
ബ്രിട്ടനിലെ രണ്ടാം വരവിന്റെ മൂര്‍ദ്ധന്യഘട്ടം കഴിഞ്ഞു എന്നതിന്റെ സൂചനപോലെ ഇന്നലെയും രോഗവ്യാപന തോതും മരണനിരക്കും കഴിഞ്ഞ ആഴ്ച്ചയിലേതിനേക്കാള്‍ നേരിയതായി കുറഞ്ഞു. ഇന്നലെ 55,761 പേര്‍ക്ക് പുതിയതായി രോഗം രേഖപ്പെടുത്തിയപ്പോള്‍ 1,280 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രോഗവ്യാപനത്തില്‍ 18 ശതമാനത്തിന്റെയും മരണനിരക്കില്‍ 3.4 ശതമാനത്തിന്റെയും കുറവാണ് വന്നിരിക്കുന്നത്. എന്നാല്‍, വരും ദിവസങ്ങളില്‍ മരണനിരക്ക് ഉയരാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആകില്ല.
ഇതുവരെ 32,34,946 പേര്‍ക്ക് വാക്സിന് നല്‍കിക്കഴിഞ്ഞതായി ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടുണ്ട്. അതേസമയം, ഇംഗ്ലണ്ടിലെ വൈറസിന്റെ പ്രത്യൂദ്പാദന നിരക്കായ ആര് നിരക്ക് 1.1 നും 1.3 നും ഇടയിലായി കുറഞ്ഞിട്ടുണ്ട് എന്ന് ശാസ്തോപദേശക സമിതി അംഗം അറിയിച്ചു. ഇത് 1 എന്ന സംഖയുടെ താഴെ കൊണ്ടുവന്നാല്‍ മാത്രമേ രോഗവ്യാപനം നിയന്ത്രണ വിധേയമാണെന്ന് പറയുവാന്‍ കഴിയൂ. ഡിസംബര്‍ 19 മുതല്‍ തന്നെ ലോക്ക്ഡൗണിലുള്ള ലണ്ടനില്‍ ഇത് ഇപ്പോള്‍ 0.9 എന്നായിട്ടുണ്ട് എന്നത് ആശാവഹമായ ഒരു കാര്യമാണ്.
ഇതെല്ലാം സൂചിപ്പിക്കുന്നത്, കോവിഡിന്റെ രണ്ടാം വരവിന്റെ മൂര്‍ദ്ധന്യ ഘട്ടം ഏതാണ്ട് കഴിയാറായിരിക്കുന്നു എന്നുതന്നെയാണ്'. എന്നിരുന്നാലും ആശ്വാസത്തിന് വഴിയില്ല. പ്രതിദിനം 50,000 ല്‍ താഴെ ആളുകള്‍ രോഗബാധിതരാകുമ്പോള്‍ ആരോഗ്യ സംരക്ഷണ സംവിധാനങ്ങള്‍ക്ക് മേല്‍ സമ്മര്‍ദ്ദമേറുകയാണ്. മാത്രമല്ല, പ്രതിദിനം രോഗം ബാധിക്കുന്നവരുടെ എണ്ണം ഇപ്പോഴും വളരെ അധികമാണ്. ഏത് സമയത്തും കാര്യങ്ങള്‍ തിരിഞ്ഞുമറിയുവാനുള്ള സാധ്യതയും നിഷേധിക്കാനാകില്ല. പ്രത്യേകിച്ച്, വ്യാപന ശേഷി കൂടുതലുള്ള പുതിയ ഇനം കൊറോണകളുടെ സാന്നിദ്ധ്യം വ്യക്തമായ സ്ഥിതിക്ക്.

ഇതിനിടയില്‍, അതീവ തീവ്രമായ ബ്രസീലിയന്‍ വകഭേദത്തിന്റെ സാന്നിദ്ധ്യം ബ്രിട്ടനില്‍ കണ്ടെത്തിയത് വീണ്ടും ആശങ്കയുണര്‍ത്തിയിട്ടുണ്ട്. മറ്റ് രണ്ട് പുതിയ വകഭേദങ്ങളേക്കാള്‍ വ്യാപനശേഷിയും പ്രഹരശേഷിയും അധികമുള്ള ഇനമാണിതെന്നാണ് അനുമാനിക്കുന്നത്. പതിനഞ്ചോളം പേരിലാണ് ഈ പുതിയ വൈറസിന്റെ സാന്നിദ്ധ്യം കണ്ടെത്തിയത്. ഇതോടെ ബ്രിട്ടന് കൂടുതല്‍ കരുതലിലേക്ക് നീങ്ങുകയാണ്. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ ഇനി മുതല്‍ ആര്‍ക്കും ബ്രിട്ടനില്‍ പ്രവേശിക്കാന്‍ കഴിയില്ലെന്ന് ഇന്നലെ ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചു. വരുന്ന തിങ്കളാഴ്ച്ച മുതല്‍ ഈ നിയമം പ്രാബല്യത്തില്‍ വരും.

ബ്രിട്ടനിലേക്കുള്ള എല്ലാ വഴികളും അടയ്ക്കുകയാണ്. മാത്രമല്ല, ബ്രിട്ടനിലേക്ക് വരുന്നവര്‍, യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പായി കോവിഡ് പരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈയ്യില്‍ കരുതണം. എന്നിരുന്നാലും, വെളിയില്‍ നിന്നും ബ്രിട്ടനിലെത്തുന്ന എല്ലാവരും 10 ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈന് വിധേയരാകണം. തെക്കേ അമേരിക്ക, പോര്‍ച്ചുഗല്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഇപ്പോള്‍ തന്നെ ബ്രിട്ടനില്‍ പ്രവേശന വിലക്കുണ്ട്.

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam