
ലാഹോര്‍: പാക്കിസ്ഥാന് ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ ബാബര്‍ അസമിനെതിരെ ലൈംഗിക പീഡനത്തിന് നസീറാബാദ് പൊലീസ് കേസെടുത്തു. ലാഹോര്‍ അഡീഷണല്‍ സെഷന്‍സ് കോടതിയുടെ നിര്‍ദേശപ്രകാരമാണ് ബാബര്‍ അസമിനെതിരെ എഫ്.ഐ.ആര് ഫയല്‍ ചെയ്തത്. ലാഹോര്‍ സ്വദേശിനിയായ ഹമിസ മുഖ്താറിന്റെ പരാതി പരിഗണിച്ച കോടതി ആരോപണങ്ങള്‍ ഗുരുതരമാണെന്നും വിശദമായ അന്വേഷണം വേണ്ടതാണെന്നും നിരീക്ഷിച്ചിരുന്നു.
2020 നവംബറിലാണ് ഹമിസ ആദ്യമായി പരാതി പൊലീസിന് മുന്‍പാകെ സമര്‍പ്പിക്കുന്നത്. താരം ലൈംഗികമായി പീഡിപ്പിച്ചെന്നും കല്യാണം കഴിക്കാമെന്ന വാഗ്ദാനം നല്കി പറ്റിച്ചുവെന്നും ഗര്‍ഭച്ഛിദ്രത്തിന് പ്രേരിപ്പിച്ചെന്നും യുവതി പരാതിയില്‍ പറയുന്നു. അതുമായി ബന്ധപ്പെട്ട ചില മെഡിക്കല്‍ രേഖകള്‍ ഹമിസ കോടതിയില്‍ സമര്‍പ്പിച്ചു. കേസില്‍ ഇരുഭാഗങ്ങളുടേയും വാദം കേട്ടശേഷമാണ് ലാഹോര്‍ പൊലീസിനോട് ബാബറിനെതിരേ എഫ്.ഐ.ആര് തയ്യാറാക്കാന്‍ അഡീഷണല്‍ സെഷന്‍സ് ജഡ്ജ് നൊമാന്‍ മുഹമ്മദ് നയീം ആവശ്യപ്പെട്ടത്.
നിലവില്‍ സൗത്ത് ആഫ്രിക്കയ്ക്കെതിരായുള്ള പരമ്പരയ്ക്ക് തയ്യാറെടുക്കുകയാണ് ബാബര്‍ അസം. തള്ളവിരലിനേറ്റ പരിക്കുമൂലം താരം ഈയിടെ അവസാനിച്ച ന്യൂസിലന്‍ഡ് പര്യടനത്തില്‍ കളിച്ചിരുന്നില്ല. സൗത്ത് ആഫ്രിക്കയുമായി രണ്ട് ടെസ്റ്റുകളിലും 3 ട്വന്റി 20 മത്സരങ്ങളിലും പാക്കിസ്ഥാന് കളിക്കും. ജനുവരി 26 മുതല്‍ ഫെബ്രുവരി 14 വരെയാണ് മത്സരങ്ങള്‍ നടക്കുക.
വിവാഹ വാഗ്ദാനം നല്കി ബാബര്‍ 10 വര്‍ഷത്തോളം ലൈംഗികമായി പീഡിപ്പിച്ചെന്നും ഗര്‍ഭിണിയാക്കിയെന്നും വാര്‍ത്താസമ്മേളനത്തിലൂടെ നേരത്തെ യുവതി ആരോപിച്ചിരുന്നു. സ്കൂളില്‍ ബാബര്‍ അസമിന്റെ സഹപാഠിയായിരുന്നെന്ന് അവകാശപ്പെട്ട യുവതി ഗുരുതര ആരോപണങ്ങളാണ് ഉന്നയിച്ചത്.
2010ല്‍ തങ്ങള്‍ വിവാഹം ചെയ്യാന്‍ തീരുമാനിച്ചിരുന്നതായാണ് യുവതിയുടെ പറയുന്നത്. തുടക്കകാലത്ത് സാമ്പത്തിക പ്രയാസം നേരിട്ടിരുന്ന ബാബര്‍ അസമിനെ സഹായിച്ചിരുന്നത് താനാണെന്നും യുവതി പറഞ്ഞു. എന്നാല്‍, ലോകമറിയുന്ന താരമായി വളര്‍ന്നതോടെ ബാബര്‍ അസം ചതിച്ചെന്നും ഈ ബന്ധത്തെ കുറിച്ച് ഇരുവരുടെയും വീട്ടുകാര്‍ക്കും അറിവുണ്ടായിരുന്നതായും യുവതി വാര്‍ത്താസമ്മേളനത്തില്‍ അന്ന ആരോപിച്ചിരുന്നു.
ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി പൊലീസിനെ സമീപിക്കാന്‍ ഒരുങ്ങിയപ്പോള്‍ ബാബര്‍ അസം തന്നെ ഭീഷണിപ്പെടുത്തുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തെന്നും യുവതി വ്യക്തമാക്കിയിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam