
കോട്ടയം: സംസ്ഥാനത്തിന്റെ നികുതി വരുമാനം കുറയുകയാണ്. നുകതി വരുമാനത്തില്‍ മൂന്നു വര്‍ഷത്തിനിടെ ഏറ്റവും കുറവ് രേഖപ്പെടുത്തിയത് ഇത്തവണയാണ്. 2019ലെ ബജറ്റില്‍ സംസ്ഥാനത്തിന്റെ ആകെ വരുമാനത്തില്‍ 50.66 ശതമാനമായിരുന്നു സംസ്ഥാന നികുതിയുടെയും തീരുവകളുടെയും പങ്ക്. 2020ലെ ബജറ്റില്‍ അത് 51.93 ആയി ഉയര്‍ന്നു. ഇത്തവണ സംസ്ഥാന നികുതിയും തീരുവകളും വഴിയുള്ള വരുമാനം 50.33 ശതമാനമാണ്.
അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റിലും അധിക നികുതികള്‍ ചുമത്തിയില്ല. എല്ലാ വിഭാഗങ്ങളെയും തൃപ്തിപ്പെടുത്തിയും കേരളത്തിന്റെ മുക്കിലും മൂലയിലും ഭൗതിക വികസനം ഉറപ്പാക്കിയുമാണു പദ്ധതികള്‍ പ്രഖ്യാപിച്ചത്. ഇതൊക്കെ നടപ്പാക്കാന്‍ എവിടെ നിന്നു പണം കണ്ടെത്തും? ബജറ്റ് അവതരിപ്പിച്ചു കഴിഞ്ഞ് പുറത്തു വന്നപ്പോള്‍ മന്ത്രിയോടു ചോദിച്ചു. മറുപടി ഇങ്ങനെ: ''ചെലവു ചുരുക്കി പണം കണ്ടെത്തും''. വരുമാനം ഉയര്‍ത്താന്‍ അപ്പോഴും കഴിയുമെന്ന പ്രതീക്ഷ മന്ത്രിക്കും ഇല്ല.
ഒന്നേ കാല് ലക്ഷം കോടിയുടെ ബജറ്റാണു മന്ത്രി അവതരിപ്പിച്ചത്. 30,000 കോടി രൂപയും കടമെടുപ്പു വഴിയാണു സമാഹരിക്കേണ്ടത്. കഴിഞ്ഞ വര്‍ഷം 32,000 കോടി കടമെടുക്കാനാണു ലക്ഷ്യമിട്ടതെങ്കിലും കേന്ദ്രം അധിക കടമെടുപ്പിന് അംഗീകാരം നല്കിയതിനാല് 35,000 കോടി കടമെടുക്കാന്‍ കഴിഞ്ഞു. അടുത്ത വര്‍ഷം അധിക കടമെടുപ്പ് കേന്ദ്രം അനുവദിക്കില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ അതിഗുരുതര സാമ്പത്തിക പ്രതിസന്ധിയിലാകും എത്തുക. കടുത്ത ട്രഷറി നിയന്ത്രണവും വേണ്ടിവരും. ഇതിനെ മറികടക്കാന്‍ ബജറ്റിനെ തന്നെ മറക്കേണ്ടി വരും.
കേന്ദ്ര നികുതിയില്‍നിന്നുള്ള വരുമാനവും കുത്തനെ കുറഞ്ഞു. 2019ല്‍ കണക്കു പ്രകാരം 17.23% ആയിരുന്നു ആകെ വരുമാനത്തിലെ കേന്ദ്ര നികുതിയുടെ പങ്ക്. 2020ല്‍ അത് 16.12 ആയി. ഇത്തവണ 11.54 ശതമാനവും. നികുതിയിതര വരുമാനം വര്‍ധിച്ചിട്ടുണ്ട്. 2019ല്‍ 20.83% ആയിരുന്നിടത്ത് ഇത്തവണ 26.35 ശതമാനമാണ് വരുമാനം. കഴിഞ്ഞ വര്‍ഷം നികുതിയിതര വരുമാനം ആകെ വരുമാനത്തിന്റെ 20.11% ആയിരുന്നു. കോവിഡിലെ പ്രതിസന്ധിയാണ് ഇതിനെല്ലാം കാരണം.
2019ല്‍ റവന്യൂകമ്മി ആകെ വരുമാനത്തിന്റെ 11.12% ആയിരുന്നു. കഴിഞ്ഞ വര്‍ഷം അത് 11.77 ശതമാനമായി. ഇത്തവണ 11.64 ശതമാനവും. ഒരു സാമ്പത്തിക വര്‍ഷത്തെ സര്‍ക്കാരിന്റെ റവന്യൂ ചെലവില്‍നിന്നു റവന്യൂ വരുമാനം കുറച്ചാല്‍ ലഭിക്കുന്നതാണ് റവന്യൂ കമ്മി. ധനക്കമ്മി 3 ശതമാനത്തില്‍ നിര്‍ത്തുകയും റവന്യൂകമ്മി പടിപടിയായി കുറച്ചുകൊണ്ടു വരികയും ചെയ്താല്‍ മാത്രമേ സംസ്ഥാനത്തിന്റെ ധനസ്ഥിതി സുസ്ഥിരമാവുകയുള്ളൂ. എന്നാല്‍ ഇതിന് ഐസക്കിന്റെ മാജിക്കിന് കഴിഞ്ഞിട്ടില്ല.
വികസന പദ്ധതികള്‍ക്കായി സര്‍ക്കാര്‍ ചെലവഴിച്ച തുകയും 2019നെ അപേക്ഷിച്ച് ഇത്തവണ കുറവാണ്. 2019ല്‍ സര്‍ക്കാരിന്റെ ആകെ ചെലവിന്റെ 54.97 ശതമാനമായിരുന്നു വികസന ചെലവുകള്‍. ഇത്തവണ അത് 52.86 ശതമാനമായി കുറഞ്ഞു. സര്‍ക്കാര്‍ കടം 2019ല്‍ ആകെ ചെലവിന്റെ 12.92 ശതമാനമായിരുന്നു. ഇത്തവണ അത് 15.10 ശതമാനത്തിലേക്കുയര്‍ന്നു.
പ്രതീക്ഷ മദ്യത്തിലും ലോട്ടറിയിലും
മദ്യനികുതി വര്‍ധന ഒഴിവാക്കിയെങ്കിലും മദ്യ വില കൂടും. അടുത്ത മാസം മുതല്‍ അടിസ്ഥാന വിലയില്‍ 7% വര്‍ധന വരുത്താന്‍ അണിയറയില്‍ ധാരണയായിക്കഴിഞ്ഞു. 100 മുതല്‍ 200 രൂപ വരെ കുപ്പിയൊന്നിനു വില കൂടും. ഇതിന്റെ ഗുണം ഖജനാവിനും കൂടും. മദ്യത്തിന് വില കൂടിമ്പോള്‍ അത് നികുതിയിലും പ്രതിഫലിക്കും. പണമില്ലാത്തതിനാല്‍ ഈ വര്‍ഷത്തെ ബജറ്റില്‍ പദ്ധതികള്‍ നടപ്പാക്കാന്‍ മാറ്റിവച്ച തുകയില്‍ 3918 കോടി രൂപ വെട്ടിക്കുറച്ചു. ബജറ്റിലെ പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 24,085 കോടി രൂപയാണു പദ്ധതി വിഹിതം. 28,003 കോടി രൂപ കഴിഞ്ഞ ബജറ്റില്‍ പ്രഖ്യാപിച്ചിരുന്നു. അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കു 29,027 കോടി രൂപയാണ് പദ്ധതികള്‍ക്കായി ബജറ്റില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോട്ടറിയിലൂടേയും വരുമാന വര്‍ദ്ധന പ്രതീക്ഷിക്കുന്നുണ്ട്. ഇതിനുള്ള പദ്ധതികളും നടപ്പാക്കും. ദാരിദ്ര്യം തുടച്ചുനീക്കാന്‍ കേരളത്തിലെ പരമദരിദ്രരായ 5 ലക്ഷം കുടുംബങ്ങളെ കണ്ടെത്താന്‍ സര്‍വേ. ഇവരുടെ ഉന്നമനത്തിനു കുടുംബാധിഷ്ഠിത മൈക്രോപ്ലാനുകള്‍ 5 വര്‍ഷം കൊണ്ടു നടപ്പാക്കും. ഒരു കുടുംബത്തിനു ശരാശരി 15 ലക്ഷം രൂപ വച്ച് ആകെ 6000-7000 കോടി രൂപ ചെലവാക്കും. ആശ്രയ പദ്ധതിയില്‍ നേരത്തേ വകയിരുത്തിയ 40 കോടിക്കു പുറമേ 100 കോടി കൂടി അനുവദിച്ചു. 2011ലെ റിസര്‍വ് ബാങ്കിന്റെ കണക്കു പ്രകാരം കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്കു താഴെയുള്ളത് 11.3% പേരാണ്. ഇപ്പോഴത്തെ കണക്കു പ്രകാരം അത് 4-5 ലക്ഷം വരും.
നിലവില്‍ ആശ്രയ പദ്ധതിയില്‍ 1.5 ലക്ഷം കുടുംബങ്ങളാണു ഗുണഭോക്താക്കള്‍. വീടില്ലാത്തവര്‍ക്കു ലൈഫ് പദ്ധതിയില്‍ വീട് നല്‍കും. ജോലി ചെയ്തു ജീവിക്കാന്‍ നിവൃത്തിയില്ലാത്ത കുടുംബങ്ങള്‍ക്കു മാസം തോറും ധനസഹായം നല്‍കും. അധിക ചെലവിന്റെ പകുതി തദ്ദേശഭരണ സ്ഥാപനങ്ങള്‍ വഹിക്കണം. ബാക്കി കുടുംബശ്രീ വഴി സര്‍ക്കാര്‍ ലഭ്യമാക്കും.
തെരഞ്ഞെടുപ്പിന് ശേഷം പുതിയ ബജറ്റ്
സമ്പൂര്‍ണ ബജറ്റാണ് മന്ത്രി തോമസ് ഐസക് അവതരിപ്പിച്ചത്. എങ്കിലും തിരഞ്ഞെടുപ്പിനു ശേഷം ഏതു സര്‍ക്കാര്‍ അധികാരത്തില്‍ വന്നാലും പുതിയ ബജറ്റ് വരും. എല്‍ഡിഎഫിനു തുടര്‍ ഭരണം കിട്ടിയാലും പുതുക്കിയ ബജറ്റ് അവതരിപ്പിക്കുമെന്ന് ഇന്നലെ ബജറ്റ് അവതരണ ശേഷം മന്ത്രി തോമസ് ഐസക് പറഞ്ഞു. 'ഈ ബജറ്റിലെ നിര്‍ദ്ദേശങ്ങള്‍ പുതിയ ബജറ്റിന് അടിത്തറയായിരിക്കും. ഇതിന് ഊന്നല്‍ കൊടുത്തു കൊണ്ടു പുതിയ ബജറ്റ് വരും'- മന്ത്രി പറഞ്ഞു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam