1 GBP = 101.50 INR                       

BREAKING NEWS

ഡിഎന്‍എ ടെസ്റ്റ് കരുക്കാകുമെന്ന് ഭയം; എങ്ങനേയും ബാര്‍ ഡാന്‍സറെ അനുനയിപ്പിക്കാന്‍ വഴി തേടി കോടിയേരിയുടെ മൂത്ത മകന്‍; ഒത്തു തീര്‍പ്പിനില്ലെന്ന് പരാതിക്കാരിയും; ബിനോയ് കോടിയേരി ദുബായില്‍ തങ്ങുന്നത് വിചാരണയില്‍ സംഭവിക്കുന്നത് തിരിച്ചറിഞ്ഞ്; മുംബൈ കേസില്‍ ട്വിസ്റ്റുകള്‍ക്ക് സാധ്യത കുറവ്

Britishmalayali
kz´wteJI³

മുംബൈ : വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസില്‍, വിചാരണയ്ക്ക് മുമ്പ് ബിനോയ് കോടിയേരി നടത്തുന്നത് ഒത്തു തീര്‍പ്പ് ശ്രമങ്ങള്‍. എന്നാല്‍ ചര്‍ച്ചകള്‍ക്കില്ലെന്ന നിലപാടിലാണ് യുവതി. കുട്ടിയുടെ ഡിഎന്‍എ പരിശോധനാ ഫലം യുവതിയുടെ വാദങ്ങള്‍ക്ക് ശക്തിപകരുന്നതാണെന്നാണ് സൂചന. അതുകൊണ്ട് തന്നെ ഈ കേസ് ബിനോയിക്ക് കുരുക്കായി മാറും.

വിചാരണ മാറ്റിവയ്ക്കണമെന്ന ബിനോയ് കോടിയേരിയുടെ അപേക്ഷയെ എതിര്‍ത്ത് പരാതിക്കാരി രംഗത്ത് എത്തി കഴിഞ്ഞു. അപേക്ഷ അംഗീകരിക്കരുതെന്ന് അഭ്യര്‍ത്ഥിച്ചുള്ള വാദങ്ങള്‍ ദിന്‍ഡോഷി സെഷന്‍സ് കോടതിയില്‍ എഴുതിനല്‍കിയതായി ബിഹാര്‍ സ്വദേശിനിയുടെ അഭിഭാഷകന്‍ അബ്ബാസ് മുക്ത്യാര്‍ അറിയിച്ചു. കേസ് 19നു പരിഗണിക്കും. ഇനി കോടതി നിലപാടാകും നിര്‍ണ്ണായകം. അതിവേഗ വിചാരണയിലേക്ക് കോടതി കടന്നാല്‍ ഉടന്‍ വിധി വരാനും സാധ്യതയുണ്ട്. ഈ കേസില്‍ സത്യം തെളിയിക്കാന്‍ ഡിഎന്‍എ ടെസ്റ്റ് മാത്രം മതിയെന്നതാണ് വസ്തുത.

21നു വിചാരണ ആരംഭിക്കാനിരിക്കെയാണ് താന്‍ ദുബായിലാണെന്നും നടപടികള്‍ 3 ആഴ്ച മാറ്റിവയ്ക്കണമെന്നും അഭ്യര്‍ത്ഥിച്ച് ബിനോയ് കോടതിയെ സമീപിച്ചത്. കഴിഞ്ഞ മാസം 15നാണു പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ലൈംഗിക പീഡനം, വഞ്ചന, അപമാനിക്കല്‍, ഭീഷണിപ്പെടുത്തല്‍ എന്നിവയടക്കമുള്ള ആരോപണങ്ങളാണു കുറ്റപത്രത്തിലുള്ളത്. ഡിഎന്‍എ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ലെന്നാണ് സൂചന. എന്നാല്‍ പരാതിക്കാരി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. അതിനിടെ സിപിഎമ്മുമായി ബന്ധപ്പെട്ട പല പരാതികളും ഒതുക്കാന്‍ ബിജെപിയാണ് സഹായിക്കുന്നതെന്ന് കെ മുരളീധരന്‍ എം പി ആരോപിച്ചിരുന്നു.

ബിനോയ് കോടിയേരിയ്ക്കെതിരായ ലൈംഗിക പീഡനപരാതിയും ഡിഎന്‍എ ടെസ്റ്റിന്റെ പരിശോധനാഫലവും ഒതുക്കിയതുപോലെ മയക്കുമരുന്ന് കേസും ഒതുക്കാന്‍ സാധ്യതയുണ്ട്. ഡിഎന്‍എ ടെസ്റ്റിന്റെ ഫലം അനുകൂലമായിരുന്നെങ്കില്‍ ആരോപണം ഉന്നയിച്ച സ്ത്രീക്കെതിരെ ബിനോയ് കോടിയേരി മാനനഷ്ടക്കേസ് നല്‍കുമായിരുന്നെന്നും കെ മുരളീധരന്‍ എംപി പറഞ്ഞു. കമ്യൂണിസ്റ്റുകാര്‍ക്ക് നിരക്കാത്ത കാര്യങ്ങളാണ് കോടിയേരിയുടെ മക്കളുടെ ഭാഗത്തു നിന്നുണ്ടാവുന്നത്. കേരളം മയക്കുമരുന്നിന്റെ കേന്ദ്രമായി മാറുകയാണ്. കോടിയേരിയുടെ മകന്‍ ഉള്‍പ്പെട്ട സംഘമാണ് മയക്കുമരുന്ന് കടത്തിന് പിന്നിലെന്ന സൂചനകള്‍ പുറത്തുവരുന്നു. മയക്കുമരുന്ന് മാഫിയയ്ക്ക് ലക്ഷങ്ങള്‍ കടം കൊടുക്കാന്‍ മാത്രം ബിനീഷ് കോടിയേരിക്ക് എവിടെ നിന്നാണ് വരുമാനം? മയക്കുമരുന്ന് കേസില്‍ കര്‍ണാടകയില്‍ പിടിയിലായ മുഹമ്മദ് അനൂപിനെ 28 തവണ ബിനീഷ് കോടിയേരി ഫോണില്‍ വിളിച്ചത് കമ്മ്യൂണിസം പഠിപ്പിക്കാനാണോയെന്നും മുരളീധരന്‍ ചോദിച്ചിരുന്നു. ഇത്തരം ചര്‍ച്ചകള്‍ ബിനോയിയുടെ കേസ് വിചാരണയ്ക്ക് എടുത്താല്‍ വീണ്ടും സജീവ ചര്‍ച്ചയാകും.

വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്നും തന്റെ കുഞ്ഞിന്റെ അച്ഛനാണെന്നും ആരോപിച്ച് ബിഹാര്‍ സ്വദേശിനി നല്‍കിയ പരാതിയാണ് ബിനോയിക്ക് വിനയാകുന്നത്. കുഞ്ഞിന്റെ പിതൃത്വം തെളിയിക്കാനായി ബിനോയിയുടെ ഡിഎന്‍എ പരിശോധന നടത്തിയെങ്കിലും ഫലം കോടതിയില്‍ സമര്‍പ്പിച്ചിട്ടില്ല. രജിസ്റ്റ്രാറുടെ പക്കല്‍ രഹസ്യരേഖയായി ഡിഎന്‍എ റിപ്പോര്‍ട്ട് നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദ്ദേശം. കേസ് റദ്ദാക്കണമെന്ന ബിനോയിയുടെ ഹര്‍ജി 2021 ജൂണിലേക്കു മാറ്റിയിരിക്കുകയാണ്.

പീഡനപരാതി നിലനില്‍ക്കുന്ന കീഴ്ക്കോടതിയില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചാല്‍, ഡിഎന്‍എ റിപ്പോര്‍ട്ട് തേടി ബോംബെ ഹൈക്കോടതിയെ സമീപിക്കുമെന്ന് യുവതിയുടെ കുടുംബം പറഞ്ഞിട്ടുണ്ട്. കേസില്‍ ഒത്തുതീര്‍പ്പ് നടന്നതായുള്ള പ്രചാരണവും അവര്‍ നിഷേധിച്ചിരുന്നു. മുംബൈ മീരാറോഡില്‍ താമസിക്കുന്ന യുവതി 2019 ജൂണിലാണു കേസ് നല്‍കിയത്.

ദുബായിലെ മെഹ്ഫില്‍ ബാറില്‍ ഡാന്‍സര്‍ ആയിരുന്ന താന്‍ അവിടെ പതിവായി വന്നിരുന്ന ആളെന്ന നിലയിലാണു ബിനോയിയെ പരിചയപ്പെട്ടതെന്നും 2009 ല്‍ ഗര്‍ഭിണിയായതോടെ മുംബൈയിലേക്കു മടങ്ങിയെന്നും യുവതി പറയുന്നു. ആദ്യഘട്ടങ്ങളില്‍ ചെലവെല്ലാം വഹിച്ചിരുന്നെങ്കിലും പിന്നീട് ഒഴിഞ്ഞുമാറാന്‍ തുടങ്ങിയെന്നും തുടര്‍ന്ന് അന്വേഷിച്ചപ്പോഴാണ് വിവാഹിതനാണെന്നു തിരിച്ചറിഞ്ഞതെന്നും പരാതിയിലുണ്ട്. ഇത് ശരിവയ്ക്കുന്നതാണ് കുറ്റപത്രവും. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category