1 GBP = 102.00 INR                       

BREAKING NEWS

കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളില്‍; എന്‍.സി.സി സീനിയര്‍ കേഡറ്റിന് ക്രിക്കറ്റ് കളിയിലും ഒന്നാം സ്ഥാനം; അദ്ധ്യാപകര്‍ക്ക് മിടുക്കനായ വിദ്യാര്‍ത്ഥിയും; മധുരം നല്‍കി പെണ്‍കുട്ടികളെ കൈയിലെടുത്ത് ചെത്തി നടന്ന പയ്യന്‍; വണ്ടിത്തടം കൊല കേസിലെ പ്രതി കാട്ടക്കട ക്രിസ്ത്യന്‍ കോളേജിലെ ഹീറോ; അലക്സ് ഗോപന്റെ കോളേജ് കഥ

Britishmalayali
വിനോദ് പൂന്തോട്ടം

തിരുവനന്തപുരം: പെണ്‍കുട്ടികള്‍ക്കിടയിലെ താരം കോളേജിലെത്തുന്നത് പലവിധ ആഡംബര ബൈക്കുകളില്‍. എന്‍.സി.സി സീനിയര്‍ കേഡറ്റ്. ക്രിക്കറ്റ് കളിയിലും ഒന്നാമന്‍, അദ്ധ്യാപകര്‍ക്ക് മിടുക്കനായ വിദ്യാര്‍ത്ഥി- വണ്ടിത്തടം കൊലപാതകത്തിലെ അലക്സ് ഗോപന്റെ കോളേജ് കഥ ഇങ്ങനെയാണ്.

കാട്ടക്കട ക്രിസ്ത്യന്‍ കോളേജിലേക്ക് ഒരു ദിവസം വരുന്നത് ക്ലാസിക് ബുള്ളറ്റിലാണെങ്കില്‍ അടുത്ത ദിവസംഗ്ലാമര്‍ ബൈക്കിലാകും. ഇങ്ങനെ ദിവസവും ഓരോ ബൈക്കില്‍ എത്തിയിരുന്ന അലക്സ് ഗോപന്‍ സഹപാഠികള്‍ക്കിടയില്‍ താരമായിരുന്നു. 2008 - 2021 ബാച്ചില്‍ സുവോളജി ബിരുദ പഠനത്തിനാണ് അലക്സ് കാട്ടാക്കട ക്രിസ്ത്യന്‍ കോളേജില്‍ അഡ്മിഷന്‍ നേടുന്നത്.

ആദ്യ ടേം അഡ്മിഷന്‍ പൂര്‍ത്തിയായപ്പോള്‍ ക്ലാസില്‍ അലക്സ് മാത്രമാണ് ആണ്‍ കുട്ടിയായി ഉണ്ടായിരുന്നത്. ബാക്കിയുള്ള പെണ്‍കുട്ടികളുമായി പെട്ടെന്ന് അടുത്ത അലക്സ് അന്നേ തന്നെ അവര്‍ക്കിടയില്‍ ഹീറോ ആയി. എന്നും സ്വീറ്റ്സും സമ്മാനങ്ങളുമായി ക്ലാസില്‍ വരുന്ന അലക്സിനെ അവര്‍ക്കെല്ലാം ഇഷ്ടമായിരുന്നു. ഇതിനിടെ മാനേജ്മെന്റ് ക്വാട്ട അഡ്മിഷന്‍ കഴിഞ്ഞപ്പോള്‍ ചില ആണ്‍കുട്ടികള്‍ കൂടി അലക്സിന്റെ ക്ലാസില്‍ എത്തിയെങ്കിലും താരം അലക്സ് ഗോപന്‍ തന്നെയായിരുന്നു.

അദ്ധ്യാപകര്‍ക്കും അലക്സിനെ കുറിച്ച് പറയുമ്പോള്‍ നൂറ് നാവ്.ക്ലാസിലെ മിടുക്കാനായ വിദ്യാര്‍ത്ഥി. എന്‍സിസി യിലും അലക്സ് കഴിവു തെളിയിച്ചിരുന്നു. വിവിധ ക്യാമ്പുകളും പരേഡുകളും അറ്റന്‍ഡു ചെയ്ത അലക്സ് ക്രിസ്ത്യന്‍ കോളേജിലെ സീനിയര്‍ കേഡറ്റാണ്. ഏതോ സമ്പന്ന വീട്ടിലെ കുട്ടി എന്നാണ് അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും കരുതിയിരുന്നത് . ഡ്രസ് കോഡും ആര്‍ഭാട ജീവിതവുമാണ് അങ്ങനെ കരുതാന്‍ കാരണമായത് .

ക്ലാസിലെ മാത്രമല്ല കോളേജിലെ മിക്കവാറും പെണ്‍കുട്ടികളുമായി അടുത്തിടപഴകാറുള്ള അലക്സ് എല്ലാവരെയും കയ്യിലെടുത്തിരുന്നത് മുന്തിയ സ്വീറ്റ്സ് ബോക്സുകള്‍ നല്‍കിയായിരുന്നു. കോളേജിലെ ക്രിക്കറ്റുകളിക്കാര്‍ക്കിടയിലും അലക്സ് സാന്നിധ്യമായിരുന്നു. ഡിപ്പാര്‍ട്ടുമെന്റ് തിരിച്ചുള്ള മാച്ചില്‍ കസറിയിരുന്ന അലക്സ് ക്രിക്കറ്റ് പ്രേമികളുടെയും സന്തത സഹചാരിയായിരുന്നു .വിദ്യാര്‍ത്ഥി രാഷ്ട്രീയത്തോട് അധികം അടുത്തിരുന്നില്ലെങ്കിലും തെരെഞ്ഞെടുപ്പ് വരുമ്പോള്‍ കൂട്ടുകാര്‍ക്ക് വേണ്ടി ഗോദയിലിറങ്ങുന്ന അലക്സ്ഇലക്ഷന്‍ സമയത്തും കോളേജിലെ കേന്ദ്ര ബിന്ദു തന്നെയായിരുന്നു.

അതേ സമയം വണ്ടിത്തടത്ത് വയോധികയെ കൊലപ്പെടുത്തി സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന സംഭവം കൃത്യമായ ആസൂത്രണത്തോടെ നടപ്പിലാക്കിയതാണെന്ന് പൊലീസിന്റെ കണ്ടെത്തല്‍. ചാന്‍ ബീവിയുടെ വീട്ടില്‍ കഴിഞ്ഞ പത്തുവര്‍ഷമായി സഹായിയായി നില്‍ക്കുന്ന സമീപവാസിയായ രാധയുടെ മകള്‍ സിന്ധുവിന്റെ മകനാണ് അറസ്റ്റിലായ അലക്സ് ഗോപന്‍. സംഭവദിവസം അലക്സ് ഗോപന്‍ ഉച്ചയ്ക്ക് 2.30-ന് ചാന്‍ബീവിയുടെ വീടിന്റെ പുറകുവശത്തുള്ള ക്ഷേത്ര കോമ്പൗണ്ടിന്റെ മതില്‍ ചാടിക്കടന്ന് അകത്തുകടന്നു. വീടിനു സമീപത്തുണ്ടായിരുന്ന ഇരുമ്പുതോട്ടിയെടുത്ത് മറുവശത്തെ ജനാല വഴി മുന്‍വാതിലിന്റെ കുറ്റി വലിച്ചെടുത്തു.

തലയില്‍ ഹെല്‍മെറ്റ് ധരിച്ച് വീടിനുള്ളില്‍ കയറി. കുറ്റിയെടുക്കുന്ന ശബ്ദംകേട്ട് കട്ടിലില്‍ കിടക്കുകയായിരുന്ന ചാന്‍ ബീവി മുറിയില്‍നിന്ന് ഡൈനിങ് ഹാളിലെത്തി. ആരായെന്ന് ചോദിക്കുന്നതിനിടെ, ചാന്‍ബീവിയുടെ കഴുത്തിലുണ്ടായിരുന്ന രണ്ടരപ്പവന്റെ മാല പൊട്ടിച്ചെടുത്തു. ആളെ തിരിച്ചറിഞ്ഞ ചാന്‍ ബീവി പ്രതികരിച്ചതോടെ മുടിക്കു കുത്തിപ്പിടിച്ച് തറയിലേക്ക് തള്ളിയിട്ടു. തുടര്‍ന്ന് കഴുത്തില്‍ക്കിടന്ന മാല വലിച്ചെടുത്തു. കൈകളിലെ വളകളും ഊരിയെടുത്തു. ഈ സമയത്ത് തറയില്‍ക്കിടന്ന ചാന്‍ ബീവി വശത്തേക്ക് ഞെരക്കത്തോടെ തിരിഞ്ഞു. ഇതോടെ വീണ്ടും ഇവരെ വലിച്ചിഴച്ച് ഡൈനിങ് ഹാളിലെ ചുമരോടു ചേര്‍ത്ത് രണ്ടു പ്രാവശ്യം തലയിടിപ്പിച്ചു. അബോധാവസ്ഥയിലായ ചാന്‍ ബീവിക്കു സമീപം അലക്സ് ഗോപന്‍ പത്ത് മിനിറ്റോളം ഇരുന്നു. മരണം ഉറപ്പുവരുത്തിയശേഷം പുറത്തെത്തി.

ബൈക്കുമെടുത്ത് നേരേ കല്ലിയൂരിലുള്ള പണയമെടുക്കുന്ന സ്ഥാപനത്തില്‍ മാല പണയംവച്ചു. തുടര്‍ന്ന് പഠിക്കുന്ന കാട്ടാക്കട ക്രിസ്ത്യന്‍ കോളേജിലെത്തി പെണ്‍സുഹൃത്തുമായി വൈകീട്ട് 3.30 വരെ കോളേജിലും പരിസരത്തും ചുറ്റിക്കറങ്ങി. തുടര്‍ന്ന് നാലുമണിയോടെ വീട്ടിലെത്തുകയായിരുന്നെന്ന് പൊലീസ് പറയുന്നു. വീട്ടിലെത്തി കുളിക്കുമ്പോള്‍ ഇയാളുടെ അമ്മൂമ്മ രാധ, ചാന്‍ ബീവിയുടെ വീട്ടിലേക്കു പോകുന്നതു കണ്ടു. 4.30-ഓടെ വീട്ടിലെത്തിയ രാധ, മുറിയില്‍ ചാന്‍ ബീവിയെ മരിച്ചനിലയില്‍ കണ്ടു. ഉടന്‍തന്നെ ചെറുമകനായ അലക്സിനെ ആദ്യം വിളിച്ചു. തുടര്‍ന്ന് ചാന്‍ ബീവിയുടെ സമീപത്തുള്ള ബന്ധുക്കളെയും വിവരമറിയിച്ചു. നാട്ടുകാരെല്ലാം എത്തിയതിനു ശേഷമാണ് അലക്സ് സ്ഥലത്തെത്തിയത്. ആശുപത്രിയിലെത്തിക്കുന്നതിന് നാട്ടുകാര്‍ നിര്‍ബന്ധിച്ചപ്പോഴും മരിച്ചുപോയല്ലോയെന്നു പറഞ്ഞ് അലക്സ് ഒഴിഞ്ഞു. തുടര്‍ന്നാണ് തിരുവല്ലം പൊലീസ് എത്തിയത്.

ഡി.സി.പി. ദിവ്യാ വി.ഗോപിനാഥിന്റെ നേതൃത്വത്തില്‍ ഫോര്‍ട്ട് അസി. കമ്മിഷണര്‍ ആര്‍.പ്രതാപന്‍ നായര്‍, തിരുവല്ലം ഇന്‍സ്പെക്ടര്‍ വി.സജികുമാര്‍, ഫോര്‍ട്ട് ഇന്‍സ്പെക്ടര്‍ ജെ.രാകേഷ്, എസ്ഐ.മാരായ നിതിന്‍ നളന്‍, എ.മനോഹരന്‍(തിരുവല്ലം), വിമല്‍, അനുരാജ്, സെല്‍വിയസ് രാജു(ഫോര്‍ട്ട്), സീനിയര്‍ സി.പി.ഒ. ജെ.എസ്.കണ്ണന്‍, മനോജ്, സി.പി.ഒ.മാരായ ബിനു, ഷിബു, സാബു, ഗോഡ്വിന്‍ തുടങ്ങിയവരുെട നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റുചെയ്തത്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category