1 GBP = 101.50 INR                       

BREAKING NEWS

എല്ലാ വീട്ടിലും ലാപ് ടോപ്പ്; കെ ഫോണിലൂടെ കുറഞ്ഞ നിരക്കില്‍ ഇന്റര്‍നെറ്റ്; മികച്ച യുവ ശാസ്ത്രജ്ഞന്മാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പ്; കോവിഡാനന്തര കുതിപ്പിന് സ്ത്രീ ശാക്തീകരണത്തില്‍ ഊന്നിയ വര്‍ക്ക് ഫ്രംഹോം മോഡലും; വിദ്യാഭ്യാസ വെളിച്ചത്തിലൂടെ കേരളത്തെ മുമ്പോട്ട് നയിക്കാന്‍ ബജറ്റും

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഓരോ പ്രതിസന്ധിയും സര്‍ക്കാര്‍ അവസരമാക്കിയെന്ന് പറഞ്ഞ ധനമന്ത്രി പിണറായി സര്‍ക്കാര്‍ ജനങ്ങളില്‍ ആത്മവിശ്വാസം സൃഷ്ടിച്ചുവെന്നും ചൂണ്ടിക്കാട്ടിയാണ് തോമസ് ഐസക് ബജറ്റ് അവതരണം തുടങ്ങിയത്. കോവിഡിനെ നേരിടാന്‍ കേരളം സ്വീകരിച്ച നടപടികള്‍ ശ്രദ്ധിക്കപ്പെട്ടുവെന്നും ധനമന്ത്രി ബ്ജറ്റ് അവതരണത്തില്‍ അവകാശപ്പെട്ടു. കോവിഡാനന്തര കേരളത്തെ നേരിടാന്‍ കൂടുതല്‍ പദ്ധതികള്‍ വിദ്യാഭ്യാസ അധിഷ്ഠിതമായി പ്രഖ്യാപിക്കുകയാണ് ധനമന്ത്രി.

പി.ജിയുടേയും പി.കെ.വിയുേടയും സ്മാരകമായി ആലുവ യു.സി കോളേജില്‍ ലൈബ്രറി, തൃശൂര്‍ മെഡിക്കല്‍ കോളേജിനെ ക്യാമ്പസ് മെഡിക്കല്‍ കോളേജായി രൂപാന്തരപ്പെടുത്തും, ശ്രീനാരായണാ ഓപ്പണ്‍ യൂണിവേഴ്‌സിറ്റ്ക്കും സാങ്കേതിക സര്‍വകലാശാലക്കും പുതിയ ആസ്ഥാന മന്ദിരത്തിന് പണം അനുവദിക്കും ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങള്‍. ഉന്നതവിദ്യാഭ്യാസ രംഗത്ത് പത്ത് ശതമാനം സീറ്റ് വര്‍ദ്ധന, സര്‍വകലാശാലകള്‍ക്ക് കിഫ്ബിയില്‍ നിന്ന് രണ്ടായിരം കോടി, അഫിലിയേറ്റഡ് കോളേജുകള്ള്‍ക്ക് ആയിരം കോടി, സര്‍വകലാശാലകളില്‍ മുപ്പത് മികവിന്റെ കേന്ദ്രങ്ങള്‍ ഇങ്ങനെ പോകുന്നു പ്രഖ്യാപനങ്ങള്‍.

മികച്ച യുവ ശാസ്ത്രജ്ഞന്മാരെ ആകര്‍ഷിക്കാന്‍ ഒരു ലക്ഷം രൂപയുടെ ഫെല്ലോഷിപ്പും പ്രഖ്യാപിച്ചു. 30 ഓട്ടോണമസ് കേന്ദ്രങ്ങള്‍ സര്‍വകലാശാലകളില്‍ തുടങ്ങാന്‍ കിഫ്ബി വഴി 500 കോടി നല്‍കും സര്‍വകലാശാലകളില്‍ പുതിയ തസ്തിക ഉണ്ടാക്കും, സര്‍വ്വകലാശാലകളിലെ പശ്ചാത്തല സൗകര്യം ഒരുക്കാന്‍ കിഫ്ബിയിലൂടെ രണ്ടായിരം കോടി നല്‍കും, പുതിയ കോഴ്സുകള്‍ അനുവദിക്കും ഇങ്ങനെ പോകുന്നു ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍. കേരളത്തെ നോളജ് ഇക്കോണമി ആക്കാന്‍ പദ്ധതികള്‍ നിര്‍ദ്ദേശിക്കുന്നുണ്ട് ധനമന്ത്രി. എല്ലാ വീട്ടിലും ഒരു ലാപ്ടോപ് ഉണ്ടാക്കാന്‍ പദ്ധതി വരും. ബി പി എല്‍ വിഭാഗത്തിന് ലാപ് ടോപിന് 25 ശതമാനം സബ്സിഡി. സംവരണ വിഭാഗത്തിന് സൗജന്യവും. കെ ഫോണ്‍ ഒന്നാം ഘട്ടം ഫെബ്രുവരിയില്‍ പൂര്‍ത്തിയാകും, എല്ലാ സര്‍വീസ് പ്രൊവൈഡര്‍മാര്‍ക്കും അവസരം ഉണ്ടാക്കും, ഇന്റര്‍നെറ്റ് സര്‍വ്വീസ് ആരുടേയും കുത്തകയാകില്ലെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.

കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും, ഡിജിറ്റല്‍ പ്ലാറ്റ്ഫോമില്‍ 20 ലക്ഷം പേര്‍ക്ക് 5 വര്‍ഷത്തില്‍ തൊഴില്‍, കെ ഡിസ്‌ക് പ്ലാറ്റ്ഫോം വഴി ഡിജിറ്റല്‍ രംഗത്ത് തൊഴില്‍ നല്‍കുന്നു, 50 ലക്ഷം അഭ്യസ്ത വിദ്യര്‍ക്ക് കെ ഡിസ്‌ക് വഴി പരിശീലനം നല്‍കുമെന്ന് ധനമന്ത്രി പറഞ്ഞു. തൊഴില്‍ അന്വേഷകരുടെ വിവരങ്ങള്‍ ഡിജിറ്റല്‍ പ്ളാറ്റ്ഫോമില്‍ ലഭ്യമാക്കും, തൊഴില്‍ അന്വേഷകര്‍ക്ക് കമ്പ്യൂട്ടര്‍ അടക്കം നല്‍കാന്‍ വായ്പ, അഞ്ച് വര്‍ഷം കൊണ്ട് 20 ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കും. വിജ്ഞാന സമ്പദ്ഘടന ഫണ്ടായി 200 കോടി മാറ്റി വച്ചിട്ടുണ്ട്.

വീടിനടുത്ത് ജോലി പദ്ധതിക്ക് 20 കോടിയും സ്ത്രീകള്‍ക്ക് പ്രത്യേക തൊഴില്‍ പദ്ധതിയും നടപ്പാക്കും. അഭ്യസ്ത വിദ്യര്‍ക്ക് തൊഴിലിന് കര്‍മ്മപദ്ധതിയുമുണ്ടാകും. സ്ത്രീ പ്രൊഫഷണലുകള്‍ക്ക് ഹ്രസ്വപരിശീലനം നല്‍കി ജോലിക്ക് പ്രാപ്തരാക്കും, വര്‍ക്ക് ഫ്രം ഹോം പദ്ധതിക്ക് ഐകെഎഫ്സി, കെഎസ്എഫ്ഇ, കേരള ബാങ്ക് വായ്പകള്‍ ലഭ്യമാക്കും, 20ലക്ഷം പേര്‍ക്ക് അഞ്ച് വര്‍ഷംകൊണ്ട് ഡിജിറ്റല്‍ പ്ലാ്റ്റ്ഫോം വഴി ജോലി നല്‍കുന്ന പദ്ധതിക്ക് തുടക്കം കുറിക്കും

സന്നദ്ധരായ പ്രൊഫഷണലുകളുടെയും പരിശീലനം സിദ്ധിച്ചവരുടെയും വിവരങ്ങള്‍ ഡിജിറ്റല്‍ പ്ലാറ്റ്ഫോം വഴി ലഭ്യമാക്കും, കമ്പനികള്‍ക്ക് കേന്ദ്രീകൃതമോ, വികേന്ദ്രീതമോ ആയി ജോലിക്കാരെ തിരഞ്ഞെടുക്കുന്നതിനുള്ള അവസരം ഒരുക്കും-ഇങ്ങനെ പോകുന്നു പ്രഖ്യാപനം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category