1 GBP = 101.50 INR                       

BREAKING NEWS

യുകെയില്‍ നിന്നും ബാംഗ്ലൂരിലെത്തിയ ലെനയ്ക്ക് കോവിഡെന്നു വ്യാജ പ്രചാരണം; സുരക്ഷിതയെന്നു ലെന ബ്രിട്ടീഷ് മലയാളിയോട്; നെഗറ്റീവ് റിപ്പോര്‍ട്ടുമായി നടി ഇന്‍സ്റ്റാഗ്രാമിലും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: ഇന്നലെ രാവിലെ മുതല്‍ നടി ലെനയുടെ ഫോണില്‍ സുഹൃത്തുക്കളുടെയും മറ്റും നിരന്തര സന്ദേശങ്ങളാണ് എത്തികൊണ്ടിരുന്നത്. കാരണം ആരോ പടച്ചു വിട്ട ഒരു വ്യജ വാര്‍ത്തയുടെ ഇരയാകുക ആയിരുന്നു നടി. യുകെയില്‍ നിന്നും ബാംഗ്ലൂരില്‍ മടങ്ങി എത്തിയ നടിക്ക് കോവിഡ് പോസിറ്റീവ് ആയെന്നായിരുന്നു വാര്‍ത്തയുടെ ഉള്ളടക്കം. യുകെയില്‍ ഇപ്പോള്‍ സ്വഭാവ വ്യതിയാനം സംഭവിച്ച വൈറസ് പടരുന്നതിനാല്‍ ലെനയ്ക്കും കോവിഡ് ബാധിച്ചു എന്ന വിശ്വാസത്തിലാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ കേട്ടപാതി കേള്‍ക്കാത്ത പാതി വാര്‍ത്ത നിര്‍മ്മിക്കലുമായി ഇറങ്ങി തിരിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച യുകെയില്‍ നിന്നും ബാംഗ്ലൂരില്‍ എത്തിയ നടി ലെന കോവിഡ് മാനദണ്ഡം അനുസരിച്ചു 14 ദിവസത്തേക്ക് ക്വറന്റീനില്‍ ആയതും വാര്‍ത്ത പ്രചരിപ്പിച്ചവര്‍ക്ക് സഹായകമാകുന്ന കാര്യം ആയിരുന്നു. 

എന്നാല്‍ ഇതേക്കുറിച്ചു അന്വേഷിക്കാന്‍ ബ്രിട്ടീഷ് മലയാളിയില്‍ നിന്നും രാവിലെ ബന്ധപ്പെട്ടപ്പോഴാണ് വ്യാജ വാര്‍ത്തയുടെ തീവ്രത ലെനയ്ക്ക് ബോധ്യപ്പെട്ടത്. ചുരുക്കം സുഹൃത്തുക്കള്‍ മാത്രം അറിഞ്ഞ കാര്യം ആണെന്നായിരുന്നു ലെനയുടെ ധാരണ. വാര്‍ത്ത ഇത്ര വേഗം യുകെ വരെ എത്തിയെങ്കിലും ഇനി ലോകത്താരും അറിയാന്‍ ബാക്കി കാണില്ലല്ലോ എന്നാണ് ലെന ചിന്തിച്ചത്. ഇതേതുടര്‍ന്ന് തനിക്കു കോവിഡ് ഇല്ലെന്നും താന്‍ നെഗറ്റീവ് ആയി തന്നെയാണ് ക്വാറന്റീനില്‍ കഴിയുന്നത് എന്നുമാണ് ലെന പ്രതികരിച്ചത്. ആളുകളെ വിശ്വസിപ്പിക്കാന്‍ തുടര്‍ന്ന് നടിക്ക് നെഗറ്റീവ് പിസിആര്‍ സര്‍ട്ടിഫിക്കറ്റ് ഇന്‍സ്റ്റ ഗ്രാമില്‍ പോസ്റ്റ് ചെയ്യേണ്ടിയും വന്നു. ഇതോടെ വാര്‍ത്ത നല്‍കിയ മാധ്യമങ്ങളില്‍ പലതും അത് മുക്കി മുഖം രക്ഷിക്കുക ആയിരുന്നു. 

ലെന പോസറ്റീവ് ആയി എന്നറിഞ്ഞാല്‍ യുകെയില്‍ നിന്നും നാട്ടില്‍ എത്തിയ മലയാളികളുടെ കാര്യം കൂടുതല്‍ കഷ്ടത്തിലാകും എന്ന ബ്രിട്ടീഷ് മലയാളിയുടെ ആശങ്കയും അതേവിധത്തില്‍ നടി ഉള്‍ക്കൊള്ളുക ആയിരുന്നു. യുകെയില്‍ വന്നു പോകുന്നവരെല്ലാം കോവിഡ് ബാധിതരായി മാറുന്നു എന്ന ചിന്ത രൂപമെടുക്കാന്‍ ലെനയുടെ കോവിഡ് വ്യാജ വാര്‍ത്തയും ഒരു പരിധി വരെ കാരണമാകുമായിരുന്നു. അമേരിക്കയില്‍ ജൂലൈ മാസത്തില്‍ ഹോളിവുഡ് നടിയായ ലെന കോവിഡ് ബാധിത ആയതിനെ തുടര്‍ന്ന് എഴുതിയ കോവിഡ് അനുഭവങ്ങള്‍ ഒട്ടേറെ മാധ്യമങ്ങള്‍ വാര്‍ത്ത ആക്കിയിരുന്നു. ഈ വാര്‍ത്തയുടെ ലിങ്കുകള്‍ മലയാള നടി ലെന ആണെന്ന് കരുതും വിധം പ്രചരിച്ചതാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളെ കുടുക്കിലാക്കിയത്. 

സര്‍ക്കാര്‍ നിബന്ധന അനുസരിച്ചു ബാംഗ്ലൂരില്‍ വിമാനമിറങ്ങിയ ലെന വീട്ടില്‍ പോകാതെ സര്‍ക്കാര്‍ ആശുപത്രിയില്‍ ക്വറന്റീനില്‍ പോയതും കോവിഡ് പോസിറ്റീവ് ആണെന്ന് പ്രചരിപ്പിച്ചവര്‍ക്ക് മതിയായ കാരണമായി. കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ചികിത്സക്ക് വേണ്ടിയാകും ആശുപത്രിയില്‍ കഴിയുന്നത് എന്നാണ് പൊതുവെ പ്രചരിപ്പിക്കപ്പെട്ടതു. എന്നാല്‍ താന്‍ യുകെയില്‍ നിന്നും മടങ്ങി വന്ന ആള്‍ എന്ന നിലയില്‍ കോവിഡ് രൂപമാറ്റം സംഭവിച്ച വൈറസിന് ഇരയായിട്ടുണ്ടോ എന്നറിയാന്‍ സാമ്പിള്‍ പൂനെയിലെ ലാബിലേക്ക് അയച്ചിരിക്കുക ആണെന്നും ഇതിന്റെ ഫലം ഇനിയും എത്തിയിട്ടില്ലെന്നും ലെന കൂട്ടിച്ചേര്‍ക്കുന്നു. 

മലയാളിയായ നതാലിയ ശ്യാം സംവിധാനം ചെയ്യുന്ന ഫുട്പ്രിന്റ്‌സ് ഓണ്‍ വാട്ടര്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ വേണ്ടിയാണു ലെന കഴിഞ്ഞ മാസം യുകെയില്‍ എത്തിയത്. കൃത്യമായ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു ലൊക്കേഷന്‍ ബബിള്‍ തീര്‍ത്താണ് ലെനയും സംഘവും സിനിമ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. കഴിവതും യാത്രകള്‍ ഒഴിവാക്കി ഹോട്ടലില്‍ തന്നെ തങ്ങിയാണ് നടി നാട്ടില്‍ മടങ്ങിയെത്തിയിരിക്കുന്നതും. വാര്‍ത്തകള്‍ നല്‍കിയവര്‍ തന്നോട് ഒരക്ഷരം തിരക്കാതെയാണ് അതിനു മുതിര്‍ന്നത് എന്നും നടി ചൂണ്ടിക്കാട്ടി. ഓണ്‍ലൈന്‍ മാധ്യമ ആക്രമണത്തില്‍ നിന്നും രക്ഷ തേടിയാണ് രോഗബാധിത അല്ലെന്നു വ്യക്തമാക്കി ലെന ഒടുവില്‍ ഇന്‍സ്റ്റയില്‍ പോസ്റ്റ് ചെയ്യാന്‍ തയാറായത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category