1 GBP = 101.50 INR                       

BREAKING NEWS

ഭാര്യയുടെ കെണിയില്‍ വീണു ഓടിപ്പോയ ഹാരിക്ക് ഇപ്പോള്‍ സങ്കടം അടക്കാനാവുന്നില്ല; രാജകുടുംബത്തെ ധിക്കരിച്ച് മേഘന് താരാമാകാന്‍ ബലിയാടയതില്‍ സങ്കടപ്പെട്ട് രാജകുമാരന്‍

Britishmalayali
kz´wteJI³

രാജകുടുംബത്തെ ധിക്കരിച്ച് മേഘന് താരാമാകാന്‍ ബലിയാടയതില്‍  ഹാരി രാജകുമാരന് പശ്ചാത്താപമുണ്ടെന്ന് റിപ്പോര്‍ട്ട്. ഹാരിയുടെ അടുത്തസുഹൃത്തും ഐടിവി ന്യൂസ് അവതാരകനുമായ ടോം ബ്രാഡ്ബിയുടെതാണ് ഈ വെളിപ്പെടുത്തല്‍.അലന്‍ ടിച്ച്മാര്‍ഷിന്റെ അഭിമുഖപരിപാടിയിലായിരുന്നു വെളിപ്പെടുത്തല്‍. ഹാരിയെ ചെറുപ്രായം മുതല്‍ അറിയാവുന്ന ടോം ബ്രാഡ്ബി 2019 ല്‍ മേഗനും ഹാരിയും നടത്തിയ ആഫ്രിക്കന്‍ പര്യടനത്തിന്റെ ഡോക്യുമെന്ററി
അവതാരകന്‍ കൂടിയാണ്.

ഇവര്‍ അമേരിക്കയില്‍ ജീവിതം സന്തോഷത്തോടെ മുന്നോട്ട് നീക്കുകയാണെന്നുള്ള ടി വി അവതാരകന്റെ അഭിപ്രായത്തിന് പിന്നാലെയാണ് ബ്രാഡ്ബി ഇത്തരമൊരു വാദം ഉന്നയിച്ചത്. കഴിഞ്ഞ വര്‍ഷം ഹാരിക്ക് വേദനജനകമായ വര്‍ഷമാണ് സമ്മാനിച്ചതെന്നും എല്ലാ വശത്ത് നിന്നും വേദനിപ്പിക്കുന്ന ഒരുപാട് വികാരങ്ങള്‍ ഉണ്ടായിട്ടുണ്ടെന്നും സുഹൃത്ത് കൂടിയായ ബ്രാഡ്ബി പറയുന്നു.
 
രാജകുമാരന് തന്റെ പഴയ ജീവിതം മിസ്സാകുന്നുവെന്ന റിപ്പോര്‍ട്ട് തെറ്റാണെന്നും അഭിപ്രായപ്പെട്ടു. അവര്‍ സന്തോഷകരമായ ജീവിതം മുന്നോട്ട് കൊണ്ട് പോകുന്നുവെന്നത് നേരാണെങ്കിലും അതിനെക്കുറിച്ച് കൂടുതല്‍ കാര്യങ്ങള്‍ സംസാരിക്കാന്‍ താത്പര്യപ്പെടുന്നില്ലെന്നും അദ്ദേഹം പറയുന്നു. അവരുടെ ജീവിതത്തില്‍ ഇരുവരും സന്തോഷത്തിലാണെങ്കിലും രാജകുടുംബവുമായുണ്ടായ അകലിച്ചയില്‍ ദു:ഖമുണ്ടെന്ന് കരുതുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.ഹാരിയും വില്യമും തമ്മിലുണ്ടായ അകലച്ചയിലും ഇവരുവര്‍ക്കും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഇരുവര്‍ക്കും ഒന്നിച്ചുള്ള ഡോക്യുമെന്ററി ചിത്രീകരണ വേളയില്‍ ഇരുവര്‍ക്കുമിടയിലെ അസ്വാരസ്യങ്ങള്‍ മനസിലാക്കാന്‍ സാധിച്ചിരുന്നെങ്കിലുംകൂടുതല്‍ ഒന്നും പറയാന്‍ ഞാന്‍ എപ്പോഴും വിമുഖത കാണിക്കുന്നതിന്  കാരണം ഒന്നും മോശമാക്കാനോ അല്ലെങ്കില്‍ ഒന്നിനും ഇടയിലാകാനോ താന്‍ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ അവരുടെ ജീവിതത്തില്‍ അസന്തുഷ്ടരാണെന്നത്  ശരിയാണെന്ന് ഞാന്‍ കരുതുന്നില്ല, അവര്‍ യഥാര്‍ത്ഥത്തില്‍ സന്തുഷ്ടരാണെന്ന് കരുതുന്നതായും അദ്ദേഹം പറയുന്നു. എന്നാല്‍ ഇരുവരും അവരുടെ ജീവിതത്തിലെ സ്ഥാനമാനങ്ങള്‍ ഉണ്ടായ മാറ്റങ്ങളില്‍ അസ്വസ്ഥരാണെന്ന് കരുതുന്നതായും അദ്ദേഹം പറയുന്നു.

മൂന്ന് കൊല്ലം തുടര്‍ച്ചയായി യുകെയില്‍ ജീവിക്കണമെന്ന നിയമം തെറ്റിച്ച മേഗന് ബ്രിട്ടീഷ് പാസ്സ്‌പോര്‍ട്ടിന് അപേക്ഷിക്കാനുള്ള യോഗ്യത നഷ്ടമായി വാര്‍ത്ത കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category