1 GBP = 102.00 INR                       

BREAKING NEWS

ഡബിള്‍ ഡെക്കര്‍ ബസ് മഞ്ഞില്‍ തെന്നി മാറുന്ന ഭയാനകമായ കാഴ്ച്ച കാണാം; സ്‌കോട്ട്ലാന്‍ഡിലും വടക്കന്‍ ഇംഗ്ലണ്ടിലും നിര്‍ത്താതെ പെയ്ത് മഞ്ഞ്; മൈനസ് 7താപനിലയില്‍ കുടുങ്ങി ബ്രിട്ടന്‍; സ്നോബോള്‍ ഏറുകാര്‍ക്ക് നിരത്തി പിഴയിട്ട് പോലീസും

Britishmalayali
kz´wteJI³

കോവിഡിനൊപ്പം പ്രകൃതിയുടെ കോപവും ബ്രിട്ടനെ വലയ്ക്കുകയാണ്. ശക്തമായ മഴയില്‍ തെക്ക് കിഴക്കന്‍ ഇംഗണ്ടിലെ പലയിടങ്ങളിലും റെയില്‍ പാളങ്ങളും സ്റ്റേഷനുകളും വെള്ളത്തിനടിയിലായി. അതേസമയം വടക്കന്‍ മേഖലകളിലേയും സ്‌കോട്ട്ലാന്‍ഡിലേയും പലയിടങ്ങളിലും മുട്ടൊപ്പമാണ് മഞ്ഞു നിറഞ്ഞിരിക്കുന്നത്. പലയിടങ്ങളിലും ജനങ്ങള്‍ക്ക് സ്വന്തം വീടുകളില്‍ എത്തിച്ചേരാന്‍ മഞ്ഞ് കുഴിച്ചെടുക്കേണ്ടതായി വരുന്നു. ജോലിക്കായി എസ്സെക്സിലേക്കും തിരിച്ചും യാതചെയ്യേണ്ടവര്‍ കനത്ത മഴയില്‍ പല ട്രെയിനുകളും റദ്ദ് ചെയ്തതിനാല്‍ ഇന്നലെ ശരിക്കും വെട്ടിലായി. ഇവിടെ ട്രെയിന്‍ സര്‍വ്വീസ് നടത്തുന്ന സി 2 സി നിരവധി ട്രെയിനുകളാണ് ശക്തമായ മഴയില്‍ വെള്ളം പൊങ്ങിയതുകാരണം റദ്ദ് ചെയ്തത്.

അതേസമയം വടക്കന്‍ ഇംഗ്ലണ്ടിന്റേയും സ്‌കോട്ട്ലാന്‍ഡിന്റി ന്റേയും മിക്കയിടങ്ങളിലും ഇന്നലെ മുഴുവന്‍ മഞ്ഞു വീഴ്ച്ചയായിരുന്നു. പലയിടങ്ങളിലും അന്തരീക്ഷ താപനില മൈനസ് 12 ഡിഗ്രിയായി കുറഞ്ഞു. വാരാന്ത്യത്തിലും അടുത്ത ആഴ്ച്ചയിലും കൂടുതല്‍ ശൈത്യം അനുഭവപ്പെടുമെന്നാണ് കണക്കാക്കുന്നത്. ഹഡേഴ്സ്ഫീല്‍ഡ്, ഹാലിഫാക്സ്, ലീഡ്സ് , ബ്രാഡ്ഫോര്‍ഡ് തുടങ്ങി പടിഞ്ഞാറന്‍ യോര്‍ക്കഷയറിലെ മിക്കയിടെങ്ങളിലും റോഡുകള്‍ പരിതാപകരമായ അവസ്ഥയിലായിരുന്നു.എം 6, എ 57, എ672 എന്നിവകളില്‍ ഗതാഗതം തീരെ മന്ദഗതിയിലായിരുന്നു. ഉപഭോക്താക്കളുടെയും ജീവനക്കാരുടെയും സുരക്ഷ മുന്‍നിര്‍ത്തി ലീഡ്സില്‍ മാലിന്യങ്ങള്‍ ശേഖരിക്കുന്നത് നിര്‍ത്തിവച്ചിരിക്കുകയാണ്.

എം 62 ല്‍ ഗതാഗതം നിലച്ചതോടെ ഗ്രേയ്റ്റര്‍ മാഞ്ചസ്റ്ററില്‍ വളരെ തിരക്ക് അനുഭവപ്പെട്ടു. കനത്ത മഴയായിരുന്നു ഗതാഗതം നിലയ്ക്കുവാന്‍ കാരണമായത്. കെന്റില്‍ കനത്ത മഴയത്ത് ഒരു വാഹനം തലകീഴായി മറഞ്ഞതിനെ തുടര്‍ന്ന് എം 2 ലും ഗതാഗതം സ്തംഭിച്ചു. വാഹനത്തില്‍ കുരുങ്ങിയ വ്യക്തിയെ സുരക്ഷാ ജീവനക്കാര്‍ എത്തി വാഹനത്തിന്റെ മേല്‍ക്കൂര പൊളിച്ചാണ് പുറത്തെടുത്തത്. കിഴക്കന്‍ ഇംഗ്ലണ്ടിലെ പല ഭാഗങ്ങളിലും ഒരു അടി കനത്തില്‍ വരെ മഞ്ഞുവീഴ്ച്ചയുണ്ടായി. സ്‌കോട്ട്ലാന്‍ഡിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല.

ഇംഗ്ലണ്ടിലെ വലിയ വാക്സിന്‍ കേന്ദ്രങ്ങളില്‍ ഒന്നായ ന്യു കാസില്‍ ഹോസ്പിറ്റല്‍ ഫൗണ്ടേഷന്‍ ട്രസ്റ്റ്, വാക്സിനായി ബുക്ക് ചെയ്തിരുന്ന പ്രായമുള്ളവരോട് അത് റദ്ദ് ചെയ്ത് മറ്റൊരു ദിവസത്തേക്ക് ബുക്ക് ചെയ്യുവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് എന്ന ഓമനപ്പേരുള്ള സൈബീരിയന്‍ ശീതക്കാറ്റ് രണ്ടാം തവണയും എത്തുമെന്ന പ്രവചനത്തിനിടെ ബ്രിട്ടനിലെ കടുത്ത ശൈത്യം ജനങ്ങളെ വല്ലാതെ വലയ്ക്കുകയാണ്. സ്‌കോട്ടലാന്‍ഡില്‍ എല്ലാവരോടും വീടുകളില്‍ തന്നെ കഴിയുവാനാണ് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. അത്യാവശ്യമില്ലാത്ത് യാത്രകള്‍ ഒഴിവാക്കുവാനും നിര്‍ദ്ദേശമുണ്ട്. യാത്രചെയ്യുന്നവര്‍ ആവശ്യത്തിന് ഭക്ഷണം കൈയ്യില്‍ കരുതുവാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

സ്‌കോട്ട്ലാന്‍ഡിലെ മിക്കയിടങ്ങളിലും കനത്ത മഞ്ഞുമൂലം റോഡുഗതാഗതം തടസ്സമാകുമെന്ന് കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. അതിനിടെ തെക്ക് ലിസ്റ്റര്‍ഷയര്‍, ലിങ്കണ്‍ഷെയര്‍ എന്നിവിടങ്ങളില്‍ വരെ കനത്ത മഞ്ഞുവീഴ്ച്ച ഈ വാരാന്ത്യം ഉണ്ടാകുമെന്ന മുന്നറിയിപ്പും നല്‍കിക്കഴിഞ്ഞു. സമുദ്രനിരപ്പില്‍ നിന്നും ചുരുങ്ങിയത് 650 അടിയെങ്കിലും ഉയരമുള്ളയിടങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച്ചയുണ്ടാകുമെന്നാണ് പ്രവചനം. ചുരുങ്ങിയത് 8 ഇഞ്ച് കനത്തിലെങ്കിലും മഞ്ഞുവീഴാന്‍ സാധ്യതയുണ്ട്. അതേസമയം താഴ്ന്ന പ്രദേശങ്ങളില്‍ 2 ഇഞ്ച് വരെ മഞ്ഞുവീഴ്ച്ചയുണ്ടാകും.

ശൈത്യകാലത്ത് പെനാല്‍റ്റികളുടെയും പെരുമഴയാണ്. കോവിഡ് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചുകൊണ്ട് മഞ്ഞില്‍ കളിക്കാന്‍ ഇറങ്ങിയവര്‍ക്കൊക്കെ പോലീസ് നിരത്തി പിഴയടിച്ചു. ഇന്നലെ മാത്രം 300 പേര്‍ക്കാണ് പിഴ ചുമത്തിയത്. ഇത് ഒരു റെക്കാര്‍ഡാണെന്നാണ് പോലീസ് വൃത്തങ്ങള്‍ പറയുന്നത്. ആദ്യ ലോക്ക്ഡൗണ്‍ ദിനങ്ങളേ അപേക്ഷിച്ച് ഈ ലോക്ക്ഡൗണ്‍ കാലത്ത്ഓരോ ദിവസങ്ങളിലും 66 മടങ്ങ് പിഴ വരെ ഈടാക്കുന്നു എന്നാണ് സ്‌കോട്ടലാന്‍ഡ് യാര്‍ഡ് ഡെപ്യുട്ടി കമ്മീഷണര്‍ സര്‍ സ്റ്റീവ് ഹൗസ് പറഞ്ഞത്.

സ്നോബോള്‍ കളിക്കാന്‍ എത്തിയവര്‍ക്ക് കൂടി പിഴ വിധിച്ചതോടെ പോലീസ് നടപടിയില്‍ പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും അത് പോലീസ് കണക്കിലെടുക്കുന്നില്ല. ജനങ്ങള്‍ക്ക് നിയമം അനുസരിക്കാന്‍ മടിയാണെന്നും അതുകൊണ്ടാണ് തങ്ങള്‍ കര്‍ക്കശ നിലപാടെടുക്കുന്നത് എന്നുമാണ് പോലീസ് പറയുന്നത്. നിയന്ത്രണങ്ങള്‍ മാനിക്കാതെ ഒരു ചെറിയ ന്യുനപക്ഷം പുറത്ത് കറങ്ങി നടക്കുന്നത് അവരുടെ ജീവനെ മാത്രമല്ല, മറ്റുള്ളവരുടെ ജീവനും അപകടാമാണ്. രോഗവ്യാപനത്തിന് ഇക്കൂട്ടര്‍ ശക്തി വര്‍ദ്ധിപ്പിക്കുകയാണ്. അതുകൊണ്ട് രാജ്യ താത്പര്യവും പൊതുജന താതപര്യവും മുന്‍നിര്‍ത്തി ഇക്കൂട്ടര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കും എന്നുതന്നെയാണ് പോലീസ് വ്യക്തമാക്കുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category