1 GBP = 101.50 INR                       

BREAKING NEWS

1247 ജീവനുകള്‍ എടുത്ത് മരണനിരക്ക് കുറവില്ലാതെ മുന്നോട്ട്; പുതിയ രോഗബാധിതരുടെ എണ്ണം 50,000 ല്‍ താഴെ എത്തിയതോടെ കൊടുങ്കാറ്റിന് ശമനമെന്ന് സൂചന; കോവിഡ് നിയന്ത്രണ വിധേയമായതോടെ പുതിയ നിയന്ത്രണങ്ങള്‍ വൈകിയേക്കും

Britishmalayali
kz´wteJI³

ന്നലേയും 50,000 ല്‍ താഴെ ആളുകള്‍ക്ക് മാത്രം പുതിയതായി കോവിഡ് സ്ഥിരീകരിച്ചതോടെ ബ്രിട്ടനില്‍ കോവിഡ് നിയന്ത്രണത്തിലാകുന്നു എന്നതിന്റെ സൂചനകള്‍ ലഭിച്ചു തുടങ്ങി. കഴിഞ്ഞ അഴ്ച്ചയിലേതുമായി താരതമ്യം ചെയ്യുമ്പോള്‍ പുതിയ കേസുകളുടെ കാര്യത്തില്‍ 7.5 ശതമാനത്തിന്റെ കുറവാണ് രോഗവ്യാപനത്തില്‍ ഉണ്ടായിരിക്കുന്നത്. ഇന്നലെ 48,682 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ബ്രിട്ടനിലെ മൊത്തം രോഗബാധിതരുടെ എണ്ണം 32,92,014 ആയി ഉയര്‍ന്നു.

നോര്‍ത്ത് വെസ്റ്റ്, സൗത്ത് വെസ്റ്റ്, മിഡ്ലാന്‍ഡ്സ് എന്നീ മേഖലകള്‍ ഒഴിച്ചുള്ള എല്ലായിടങ്ങളിലും രോഗബാധ കുറഞ്ഞുവരുന്നതായി പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ പുതിയ കണക്കുകളിലും സൂചിപ്പിക്കുന്നു. ഇംഗണ്ടിന്റെ വിവിധ മേഖലകളില്‍ നടപ്പിലാക്കിയ ടയര്‍ 4 നിയന്ത്രണങ്ങള്‍ തന്നെയാണ് രോഗവ്യാപനം കുറയ്ക്കുവാന്‍ സഹായകമായതെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത് ജനുവരി 4 ന് മാത്രമായിരുന്നു. ഇനിയും ഒരാഴ്ച്ചയെങ്കിലും കഴിഞ്ഞാലെ അതിന്റെ ഫലപ്രാപ്തി എന്തെന്ന് അറിയുവാന്‍ കഴിയുള്ളു.

അതേസമയം മരണനിരക്ക് ഉയര്‍ന്ന നിലയില്‍ തന്നെയാണ് നില്‍ക്കുന്നത്. വരും ദിവസങ്ങളില്‍ മരണനിരക്ക് ഇനിയും വര്‍ദ്ധിക്കാന്‍ ഇടയുണ്ടെന്നാണ് ഈ രംഗത്തെ വിദഗ്ദര്‍ പറയുന്നത്. അതുപോലെ എന്‍ എച്ച് എസിന് മേല്‍ സമ്മര്‍ദ്ദം ഏറിവരും. അടുത്ത ഏതാനും ദിവസങ്ങള്‍ കൂടി ഇങ്ങനെ പോകും എന്നാണ് സര്‍ പാട്രിക് വാലന്‍സ് പറയുന്നത്. ഇംഗ്ലണ്ടില്‍ രോഗവ്യാപനത്തിന്റെ എപ്പിസെന്ററായിരുന്ന ലണ്ടനില്‍ ഇപ്പോള്‍ 1 ലക്ഷം പേരില്‍ 864.9 പേര്‍ വീതം രോഗികളാണ്. കഴിഞ്ഞയാഴ്ച്ച ഇത് 1 ലക്ഷം പേരില്‍ 1,043.9 രോഗികള്‍ ആയിരുന്നു. യോര്‍ക്ക്ഷയറിലുംഹമ്പറിലുമാണ് നിലവില്‍ രോഗവ്യൂാപനം ഏറ്റവും കുറവുള്ളത്.

ആശവഹമായ കാര്യം പോസിറ്റിവിറ്റി നിരക്കിലും കുറവുണ്ടായിട്ടുണ്ട് എന്നതാണ്. മൊത്തം പരിശോധനകളുടെ എണ്ണവും അതില്‍ പോസിറ്റീവ് ആകുന്ന രോഗികളുടെ എണ്ണവും തമ്മിലുള്ള അനുപാതമാണ് പോസിറ്റിവിറ്റ് നിരക്ക്. കഴിഞ്ഞയാഴ്ച്ച ഇത് 17.5 ആയിരുന്നെങ്കില്‍ ഈ ആഴ്ച്ച അത് 13.3 ആയി കുറഞ്ഞിട്ടുണ്ട്. ഇത്തരത്തില്‍ രോഗവ്യാപനം കുറയുന്നു എന്ന സൂചനകള്‍ പുറത്തുവരുമ്പോഴും, കോവിഡ് ബാധിച്ച് ആശുപത്രികളില്‍ എത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നു എന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. അതുപോലെ, ഇന്റന്‍സീവ് കെയറില്‍ ചികിത്സതേടുന്നവരുടെ എണ്ണവും. ഇതാണ് ഭരണകൂടത്തിന് കൂടുതല്‍ ആശങ്കയുളവാക്കുന്ന കാര്യം.
 

മാര്‍ച്ചിലെ ആദ്യ ലോക്ക്ഡൗണിന് അടിസ്ഥാനമായ റിപ്പോര്‍ട്ട് തയ്യാറാക്കിയാ പ്രൊഫസര്‍ ഫെര്‍ഗുസണിന്റെ അഭിപ്രായത്തില്‍ ദേശീയ അടിസ്ഥാനത്തില്‍ തന്നെ രോഗവ്യാപനത്തിന്റെ നിരക്ക് കുറയുകയാണ്. മാത്രമല്ല, ചില എന്‍ എച്ച് എസ് മേഖലകളില്‍ ഇതിന്റെ ഗ്രാഫ് തിരശ്ചീനമായ തലത്തിലേക്ക് വന്നുകഴിഞ്ഞു. ലണ്ടന്‍ ഉള്‍പ്പടെയുള്ള പല സ്ഥലങ്ങളിലും ചികിത്സ തേടി ആശുപത്രികളില്‍ എത്തുന്ന രൊഗികളുടെ എണ്ണം സ്ഥിരമായി നില്‍ക്കുകയാണ്. അത് കുറയുന്നില്ലെങ്കിലും വര്‍ദ്ധിക്കുന്നില്ല. അതേസമയം മറ്റു ചില സ്ഥലങ്ങളില്‍ ആശുപത്രികളിലെത്തു ന്നവരുടെ എണ്ണം വര്‍ദ്ധിച്ചു വരികയാണ്. എന്നാല്‍, മൊത്തം ദേശീയതലത്തില്‍ നോക്കുമ്പോള്‍ വ്യാപനം കുറഞ്ഞു തന്നെയാണ് വരുന്നത്.

അതേസമയം കൂടുതല്‍ നിയന്ത്രണങ്ങള്‍ ഉടന്‍ പ്രാബല്യത്തില്‍ വന്നേക്കും എന്നൊരു സൂചന ലഭിക്കുന്നുണ്ട്. എന്നാല്‍, രോഗവ്യാപനത്തില്‍ കുറവ് ദൃശ്യമായതോടെ കൂടുതല്‍ കര്‍ക്കശമായ നിയന്ത്രണങ്ങള്‍ ഉടന്‍ നടപ്പാക്കാന്‍ ഇടയില്ലെന്നും ചില സര്‍ക്കാര്‍ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഇന്നോ നാളെയോ കൊണ്ടുവരുമെന്ന് പ്രീതി പട്ടേല്‍ ഇന്നലെ സൂചിപ്പിച്ചിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category