1 GBP = 100.80 INR                       

BREAKING NEWS

ബ്രിട്ടനില്‍ നിന്നും നാട്ടിലെത്തിയ 60 മലയാളികള്‍ക്ക്‌ കോവിഡ്; ഒന്‍പതു പേര്‍ക്ക് 'സ്വഭാവമാറ്റം' വന്ന വൈറസ്; ക്വാറന്റീന്‍ നിയമങ്ങള്‍ യുകെ മലയാളികള്‍ക്കു കര്‍ശനമാക്കി; 14ദിവസം കേരളത്തിലും 10ദിവസം യുകെയിലും ക്വാറന്റീന്‍ ആയതോടെ നാട്ടിലേക്കുള്ള യാത്ര അത്യാവശ്യക്കാര്‍ക്കും ചിന്തിക്കാന്‍ കഴിയാത്ത നിലയിലേക്ക്

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: കഴിഞ്ഞ ദിവസങ്ങളില്‍ ബ്രിട്ടനില്‍ നിന്നും കേരളത്തില്‍ എത്തിയ 60 ഓളം പേര്‍ കോവിഡ് പോസിറ്റീവ് ആയെന്നു വിവിധ റിപോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ഇതില്‍ സ്വഭാവ മാറ്റം വന്ന വൈറസിന് ഇരയായവരെ കണ്ടെത്താന്‍ പൂനെ വൈറോളജി ലാബിലേക്ക് അയച്ച സാമ്പിളില്‍ നേരത്തെ കണ്ടെത്തിയ ആറുപേര്‍ക്ക് പുറമെ മൂന്നു പേര്‍ക്ക് കൂടി രൂപമാറ്റം ഉണ്ടായ വൈറസ് ആണ് ബാധിച്ചതെന്നു കണ്ടെത്തിയിട്ടുണ്ട്. ഇതില്‍ രണ്ടു പേര്‍ ചെറുപ്പക്കാരായ കണ്ണൂര്‍ സ്വദേശികളും ഒരാള്‍ പത്തനംതിട്ട സ്വദേശിയുമാണ്. ഇതോടെ യുകെയില്‍ നിന്നും കേരളത്തില്‍ എത്തുന്നവര്‍ കൂടുതല്‍ കര്‍ശന നിരീക്ഷണത്തിലായി. ഡിസംബര്‍ 23 നു കൊച്ചി സര്‍വീസ് എയര്‍ ഇന്ത്യ അവസാനിപ്പിക്കുന്നതിന് മുന്‍പ് കേരളത്തില്‍ എത്തിയവരും ഈ കണക്കുകളില്‍ ഉള്‍പ്പെടുന്നുണ്ട്.

നാട്ടിലെത്തിയവര്‍ കുടുങ്ങിപ്പോയ നിലയില്‍
തിരികെ കൊച്ചിയില്‍ നിന്നുള്ള സര്‍വീസ് വൈകുന്നത് കാരണം ഇവരൊക്കെ ഇപ്പോള്‍ കേരളത്തില്‍ കുടുങ്ങിയിരിക്കുകയാണ്. എന്നാല്‍ ക്വാറന്റീന്‍ സമയം അവസാനിച്ചിട്ടും യുകെയില്‍ നിന്നും എത്തിയവര്‍ എന്ന ലേബല്‍ കാരണം പുറത്തിറങ്ങാന്‍ പോലും പറ്റാത്ത സാഹചര്യം ആണെന്നും പലരും പറയുന്നു. സ്വഭാവ മാറ്റം വന്ന വൈറസ് കണ്ടെത്തിയത് കൂടുതലും ഡിസംബര്‍ 23 ന് ശേഷം കേരളത്തില്‍ എത്തിയവരില്‍ ആണെന്നും സൂചനയുണ്ട്. ഏതായാലും യുകെയില്‍ സൂപ്പര്‍ സ്പ്രെഡ് വൈറസ് വ്യാപകമായി എന്ന വാര്‍ത്തകള്‍ക്കു അമിത പ്രചാരം ലഭിച്ചതോടെ അത്യാവശ്യ കാര്യങ്ങള്‍ക്കായി കേരളത്തില്‍ എത്തിയ മുഴുവന്‍ യുകെ മലയാളികളും വീട്ടുതടങ്കലില്‍ ആയ സാഹചര്യം ആണെന്നും നിരവധി പേരുമായി ബന്ധപ്പെട്ട ബ്രിട്ടീഷ് മലയാളി വാര്‍ത്ത സംഘത്തിന് ബോധ്യമായി. കഴിവതും ഇപ്പോള്‍ കേരളത്തിലേക്ക് യാത്ര ചെയ്യണ്ട എന്നാണ് നാട്ടില്‍ എത്തിയ യുകെ മലയാളികള്‍ ഏക സ്വരത്തില്‍ പറയുന്നത്.

ഉറ്റ ബന്ധുക്കളുടെ സംസ്‌കാര കര്‍മ്മങ്ങളില്‍ പങ്കെടുക്കാന്‍ യാത്ര തിരിച്ച യുകെ മലയാളികളെ പോലും നാട്ടുകാര്‍ തടഞ്ഞ സംഭവങ്ങള്‍ പല സ്ഥലത്തു നിന്നായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. അതിനാല്‍ കഴിഞ്ഞ ദിവസങ്ങളില്‍ നാട്ടില്‍ മാതാപിതാക്കള്‍ മരിച്ച വിവരം അറിഞ്ഞ യുകെ മലയാളികള്‍ പോലും യാത്ര വേണ്ടെന്നു വയ്ക്കുക ആയിരുന്നു. നാട്ടില്‍ എത്തിയാലും ചടങ്ങുകളില്‍ പങ്കെടുക്കാന്‍ അനുവദിക്കില്ലെന്ന നിലപാടാണ് നാട്ടില്‍ നിന്നും ലഭിച്ചത്. ഇതോടെ ഇനി കഷ്ടപ്പെട്ട് യാത്ര ചെയ്തിട്ട് എന്ത് കാര്യം എന്നാണ് ഇപ്പോള്‍ യുകെ മലയാളികള്‍ വ്യസന ഹൃദയത്തോടെ ചോദിക്കുന്നത്. സംസ്ഥാന സര്‍ക്കാരാകട്ടെ ഇക്കാര്യങ്ങള്‍ അറിഞ്ഞ മട്ടും കാണിക്കുന്നില്ല എന്ന് പരാതിപെടുന്നവരും കുറവല്ല.

നാട്ടിലെത്തിയവരോട് കൂടുതല്‍ കാലം ക്വറന്റീനില്‍ കഴിയണം എന്നാവശ്യപ്പെടുന്ന തരത്തില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, ആശാ വര്‍ക്കര്‍മാര്‍ എന്നിവര്‍ ബന്ധപ്പെടുന്നതായും പരാതി ഉയരുന്നുണ്ട്. ഇതേതുടര്‍ന്ന് കോട്ടയത്ത് എത്തിയ യുകെ മലയാളി ജില്ലാ കളക്ടറെ വിവരം അറിയിച്ചതിനെ തുടര്‍ന്ന് 14 ദിവസം ക്വാറന്റീന്‍ കഴിഞ്ഞാല്‍ റീ ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാല്‍ പുറത്തിറങ്ങാം എന്ന ഉറപ്പു വാങ്ങിയിരിക്കുകയാണ്. കേരളത്തില്‍ ഓരോരുത്തരും തോന്നിയ പോലെ സ്വന്തം നിലയില്‍ നിയമ വ്യാഖ്യാനം നടത്തുക ആന്നെന്നും ഇത് ചൂണ്ടികാട്ടുമ്പോള്‍ കേന്ദ്ര നിര്‍ദേശം തങ്ങള്‍ പിന്തുടരുക ആണെന്നൊക്കെയുള്ള എവിടെയും തൊടാത്ത മറുപടി നല്‍കി സര്‍ക്കാര്‍ ജീവനക്കാര്‍ തടിതപ്പുകയാണ് എന്ന പരാതിയും യുകെ മലയാളികള്‍ ഉയര്‍ത്തുന്നു.

നിയമം കടുപ്പിച്ചു സര്‍ക്കാര്‍; ക്വറന്റീന്‍ രണ്ടാഴ്ച
യുകെയില്‍ നിന്നും എത്തുന്ന പ്രവാസികള്‍ നിശ്ചയമായും രണ്ടാഴ്ച ക്വറന്റീനില്‍ കഴിയണം എന്നാണ് സര്‍ക്കാര്‍ തീരുമാനം എന്നും ബ്രിട്ടീഷ് മലയാളിക്കു വിവരം ലഭിച്ചു. ഇക്കാര്യത്തില്‍ പല വിധ സന്ദേശങ്ങള്‍ ലഭിച്ചതിനാല്‍ വരും ദിവസങ്ങളില്‍ നാട്ടിലേക്കു പുറപ്പെടാനിരിക്കുന്ന അനേകം യാത്രക്കാരാണ് ഇന്നലെ ബ്രിട്ടീഷ് മലയാളിയെ ബന്ധപ്പെട്ടത്. ടിക്കറ്റ് കണ്‍ഫെര്‍മേഷന് എയര്‍ ഇന്ത്യയില്‍ വിളിച്ചപ്പോഴാണ് കേരളത്തില്‍ യുകെ മലയാളികള്‍ക്കു 14 ദിവസത്തെ ക്വാറന്റീന്‍ ആയെന്ന വിവരം യുകെ മലയാളികള്‍ അറിയുന്നത്. പൊതുവെ പ്രവാസികള്‍ക്ക് 7ദിവസം മതിയെങ്കിലും യുകെയില്‍ സൂപ്പര്‍ സ്പ്രെഡ് നടക്കുന്ന സാഹചര്യത്തിലാണ് കേരളത്തിന്റെ പുതിയ തീരുമാനം. പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായി നാട്ടിലെത്തി 14 ദിവസം ക്വറന്റീന്‍ കഴിഞ്ഞ ശേഷം വീണ്ടും റീ ടെസ്റ്റ് നടത്തിയേ പുറത്തിറങ്ങാനാകൂ. അതും നിയന്ത്രിത രീതിയില്‍ ഉള്ള ചുറ്റിക്കറങ്ങല്‍ മാത്രമാണ് അനുവദനീയം. ഈ സാഹചര്യത്തില്‍ രണ്ടാഴ്ച ലീവെടുത്തു നാട്ടില്‍ പോകുന്നവര്‍ക്ക് പുറത്തിറങ്ങാന്‍ സാധികാത്ത അവസ്ഥയായി.

ഇതേക്കുറിച്ചു എയര്‍ ഇന്ത്യയില്‍ പറഞ്ഞതോടെ ഈ വര്‍ഷം അവസാനം വരെ ടിക്കറ്റ് ഓപ്പണ്‍ ചെയ്തു ഇടാമെന്ന വാഗ്ദാനമാണ് ലഭിക്കുന്നത്. ഇതിനിടയില്‍ സൗകര്യം പോലെ എപ്പോള്‍ വേണമെങ്കിലും യാത്ര ചെയ്യാം. എന്നാല്‍ നിരക്കില്‍ വരുന്ന വ്യത്യാസം നല്‍കേണ്ടി വരും. അതല്ല പൊടുന്നനെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ ഭീമമായ നഷ്ടം സ്വയം വഹിക്കുകയും വേണം. ഇതോടെ നാട്ടിലേക്ക് ഈ ദിവസങ്ങളില്‍ യാത്ര ചെയ്യാനിരുന്നവര്‍ കൂട്ടത്തോടെ ടിക്കറ്റുകള്‍ ഓപ്പണ്‍ സ്ലാബിലേക്കു മാറ്റുകയാണ്. പിന്നീട് എപ്പോഴെങ്കിലും പോകാന്‍ സാധിച്ചാല്‍ നോക്കാമെന്നാണ് പലരുടെയും തീരുമാനം. ഏതായാലും നാട്ടില്‍ പോയി കുടുങ്ങിപ്പോകേണ്ട എന്നാണ് പലരും കരുതുന്നത്. കേരളത്തില്‍ തിയറ്റര്‍ അടക്കം തുറന്നു ആള്‍ക്കൂട്ട സാധ്യത സൃഷ്ടിക്കുന്ന കേരളം വിദേശ മലയാളിയോട് കാണിക്കുന്ന രണ്ടാം തരം സമീപനം എതിര്‍ക്കേപ്പെടേണ്ടതാണെന്നും രോക്ഷാകുലരായ യാത്രക്കാര്‍ ചൂണ്ടിക്കാട്ടുന്നു.

ഒട്ടേറെ യാത്രക്കാരുടെ ആവശ്യം പരിഗണിച്ചു ബ്രിട്ടീഷ് മലയാളി ഇന്നലെ തിരുവന്തപുരത്തെ ദിശ കോവിഡ് സെല്ലില്‍ വിളിച്ചതിനെ തുടര്‍ന്നാണ് യുകെ മലയാളികള്‍ക്ക് 14 ദിവസത്തെ ക്വാറന്റീന്‍ എന്ന വിവരം ഉറപ്പു വരുത്തിയിരിക്കുന്നത്. അത് വീട്ടില്‍ സൗകര്യം ഉണ്ടെങ്കില്‍ അവിടെ തന്നെ ക്വാറന്റീന്‍ ചെയ്യാമെന്ന ഉറപ്പും കേരള കോവിഡ് സെല്‍ ജീവനക്കാര്‍ നല്‍കുന്നു .ഇക്കാര്യം കേരളത്തിലെ എയര്‍പോര്‍ട്ടില്‍ എത്തുമ്പോള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മതിയാകുമെന്നും ദിശയില്‍ നിന്നുള്ള നിര്‍ദേശമാണ് എന്നവിടെ പറഞ്ഞാല്‍ മതിയെന്നുമാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.കൂടാതെ യുകെയില്‍ നിന്നും യാത്ര ചെയ്യുന്നതിന് മുമ്പ് കേരളാ സര്‍ക്കാരിന്റെ കോവിട്19 ജാഗ്രതാ സെല്ലില്‍  ഓണ്‍ലൈന്‍  രജിസ്റ്റര്‍ ചെയ്യേണ്ടതുമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category