1 GBP = 101.50 INR                       

BREAKING NEWS

ഇതരസംസ്ഥാന ഭക്തരെ മകരവിളക്ക് കാട്ടാമെന്ന വാഗ്ദാനത്തില്‍ പൂട്ടിയിട്ടത് മൂത്രപ്പുരയില്‍! ഭാര്യ എസ് ഐ ആയതിനാല്‍ സന്നിധാനത്ത് എന്തുമാകാമെന്ന ഭര്‍ത്താവിന്റെ അഹങ്കാരത്തിന് തിരിച്ചടി; മറുനാടന്‍ വാര്‍ത്തയില്‍ എഡിജിപി ശ്രീജിത്തിന്റെ ഇടപെടല്‍; ശബരിമല പൊലീസ് സ്റ്റേഷനില്‍ 2021ലെ ആദ്യ കേസില്‍ പ്രതി എസ് ഐ മഞ്ജു വി നായരുടെ ഭര്‍ത്താവ്

Britishmalayali
kz´wteJI³

സന്നിധാനം: കക്കൂസ് മുറികളില്‍ പതിനായിരക്കണക്കിന് രൂപ വാങ്ങി അയ്യപ്പ ഭക്തരെ ഒളിപ്പിച്ച് താമസിപ്പിച്ച സംഭവത്തില്‍ എസ്‌ഐയുടെ ഭര്‍ത്താവായ ഹോട്ടലുടമയ്ക്കെതിരെ കേസെടുത്ത് പൊലീസ്. മറുനാടന്‍ വാര്‍ത്തയാണ് കേസിന് ആധാരമായത്. ക്രൈംബ്രാഞ്ച് എഡിജിപി കൂടിയായ ശ്രീജിത്ത് ഐപിഎസാണ് അതിവേഗ ഇടപെടല്‍ നടത്തി കേസെടുത്തത്. സന്നിധാനം സ്റ്റേഷനിലെ ഈ വര്‍ഷത്തെ ആദ്യ കേസാണ് ഇത്.

പന്തളം പൊലീസ് സ്റ്റേഷനിലെ സബ് ഇന്‍സ്പെക്ടര്‍ മഞ്ജു വി.നായരുടെ ഭര്‍ത്താവ് പണയില്‍ ശ്രീ ശൈലത്തില്‍ ജയകുമാറാണ് സന്നിധാനത്ത് കഴിഞ്ഞ ദിവസം ദര്‍ശനം കഴിഞ്ഞിറങ്ങിയ ഇതര സംസ്ഥാനക്കാരായ അയ്യപ്പഭക്തരെ മകര വിളക്ക് ദര്‍ശനം കാണിക്കാമെന്ന് വാഗ്ദാനം നല്‍കി ആളൊന്നിന് ആയിരം മുതല്‍ പതിനായിരം രൂപ വരെ നിരക്കില്‍ ഈടാക്കി അനധികൃതമായി ഒളിപ്പിച്ച് താമസിപ്പിച്ചത്. ഇതിനെതിരെ പൊലീസില്‍ പരാതി കിട്ടി. എന്നാല്‍ എസ് ഐയുടെ ഭര്‍ത്താവിനെതിരെ പൊലീസ് കേസൊന്നും എടുത്തില്ല.

ഈ സാഹചര്യമാണ് മറുനാടന്‍ വാര്‍ത്തയില്‍ വിശദീകരിച്ചത്. ഇതോടെ ഉന്നത പൊലീസുകാരുടെ ശ്രദ്ധയില്‍ വിഷയമെത്തി. സന്നിധാനത്ത് സുരക്ഷാ ചുമതലയുമായെത്തി എഡിജിപി നേരിട്ട് ഇടപെടല്‍ നടത്തി. ഹോട്ടലുടമയ്ക്കെതിരെ കേസെടുക്കുകയും ചെയ്തു. 21 പേരെ സന്നിധാനത്തെ ക്രമ നമ്പര്‍ 57 ശൗചാലയ ബ്ലോക്കിലും 4 പേരെ ക്രമ നമ്പര്‍ 16 ശാസ്താ ഹോട്ടലിലുമാണ് താമസിപ്പിച്ചത്. ഈ വിഷയത്തില്‍ ക്രൈം നമ്പര്‍ 1/2021 നമ്പറിലാണ് ആദ്യ കേസായി ഇത് എടുത്തത്.സന്നിധാനത്തെ വ്യാപാരികള്‍ പൊലീസിനെ അറിയിച്ചതോടെ അയ്യപ്പ ഭക്തരെ പൊലീസ് പമ്പയിലേക്ക് മടക്കി അയച്ചു. കോവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് ഭക്തരെ താമസിപ്പിച്ച ജയകുമാറിനെതിരെ പരാതിയും കൊടുത്തു. എന്നിട്ടും ചിലര്‍ അവിടെ ഉണ്ടായിരുന്നു. ഇവരില്‍ നിന്ന് പൊലീസ് മൊഴിയെടുക്കുകയും ചെയ്തു. എഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരമാണ് ഇത്.

ആന്ധ്രയില്‍ നിന്നും തമിഴ്നാട്ടില്‍ നിന്നും എത്തിയ അയ്യപ്പ ഭക്തരെയാണ് ജയകുമാര്‍ പണം ഈടാക്കി സന്നിധാനത്ത് ഒളിപ്പിച്ച് താമസിച്ചത്. ഇയാളുടെ ബിനാമിയായ സുരേന്ദ്രന്‍ നായര്‍ ലേലത്തില്‍ പിടിച്ച കക്കൂസ് മുറികളിലാണ് 21 അയ്യപ്പ ഭക്തരെ താമസിപ്പിച്ചത്. അയ്യപ്പ ഭക്തരെ ഒളിപ്പിച്ചു താമസിപ്പിക്കുന്നു എന്ന് വിവരമറിഞ്ഞ വ്യാപാരികള്‍ സന്നിധാനം എസ്‌ഐ പ്രജീഷിനെ വിവരമറിയിച്ചെങ്കിലും പരിശോധന നടത്താന്‍ ആദ്യം എത്തിയില്ല.

പിന്നീട് വ്യാപാരികള്‍ സന്നിധാനം ഡ്യൂട്ടി മജിസ്ട്രേട്ടിനെ വിവരമറിയിക്കുകയും മജിസ്ട്രേട്ടിന്റെ നിര്‍ദ്ദേശ പ്രകാരം മണിക്കൂറുകള്‍ക്ക് ശേഷം പുലര്‍ച്ചെ രണ്ടരയോടെ കക്കൂസ് മുറിയില്‍ പരിശോധനയ്ക്കെത്തുകയായിരുന്നു. പുറമേ നിന്നും പൂട്ടിയ നിലയിലായിരുന്ന കക്കൂസ് മുറികള്‍ പൊലീസ് നടത്തിപ്പുകാരനെ വിളിച്ചു വരുത്തി തുറപ്പിക്കുകയായിരുന്നു. കക്കൂസ് മുറികളിലും ഇടുങ്ങിയ സ്ഥലങ്ങളിലും കിടന്നുറങ്ങുകയായിരുന്ന ഭക്തരെ പൊലീസ് പുറത്തിറക്കി.

പിന്നീട് ജയകുമാറിന്റെ ഹോട്ടലിലും പരിശോധന നടത്തിയപ്പോള്‍ 4 പേരെ കണ്ടെത്തി. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് ജയകുമാര്‍ പണം വാങ്ങിയ വിവരം അറിയുന്നത്. പൊലീസ് അകമ്പടിയോടെ 25 പേരെയും പുലര്‍ച്ചെ 3 മണിയോടെ പൊലീസ് പമ്പയിലേക്ക് കൊണ്ടു പോയി. തൊട്ടു പിന്നാലെ ജയകുമാര്‍ ഭക്തര്‍ക്ക് വാങ്ങിയ പണം തിരിച്ചു നല്‍കുകയും ചെയ്തു. പണം തിരിച്ചു നല്‍കിയതിനാലാണ് ഇയാള്‍ക്കെതിരെ നടപടി എടുക്കാത്തതെന്നായിരുന്നു പൊലീസ് പറഞ്ഞത്. എന്നാല്‍ എഡിജിപി ഇടപെട്ടതോടെ ഇതെല്ലാം പൊലീസ് മറന്നു.

എസ്‌ഐയുടെ ഭര്‍ത്താവായതിനാല്‍ ഒത്തു കളിക്കുകയാണെന്നാണ് വ്യാപാരികള്‍ ആരോപിച്ചിരുന്നു. കോവിഡ് കാലമായതിനാല്‍ സന്നിധാനത്ത് നട അടച്ചു കഴിഞ്ഞാല്‍ ഭക്തരെ ഒരാളെയും തങ്ങാന്‍ അനുവദിക്കില്ല. അവസാന ഭക്തനെയും മരക്കൂട്ടം വരെ പൊലീസ് നിരീക്ഷണത്തില്‍ മല ഇറക്കും. അത്തരം ഒരു സാഹചര്യം നില നില്‍ക്കുമ്പോള്‍ അനധികൃതമായി ഭക്തരെ പണം വാങ്ങി ഒളിപ്പിച്ച ജയകുമാറിനെതിരെ കേസെടുക്കാന്‍ പൊലീസ് തയ്യറായത് മറുനാടന്‍ വാര്‍ത്തയെ തുടര്‍ന്നാണ്.

പൊലീസ് സംഭവത്തില്‍ നടപടി എടുക്കാത്തതിനെ തുടര്‍ന്ന് സന്നിധാനത്തെ വ്യാപാരി വ്യവസായി ഏകോപന സമിതി പത്തനംതിട്ട എസ്പിക്ക് രേഖാമൂലം പരാതി നല്‍കിയിരുന്നു. വ്യാപാരികള്‍ക്ക് അപമാനം ഉണ്ടാക്കുന്ന തരത്തില്‍ പെരുമാറിയ ജയകുമാറിനെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കണമെന്ന് അവര്‍ പരാതിയില്‍ ആവശ്യപ്പെട്ടിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category