
കൊച്ചി: വിവാദമായ കടല്‍ക്കൊല കേസ് പണം വാങ്ങി ഒത്തു തീര്‍പ്പാക്കാന്‍ ശ്രമം. എണ്ണക്കപ്പലായ എന്റിക്ക ലെക്സിയില്‍ നിന്ന് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികള്‍ മരിച്ച കേസ് 10 കോടി രൂപ നഷ്ടപരിഹാരം നല്കി അവസാനിപ്പിക്കാനാണ് നീക്കം സജീവമായിരിക്കുന്നത്. വെടിയേറ്റു മരിച്ച മത്സ്യത്തൊഴിലാളികളായ കൊല്ലം സ്വദേശി വാലന്റൈന്‍ ജലസ്റ്റിന്‍, കന്യാകുമാരി സ്വദേശി അജേഷ് പിങ്ക് എന്നിവരുടെ ആശ്രിതര്‍ക്ക് നാലുകോടി വീതവും ബോട്ടുടമ ഫ്രെഡിക്ക് രണ്ട് കോടിയും നല്കി കേസ് അവസാനിപ്പിക്കാനാണ് ഇറ്റലി സര്‍ക്കാരും കേന്ദ്ര-സംസ്ഥാന സര്‍ക്കാരും ശ്രമം തുടങ്ങിയിരിക്കുന്നത്.
ഇതിനായുള്ള ചര്‍ച്ചകള്‍ സര്‍ക്കാര്‍ തലത്തില്‍ നേരത്തെ തുടങ്ങിയിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സംസ്ഥാന സര്‍ക്കാരും ഇറ്റാലിയന്‍ എംബസിയുമായിട്ടായിരുന്നു ചര്‍ച്ച എന്നാണ് അറിയുന്നത്. കേരള സര്‍ക്കാര്‍ 15 കോടി രൂപയാണ് ചോദിച്ചത്. എന്നാല്‍ 10 കോടിയെ നല്‍കാനാകൂ എന്ന് ഇറ്റലി അറിയിക്കുകയായിരുന്നു. അന്താരാഷ്ട്ര ആര്‍ബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവിന് തുടര്‍ച്ചയായിട്ടായിരുന്നു ഈ നീക്കം.
ആര്‍ബിറ്ററി ട്രിബ്യൂണലിന്റെ ഉത്തരവ് കഴിഞ്ഞ മെയിലായിരുന്നു. ബോട്ടിലുണ്ടായിരുന്ന എല്ലാവര്ക്കും നഷ്ടപരിഹാരത്തിന് അര്‍ഹതയുണ്ടെന്നായിരുന്നു വിധി. വെടിവെച്ച ഇറ്റാലിയന്‍ നാവികരെ ഇന്ത്യയില്‍ വിചാരണ ചെയ്യാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. ട്രിബ്യൂണലിന്റെ വിധിക്ക് വിരുദ്ധമായി വെടിയേറ്റ് മരിച്ചവരുടെ ആശ്രിതര്‍ക്കും ബോട്ടുടമയ്ക്കും മാത്രമായി നഷ്ടപരിഹാരം നല്കി കേസ് അവസാനിപ്പിക്കുന്നതിനെതിരേ ബോട്ടിലുണ്ടായിരുന്ന മറ്റുള്ളവര്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.
ബോട്ടില്‍ ആകെ 11 പേരാണ് ഉണ്ടായിരുന്നത്. പ്രായപൂര്‍ത്തിയാകാത്ത പ്രിജില്‍ എന്ന 14-കാരനും ബോട്ടിലുണ്ടായിരുന്നു. ഇയാള്‍ക്കും നഷ്ടപരിഹാരം കിട്ടാന്‍ അര്‍ഹതയുണ്ടെന്ന പരാതിയും സര്‍ക്കാരിനു മുന്നിലുണ്ട്. ഇറ്റലി നല്കുന്ന നാലു കോടി രൂപ ജലസ്റ്റിന്റെ ഭാര്യക്കും രണ്ട് മക്കള്‍ക്കുമാണ് കിട്ടുക. അജേഷ് പിങ്കിന്റെ രണ്ട് സഹോദരിമാര്‍ക്കാണ് നാലു കോടി രൂപ കൈമാറുക. ഇവര്‍ക്ക് നേരത്തെ രണ്ട് കോടി രൂപ നഷ്ടപരിഹാരം നല്‍കിയിരുന്നു. 2012 ഫെബ്രുവരി 15-നായിരുന്നു കൊല്ലം നീണ്ടകര തീരത്തുവെച്ച് മത്സ്യത്തൊഴിലാളികള്‍ വെടിയേറ്റ് മരിച്ചത്.
നീണ്ടകരയില്‍ നിന്നു മത്സ്യബന്ധനത്തിനു പോയ സെന്റ് ആന്റണി മത്സ്യബന്ധന ബോട്ടിലെ മത്സ്യത്തൊഴിലാളികളായ കൊല്ലം മൂതാക്കര ഡെറിക് വില്ലയില്‍ വാലന്റൈന്‍ (ജലസ്റ്റിന്‍ 50), തിരുവനന്തപുരം കളിയാക്കാവിള നിദ്രവിള ഇരയിമ്മന്‍തുറ അജീഷ് ബിങ്കി (21) എന്നിവരെയാണ് 2012 ഫെബ്രുവരി 15ന് ഇറ്റാലിയന്‍ നാവികര്‍ വെടിവച്ചുകൊന്നത്. നീണ്ടകര തുറമുഖത്തു നിന്നു 40 നോട്ടിക്കല്‍ മൈല്‍ അകലെ ആലപ്പുഴ തോട്ടപ്പള്ളി കടലിലായിരുന്നു സംഭവം.
പ്രതികളായ സാല്‍വത്തോറെ ജിറോണ്‍, മാസിമിലാനോ ലത്തോര്‍ എന്നിവരെ ഫെബ്രുവരി 19ന് കേരള പൊലീസ് അറസ്റ്റ് ചെയ്തു. കടല്‍ക്കൊള്ളക്കാരാണെന്നു കരുതി മല്‍സ്യത്തൊഴിലാളികള്‍ക്കു നേരെ വെടിവച്ചെന്നായിരുന്നു ഇറ്റലിക്കാരുടെ ന്യായീകരണം. ഇന്ത്യന്‍ കോടതിയുടെ അധികാരപരിധിയില്‍ തുടരുമെന്നതുള്പ്പെടെയുള്ള വ്യവസ്ഥകളോടെ സുപ്രീം കോടതിയില്‍ നിന്നു ജാമ്യം നേടി ഇവര്‍ ഇറ്റലിയിലേക്കു പോയി. ഇവരെ ഇറ്റലിയിലേക്കു പോകാന്‍ അനുവദിച്ചതും സുപ്രീം കോടതി നിര്‍ദേശപ്രകാരം പിന്നീടു തിരികെയെത്തിച്ചതും വലിയ ചര്‍ച്ചയായിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam