1 GBP = 102.00 INR                       

BREAKING NEWS

മരിച്ചവരുടെ എണ്ണം 20ലക്ഷം പിന്നിട്ടു; രോഗികളുടെ എണ്ണം ഏതു നിമിഷവും പത്തുകോടി തികയ്ക്കും; ദിവസം രണ്ടുലക്ഷത്തിലേറെ രോഗികളും 3000 ല്‍ ഏറേ മരണങ്ങളുമായി റെക്കോര്‍ഡ് കൈവിടാതെ അമേരിക്ക മുന്‍പോട്ട്; രോഗബാധ ഇപ്പോള്‍ കത്തിപ്പടരുന്ന രജ്യങ്ങളില്‍ മുന്‍പില്‍ ബ്രിട്ടനും ജര്‍മ്മനിയും

Britishmalayali
kz´wteJI³

വുഹാനില്‍ ജന്മംകൊണ്ട് ഒരുവര്‍ഷത്തിലേറെയായപ്പോള്‍ കൊറോണയെന്ന ഭീകരന്‍ വൈറസ് ലോകത്തിന് സമ്മാനിച്ചത് കൈനിറയെ ദുരിതങ്ങള്‍ മാത്രം. ഇതുവരെ 20,15,752 പേരാണ് കോവിഡെന്ന മഹാമാരിക്ക് കീഴടങ്ങി ജീവന്‍ വെടിഞ്ഞത്. 9,42,27,942 പേരെയാണ് ഈ മഹാമാരി ഇതുവരെ ബാധിച്ചത്. അടുത്തകാലത്തൊന്നും ലോകം ദര്‍ശിച്ചിട്ടില്ലാത്തത്ര സമാനതകളില്ലാത്ത ദുരന്തകാലത്തിലൂടെയാണ് നമ്മളെ ഈ കുഞ്ഞന്‍ വൈറസ് ഇപ്പോഴും കൈപിടിച്ച് നടത്തുന്നത്.

ബ്രസ്സല്‍സ്, മെക്ക, മിന്‍സ്‌ക് അല്ലെങ്കില്‍ വിയന്ന എന്നീ നഗരങ്ങളിലെ ജനസംഖ്യയേക്കാള്‍ ഏറേ വരും ഈ മഹാവ്യാധിക്ക് കീഴടങ്ങി മരണമടഞ്ഞവരുടെ എണ്ണം. ഈ നേട്ടം കൈവരിക്കാന്‍ ഈ രാക്ഷസ വൈറസ് എടുത്തത് വെറും എട്ടുമാസം മാത്രമാണെന്നോര്‍ക്കണം. ഈ മഹാവ്യാധിക്കാലത്ത് മരണം താണ്ഡവമാടിയ വാരം കഴിഞ്ഞുപോയ വാരമായിരുന്നു. ലോകമാസകലമായി പ്രതിദിനം 13,000 പേരോളമാണ് പ്രതിദിനം മരിച്ചുവീണ്ടുകൊണ്ടിരുന്നത്. തൊട്ടുമുന്‍പത്തെ ആഴ്ച്ചയിലേതിനേക്കാള്‍ മരണനിരക്ക് 20 ശതമാനം കൂടുതലായിരുന്നു.

നിലവില്‍ കൊറോണ അഴിഞ്ഞാടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ മുന്‍പില്‍ തന്നെ ബ്രിട്ടനുണ്ട്. ഒക്ടോബര്‍ അവസാനം മുതല്‍, ബ്രിട്ടന്‍ വീണ്ടും കണ്ണീരു കുടിക്കുകയാണ്. യൂറോപ്യന്‍ മേഖലയില്‍ 52 രാജ്യങ്ങളും കൂടി പ്രതിദിനം ശരാശരി 5,570 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇത് കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ 17 ശതമാനം കൂടുതലാണ്. അമേരിക്കയും കാനഡയും ചേരുന്ന മേഖലയിലും കോവിഡ് വ്യാപനത്തിനും മരണത്തിനും ശക്തികൂടുകയാണ് കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ 20 ശതമാനമാണ് ഈ മേഖലയില്‍ മരണനിരക്കില്‍ ഉണ്ടായ വര്‍ദ്ധനവ്.

ലാറ്റിന്‍ അമേരിക്കയിലും മരണനിരക്ക് മുന്‍പോട്ടു തന്നെയാണെന്നാണ് സൂചനകള്‍. കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ 25 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഈ ആഴ്ച്ച രേഖപ്പെടുത്തിയിരിക്കുന്നത്. അമേരിക്ക, ബ്രസീല്‍, ഇന്ത്യ, മെക്സിക്കോ, ബ്രിട്ടന്‍, ഇറ്റലി എന്നീ രാജ്യങ്ങളിലാണ് ഏറ്റവും അധികം മരണങ്ങള്‍ ഉണ്ടായിട്ടുള്ളത്. ലോകത്തിലെ മൊത്തം കോവിഡ് മരണങ്ങളുടെ പകുതിയോളം ഈ രാജ്യങ്ങളിലാണ് നടന്നിരിക്കുന്നത്.അതേസമയം, ജനസംഖ്യാടിസ്ഥാനത്തില്‍ നോക്കിയാല്‍ ബെല്‍ജിയമാണ് മരണനിരക്കില്‍ മുന്നിലുള്ളത്. പത്ത് ലക്ഷം ജനങ്ങള്‍ക്ക് 1,751 പേരാണ് കോവിഡ് മൂലം മരണത്തിന് കീഴടങ്ങിയിരിക്കുന്നത്. 1,501 മരണങ്ങളുമായി സോള്‍വാനിയ തൊട്ടുപുറകേയുണ്ട്.

ഈ കണക്കുകളൊക്കെ വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക ഏജന്‍സികള്‍ നല്‍കിയ കണക്കുകളാണ്. എന്നാല്‍, കോവിഡ് ബാധിതരുടെ എണ്ണവും, മരണ സംഖ്യയും ഇതിലും എത്രയോ അധികമായിരിക്കുമെന്നാണ് പലരും കരുതുന്നത്. ആഗോള തലത്തില്‍ ഒത്തൊരുമയോടെയുള്ള പ്രവര്‍ത്തനം ഇല്ലാതിരുന്നതാണ് മരണസംഖ്യ ഇത്രയധികം വര്‍ദ്ധിക്കുവാന്‍ കാരണമായതെന്ന് ഐക്യ രാഷ്ട്രസഭ സെക്രട്ടറി ജനറല്‍ ജനറല്‍ അന്റോണീയോ ഗട്ടേറസ് പറഞ്ഞു. ശാസ്ത്രം ജയിച്ചെങ്കിലും ഐക്യം ഇല്ലാതിരുന്നതാണ് മാനവരാശിയെ പരാജയപ്പെടുത്തിയത് എന്ന് അദ്ദേഹം പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category