1 GBP = 101.50 INR                       

BREAKING NEWS

വകഭേദങ്ങള്‍ മാറി മറിഞ്ഞു ബ്രസീലിയന്‍ കോവിഡ് മരണ താണ്ഡവം തുടരുമ്പോഴും കുലുക്കമില്ലാതെ ജനത; അഞ്ചുമാസം മുന്‍പ് കോവിഡ് ബാധിച്ച യു കെയിലെ നഴ്സിനെ പിടികൂടിയത് ബ്രസീലിയന്‍ കോവിഡ്; ഹീത്രൂവില്‍ ഇപ്പോഴും അനക്കമില്ല

Britishmalayali
kz´wteJI³

ബ്രസീലില്‍ കോവിഡ് കത്തിപ്പടരുകയണ്. ഈ ആഴ്ച്ച ആരംഭത്തില്‍ തന്നെ കോവിഡ് മരണങ്ങള്‍ 2 ലക്ഷം കടന്ന ബ്രസീലില്‍ ഇപ്പോള്‍ ജനിതകമാറ്റം സംഭവിച്ച പുതിയ ഇനം കൊറോണ അതിവേഗം പരക്കുകയാണ്. ഈ ആഴ്ച്ച ശരാശരി 54, 784 പേര്‍ക്കാണ് പ്രതിദിനം കോവിഡ് സ്ഥിരീകരിച്ചിട്ടുള്ളത്. കഴിഞ്ഞയാഴ്ച്ചയിലേതിനേക്കാള്‍ 51 ശതമാനം അധികമാണിത്. വടക്കന്‍ വനമേഖല ഉള്‍പ്പെടുന്ന ആമസോണസ് സംസ്ഥാനത്തുനിന്നാണ് ഈ പുതിയ ഇനം വൈറസ്, ജനിതമാറ്റം സംഭവിച്ച് എത്തിയതെന്ന് വിശ്വസിക്കപ്പെടുന്നു.

ബ്രസീലിലെ ആമസോണാസ് സംസ്ഥാനത്തുനിന്നും തിരിച്ചെത്തിയ നാല് ജപ്പാന്‍ കാരിലാണ് ആദ്യമായി ഈ പുതിയ ഇനം വൈറസിനെ കണ്ടെത്തിയത്. കോവിഡിന്റെ മാരകമായ പ്രഹര ശേഷിയെ വില കുറച്ചുകണ്ട് അതിനെ നേരിടുന്നതില്‍ വീഴ്ച്ച വരുത്തിയ പ്രസിഡന്റിന്റെ നടപടികളാണ് ബ്രസീലിന്റെ അവസ്ഥ ഇത്ര ഭീകരമാക്കിയതെന്ന ആരോപണം ശക്തമാകുന്നുണ്ട്. അതേസമയം ബ്രസീലില്‍ നിന്നും മറ്റു ചില ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനസര്‍വ്വീസുകള്‍ക്ക് ബ്രിട്ടന്‍ വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. അടുത്തയിടെ ബ്രിട്ടനിലും ദക്ഷിണാഫ്രിക്കയിലും കണ്ടെത്തിയ പുതിയ ഇനം കൊറോണയേക്കാള്‍ ഭീകരമാണ് ബ്രസീലിയന്‍ വകഭേദം എന്നാണ് അനുമാനിക്കുന്നത്.

എന്നാല്‍, ബ്രസീലിലെ പല വലിയ നഗരങ്ങളിലും തെരുവിലൂടിയഴുകുന്ന സാധാരണക്കാര്‍ക്ക് ഈ പുതിയ ഇനം വൈറസിനെ കുറിച്ച് യാതോരു അറിവുമില്ലെന്നതാണ് വാസ്തവം. രോഗവ്യാപനം വര്‍ദ്ധിക്കുമ്പോഴാണ് വൈറസുകള്‍ക്ക് മ്യുട്ടേഷന്‍ സംഭവിക്കുക എന്നതാണ് സത്യം. ബ്രസീലില്‍ രോഗവ്യാപനം വര്‍ദ്ധിച്ചുകൊണ്ടെ ഇരിക്കുകയാണ്. നിലവില്‍ പുതിയതായി രോഗബാധ സ്ഥിരീകരിക്കപ്പെടുന്നവരില്‍ 47 ശതമാനം പേരിലും ഈ പുതിയ ഇനം വൈറസാണ് കാണപ്പെടുന്നത്. ഇത് ഇപ്പോള്‍ നിലവിലുള്ള വാക്സിനുകളെ നിഷ്പ്രഭമാക്കുമോ എന്നൊരു ആശങ്കയും നിലനില്‍ക്കുന്നു.
 

അതിനിടെ ഒരിക്കല്‍ കോവിഡ് ബാധിച്ച് പിന്നീട് സുഖം പ്രാപിച്ച ഒരു ബ്രസീലിയന്‍ നഴ്സിന് രണ്ടാം തവണയും കോവിഡ് ബാധിച്ചു. ഇത്തവണ ഇവരെ ബാധിച്ചത് ജനിതക മാറ്റം സംഭവിച്ച പുതിയ ഇനം വൈറസാണ്. പേരുവെളിപ്പെടുത്താത ഈ 45 കാരിക്ക് കഴിഞ്ഞ ഒക്ടോബറിലായിരുന്നു പുതിയ ഇനം വൈറസ് ബാധിച്ചത്. ഇതിന് അഞ്ച് മാസങ്ങള്‍ക്ക് മുന്‍പായിരുന്നു അവര്‍ കോവിഡ് ബാധിച്ച് സുഖം പ്രാപിച്ചത്. രണ്ടാം തവണ രോഗബാധയേറ്റപ്പോള്‍ രോഗലക്ഷണങ്ങള്‍ ആദ്യ തവണയിലേതിനേക്കാള്‍ തീവ്രമായിരുന്നു എന്നാണ് പറയപ്പെടുന്നത്.

കൊറോണ വൈറസ് മനുഷ്യ കോശത്തില്‍ തൂങ്ങിക്കിടക്കുവാനും അകത്തേക്ക് പ്രവേശിക്കുവാനും ഉപയോഗിക്കുന്ന സ്പൈക്ക് പ്രോട്ടീനിലാണ് ജനിതകമാറ്റം സംഭവിച്ചിരിക്കുന്നത്. ഇതുകൊണ്ടു തന്നെ ആദ്യ വൈറസ് ബാധയെ തുടര്‍ന്ന് ശരീരത്തില്‍ ഉണ്ടായ സ്വാഭാവിക പ്രതിരോധ ശേഷി രണ്ടാമതെത്തിയ പുതിയ ഇനം വൈറസിനെ നേരിടാന്‍ പര്യാപ്തമായിട്ടുണ്ടാകില്ല എന്നാണ് അനുമാനിക്കുന്നത്. ഈ വസ്തുത തന്നെയാണ് നിലവിലുള്ള വാക്സിനുകള്‍ ബ്രസീലിയന്‍ വൈറസിനു മുന്നില്‍ നിഷ്പ്രഭമാകുമോ എന്ന ഭയം ഉണര്‍ത്തുന്നതും.

ദക്ഷിണാഫ്രിക്കയിലും ബ്രസീലിലും പുതിയ ഇനം വൈറസുകള്‍ കത്തിപ്പടരുമ്പോള്‍ അവിടങ്ങളില്‍ നിന്നുള്ള വിമാനസര്‍വീസുകള്‍ നിരോധിക്കുവാന്‍ കാലതാമസം എടുത്തതിനെതിരെ നിരവധി എം പി മാര്‍ രംഗത്തെത്തി. നാളെ വെളുപ്പിന് നാലുമണിമുതല്‍ക്കാണ് ബ്രസീല്‍ ഉള്‍പ്പടെയുള്ള വിവിധ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍ നിന്നും പോര്‍ച്ചുഗലില്‍ നിന്നും ഉള്ളവര്‍ക്ക് രാജ്യത്ത് പ്രവേശനം നിഷേധിക്കുന്നത്. ഈ രാജ്യങ്ങളില്‍ നിന്നും തിരിച്ചെത്തുന്ന ബ്രിട്ടീഷ്-ഐറിഷ് പൗരന്മാര്‍ക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാല്‍ ഇവര്‍ പത്ത് ദിവസത്തെ ക്വാറന്റൈന് വിധേയരാകണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category