1 GBP = 101.50 INR                       

BREAKING NEWS

കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന; ട്രഷറി സേവിങ്സ് ബാങ്കിനേയും തകര്‍ക്കാന്‍ ശ്രമം; കേന്ദ്രത്തിന്റെ കാര്‍ഷിക ബില്ലിനും വിമര്‍ശനം; ക്ഷേമ പെന്‍ഷന്‍ 1600 രൂപ; റബ്ബറിന്റെ തറവില 170 രൂപ; നെല്ലിന്റെ സംഭരണ വില 28, തേങ്ങയുടേത് 32 രൂപ ആയി ഉയര്‍ത്തി; ഐസക്കിന്റെ ബജറ്റിലുള്ളത് വ്യക്തമായ രാഷ്ട്രീയ കാഴ്ച

Britishmalayali
kz´wteJI³

തിരുവനന്തപുരം: ഇടതുസര്‍ക്കാരിന്റെ അവസാന ബജറ്റ് അവതരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം. കോവിഡ് അനന്തര കേരളത്തിന്റെ വികസന രേഖയാണ് ഈ ബജറ്റെന്ന് മന്ത്രി പറഞ്ഞു. പതിവുപോലെ കവിത ചൊല്ലിയാണ് അദ്ദേഹം ബജറ്റ് അവതരണം ആരംഭിച്ചത്. കോവിഡ് പ്രതിസന്ധിയെ മറികടക്കാന്‍ സര്‍ക്കാര്‍ നടത്തിയ ക്ഷേമ പദ്ധതികളും സഹായങ്ങളും ധനമന്ത്രി വിശദീകരിച്ചു. 2000-21ല്‍ 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നടപ്പാക്കി.

എല്ലാ ക്ഷേമ പെന്‍ഷനുകളും 1600 രൂപയാക്കി വര്‍ധിപ്പിക്കുമെന്നും 2021-22 ല്‍ എട്ട് ലക്ഷം തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുമെന്നും മന്ത്രി പറഞ്ഞു. കോവിഡിനെതുടര്‍ന്നുള്ള സാമ്പത്തിക പ്രതിസന്ധിരൂക്ഷമായ സമയത്താണ് ബജറ്റ് എന്നതാണ് ഇത്തവണത്തെ ബജറ്റിന്റെ സവിശേഷത. തിരഞ്ഞെടുപ്പിന് രണ്ടുമാസംമാത്രം അവശേഷിക്കേയാണ് ധനമന്ത്രി ബജറ്റ് അവതരിപ്പിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

കര്‍ഷക നിയമങ്ങളേയും ബജറ്റില്‍ വിമര്‍ശിച്ചു. തറവില സമ്പ്രാദയം തകര്‍ക്കുന്നത് കുത്തകള്‍ക്ക് വേണ്ടിയാണെന്നും ധനമന്ത്രി പറഞ്ഞു. കേരളം ഒറ്റക്കെട്ടായി ഇതിനെ നേരിടുമെന്നും തോമസ് ഐസക് പറഞ്ഞു. റബ്ബറിന്റെ തറവില 170 രൂപ. നെല്ലിന്റെ സംഭരണ വില 28, തേങ്ങയുടേത് 32ഉം ആയി ഉയര്‍ത്തി-അങ്ങനെ ജനപ്രിയ കര്‍ഷകാനുകൂല പ്രഖ്യാപനങ്ങളും ബജറ്റിലുണ്ട്. കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ച് പ്രതിഷേധങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കാനുള്ള ലക്ഷ്യമാണ് ഐസക്ക് ബജറ്റില്‍ മുമ്പോട്ട് വയ്ക്കുന്നത്.

കിഫ്ബിയെ തകര്‍ക്കാന്‍ ഗൂഢാലോചന നടക്കുന്നുവെന്ന് ധനമന്ത്രി തോമസ് ഐസക്. ട്രഷറി സേവിങ്സ് ബാങ്കിനെതിരേയും പ്രചാരണം നടക്കുന്നു. ഇത്തരം നീക്കങ്ങളെ കേരളം ഒറ്റക്കെട്ടായി നേരിടണമെന്നും ധനമന്ത്രി ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് 1000 കോടി അധികമായി അനുവദിക്കും. 15000 കോടിയുടെ കിഫ്ബി പദ്ധതികള്‍ നടപ്പ് സാമ്പത്തിക വര്‍ഷത്തില്‍ തന്നെ പൂര്‍ത്തിയാക്കും. 8 ലക്ഷം തൊഴില്‍ അവസരം ഈ വര്‍ഷത്തിലുണ്ടാവും

ക്ഷേമപെന്‍ഷനുകള്‍ വര്‍ധിപ്പിച്ച് ധനമന്ത്രി. നിയമസഭാ തെരഞ്ഞെടുപ്പില്‍ മുന്നില്‍ കണ്ട് ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനം. ക്ഷേമപെന്‍ഷന്‍ തുക 1600 ആയി പ്രഖ്യാപിച്ചു, തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് ബജറ്റിലെ നിര്‍ണായക പ്രഖ്യാപനം. പാലക്കാട് ജിഎച്ച്എസ്സിലെ സ്നേഹ എന്ന എഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയുടെ കവിത ചൊല്ലി ബജറ്റ് അവതരണത്തിന് തുടക്കമിട്ടത്.

2019-20 -ല്‍ കേരളത്തിന്റെ വളര്‍ച്ചനിരക്ക് കുത്തനെ ഇടിഞ്ഞതായി ബജറ്റിന് മുന്നോടിയായി ഇന്നലെ നിയമസഭയില്‍ സമര്‍പ്പിച്ച സാമ്പത്തികഅവലോകനം വ്യക്തമാക്കുന്നു. വളര്‍ച്ച മുന്‍വര്‍ഷത്തെ 6.49 ശതമാനത്തില്‍നിന്ന് 3.45 ശതമാനമായി. ഇതേകാലയളവില്‍ രാജ്യത്തെ വളര്‍ച്ചനിരക്ക് 6.1-ല്‍നിന്ന് 4.2 ശതമാനമായിരുന്നു.

അടിക്കടിയുണ്ടായ പ്രളയവും നോട്ടുനിരോധനവും പ്രവാസികളുടെ മടങ്ങിവരവും കോവിഡ് വ്യാപനവുമാണ് കേരളത്തിന്റെ വളര്‍ച്ചയെ പിന്നോട്ടടിച്ചതെന്ന് ധനമന്ത്രിപറഞ്ഞു. കോവിഡിന് മുമ്പുതന്നെ രാജ്യം സാമ്പത്തികമാന്ദ്യത്തിന്റെ ലക്ഷണങ്ങള്‍ കാണിച്ചുതുടങ്ങിയിരുന്നെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category