1 GBP = 102.00 INR                       

BREAKING NEWS

ഹെല്‍മറ്റിട്ടിട്ടും അലക്സേ വിടെടാ എന്ന് വൃദ്ധ കരഞ്ഞു പറഞ്ഞതോടെ കൊല; മരണം ഉറപ്പാക്കാന്‍ 10 മിനിറ്റ് കൂടെയിരുന്നു; മോഷണ മുതല്‍ വിറ്റ് പെണ്‍സുഹൃത്തുമായി കാട്ടക്കടയില്‍ അടിച്ചു പൊളി; നാട്ടുകാര്‍ക്ക് മുന്നില്‍ 'മരിച്ചു പോയല്ലോ' എന്ന് പറഞ്ഞത് കുടുക്കായി; തിരുവല്ലത്ത് അലക്സിനെ കുടുക്കിയത് ആഡംബര ഭ്രമം

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിരുവല്ലം വണ്ടിത്തടത്ത് വയോധികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസിലെ പ്രതിയെ കുടുക്കിയത് വൃദ്ധയെ ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴും മരിച്ചുപോയല്ലോയെന്നു പറഞ്ഞുള്ള അലക്‌സ് ഗോപന്റെ ഒഴിഞ്ഞു മാറല്‍. മോഷണമായിരുന്നു ലക്ഷ്യം. മുമ്പും വയോധികയുടെ വീട്ടില്‍ നിന്ന് പണവും പണ്ടവും കളവ് പോയിട്ടുണ്ട്. അന്ന് നാട്ടുകാര്‍ അലക്സാകും കള്ളനെന്ന് സംശയിച്ചിരുന്നു. ഇതും അലക്സിനെ കുടുക്കി.

ചാന്‍ ബീവിയുടെ വീട്ടില്‍ കഴിഞ്ഞ പത്തുവര്‍ഷമായി സഹായിയായി നില്‍ക്കുന്ന സമീപവാസിയായ രാധയുടെ മകള്‍ സിന്ധുവിന്റെ മകനാണ് അറസ്റ്റിലായ അലക്സ് ഗോപന്‍. കൊല നടന്ന ദിവസം വൈകിട്ട് 4.30-ഓടെ വീട്ടിലെത്തിയ രാധ, മുറിയില്‍ ചാന്‍ ബീവിയെ മരിച്ചനിലയില്‍ കാണുകയായിരുന്നു. ഉടന്‍തന്നെ ചെറുമകനായ അലക്‌സിനെ ആദ്യം വിളിച്ചു. ചാന്‍ ബീവിയുടെ സമീപത്തുള്ള ബന്ധുക്കളും എത്തി. നാട്ടുകാരെല്ലാം എത്തിയതിനു ശേഷമാണ് അലക്‌സ് സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴും മരിച്ചുപോയല്ലോയെന്നു പറഞ്ഞ് അലക്‌സ് ഒഴിഞ്ഞു. ഇതോടെ നാട്ടുകാര്‍ സത്യം തിരിച്ചറിഞ്ഞു. പൊലീസിനോടും പറഞ്ഞു. ഇതോടെ ചാന്‍ ബീവിയുടെ കൊലയിലെ ചുരുള്‍ അഴിഞ്ഞു.

മോഷണത്തിന് വ്യക്തമായ ആസൂത്രണത്തോടെയാണ് അലക്സ് എത്തിയത്. ഉച്ചയ്ക്ക് 2.30-ന് ചാന്‍ബീവിയുടെ വീടിന്റെ പുറകുവശത്തുള്ള ക്ഷേത്ര കോമ്പൗണ്ടിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകടന്നു. വീടിനു സമീപത്തുണ്ടായിരുന്ന ഇരുമ്പുതോട്ടിയെടുത്ത് മറുവശത്തെ ജനാല വഴി മുന്‍വാതിലിന്റെ കുറ്റി വലിച്ചെടുത്തു. തലയില്‍ ഹെല്‍മെറ്റ് ധരിച്ച് വീടിനുള്ളില്‍ കയറി. കുറ്റിയെടുക്കുന്ന ശബ്ദംകേട്ട് കട്ടിലില്‍ കിടക്കുകയായിരുന്ന ചാന്‍ ബീവി മുറിയില്‍നിന്ന് ഡൈനിങ് ഹാളിലെത്തി. ആളുടെ സാന്നിധ്യം ചാന്‍ ബീവി തിരിച്ചറിഞ്ഞു. ഇതോടെയാണ് വൃദ്ധയെ കൊല്ലാന്‍ തീരുമാനിച്ചത്.

ആരായെന്ന് ചോദിച്ച ചാന്‍ബീവിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ഇതിനിടെ മോഷ്ടാവിനെ വൃദ്ധ തിരിച്ചറിഞ്ഞു. പ്രതികരിക്കുകയും ചെയ്തു. ഇതോടെ മുടിക്കു കുത്തിപ്പിടിച്ച് തറയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് കൈകളിലെ വളകളും ഊരിയെടുത്തു. മാലയും വളയും കൈയിലാക്കിയതോടെ ഇവരെ വലിച്ചിഴച്ച് ഡൈനിങ് ഹാളിലെ ചുമരോടു ചേര്‍ത്ത് രണ്ടു പ്രാവശ്യം തലയിടിപ്പിച്ചു. അബോധാവസ്ഥയിലായ ചാന്‍ ബീവിക്കു സമീപം അലക്‌സ് ഗോപന്‍ പത്ത് മിനിറ്റോളം ഇരുന്നു. മരണം ഉറപ്പുവരുത്തിയശേഷം പുറത്തെത്തി.

ബൈക്കുമെടുത്ത് നേരേ കല്ലിയൂരിലുള്ള പണയമെടുക്കുന്ന സ്ഥാപനത്തില്‍ മാല പണയംവച്ചു. തുടര്‍ന്ന് പഠിക്കുന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെത്തി പെണ്‍സുഹൃത്തുമായി വൈകീട്ട് 3.30 വരെ കോളേജിലും പരിസരത്തും ചുറ്റിക്കറങ്ങി. തുടര്‍ന്ന് നാലുമണിയോടെ വീട്ടിലെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. പണയം വച്ചു കിട്ടിയ തുകയുമായാണ് പെണ്‍ സുഹൃത്തുമായുള്ള അടിച്ചു പൊളി. ഈ കറക്കത്തിനും വേണ്ടിയാണ് മോഷണവും കൊലയും.

വീട്ടിലെത്തി കുളിക്കുമ്പോള്‍ ഇയാളുടെ അമ്മൂമ്മ രാധ, ചാന്‍ ബീവിയുടെ വീട്ടിലേക്കു പോകുന്നതു കണ്ടു. പിന്നെ എത്തിയത് അമ്മുമ്മയുടെ വിളിയാണ്. അപ്പോള്‍ കൂസലില്ലാതെ പുറത്തിറങ്ങി. പക്ഷേ നാട്ടുകാരുടെ സംശയം കള്ളനേയും കൊലപാതകിയേയും കണ്ടെത്താന്‍ സഹായകമായി. ചാന്‍ ബീവിയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായിരുന്നു അലക്സ്. വീടിന്റെ പിന്നിലെ മതില്‍ ചാടിക്കടന്ന് എത്തിയ അലക്സ് തോട്ടി ഉപയോഗിച്ച് മുന്‍വാതിലിന്റെ കൊളുത്ത് നീക്കി അകത്തുകടക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. എഴുന്നേറ്റു വന്ന ചാന്‍ബീവിയുടെ മാലയില്‍ പിടിച്ചു വലിച്ചു. ഹെല്‍മറ്റ് ധരിച്ചിരുന്നെങ്കിലും ആളിനെ തിരിച്ചറിഞ്ഞ ചാന്‍ബീവി 'അലക്സേ വിടെടാ' എന്നു പറഞ്ഞതോടെ കൊല നടത്തുകയായിരുന്നു.

ഓരോ പവന്‍ വീതമുള്ള രണ്ടു വളകളും രണ്ടര പവന്‍ മാലയുമാണ് പ്രതി കവര്‍ന്നത്. മാല കല്ലിയൂരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ പണയം വച്ചു. വളകളിലൊന്ന് മുക്കുപണ്ടമാണെന്ന് അവര്‍ പറഞ്ഞതിനെത്തുടര്‍ന്ന് കനാലില്‍ എറിഞ്ഞു ശേഷിച്ച വളയും പണവും പ്ലാസ്റ്റിക് കൂടിലാക്കി സമീപത്തെ സ്വകാര്യ ട്യൂഷന്‍ സ്ഥാപനത്തിന്റെ സണ്‍ഷെയ്ഡില്‍ ഒളിപ്പിച്ചത് പൊലീസ് കണ്ടെടുത്തു. ചാന്‍ ബീവിയുടെ വീട്ടില്‍ നിന്നു മുന്‍പ് മൊബൈല്‍ ഫോണ്‍, പണം എന്നിവ മോഷണം പോയിരുന്നതായി പൊലീസ് പറഞ്ഞു. എന്നാല്‍ ഇതു സംബന്ധിച്ച് പരാതി നല്‍കിയിരുന്നില്ല.

അലക്സ് ആവശ്യപ്പെടുമ്പോഴെല്ലാം ചാന്‍ബീവി പണം നല്‍കിയിരുന്നു സെക്രട്ടേറിയറ്റില്‍ ധനകാര്യ വിഭാഗം അണ്ടര്‍ സെക്രട്ടറി ആയ മകന്‍ അന്‍വര്‍ ഹുസൈന്‍ ജോലിക്കുപോയി കഴിഞ്ഞാല്‍ വീട്ടില്‍ ചാന്‍ബീവി ഒറ്റക്കാണ്. ആഹാരം നല്‍കാനുള്ള സമയത്തു മാത്രമാണ് അലക്സിന്റെ മുത്തശ്ശി കൂടിയായ പരിചാരിക എത്തുക. സംഭവ ദിവസം ഉച്ചക്ക് രണ്ടിന് കാട്ടാക്കടയിലെ കോളജില്‍ നിന്നെന്ന മട്ടില്‍ അലക്സ് വീട്ടിലേക്ക് വിളിച്ച് കുശലാന്വേഷണം നടത്തിയിരുന്നു. എന്നാല്‍ ഈ സമയത്ത് സംഭവം നടക്കുന്ന വീടിന്റെ പരിസരത്ത് അലക്സ് ഉണ്ടായിരുന്നു എന്നു പൊലീസ് കണ്ടെത്തി. കൊലപാതകത്തിനു ശേഷം കോളജില്‍ എത്തി വനിതാ സുഹൃത്തുമായി സംസാരിച്ചത് സംഭവ സമയത്ത് സ്ഥലത്ത് ഇല്ലെന്നുവരുത്തി തീര്‍ക്കാന്‍ ആണെന്നും പൊലീസ് കരുതുന്നു.

മരണ സമയത്ത് അലക്സിന്റെ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ സംഭവ സ്ഥലത്ത് ആയിരുന്നു എന്നു തെളിഞ്ഞതോടെ നേരത്തെ പറഞ്ഞ നുണകള്‍ പൊളിയുകയും കുറ്റം സമ്മതിക്കുകയുമായിരുന്നു. അന്വേഷണം തന്നിലേക്ക് എത്തുന്നുണ്ടോ എന്നറിയാനായി പത്രങ്ങളുടെ ഇന്റര്‍നെറ്റ് പതിപ്പ് അലക്സ് വായിച്ചിരുന്നതും പൊലീസ് കണ്ടെത്തി. മോഷ്ടിച്ച് കിട്ടുന്നതടക്കം മാസം അരലക്ഷത്തോളം രൂപ ചെലവഴിച്ചുള്ള ആഡംബര ജീവിതമായിരുന്നു അലക്സിന്റേതെന്ന് പൊലീസ് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category