
യുകെ മലയാളി സമൂഹത്തിനിടയില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ വിജയഗാഥയൊരുക്കിയ മലയാളി കുടുംബമായി മാറിയിരിക്കുകയാണ്ലൂട്ടന് നിവാസികളായ, ഐ ടി രംഗത്ത് ജോലിചെയ്യുന്ന അലോഷ്യസ് - ജിജി ദമ്പതികള്‍. കാരണം കഴിഞ്ഞ ദിവസം തിരശീല വീണ യുക്മ കലാമേളയുടെ ചരിത്രത്തില്‍ തന്നെ അപൂര്‍വ്വമായി കലാതിലകവും കലാപ്രതിഭയും ഒരു വീട്ടില്‍ നിന്നാണെന്ന പ്രത്യേകതയോടെയാണ് അവസാനിച്ചത്. പങ്കെടുത്ത മൂന്നിനങ്ങളിലും ഒന്നാം സ്ഥാനം നേടിക്കൊണ്ട് ആനി അലോഷ്യസ് കലാതിലകപട്ടവും, സഹോദരന് ടോണി അലോഷ്യസ് കലാപ്രതിഭ പട്ടവും കരസ്ഥമാക്കി.
ലൂട്ടന്‍ കേരളൈറ്റ്സ് അസ്സോസിയേഷനില്‍ നിന്നുള്ള ടോണി അലോഷ്യസ് (ജൂനിയേര്‍സ്), ആനി അലോഷ്യസ് (സീനിയേഴ്സ്) എന്നിവര്‍ വ്യക്തിഗ ചാമ്പ്യന്മാരായി മാറിയത് പങ്കെടുത്ത ഓരോ ഇനങ്ങളിലും മികവ് കാട്ടിയായിരുന്നു.തിരുവനന്തപുരം വഴുതക്കാട് സ്വദേശികളും ഐ ടി ഉദ്യോഗസ്ഥരുമായ അലോഷ്യസ് ഗബ്രിയേലിന്റെയും ജിജി അലോഷ്യസിന്റേയും രണ്ടാമത്തെ മകനായ ടോണി അലോഷ്യസ് ജൂനിയര്‍ വിഭാഗത്തിലാണ് വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.
സിനിമാറ്റിക് ഡാന്‍സ്, നാടോടി നൃത്തം, പ്രസംഗം (ഇംഗ്ലീഷ് ), എന്നീ ഇനങ്ങളില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് ടോണി വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും കലാപ്രതിഭ പട്ടവും ടോണിയാണ് നേടിയത്. ലൂട്ടണ് കേരളൈറ്റ്സ് അസോസിയേഷനില്‍ നിന്നുള്ള ടോണി ഐല്‍സ്ബറി ഗ്രാമര്‍ സ്കൂളിലെ ജി സി എസ് ഇ വിദ്യാര്‍ത്ഥിയാണ്. പിയാനോ, ഡ്രംസ് എന്നീ മ്യൂസിക്കല്‍ ഇന്‍സ്ട്രുമെന്റിലും പ്രാഗത്ഭ്യം തെളിയിച്ച ടോണി കരാട്ടേ ബ്രൗണ്‍ ബെറ്റ് ധാരിയാണ്.
ടോണി അലോഷ്യസിന്റെ സഹോദരിയായ ആനി സീനിയര്‍ വിഭാഗം വ്യക്തിഗത ചാമ്പ്യന്‍ഷിപ്പ് നേടിയത്. ഐല്‍സ്ബറി ഗ്രാമര്‍ സ്കൂളില്‍ എ ലെവല്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിനിയാണ് ആനി. സോളോ സോംഗ്, കീബോര്‍ഡ്, മോഹിനിയാട്ടം എന്നീ മത്സരങ്ങളില്‍ ഒന്നാം സമ്മാനം കരസ്ഥമാക്കിയാണ് ആനി സീനിയര്‍ വിഭാഗത്തില്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കിയത്.2020 - ലെ യുക്മ കലാമേളയുടെ കലാ തിലകം പദവി കരസ്ഥമാക്കിയതും ആനി തന്നെയാണ്. വെസ്റ്റേണ്‍ മ്യൂസിക്, കര്‍ണാടിക് മ്യൂസിക്, പിയാനോ എന്നീ ഇനങ്ങളിലും മികവ് തെളിയിച്ച ആനി കരാട്ടേ ബ്രൗണ്‍ ബെല്‍റ്റ് ധാരികൂടിയാണ്.

ഇത് കൂടാതെ മറ്റ് പല മേഖലകളിലും ഇതിനോടകം തന്നെ മികവ് തെളിയിച്ചിട്ടുമുണ്ട്. ആനി ഏഷ്യാനെറ്റ് യൂറോപ്പ് ടാലന്റ് മത്സരത്തിന് 2013 ല്‍ സമ്മാനങ്ങള്‍ കരസ്ഥമാക്കിയതിനൊപ്പം സ്റ്റീഫന്‍ ദേവസ്സി മത്സരത്തിനൊപ്പം പാടി കൈയ്യടി നേടിയിട്ടുണ്ട്.2017 ല്‍ ഈ രണ്ട് മത്സരങ്ങള്‍ക്കും ആനി ആദ്യ റണ്ണറപ്പായിരുന്നു.ചെറുപ്പം മുതല്‍ കര്‍ണാടക സംഗീതവും ഗ്രേഡ് 8 മുതല്‍ പാശ്ചാത്യ സംഗീതം (ഗ്രേഡ് 8), പിയാനോ (ഗ്രേഡ് 7),ക്ലാസിക്കല്‍ ഡാന്‍സ് എന്നിവയില്ലെല്ലാം പഠനമേഖലയാക്കിയി്ട്ടുണ്ട്.

കോവിഡ് ലോക് ഡൗണ്‍ മയത്ത് ആരോഗ്യസംരക്ഷണ പ്രവര്‍ത്തകര്‍ക്ക് പിന്തുണയായി സംഗീത, ഉപകരണ പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു ഇരവരും ശ്രദ്ധ നേടിയിരുന്നു. കലാമേഖലകള്ക്കൊപ്പം പഠനത്തിലും കഴിവ് തെളിയിച്ച ആനി ജിസിഎസ്ഇയ്ക്ക് എ സ്റ്റാര്‍ ലഭിച്ചതിനാല്‍ യുകെഎംഎയുടെ മികച്ച അക്കാദമിക് അച്ചീവ്മെന്റ് അവാര്‍ഡ് 2019 നേടിയിട്ടുണ്ട്. മാത്രമല്ല സ്കൂളില്‍ മാത്സ് ചലഞ്ചിന് ഗോള്‍ഡ് സര്‍ട്ടിഫിക്കറ്റും കരസ്ഥമാക്കിയിട്ടുണ്ട്. ടോണി ടീന്‍ സ്റ്റാര്‍ നൃത്ത പരിപാടിയില്‍ ഫൈനലിസ്റ്റുകളിലൊരാള് ആയിരുന്നു.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam