
ബ്രിസ്ബെയ്ന്‍: ഇന്ത്യയ്ക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റില്‍ ആദ്യം ബാറ്റു ചെയ്യുന്ന ഓസ്ട്രേലിയ ഭേദപ്പെട്ട നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്പോള്‍ ഓസിസ് അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സ് എന്ന നിലയിലാണ്. 70 പന്തില്‍ നിന്നും 28 റണ്‍സുമായി കാമറൂണ്‍ ഗ്രീനും 62 പന്തില്‍ 38 റണ്‍സുമായി ടിം പെയ്നുമാണ് ക്രീസില്‍.
ഓസീസിനായി മാര്‍നസ് ലബുഷെയ്ന് സെഞ്ചുറി നേടി. 195 പന്തുകളില്‍നിന്നാണ് ലബുഷെയ്ന് സെഞ്ചുറി നേടിയത്. 204 പന്തില്‍ 108 റണ്‍സെടുത്തു താരം പുറത്തായി. ഇന്ത്യയ്ക്കായി നടരാജന് രണ്ടു വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ശാര്‍ദുല്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി.
ഓപ്പണര്‍മാരായ ഡേവിഡ് വാര്‍ണര്‍ക്കും മാര്‍കസ് ഹാരിസിനും തിളങ്ങാന്‍ സാധിച്ചില്ല. ഇരുവരും തുടക്കത്തില്‍തന്നെ പുറത്തായി. നാലു പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത വാര്‍ണര്‍ മുഹമ്മദ് സിറാജിന്റെ പന്തില്‍ രോഹിത് ശര്‍മയ്ക്കു ക്യാച്ച് നല്‍കിയാണു പുറത്തായത്. മാര്‍കസ് ഹാരിസിനെ അഞ്ച് റണ്ണിന് ഷാര്‍ദൂല്‍ താക്കൂര്‍ പുറത്താക്കി. വണ്‍ഡൗണായി ഇറങ്ങിയ മാര്‍നസ് ലബുഷെയ്നും സ്റ്റീവ് സ്മിത്തുമാണ് ആദ്യ ദിനം ഓസീസ് ഇന്നിങ്സിന് അടിത്തറയിട്ടത്. ഇരുവരും ചേര്‍ന്ന് സ്കോര്‍ 50 കടത്തി.
77 പന്തില്‍ 36 റണ്‍സെടുത്തു നില്‍ക്കെ സ്റ്റീവ് സ്മിത്തിനെ വാഷിങ്ടന്‍ സുന്ദര്‍ രോഹിത് ശര്‍മയുടെ കൈകളിലെത്തിച്ചു. എന്നാല്‍ മറുവശത്ത് നന്നായി ബാറ്റ് ചെയ്ത ലബുഷെയ്ന് സ്കോര്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു. സ്മിത്തിനുശേഷം ക്രീസിലെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് മാത്യു വെയ്ഡിനെ കൂട്ടുപിടിച്ച് ലബുഷെയ്ന് സെഞ്ചുറി കൂട്ടുകെട്ട് പടുത്തുയര്‍ത്തി. ഒരു ഘട്ടത്തില്‍ 87ന് മൂന്ന് എന്ന നിലയില്‍ നിന്നുമാണ് വെയ്ഡും ലബുഷെയ്നും ചേര്‍ന്ന് ഓസിസിനെ രക്ഷിച്ചത്. ഇരുവരും ചേര്‍ന്ന് ടീം സ്കോര്‍ 200 കടത്തി.

ലബുഷെയ്നിനെ പുറത്താക്കാനുള്ള അവസരം നേരത്തേ ലഭിച്ചിരുന്നെങ്കിലും നായകന് അജിങ്ക്യ രഹാനെ ക്യാച്ച് കൈവിട്ടതോടെ താരത്തിന് വീണ്ടും ജീവന് ലഭിച്ചു. ആ ക്യാച്ചിന് വലിയ വിലയാണ് ഇന്ത്യ നല്‍കിയത്. പിന്നാലെ ലബുഷെയ്ന് സെഞ്ചുറിയും നേടി. താരത്തിന്റെ കരിയറിലെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണ് ഇന്ന് പിറന്നത്. 195 പന്തുകളില്‍ നിന്നാണ് താരം സെഞ്ചുറി നേടിയത്. ഒന്‍പത് ബൗണ്ടറികള്‍ ലബുഷെയ്നിന്റെ ബാറ്റില്‍ നിന്നും പിറന്നു.
എന്നാല്‍ ലബുഷെയ്ന് സെഞ്ചുറി നേടിയതിന് തൊട്ടുപിന്നാലെ മാത്യു വെയ്ഡിനെ പുറത്താക്കി കൂട്ടുകെട്ട് തകര്‍ത്ത് നടരാജന് ഇന്ത്യയ്ക്ക് വീണ്ടും പ്രതീക്ഷയേകി. പന്ത് ഉയര്‍ത്തിയടിക്കാനുള്ള വെയ്ഡിന്റെ ശ്രമം പാളി. പന്ത് ഉയര്‍ന്നുപൊങ്ങി നേരെ ശാര്‍ദുല്‍ ഠാക്കൂറിന്റെ കൈകളിലെത്തി. നടരാജന് ടെസ്റ്റ് ക്രിക്കറ്റില്‍ നേടുന്ന ആദ്യ അന്താരാഷ്ട്ര വിക്കറ്റാണിത്. ഇതോടെ ഓസിസ് 200ന് നാല് എന്ന നിലയിലെത്തി.
തകര്‍പ്പന്‍ കളി പുറത്തെടുത്ത ലബുഷെയ്നിനെ മടക്കി നടരാജന് ഓസിസിന് ഇരട്ട പ്രഹരം സ്മാനിച്ചു. ലബുഷെയ്നും വെയ്ഡിനെപ്പോലെ ആക്രമിച്ച് കളിക്കാന്‍ നോക്കിയപ്പോഴാണ് പുറത്തായത്. ബാറ്റിന്റെ മുകള്ഭാഗത്തുകൊണ്ട പന്ത് ഉയര്‍ന്നു പൊങ്ങിയപ്പോള്‍ വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്ത് അത് അനായാസം കൈപ്പിടിയിലൊതുക്കി.204 പന്തുകളില്‍ നിന്നും 108 റണ്‍സെടുത്ത താരം പുറത്തായതോടെ ഓസിസ് വീണ്ടും പ്രതിരോധത്തിലായി. എന്നാല്‍ പിന്നാലെ ഒത്തുചേര്‍ന്ന നായകന് ടിം പെയ്നും കാമറൂണ്‍ ഗ്രീനും ചേര്‍ന്ന് ഓസിസ് സ്കോര്‍ ഭേദപ്പെട്ട നിലയിലെത്തിച്ചു.
ടോസ് നേടിയ ഓസ്ട്രേലിയ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. മത്സരത്തില്‍ ബോള്‍ ചെയ്യുന്നതിനിടെ ഇന്ത്യയുടെ പേസ് ബോളര്‍ നവ്ദീപ് സെയ്നി പരുക്കേറ്റു പുറത്തുപോയി. സെയ്നിയുടെ ഓവറിലെ ശേഷിക്കുന്ന പന്തുകള്‍ രോഹിത് ശര്‍മയാണു പൂര്‍ത്തിയാക്കിയത്.
ഇന്ത്യയ്ക്ക് വേണ്ടി ഇന്ന് ടി. നടരാജനും വാഷിങ്ടണ്‍ സുന്ദറും അരങ്ങേറ്റം കുറിച്ചു. മുഹമ്മദ് സിറാജും ശാര്‍ദുല്‍ താക്കൂറുമാണ് ബൗളിങ് ഓപ്പണ്‍ ചെയ്തത്. നടരാജന് പരിക്കേറ്റ ബുംറയ്ക്കും സുന്ദര്‍ ആര്. അശ്വിനു പകരവുമാണ് കളിക്കുന്നത്. ഇന്ത്യയ്ക്കുവേണ്ടി കളിക്കുന്ന മുന്നൂറാമത്തെ താരമായിരിക്കുകയാണ് നടരാജന്. ഒരു പരമ്പരയിലെ മൂന്ന് ഫോര്‍മാറ്റിലും അരങ്ങേറ്റം കുറിച്ചതിന്റെ റെക്കോഡും നടരാജന് സ്വന്തമാണ്.
ഇരു ടീമുകളും ഓരോ മത്സരം ജയിച്ച് തുല്ല്യനിലയിലായ പരമ്പരയിലെ അവസാന ടെസ്റ്റ് അതുകൊണ്ട് തന്നെ നിര്‍ണായകമാണ്. അഡ്ലെയ്ഡില് നടന്ന ആദ്യ ടെസ്റ്റ് ഓസ്ട്രേലിയ എട്ട് വിക്കറ്റിന് സ്വന്തമാക്കിയപ്പോള്‍ മെല്‍ബണില്‍ എട്ട് വിക്കറ്റിന് തന്നെ ഇന്ത്യ അത്ഭുതകരമായി തിരിച്ചടിച്ചു. മെല്‍ബണില്‍ നടന്ന ആവേശകരമായ മൂന്നാം ടെസ്റ്റ് ഇന്ത്യ അവിശ്വസനീയമായ പോരാട്ടത്തിലൂടെ സമനിലയിലാക്കുകയും ചെയ്തു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam