1 GBP = 101.50 INR                       

BREAKING NEWS

മൈനസ് 12 ഡിഗ്രി തണുപ്പില്‍ ഞെട്ടിയുണര്‍ന്ന് പ്രഭാതം; ഇന്ന് മഞ്ഞ് വീഴുക ലണ്ടന്‍ അടക്കമുള്ള തെക്ക് കിഴക്ക് പ്രദേശങ്ങളില്‍; വടക്കന്‍ ഇംഗ്ലണ്ടില്‍ എട്ട് ഇഞ്ചുവരെ മഞ്ഞു പെയ്യുമ്പോള്‍ ഈസ്റ്റ് ആംഗ്ലിയ അടക്കമുള്ളിടങ്ങളില്‍ നാല്‍ ഇഞ്ച് കനത്തില്‍ വരെ മഞ്ഞ് വീഴും

Britishmalayali
kz´wteJI³

ണ്ടന്‍ നഗരത്തെ കമ്പിളി പുതപ്പിക്കാന്‍ നാല് ഇഞ്ച് കനത്തില്‍ മഞ്ഞെത്തുകയാണ് നാളെ. ലണ്ടന്‍ ഉള്‍പ്പടെയുള്ള തെക്ക് കിഴക്കന്‍ ഇംഗ്ലണ്ട് നാളെ മഞ്ഞില്‍ പുതയുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. അന്തരീക്ഷ താപനില മൈനസ് 12 ഡിഗ്രിവരെയാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ഈ ശൈത്യകാലത്തിലെ ഏറ്റവും തണുപ്പുള്ള ദിനങ്ങളിലൂടെ യായിരിക്കും ഇനി ലണ്ടന്‍ നഗരം കടന്നുപോവുക. ഈസ്റ്റ് ആംഗ്ലിയയുടെ ചില ഭാഗങ്ങളില്‍ ഇപ്പോള്‍ തന്നെ ആമ്പര്‍ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

കനത്ത മഞ്ഞുകാറ്റ് കിഴക്കന്‍ ദിക്കിലേക്ക് നീങ്ങുകയാണ്. ഇത് കനത്ത മഞ്ഞുവീഴ്ച്ചയായി പരിണമിക്കും. മിക്ക ഗ്രാമീണ മേഖലകളും ഒറ്റപ്പെട്ടുപോയേക്കാം. പവര്‍കട്ടുകള്‍, റെയില്‍ ഗതാത തടസ്സങ്ങള്‍, റോഡുകളില്‍ ഗതാഗത കുരുക്കുകള്‍ എന്നിവ പ്രതീക്ഷിക്കാം. ഈസ്റ്റ് ആംഗ്ലിയ, കെന്റ്, സസ്സക്സ് എന്നിവിടങ്ങളിലായിരിക്കും ഇത് കൂടുതല്‍ അനുഭവപ്പെടുക. വാരാന്ത്യത്തില്‍ ഇത് കൂടുതല്‍ ഭാഗങ്ങളീലേക്ക് വ്യാപിക്കും. മൊബൈല്‍ ഫോണ്‍ നെറ്റ്വര്‍ക്കുകളും പ്രവര്‍ത്തന രഹിതമായേക്കും എന്ന ആശങ്കയുണ്ട്.

ലണ്ടന്‍, എസ്സക്സ്, ഹേര്‍ഫോര്‍ഡ്ഷയര്‍, നോര്‍ഫോക്ക്, സഫോക്ക്, ബക്കിംഗ്ഹാംഷയര്‍, സസ്സക്സ്, ഹാംപ്ഷയര്‍, കെന്റ്, ഓക്സ്ഫോര്‍ഡ്ഷയര്‍, ബെഡ്ഫോര്‍ഡ്ഷയര്‍, ബെര്‍ക്ക്ഷയര്‍, കേംബ്രിഡ്ജ്ഷയര്‍, സറേ, റുട്ലാന്‍ഡ്, ലിങ്കണ്‍ഷയര്‍, നോര്‍ത്താംപ്റ്റണ്‍ഷയര്‍ എന്നിവിടങ്ങളിലായിരിക്കും കാലാവസ്ഥ കൂടുതല്‍ കടുത്തതാകുക എന്നാണ് വിവിധ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. കനത്ത മഞ്ഞുവീഴ്ച്ചയില്‍ ഗതാഗത തടസ്സമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ ഇന്ന് വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാന്‍ഡിലും യാത്രയ്ക്കിറങ്ങുന്നവര്‍ കൂടുതല്‍ കരുതലെടുക്കണം.

രാജ്യത്തെ ഏറ്റവും വലിയ വാക്സിന്‍ കേന്ദ്രങ്ങളിലൊന്നായ ന്യു കാസില്‍ ആശുപത്രിയില്‍ വാക്സിന്‍ എടുക്കാന്‍ മുന്‍കൂട്ടി റെജിസ്റ്റര്‍ ചെയതവരോട് അത് റദ്ദ് ചെയ്ത് റീബുക്കിംഗ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രതികൂല കാലാവസ്ഥയില്‍ ഗതാഗത തടസ്സങ്ങള്‍ ഉണ്ടാകാന്‍ ഇടയുള്ളതുകൊണ്ടാണിത്. ഇന്നലെ ഇംഗ്ലണ്ടിന്റെ വിവിധ ഭാഗങ്ങളിലും സ്‌കോട്ട്ലാന്‍ഡിലും അന്തരീക്ഷ താപനില മൈനസ് 11.8 ഡിഗ്രിവരെയായി താഴ്ന്നു. ഇത് പല റോഡുകളുടെയും പ്രതലം മിനുസമുള്ള ഐസ് പാളികളാക്കി മാറ്റുകയും വാഹനങ്ങള്‍ നിരത്തുകളില്‍ നിന്നും തെന്നിമാറിയുണ്ടായ നിരവധി അപകടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്തിട്ടുണ്ട്.

രാജ്യത്തെ 200 ഓളം സ്ഥലങ്ങളില്‍ വെള്ളപ്പൊക്ക ഭീഷണിയും നിലനില്‍ക്കുന്നുണ്ട്. 144 ഫ്ളഡ് അലര്‍ട്ടുകളും 43 കൂടുതല്‍ ഗുരുതരമായ മുന്നറിയിപ്പുകളുമാണ് എന്‍വിറോണ്‍മെന്റ് ഏജന്‍സി പ്രക്യാപിച്ചിട്ടുള്ളത്. ഇവയില്‍ ഏറിയ പങ്കും വടക്കന്‍ ഇംഗ്ലണ്ടിലും സ്‌കോട്ട്ലാന്‍ഡിലും ആയാണ്. അതേസമയം ഇന്നലെ 17 വാഹനങ്ങളാണ് വടക്കന്‍ ടൈനിസൈഡിലെ കോസ്റ്റ് റോഡില്‍ അപകടത്തില്‍ പെട്ടതെന്ന് നോര്‍ത്താമ്പ്രിയ പോലീസ് അറിയിച്ചു. ബില്ലി മില്ലിലേക്ക് മിഡില്‍ എഞ്ചിന്‍ ലെയിനില്‍ നിന്നുള്ള രണ്ട് കാര്യേജ് വേകളും അടച്ചിട്ടു.

ഘനീഭവിച്ച മൂടല്‍ മഞ്ഞും അതുപോലെ പൂജ്യത്തില്‍ താഴ്ന്ന താപനിലയും മൂല പടിഞ്ഞാറന്‍ യോര്‍ക്ക്ഷയറിലെ ഹെബ്ഡെന്‍ ഭാഗത്തെ 700 ഓളം വീടുകളിലേക്കുള്ള ഗ്യാസ് വിതരണം സ്തംഭിച്ചു. തകരാറുകള്‍ പരിഹരിക്കുവാന്‍ ശ്രമിക്കുന്ന നോര്‍ത്തേണ്‍ ഗ്യാസ് നെറ്റ്വര്‍ക്ക്സിലെ എഞ്ചിനീയര്‍മാര്‍ പറഞ്ഞത് ഗ്യാസ് പോകുന്ന പൈപ്പുകളില്‍ ഒന്നില്‍ ഘനീഭവിച്ച വലിയൊരു കഷ്ണം മഞ്ഞ് കണ്ടുകിട്ടി എന്നാണ്. വാരാന്ത്യത്തോടെ കൂടുതല്‍ മഞ്ഞുവീഴ്ച്ച അനുഭവപ്പെടാമെങ്കിലും അടുത്ത ആഴ്ച്ച താരതമ്യേന തണുപ്പ് കുറഞ്ഞ ദിവസങ്ങളായിരിക്കും.

ഇതിനിടയില്‍ പടിഞ്ഞാറന്‍ യോര്‍ക്ക്ഷയറിലെ ഹാലിഫാക്സില്‍ ഒരു ഡബിള്‍ ഡക്കര്‍ ബസ്സ് റോഡില്‍ തെന്നിമാറി ചെറിയതോതില്‍ അപകടമുണ്ടായി. ഔട്ട്ലേയ്നില്‍ ഒരു കാര്‍ വഴിയരികിലെ തൂണിലിടിച്ചും അപകടമുണ്ടായി.600 ല്‍ അധികം സ്‌കൂളുകള്‍ അടച്ചുപൂട്ടി. വാക്സിനേഷന്‍ പദ്ധതിയും കടുത്ത തണുപ്പ് മൂലം അവതാളത്തിലായിട്ടുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category