1 GBP = 100.80 INR                       

BREAKING NEWS

ചെലോര്‍ക്ക് ശരിയാവും ചെലോര്‍ക്ക് ശരിയാവില്ല; ഏറെ കൊട്ടി ഘോഷിച്ച വാക്സിന്‍ കൊണ്ട് എല്ലാം ശരിയാവുമെന്ന് കരുതുന്നവര്‍ക്ക് തിരിച്ചടി നല്‍കി പഠന റിപ്പോര്‍ട്ട്; അഞ്ചുമാസം വരേയെ പ്രതിരോധ ശേഷി ഉണ്ടാവൂ എന്നു മാത്രമല്ല വാക്സിന്‍ എടുത്താലും രോഗം വന്നേക്കാമെന്നും റിപ്പോര്‍ട്ട്

Britishmalayali
kz´wteJI³

മുമ്പത്തെ കോവിഡ് -19 അണുബാധ കുറഞ്ഞത് അഞ്ച് മാസമെങ്കിലും പ്രതിരോധശേഷി നല്‍കുന്നു എന്നിരുന്നാലും ആളുകള്‍ ഇപ്പോഴും വൈറസ് വഹിക്കുകയും പകരുകയും ചെയ്യുമെന്ന് ഒരു പുതിയ പഠനം പറയുന്നു.രോഗപ്രതിരോധ ശേഷിയുള്ളവരില്‍ വളരെ കുറച്ചുപേര്‍ക്ക് തുടര്‍ന്നും മൂക്കിലും തൊണ്ടയിലും വൈറസ് വഹിക്കാന്‍ കഴിയുമെന്നും അതിനാല്‍ ഇത് മറ്റുള്ളവരിലേക്ക് പകരാനുള്ള സാധ്യതയുണ്ടെന്നും വിദഗ്ദ്ധര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ (പിഎച്ച്ഇ) സൈറന്‍ പഠനത്തില്‍ നിന്നുള്ള ആദ്യ റിപ്പോര്‍ട്ടില്‍, കഴിഞ്ഞ അണുബാധയില്‍ നിന്നുള്ള ആന്റിബോഡികള്‍ കുറഞ്ഞത് അഞ്ച് മാസമെങ്കിലും വീണ്ടും കോവിഡ് ഉണ്ടാകുന്നതിന് എതിരെ 83% സംരക്ഷണം നല്‍കുന്നു.

ആദ്യ വേവില്‍ രോഗം പിടിപെട്ട ആളുകള്‍ക്ക് ഇപ്പോള്‍ കോവിഡ് വീണ്ടും പിടിക്കാനുള്ള സാധ്യതയുണ്ടെന്ന് ഇത് സൂചിപ്പിക്കുന്നു.ആന്റിബോഡികള്‍ ശരീരത്തില്‍ രൂപം കൊണ്ടവരില്‍ വീണ്ടും വൈറസ് ബാധ ഉണ്ടാവുക എന്നത് വിരളമാണെങ്കിലും അത്തരത്തില്‍ തീര്‍ത്തും ഉണ്ടാകില്ല എന്ന് പറയാനാവില്ല. 6,614 കേസുകള്‍ പഠനവിധേയമാക്കിയതില്‍ 44 പേരില്‍ ഇത്തരത്തിലുള്ള രണ്ടാം വൈറസ് ബാധ കണ്ടെത്തിയിട്ടുണ്ട്. പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടിന്റെ മുതിര്‍ന്ന മെഡിക്കല്‍ അഡൈ്വസറും സൈറന്‍ സ്റ്റഡീസിന്റെ മേധാവിയുമായ പ്രൊഫസര്‍ സൂസന്‍ ഹോപ്കിന്‍സ് പറയുന്നത്, കോവിഡ്-19 ന് എതിരെയുള്ള ശരീരത്തിന്റെ സ്വാഭാവിക പ്രതിരോധ ശേഷിയെ കുറിച്ച് കൂടുതല്‍ അറിയാന്‍ ഈ പഠനം സഹായിച്ചു എന്നാണ്.

അതായത്, ഒരിക്കല്‍ കോവിഡ് ബാധിച്ചാല്‍ പിന്നീട് അത് ബാധിക്കില്ലെന്നത് തീര്‍ത്തും അബദ്ധമായ ഒരു ധാരണയാണെന്ന് ചുരുക്കം. മാത്രമല്ല, ഒരിക്കല്‍ രോഗം വന്ന് ഭേദമായവര്‍ക്ക് വീണ്ടും ഒരുപക്ഷെ രോഗബാധ ഉണ്ടായില്ലെങ്കില്‍ കൂടി മറ്റുള്ളവരിലേക്ക് ഇവര്‍ രോഗം പടര്‍ത്താനുള്ള സാധ്യത കൂടുതലാണ്. ജൂണ്‍ മാസം മുതല്‍ തന്നെ ബ്രിട്ടനിലാകമാനമായി ആയിരക്കണക്കിന് ആരോഗ്യപ്രവര്‍ത്തകരെ സ്ഥിരമായ പരിശോധനകള്‍ക്ക് വിധേയരാക്കുന്നുണ്ട്. അവരില്‍ പലരുടെയും ശരീരത്തില്‍ കണ്ടെത്തിയ ആന്റിബോഡി സൂചിപ്പിക്കുന്നത് അവര്‍ക്ക് നേരത്തേ കോവിഡ് ബാധ ഉണ്ടായിരിക്കാം എന്നാണ്.

ചുരുക്കത്തില്‍, ഒരിക്കല്‍ രോഗം ബാധിച്ചതിനാല്‍ കൈവരുന്ന സ്വാഭാവിക പ്രതിരോധ ശക്തി, പിന്നീട് രോഗബാധ ഉണ്ടാകുന്നതില്‍ നിന്നും 83 ശതമാനം മാത്രമേ തടയുന്നുള്ളു. മാത്രമല്ല, ഈ സ്വാഭാവിക പ്രതിരോധശേഷി എന്നെന്നും ശരീരത്തില്‍ നിലനില്‍ക്കുകയുമില്ല. ഇനി പ്രതിരോധ ശേഷി ഉണ്ടെങ്കില്‍ കൂടി വൈറസ് പൂര്‍ണ്ണമായും നശിക്കണമെന്നില്ല. ലക്ഷണങ്ങള്‍ കാട്ടാതെ അവരുടെ ശരീരത്തില്‍ ഒളിഞ്ഞിരുന്ന് അവസരം കിട്ടുമ്പോള്‍ മറ്റുള്ളവരിലേക്ക് ഇത് പടരുകയും ചെയ്യാം.

ഒരിക്കല്‍ രോഗം വരുമ്പോള്‍ ശരീരത്തില്‍ രൂപപ്പെടുന്ന ആന്റിബോഡികള്‍ പിന്നീട് ഒരു അണുബാധ ഉണ്ടാകാതെ സംരക്ഷിക്കുന്നുണ്ട്, പക്ഷെ 100 ശതമാനം സംരക്ഷണം ഉറപ്പു വരുത്തുന്നില്ല എന്നുമാത്രം. അതുകൊണ്ടു തന്നെ ഒരിക്കല്‍ രോഗം വന്ന് ഭേദമായവര്‍ കരുതല്‍ ഉപേക്ഷിക്കരുത്. നിയന്ത്രണങ്ങള്‍ പിന്തുടരുക തന്നെവേണം. എന്തുകൊണ്ടാണ് ചിലരില്‍ ഈ സ്വാഭാവിക പ്രതിരോധ ശേഷി പൂര്‍ണ്ണമായും ഫലവത്താകാത്തത് എന്നതിനെ കുറിച്ച് പഠനം നടക്കുകയാണ്. ഇതിന്റെ ഉത്തരം ലഭിച്ചാല്‍ ഒരുപക്ഷെ വാക്സിനും ഇത്തരക്കാര്‍ക്ക് ഫലവത്താകുമോ എന്നറിയാന്‍ കഴിഞ്ഞേക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category