1 GBP = 100.80 INR                       

BREAKING NEWS

ഇങ്ങനെ തുടങ്ങിയാല്‍ ഞങ്ങള്‍ യുകെ വിടും; പ്രീതി പട്ടേലിന് കത്തെഴുതി ഇന്ത്യന്‍ ഡോക്ടര്‍മാര്‍; നാട്ടില്‍ ചികിത്സയില്ലാത്ത രോഗം ഉണ്ടെങ്കില്‍ മാത്രം മാതാപിതാക്കള്‍ക്ക് റസിഡന്‍സ് വിസയെന്ന നിയമം തിരുത്താല്‍ ഒരുമിച്ച് കുടിയേറ്റ ഡോക്ടര്‍മാര്‍

Britishmalayali
kz´wteJI³

പ്രീതി പട്ടേലിന്റെ പുതിയ അഡള്‍ട്ട് ഡിപ്പന്‍ഡന്റ് റിലേറ്റീവ്സ് ( എ ഡി ആര്‍) വിസയുമായി ബന്ധപ്പെട്ട നിയമ ഭേദഗതിക്കെതിരെ ഡോക്ടര്‍മാരുടെ പ്രധാന യൂണിയനുകളൊക്കെയും രംഗത്തെത്തിയിരിക്കുകയാണ്. ഇത് യു കെയിലെ കുടിയേറ്റ ഡോക്ടര്‍മാരുടെ ഹൃദയം തകര്‍ക്കുന്ന നിയമമാണെന്നാണ് അവര്‍ ചൂണ്ടിക്കാട്ടുന്നത്. നിലവിലുള്ള ഈ നിയമം ബ്രിട്ടനില്‍ കുടിയേറിയ ഡോക്ടര്‍മാരെ വൈകാരികമായി വളരെയധികം ബാധിക്കുന്നു എന്ന് മറ്റ് അഞ്ച് സംഘടനകള്‍ക്കൊപ്പം ബ്രിട്ടീഷ് അസ്സോസിയേഷന്‍ ഓഫ് ഫിസിഷ്യന്‍സ് ഓഫ് ഇന്ത്യന്‍ ഓറിജിന്‍ പ്രീതി പട്ടേലിനയച്ച കത്തില്‍ സൂചിപ്പിക്കുന്നു.

ഇക്കഴിഞ്ഞ ജനുവരി 13 നാണ് ഈ കത്ത് അയച്ചത്. നിലവില്‍ ഉള്ള നിയമമനുസരിച്ച് ബ്രിട്ടനില്‍ താമസിക്കുന്നവര്‍ക്ക്, വിദേശത്തുള്ള അവരുടെ മാതാപിതാക്കളെ ബ്രിട്ടനിലേക്ക് കൊണ്ടുവന്ന് താമസിപ്പിക്കണമെങ്കില്‍ അവര്‍ക്ക്, നാട്ടില്‍ ചികിത്സ ലഭ്യമല്ലാത്ത രോഗമുണ്ടെന്ന് തെളിയിക്കുകയും, ദീര്‍ഘകാലത്തെ പരിചരണം ലഭ്യമാക്കണമെന്ന് തെളിയിക്കുകയും വേണം. ചികിത്സ ലഭ്യമല്ലാത്തതുകൊണ്ടോ , ചെലവേറിയതു കൊണ്ടോ അത് ലഭ്യമാക്കാന്‍ സാധിക്കില്ലെങ്കിലും മാതാപിതാക്കളെ കൊണ്ടുവരാം.

ഇതിന്റെ ഫലമായി ഡോക്ടര്‍മാര്‍ അധികവും അവരവരുടെ രാജ്യങ്ങളിലേക്ക് തിരിച്ചു പോവുകയോ അല്ലെങ്കില്‍ ആസ്ട്രെലിയ, അമേരിക്ക, കാനഡ തുടങ്ങിയ രാജ്യങ്ങളിലേക്ക് കുടിയേറുകയോ ആണെന്ന് എഴുത്തില്‍ ചൂണ്ടിക്കാട്ടുന്നു. മാതാപിതാക്കളുടെ അഭാവത്താല്‍ ഉണ്ടാകുന്ന അരക്ഷിത ബോധം ഇത്തരത്തില്‍ മാനസികാഘാതം ഏറെ ഏല്‍ക്കേണ്ടിവരുന്ന ജോലിചെയ്യുന്നവരെ പ്രതികൂലമായി ബാധിക്കുകയാണെന്നും കത്തില്‍ ചൂണ്ടിക്കാണിക്കുന്നു. 2020 ആഗസ്റ്റില്‍ നടത്തിയ ഒരു സര്‍വ്വേയില്‍ ഉത്കണ്ഠ, മാനസിക സമ്മര്‍ദ്ധം, നിസ്സഹായത തുടങ്ങിയവയൊക്കെ 91 ശതമാനം പേര്‍ക്കും അനുഭവപ്പെടുന്നതായി കണ്ടെത്തിയെന്നുമ്പറയുന്നുണ്ട്.

അതില്‍ 60 ശതമാനം പേര്‍ വിശ്വസിക്കുന്നത് ഇത്തരം മാനസികാസ്വസ്ഥ്യങ്ങള്‍ അവരുടെ തൊഴിലിലെ മികവിനെ വിപരീതമായി ബാധിച്ചിട്ടുണ്ടെന്നാണ്. മാത്രമല്ല്, 80 ശതമാനം പേരും ബ്രിട്ടന്‍ വിട്ട് മറ്റിടങ്ങളിലേക്ക് പോകാനും ആലോചിക്കുന്നു എന്ന് സര്‍വ്വേയില്‍ തെളിഞ്ഞു. ഇത്തരത്തിലുള്ള നിയമം, ബ്രിട്ടനിലുള്ള മക്കളില്‍നിന്നും വിദേശത്തുള്ള മാതാപിതാക്കളെ സ്ഥിരമായി അകറ്റി നിര്‍ത്തിയേക്കാം. ഈ ചിന്ത ഇവിടുള്ള ഡോക്ടര്‍മാരില്‍ ഉണ്ടാക്കുന്ന മാനസികാഘാതം വളരെ വലുതുമായിരിക്കും. ഈ നിയമം മാറ്റുന്നതിന് മുന്‍പ് 2012 ല്‍ പ്രതിവര്‍ഷം മാതാപിതാക്കളെ കൊണ്ടുവരുന്നതിനുള്ള 2,325 ഓളം അപേക്ഷകളാണ് ലഭിച്ചിരുന്നത്.

ഇത് ബ്രിട്ടനിലേക്കുള്ള മൊത്തം കുടിയേറ്റക്കാരുടെ 0.0069 ശതമാനം മാത്രമേ വരികയുള്ളു. മാത്രമല്ല, യൂറോപ്യന്‍ യൂണീയനില്‍ നിന്നല്ലാത്ത മൊത്തം കുടിയേറ്റങ്ങളുടെ 0.011 ശതമാനവുമേ വരികയുള്ളു. നിയമം നിലവില്‍ വന്നതോടെ 2016-ല്‍ ലഭിച്ചത് വെറും 162 അപേക്ഷകള്‍ മാത്രമായിരുന്നു. മാത്രമല്ല, ഈ നിയമം എടുത്തു കളയുന്നതിനാല്‍ അത് രാജ്യത്തിന് അധിക സാമ്പത്തിക ബാദ്ധ്യത ഉണ്ടാക്കും എന്നതിന് ഒരു തെളിവുമില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category