1 GBP = 101.50 INR                       

BREAKING NEWS

40,000 പൗണ്ട് നല്‍കാന്‍ ഉണ്ടെങ്കില്‍ ഇന്ത്യയില്‍ പോയി ബ്രിട്ടീഷുകാര്‍ക്ക് വാക്സിന്‍ എടുക്കാം; ഫസ്റ്റ് ക്ലാസ്സ് ടിക്കറ്റും കടല്‍ത്തീ രത്ത് താമസവും റെഡി; സമ്പന്നര്‍ക്കായി വാക്സിനേഷന്‍ ജെറ്റുകളും

Britishmalayali
kz´wteJI³

ഡ്വഞ്ചര്‍ ടൂറിസവും, നേച്ചര്‍ ടൂറിസവും ഒക്കെ പഴങ്കഥകളാകുന്ന ലോകത്ത് ഇനി വരാന്‍ പോകുന്നത് കോവിഡ് ടൂറിസമായിരിക്കും. അതിന്റെ വ്യക്തമായ സൂചന നല്‍കുന്നവിധമാണ്, അതിസമ്പന്നര്‍ക്കായി മാത്രം യാത്രാ സൗകര്യങ്ങളൊരുക്കുന്ന ചില സേവന പ്രസ്ഥാനങ്ങള്‍ പുതിയ ഓഫറുകളുമായി എത്തിയിരിക്കുന്നത്. ലോകത്തിലെ അതിസമ്പന്നന്മാര്‍ക്ക് 40,000 പൗണ്ട് നല്‍കിയാല്‍ ദുബായിലോ ഇന്ത്യയിലോ എത്തി കോവിഡ് വാക്സിന്‍ എടുക്കാന്‍ സാധിക്കും. പ്രതിവര്‍ഷം 25,000 പൗണ്ട് വരിസംഖ്യ അടയ്ക്കുന്ന അംഗങ്ങള്‍ക്ക് നൈറ്റ്സ്ബ്രിഡ്ജ് സര്‍ക്കിള്‍, ഇത്തരത്തില്‍ സ്വകാര്യമേഖലയില്‍ വാക്സിന്‍ നല്‍കുന്ന രാജ്യങ്ങളില്‍ പോയി വാക്സിന്‍ എടുക്കുവാന്‍ ഫസ്റ്റ്ക്ലാസ് യാത്രയാണ് വാഗ്ദാനം ചെയ്യുന്നത്.

നിലവില്‍ യു എ ഇയിലേക്ക് മാത്രമാണ് യാത്രയുള്ളത്. അതുപോലെ 65 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക് മാത്രമായിരിക്കും വാക്സിന്‍ നല്‍കുക. ഫൈസര്‍ വാക്സിനും സൈനോഫാം വാക്സിനും ലഭ്യമാണ്. ഉപഭോക്താക്കള്‍ക്ക് ഇഷ്ടമുള്ള വാക്സിന്‍ തെരഞ്ഞെടുക്കാം. ക്ലബ്ബില്‍ അംഗത്വം, ഫസ്റ്റ്ക്ലാസ് വിമാന ടിക്കറ്റ്, പിന്നെ എമിരേറ്റ്സില്‍ കടല്‍ത്തീരത്ത് ആഡംബര ഫ്ളാറ്റിലെ താമസം അതിനൊപ്പം വാക്സിന്‍. ഇതിനൊക്കെ ചേര്‍ത്താണ് 40,000 പൗണ്ട് ഈടാക്കുന്നത്. വരുന്ന ആഴ്ച്ചയോടെ ഓക്സ്ഫോര്‍ഡ് ആസ്ട്രസെനിക വാക്സിന്‍ ഇന്ത്യയിലും ഇതേ തുകയ്ക്ക് നല്‍കാനാകും എന്ന് കമ്പനി പറയുന്നു.

ഇന്ത്യയിലേക്കുള്ള യത്രയില്‍, സ്വിമ്മിംഗ് പൂള്‍ അടങ്ങിയ ഒരു വില്ലയിലെ താമസം, സ്വന്തമായ ഒരു പാചകക്കാരനും മറ്റു വീട്ടുജോലിക്കാരും പിന്നെ പ്രൈവറ്റ് ജറ്റില്‍ യാത്ര എന്നിവയൊക്കെയാണ് വാക്സിനൊപ്പം വാഗ്ദാനം നല്‍കിയിരിക്കുന്നത്. ഏതൊരു വാക്സിനും രണ്ട് ഡോസുകളാണ് നല്‍കുന്നത്. ഇരു ഡോസുകള്‍ക്കിടയിലും 21 ദിവസത്തെ ഇടവേളയുണ്ട്. ഇത്തരത്തില്‍ പോകുന്നവര്‍ അധികവും ഈ 21 ദിവസവും ആദ്യ ഡോസ് എടുത്ത രാജ്യത്ത് തന്നെ കഴിയുവാനാണ് താത്പര്യപ്പെടുന്നത്. വളരെ ചുരുക്കം ചിലര്‍ മാത്രം തിരികെ ബ്രിട്ടനിലെത്തി പിന്നീട് അടുത്ത ഡോസിനായി തിരികെ പോകുന്നു.

സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍ ക്വാറന്റൈന്‍ ആവശ്യമില്ലാത്ത രാജ്യങ്ങളുടെ പട്ടികയില്‍ നിന്നും ദുബായിയെ നീക്കം ചെയ്തിരുന്നു. അതിനാല്‍, ഇക്കഴിഞ്ഞ ചൊവ്വാഴ്ച്ച രാവിലെ 4 മണിമുതല്‍ ദുബായ് സന്ദര്‍ശിച്ചെത്തുന്ന വ്യക്തികള്‍ക്ക് അവര്‍ നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ കൂടി നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകണം. അതേസമയം ചില പ്രത്യേക തൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് ക്വാറന്റൈന്‍ നിര്‍ബന്ധമാക്കുന്നില്ല. ഉദാഹരണത്തിന്ബ്രിട്ടനിലേക്ക് തൊഴില്‍ അവസരങ്ങളുംനിക്ഷേപവും എത്തിക്കുന്ന ബിസിനസ്സ് ഡയറക്ടര്‍മാര്‍. ഇതുപയോഗിച്ചായിരിക്കും ദുബായില്‍ പോയി വാക്സിന്‍ എടുത്തു വരുന്നവരും ക്വാറന്റൈനില്‍ നിന്നും ഒഴിവാകുക.

അതേസമയം, ഇത്തരത്തില്‍ സ്വകാര്യമായി വാക്സിന്‍ നല്‍കുന്നതിന്റെ അധാര്‍മ്മികതയെ പറ്റി ചോദിച്ചപ്പോള്‍ അതില്‍ അധാര്‍മ്മികമായി ഒന്നുമില്ല എന്നാണ് കമ്പനി സ്ഥാപകന്‍ മെക് നീല്‍ പറയുന്നത്. നിലവില്‍ 65 വയസ്സിന് മേല്‍ പ്രായമുള്ളവര്‍ക്ക് മാത്രമാണ് താന്‍ വാക്സിന്‍ ഓഫര്‍ ചെയ്യുന്നത് എന്ന് അദ്ദേഹം പറയുന്നു. മാത്രമല്ല, ഇത്തരത്തില്‍ വാക്സിന്‍ എടുക്കാന്‍ വരുന്നവരില്‍ അധികവും ക്ലബ്ബ് അംഗങ്ങളുടെ മുത്തച്ഛനും മുത്തശ്ശിയുമൊക്കെയാണെന്നും അദ്ദേഹം പറയുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category