ബുധനാഴ്ച തന്നെ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം മേഖലാ സ്റ്റോറുകളിലേക്കും അവിടെനിന്ന് ജില്ലാ സ്റ്റോറുകളിലേക്കും മാറ്റി. ജില്ലാ സ്റ്റോറുകളില്‍ സൂക്ഷിച്ചിരിക്കുന്ന വാക്‌സിന്‍ ശനിയാഴ്ച വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകും. ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് നല്‍കുക.

കൊച്ചിയില്‍ എത്തിച്ച വാക്‌സിനില്‍ 1,80,000 ഡോസ് എറണാകുളം മേഖലാ സ്റ്റോറിലും 1,19,500 ഡോസ് കോഴിക്കോട് മേഖലാ സ്റ്റോറിലും എത്തിച്ചു. 1,34,000 ഡോസ് തിരുവനന്തപുരത്തെ മേഖലാ സ്റ്റോറിലും എത്തിച്ചു. കോഴിക്കോടുള്ള വാക്‌സിനില്‍ 1100 ഡോസ് മാഹിയിലേക്കുള്ളതാണ്. ആദ്യഘട്ടത്തില്‍ 133 കേന്ദ്രത്തില്‍ ശനിയാഴ്ച വാക്‌സിനേഷന്‍ നടക്കും. എല്ലാ കേന്ദ്രത്തിലും വിപുലമായ സംവിധാനങ്ങളാണ് സജ്ജമാക്കിയത്. സര്‍ക്കാര്‍ മേഖലയിലെ 1,73,253 പേരും സ്വകാര്യമേഖലയിലെ 1,95,613 പേരുമടക്കം ഇതുവരെ 3,68,866 പേരാണ് രജിസ്റ്റര്‍ ചെയ്തത്.

കോവിഡ് വാക്‌സിന്‍ വിതരണത്തില്‍ ഒരു സംസ്ഥാനത്തോടും വിവേചനം കാണിച്ചിട്ടില്ലെന്നും സംസ്ഥാനങ്ങള്‍ അനാവശ്യ തിടുക്കം കാണിക്കരുതെന്നും ആരോഗ്യമന്ത്രാലയം. ദിവസവും ഓരോ കേന്ദ്രത്തിലും ശരാശരി 100 വാക്‌സിന്‍ നല്‍കാനും 10 ശതമാനം കരുതല്‍ വാക്‌സിനായി മാറ്റിവയ്ക്കാനും ശ്രദ്ധിക്കണം. ഒറ്റ ദിവസം എല്ലാം നല്‍കിതീര്‍ക്കരുത്. കോവിഷീല്‍ഡ്, കോവാക്‌സിന്‍ മരുന്നുകളുടെ 1.65 കോടി ഡോസാണ് കേന്ദ്രം സംഭരിച്ചത്.ആവശ്യത്തിന് വാക്‌സിനുകള്‍ എത്തിച്ചിട്ടില്ലെന്ന് മഹാരാഷ്ട്ര ആരോഗ്യമന്ത്രി രാജേഷ്‌തോപെ ആരോപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് വിശദീകരണം. ഘട്ടംഘട്ടമായി വാക്‌സിന്‍ സെഷന്‍ സൈറ്റുകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നിര്‍ദേശവും ആരോഗ്യമന്ത്രാലയം നല്‍കി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category