
കൊറോണയുടെ ആദ്യ വരവില്‍ യൂറോപ്പില്‍ തലയുയര്‍ത്തി നിന്ന രാജ്യമായിരുന്നു ജര്‍മ്മനി. വളരെ വ്യാപകമായ പരിശോധനാ സംവിധാനങ്ങളും, നേരത്തേയുള്ള ചികിത്സയുമെല്ലാം ആയി കൊറോണയെന്ന മഹാരാക്ഷസനെ ഒരു പരിധിവരെ തടഞ്ഞു നിര്‍ത്താന്‍ അവര്‍ക്കായി. മരണനിരക്കും കുറവായിരുന്നു. എന്നാല്‍, തീര്‍ത്തും അപ്രതീക്ഷിതമായിട്ടായിരുന്നു ഈ ഭീകരന്റെ രണ്ടാം വരവ്. അതില്‍ ജര്‍മ്മന്‍ ശക്തിക്ക് അടിതെറ്റി. ഇന്നലെ 1244 കോവിഡ് മരണങ്ങളാണ് ജര്‍മ്മനിയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതോടെ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങളോടെയുള്ള മെഗാ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കാന്‍ ഒരുങ്ങുകയാണ് ജര്‍മ്മന്‍ ചാന്‍സലര്‍ ഏഞ്ചെല മെര്‍ക്കല്‍.
ഇനിയും ജര്‍മ്മനിയില്‍ വ്യാപകമാകാത്ത ബ്രിട്ടീഷ് ഇനം കൊറോണയെ തടയുവാന്‍ കൂടുതല്‍ കര്‍ശനമായ നിയന്ത്രണങ്ങള്‍ ആവശ്യമാണെന്ന് ഈ രംഗത്തെ വിദഗ്ദര്‍ മുന്നറിയിപ്പ് നല്‍കിയതിന് തൊട്ടുപിന്നാലെയാണ് റെക്കോര്‍ഡ് മരണനിരക്ക് രേഖപ്പെടുത്തിയത്. ജര്‍മ്മനിയില്‍ ഏറെ പ്രചാരത്തിലുള്ള ബില്‍ഡ് എന്ന വര്‍ത്തമാന പത്രമാണ് മെഗാ ലോക്ക്ഡൗണ്‍ ആണ് മെര്‍ക്കലിന്റെ ഉദ്ദേശം എന്ന് വ്യക്തമാക്കിയിരിക്കുന്നത്. ഇതില്‍ രാജ്യം ഏതാണ്ട് പൂര്‍ണ്ണമായും തന്നെ അടച്ചിടേണ്ടിവരുമെന്നും പത്രം ചൂണ്ടിക്കാണിക്കുന്നു.
അടുത്തിടെ ജര്‍മ്മനിയില്‍ കണ്ടെത്തിയ ബ്രിട്ടീഷ് ഇനം കൊറോണ വൈറസിനെ തടയുവാനുള്ള നടപടികളുടെ ഭാഗമായിട്ടാണ് മെഗാ ലോക്ക്ഡൗണ്‍. ഇതിന്റെ ഭാഗമായ ഹ്രസ്വദൂര, ദീര്‍ഘദൂര പൊതുഗതാഗത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും അടച്ചിടും. എന്നാലും, അത്തരത്തിലുള്ള ഒരു തീരുമാനം ഇതുവരെ എടുത്തിട്ടില്ലെന്നും ബില്‍ഡ് പറയുന്നു. ബ്രിട്ടനിലെ കോവിഡ് വ്യാപനം രൂക്ഷമാക്കിയ പുതിയ ഇനം വൈറസിനെ ഭീതിയോടെയാണ് മറ്റ് യൂറോപ്യന്‍ രാജ്യങ്ങള്‍ കാണുന്നത്.
ബ്രിട്ടന്റെ അയല്‍രാജ്യമായ ഫ്രാന്‍സില്‍ പുതിയ നിയന്ത്രണങ്ങള്‍ ഇന്ന് പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഇതും ബ്രിട്ടീഷ് ഇനം വൈറസിനെ ഭയന്നുള്ള നടപടിയാണ്. എന്നാല്‍ മറ്റു ചില അയല്‍രാജ്യങ്ങള്‍ ചെയ്തതുപോലെ ഫ്രാന്‍സ് ഒരു സമ്പൂര്‍ണ്ണ ലോക്ക്ഡൗണിലേക്ക് നീങ്ങിയേക്കില്ല എന്നും അറിയുന്നു. നിലവില്‍ ഫ്രാന്‍സിലെ രോഗബാധിതരില്‍ 1 ശതമാനം പേരിലാണ് യു കെ ഇനം വൈറസിനെ കണ്ടെത്തിയിട്ടുള്ളതെന്ന് സര്‍ക്കാരിന്റെ ശാസ്ത്രോപദേശക സമിതിയുടെ തലവന്‍ ജീന്‍ ഫ്രാങ്കോയിസ് ഇന്നലെ ഒരു റേഡിയോ സന്ദേശത്തില്‍ പറഞ്ഞു. സ്കൂളുകള്‍ പോലുള്ള സ്ഥാപനങ്ങള്‍ അടച്ചിടേണ്ട സാഹചര്യം നിലവിലില്ലെന്നും അദ്ദേഹം പറഞ്ഞു.
ജര്‍മ്മനിയില്‍ ഈ പുതിയ ഇനം വൈറസ് ഇനിയും വ്യാപകമായിട്ടില്ലെങ്കിലും, നിലവിലുള്ള നിയന്ത്രണങ്ങള്‍ രോഗവ്യാപനം തടയാന്‍ പര്യാപ്തമല്ലെന്നാണ് പൊതുവേയുള്ള വിലയിരുത്തല്‍. പ്രത്യേകിച്ചും, പുതിയ ഇനത്തിന്റെ വ്യാപന ശേഷി പഴയതിനേക്കാള്‍ 70 ശതമാനം വരെ കൂടുതലുള്ളപ്പോള്‍. ഇന്നലെ മാത്രം 1244 പേരാണ് കോവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയത്. ഇതോടെ ജര്‍മ്മനിയില്‍ കോവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം 43,881 ആയി ഉയര്‍ന്നു. ഇന്നലെ 25,164 പേര്‍ക്ക് പുതിയതായി രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തിട്ടുണ്ട്. ഇതോടെ ജര്‍മ്മനിയിലെ രോഗ ബാധിതരുടെ എണ്ണം 20 ലക്ഷം കടന്നു.
ആദ്യ കൊറോണ തരംഗത്തില്‍ കണ്ടതിനേക്കാളേറെ മരണങ്ങള് രണ്ടാം വരവില്‍ ഓരോ ദിവസവും നടക്കുന്നു എന്നത് ജര്‍മ്മനിയെ ആശങ്കയിലാഴ്ത്തുന്നുണ്ട്. ആദ്യ വരവിന്റെ കാലത്തേക്കാള്‍ അധികമായി ജര്മ്മാന്കര് ഇപ്പോള്‍ യാത്രകള്‍ ചെയ്യുന്നു എന്നും അതാണ് രോഗവ്യാപനം വര്‍ദ്ധിക്കുവാന്‍ കാരണമെന്നും ഒരു അഭിപ്രായവും ഉയരുന്നുണ്ട്. രോഗവ്യാപനം അധികമുള്ള പ്രദേശങ്ങളില്‍ സാമൂഹ്യാ സമ്പര്‍ക്കം വിലക്കുകയും സ്കൂളുകള്‍ അടച്ചിടുകയും യാത്രകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ ഈ നയം രാജ്യവ്യാപകമായി ഒരുപോലെ നടപ്പാക്കിയിട്ടില്ല.
അതേസമയം, കഴിഞ്ഞ ബുധനാഴ്ച്ച ഫ്രാന്‍സില്‍ 23,000 പേര്‍ക്കാണ് പുതിയതായി രോഗബാധ സ്ഥിരീകരിച്ചത്. അന്നേ ദിവസം ഇതിന്റെ ഇരട്ടിപേര്ക്കായിരുന്നു ബ്രിട്ടനില്‍ രോഗം സ്ഥിരീകരിച്ചത്. ബ്രിട്ടനില്‍ നിന്നെത്തിയ ജനിതകമാറ്റം സംഭവിച്ച അതിവ്യാപന ശേഷിയുള്ള വൈറസിന്റെ വ്യാപനം തടയുന്നതിന്റെ ഭാഗമായി ദേശവ്യാപകമായി വൈകിട്ട് 6 മണിക്ക് ശേഷം കര്‍ഫ്യൂ ഏര്‍പ്പെടുത്തുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ ഫ്രാന്‍സ് പരിഗണിക്കുന്നുണ്ട്. നിലവില്‍ ഫ്രാന്‍സിന്റെ മിക്ക ഭാഗങ്ങളിലും രാത്രി 8 മണിക്ക് ശേഷമാണ് കര്‍ഫ്യൂ ഉള്ളത്.
എന്നിരുന്നാലും ഫ്രാന്‍സില്‍ സ്കൂളുകള്‍ അടച്ചിട്ടേക്കില്ല. പകരം സ്കൂളുകളില്‍ വിദ്യാര്‍ത്ഥികള്‍ക്കും ജീവനക്കാര്‍ക്കും വ്യാപകമായ രോഗപരിശോധന നടത്തും. പുതിയ ഇനം വൈറസ് കുട്ടികളില്‍ അതിവേഗം പടര്‍ന്ന് പിടിക്കും എന്ന റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ് ഈ നടപടി. അതേസമയം ജര്‍മ്മനിയില്‍ 16 സംസ്ഥാനങ്ങളില്‍ പത്തിലും ആശുപത്രി സംവിധാനങ്ങള്‍ക്ക് ദൗര്‍ലഭ്യം അനുഭവപ്പെട്ടു തുടങ്ങി എന്ന റിപ്പോര്‍ട്ടുകളുണ്ട്. ഇന്റന്‍സീവ് കെയര്‍ യൂണിറ്റുകള്‍ക്കും ക്ഷാമം അനുഭവപ്പെടാന്‍ തുടങ്ങിയിട്ടുണ്ട്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam