1 GBP =99.00INR                       

BREAKING NEWS

പാടാന്‍ അവസരം വാഗ്ദാനം ചെയ്ത് പീഡിപ്പിച്ചതായി പരാതി; മഹാരാഷ്ട്രയിലെ സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെക്കെതിരെ യുവതി രംഗത്ത്; കള്ളപ്പരാതിയെന്നും തനിക്ക് ബന്ധം യുവതിയുടെ സഹോദരിയുമായെന്ന് മന്ത്രിയുടെ വെളിപ്പെടുത്തല്‍

Britishmalayali
kz´wteJI³

മുംബൈ: ഗായികയെ ബലാത്സംഗം ചെയ്തെന്ന കേസില്‍ മഹാരാഷ്ട്രയിലെ സാമൂഹിക നീതി വകുപ്പ് മന്ത്രി ധനഞ്ജയ് മുണ്ഡെ കൂടുതല്‍ കുരുക്കില്‍. മന്ത്രിയുടെ വിവാദമായ വെളിപ്പെടുത്ത ലാണ് ഇപ്പോള്‍ പ്രശ്നമായിരിക്കുന്നത്. യുവതിയുടെ പരാതി കള്ളമെന്ന് തള്ളിപ്പറഞ്ഞ മുണ്ഡെ ആരോപണമുന്നയിച്ച ഗായികയുടെ സഹോദരിയുമായി തനിക്ക് വിവാഹേതര ബന്ധമുണ്ടെന്ന് വെളിപ്പെടുത്തി. എന്നാല്‍ വിവാഹതിനായിരിക്കെയുള്ള ഈ ബന്ധം പോലും നിയമവിരുദ്ധ മാ ണെന്ന് നിയമവിദഗ്ദര്‍ ചൂണ്ടിക്കാട്ടുന്നു.

ജനുവരി 10നാണ് എന്‍സിപി നേതാവും മന്ത്രിയുമായ ധനഞ്ജയ് മുണ്ടെയ്ക്കെതിരെ ഒരു ഗായിക ലൈംഗിക പീഡന പരാതി നല്‍കിയത്. സിനിമയില്‍ പാടാന്‍ അവസരം നല്‍കുമെന്നും വിവാ ഹം കഴിക്കാമെന്നും മുണ്ഡെ തനിക്ക് വാദ്ഗാനം ചെയ്തിരുന്നു. 2006ല്‍ വീട്ടില്‍ ആരുമില്ലാത്തപ്പോ ള്‍ വന്ന് ബലാത്സംഗം ചെയ്തെന്നും ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി അതിക്രമം തുടര്‍ ന്നെന്നുമാണ് പരാതി.

എന്നാല്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെയുള്ള മന്ത്രിയുടെ വിശദീകരണം ഇങ്ങനെ. 2003 മുതല്‍ ഈ ഗായികയുടെ സഹോദരിയുമായി തനിക്ക് ബന്ധമുണ്ട്. ആ ബന്ധത്തില്‍ ഒരു മകളും ഒരു മകനു മുണ്ട്. ഇതെല്ലാം തന്റെ ഭാര്യയ്ക്കും സുഹൃത്തുക്കള്‍ക്കുമെല്ലാം അറിയാം. മക്കളെയും അമ്മയെ യുമെല്ലാം താന്‍ നോക്കുന്നുണ്ടെങ്കിലും രണ്ട് വര്‍ഷം മുന്‍പ് കൂടുതല്‍ പണം ആവശ്യപ്പെട്ട് ഭീഷ ണിയായി. വഴങ്ങില്ലെന്ന് കണ്ടതോടെ ഇപ്പോള്‍ വ്യാജ പരാതി ഉന്നയിക്കുകയാണെന്ന് മുണ്ഡെ കുറിപ്പില്‍ പറഞ്ഞു.

പിന്നാലെ ബിജെപിയുടെ മഹിളാ വിഭാഗം മന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി ഉദ്ദവ് താക്കറെയ്ക്ക് കത്തെഴുതി. വിവാഹേതര ബന്ധം പ്രതിരോധമായി പറഞ്ഞതും പ്രതിപ ക്ഷം ആയുധമാക്കി. രണ്ട് ഭാര്യമാരെ ഹിന്ദു സംസ്‌കകാരം അനുവദിക്കുന്നില്ലെന്ന് ബിജെപി നേതാവ് കിരിത് സോമയ്യ പറഞ്ഞു. എന്‍സിപി നേതൃത്വം വിവാദങ്ങളോട് പ്രതികരിച്ചിട്ടില്ല. അന്തരിച്ച ബിജെപി നേതാവ് ഗോപിനാഥ് മുണ്ഡെയുടെ മരുമകനാണ് ധനഞ്ജയ് മുണ്ഡെ. ഗോപിനാഥ് മുണ്ഡെയുടെ മകള്‍ പങ്കജാ മുണ്ഡെയുമായുള്ള തര്‍ക്കത്തെ തുടര്‍ന്നാണ് ധനഞ്ജയ് 2013ല്‍ എന്‍സിപിയിലെത്തുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category