
ബ്ലാക്ക് ഡെത്ത് എന്ന മഹാമാരി പണ്ട് യൂറോപ്പിലെ മൊത്തം ജനസംഖ്യയുടെ മൂന്നിലൊന്നിനെ ഇല്ലാതെയാക്കി എന്നതാണ് ചരിത്രം. അതയൊന്നും ഭീകരമൊന്നും അല്ലെങ്കിലും കോവിഡും തന്നാലായത് ചെയ്യുന്നുണ്ട്. ബ്രിട്ടനിലെ ജനസംഖ്യയില്‍ ഏകദേശം 13 ലക്ഷത്തിന്റെ കുറവ് കോവിഡ് മൂലമുണ്ടാകുമെന്നാണ് ഒരു റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജനസംഖയില്‍ രേഖപ്പെടുത്തിയ ഏറ്റവും വലിയ ഇടിവാണിത്.
ഇതുമൂലം വിദേശങ്ങളില്‍ ജനിച്ചവര്‍ വിവിധ തൊഴിലുകള്‍ക്കായി അധികമായി ബ്രിട്ടനിലേക്ക് വരുന്നത് കാണാന്‍ കഴിയുമെന്ന് എക്കണോമിസ്ക് സ്റ്റാറ്റിസ്റ്റിക്സ് സെന്റര്‍ ഓഫ് എക്സലെന്‍സ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ലണ്ടനിലെ ജനസംഖ്യയി 7 ലക്ഷത്തിന്റെ കുറവുണ്ടാകുമെന്നും ഇതില്‍ പറയുന്നു. ബ്രിട്ടനില്‍ ജനിച്ച് ലണ്ടനില്‍ ജോലി ചെയ്ത് ലണ്ടനില്‍ ജീവിക്കുന്നവരുടെ ഏണ്ണത്തില്‍ കഴിഞ്ഞവര്‍ഷം വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ട്. എന്നാല്‍, കൊവിഡ് പ്രതിസന്ധി ബ്രിട്ടന്റെ സമ്പദ്ഘടനയില്‍ ഉണ്ടാക്കിയ ആഘാതം ഈ പ്രക്രിയയെ വിപരീത ദിശയിലാക്കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു.
അതുപോലെ കുടിയേറ്റ തൊഴിലാളികളുടെ എണ്ണത്തിലും കുറവുണ്ടാകും. ഇതിന് പ്രധാനകാരണം, കുടിയേറ്റ തൊഴിലാളികള്‍, പ്രത്യേകിച്ചും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ളവര്‍ ഏറെ പ്രവര്‍ത്തിച്ചിരുന്ന ഹോസ്പിറ്റാലിറ്റി മേഖലയുടെ തകര്‍ച്ചയാണ്. ഇനിയും എന്ന് അവസാനിക്കും എന്നറിയാതെ അനിശ്ചിതമായി നീണ്ടുപോകുന്ന ലോക്ക്ഡൗണ്‍, ഈ മേഖലയുടെ ഉയര്ത്തെഴുന്നെല്പിനുള്ള ആഗ്രഹങ്ങള്‍ക്ക് മേല്‍ അവസാനത്തെ ആണിയും അടിച്ചിരിക്കുകയാണ്. മാത്രമല്ല, ബ്രെക്സിറ്റിനു ശേഷംകുടിയേറ്റ നിയമങ്ങളില്‍ വന്ന മാറ്റങ്ങളും ഇവരില്‍ പലരേയും സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോകാന്‍ പ്രേരിപ്പിക്കും.
അതുപോലെ തൊഴില്‍ നഷ്ടപ്പെട്ടവരില്‍ ഏറിയപങ്കും സ്വന്തം രാജ്യങ്ങളിലേക്ക് തിരികെ പോയിട്ടുണ്ട്. ജീവിത ചെലവ് കുറവാണെന്നതും , കൊറോണപിടിക്കാന് സാധ്യത കുറവാണെന്നതുമാണ് ഇവരെ അതിനായി പ്രേരിപ്പിച്ചത്.
കൊറോണ ടാക്സ് ഉണ്ടാകില്ല
കൊറോണ പ്രതിസന്ധികാലത്ത് സര്‍ക്കാര്‍ ചെലവഴിച്ച 280 ബില്ല്യണ്‍ പൗണ്ട് തിരികെ പിടിക്കാനായി അടിയന്തരമായി സ്വത്ത് നികുതി നടപ്പിലാക്കാനുള്ള പദ്ധതി ഉപേക്ഷിച്ചതായി ഋഷി സുനാക് അറിയിച്ചു. 5 ലക്ഷം പൗണ്ടിലേറെ ആസ്തിയുള്ള വ്യക്തികളില്‍ നിന്ന് (പങ്കാളികളാണെങ്കില്‍ 10 ലക്ഷം) കൊറോണ പ്രതിസന്ധിയെ നേരിടാന്‍ ചെലവാക്കിയ പണത്തിന്റെ ഒരു ഭാഗം നികുതിയായി പിരിച്ചെടുക്കാന്‍ നേരത്തേ അലോചിച്ചിരുന്നു.

എന്നാല്‍, ഈ പദ്ധതി പാര്‍ട്ടിയുടെ നയങ്ങള്‍ക്ക് എതിരാണെന്നു മാത്രമല്ല പാരമ്പര്യ മൂലങ്ങള്‍ക്കും എതിരായതിനാല്‍ ഉപേക്ഷിക്കുകയാണെന്ന് ഋഷി പറഞ്ഞു. അതേസമയം കാപിറ്റല്‍ ഗെയിന്‍സ് നികുതിയില്‍ കാര്യമായ വര്‍ദ്ധനവ് വരുത്തി കൂടുതല്‍ പണം സര്‍ക്കാര്‍ ഖജനാവില്‍ എത്തിക്കുവാന്‍ ഋഷി ശ്രമിക്കുന്നുണ്ട്. നേരത്തെ വെല്‍ത്ത് ടാക്സ് കമ്മീഷന് നിര്‍ദ്ദേശിച്ചിരുന്നത് 5 ലക്ഷത്തിന് മേല്‍ ആസ്തിയുള്ള പൗരന്മാരുടെ ഹൗസിംഗ്, പെന്ഷന്, ബിസിനസ്സ് വരുമാനം, ഓഹരികളില്‍ നിന്നുള്ള വരുമാനം എന്നിങ്ങനെ എല്ലാ വരുമാന സ്രോതസ്സുകളിലും 5 ശതമാനത്തിന്റെ ലെവി ഈടാക്കാന്‍ ആയിരുന്നു. ഇതാണ് ഇപ്പോള്‍ ഋഷി സുനാക് വേണ്ടെന്ന് വച്ചത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam