1 GBP = 100.80 INR                       

BREAKING NEWS

ഭാവിയിലെ ധോണിയാകാന്‍ അസറിന് പിന്നാലെ വിഷ്ണുവും..... സഞ്ജു സാംസണും ലക്ഷ്യമിടുന്നത് ഇന്ത്യന്‍ ടീമിലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ സ്ഥാനം; നാളെ ഹരിയാനെയെ തോല്‍പ്പിച്ചാല്‍ ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പ്; ഐപിഎല്‍ ടീമുകളുടെ കണ്ണിലേക്ക് കൂടുതല്‍ മലയാളി താരങ്ങള്‍; പേസ് ബൗളര്‍മാര്‍ക്കൊപ്പം വിക്കറ്റ് കീപ്പര്‍ ഓള്‍റൗണ്‍മാര്‍ക്ക് ക്ഷാമമില്ലാത്ത കേരളാ ക്രിക്കറ്റ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ആദ്യം ടിനു യോഹന്നാന്‍... പിന്നെ എസ് ശ്രീശാന്ത്, പിന്നാലെ സഞ്ജു സാംസണ്‍, ഇന്ത്യന്‍ ജഴ്‌സി അണിയുന്ന അടുത്ത കേരള താരം ആരായിരിക്കും? ഈ ചോദ്യം ക്രിക്കറ്റിനെ ആരാധിക്കുന്ന, നെഞ്ചേറ്റുന്ന മലയാളികള്‍ ചോദിച്ചു തുടങ്ങിയിരിക്കുന്നു. ഒന്നിലേറെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നുകേള്‍ക്കുന്നത്. വാങ്കഡെ സ്റ്റേഡിയത്തില്‍ ആതിഥേയരായ മുംബൈയ്‌ക്കെതിരെ അതിവേഗ സെഞ്ചുറിയിലൂടെ ടീമിനെ ജയത്തിലെത്തിച്ച യുവതാരം മുഹമ്മദ് അസറുദ്ദീന്‍, ഡല്‍ഹിക്കെതിരെ തകര്‍പ്പന്‍ ബാറ്റിങ് കാഴ്ചവച്ച വിഷ്ണു വിനോദ് എന്നിവര്‍ പ്രതിഭ തെളിയിച്ചിരിക്കുന്നു.

അനന്തപത്മനാഭന്റെ ലെഗ് സ്പിന്നുകളാണ് കേരളത്തെ ആദ്യം ദേശീയ തലത്തില്‍ ശ്രദ്ധേയനാക്കിയത്. ജൂനിയര്‍ ഇന്ത്യ കളിച്ച ശ്രീകുമാര്‍ നായരും സുരേഷ് കുമാറും റോഹന്‍ പ്രേമും റെയ്ഫിയും എല്ലാം പ്രതീക്ഷകളായി. എന്നാല്‍ ടിനുവും ശ്രീശാന്തുമായിരുന്നു ഇന്ത്യന്‍ ജേഴ്സിയില്‍ കളിക്കാന്‍ മലയാളിക്ക് കഴിയുമെന്ന് കാട്ടിയത്. പേസ് ബൗളിങ്ങില്‍ കേരളത്തിന്റെ കരുത്തും ചര്‍ച്ചയായി. ഇതിനിടെയാണ് സഞ്ജുവിന്റെ വരു്. ഇപ്പോള്‍ അസറുദ്ദീനും വിഷ്ണു വിനോദും ശ്രദ്ധേയ താരങ്ങളാകുന്നു. ഇതോടെ പേസ് മാത്രമല്ല ബാറ്റിംഗും വിക്കറ്റ് കീപ്പിങും മലയാളിക്ക് നന്നായി വഴങ്ങുമെന്ന ചര്‍ച്ചയും സജീവമാകുന്നു.

നായകന്‍ സഞ്ജുവിനെ പോലെ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരാണ് ഇരുവരും. ചുരുക്കം പറഞ്ഞാല്‍ ഇപ്പോഴത്തെ കേരളാ ടീമില്‍ നാല് വിക്കറ്റ് കീപ്പര്‍ ബാറ്റ്മാന്മാരാണ് ഉള്ളത്. സഞ്ജുവിന് പുറമെ അസറുദ്ദീനും വിഷ്ണുവും. ഇവര്‍ക്കൊപ്പം അതിഥി താരമായെത്തിയ റോബിന്‍ ഉത്തപ്പയും ചേരുമ്പോള്‍ നാല് വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാര്‍. എല്ലാവരും കൂറ്റന്‍ അടിക്ക് പ്രാപ്തരും. ക്ലാസിനൊപ്പം ഭാഗ്യം കൂടി എത്തിയാല്‍ എതിരാളികളെ തകര്‍ക്കാന്‍ കെല്‍പ്പുള്ള നാല് പേര്‍.

മുന്‍ ഇന്ത്യന്‍ നായകന്‍ എം എസ് ധോണി വിരമിച്ചതോടെ ഇന്ത്യന്‍ ടീമില്‍ സ്ഥിരം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എന്ന സ്ഥാനത്തേക്ക് പരിഗണിക്കപ്പെടുന്നവരുടെ നിരയിലേക്ക് കേരളത്തില്‍ നിന്നും സഞ്ജുവിന് പിന്നാലെ ഇനി അസറുദ്ദീന്റെയും വിഷ്ണു വിനോദിന്റെയും പേരുകളും ചര്‍ച്ചകളില്‍ എത്താം. ഇതിന് സെയ്ദ് മുഷ്താഖ് അലി ട്രോഫില്‍ ഇവര്‍ ഇനി നടത്തുന്ന പ്രകടനങ്ങളും നിര്‍ണ്ണായകം. ഈ രണ്ട്ു പേരേയും പ്രമുഖ ഐപിഎല്‍ ടീമുകള്‍ നോട്ടമിട്ടിട്ടുണ്ട്.

പരിമിത ഓവര്‍ മത്സരങ്ങളിലേക്ക് അനുയോജ്യരാണ് വിഷ്ണുവും അസറും. ട്വന്റി 20 ക്രിക്കറ്റ് ഫോര്‍മാറ്റിലേക്ക് പരിഗണിക്കാന്‍ ഇരുവരും യോഗ്യരെന്ന് സയിദ് മുഷ്താഖലി ടൂര്‍ണമെന്റിലെ പ്രകടനങ്ങളിലൂടെ തെളിച്ചു കഴിഞ്ഞു. പ്രത്യേകിച്ച് വലിയ വിജയലക്ഷ്യം പിന്തുടരുമ്പോള്‍ കടുത്ത സമ്മര്‍ദ്ദത്തെ അതിജീവിച്ച് നിര്‍ണായക ഇന്നിങ്‌സാണ് ഇരുവരും കാഴ്ചവച്ചത്. ബാറ്റിങ്ങിലെ പ്രകടനത്തിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലെ മികവ് കൂടി വിലയിരുത്തിലായാല്‍ സഞ്ജുവിനെക്കാള്‍ ഒരു പടി മുന്നിലാണ് മുഹമ്മദ് അസറുദ്ദീന്‍ എന്നാണ് ക്രിക്കറ്റ് വിദഗ്ധരുടെ വിലയിരുത്തല്‍.

സഞ്ജുവിന്റെ ബാറ്റിംഗിലെ ക്ലാസ് ഇനിയും ആര്‍ജ്ജിക്കേണ്ടതുമുണ്ട്. കേരളാ ക്രിക്കറ്റ് ടീമിന്റെ നായക സ്ഥാനം ഏറ്റെടുത്തിട്ടും സ്ഥിരം വിക്കറ്റ് കീപ്പര്‍ എന്ന സ്ഥാനത്ത് സഞ്ജു തുടരുകയാണ്. ബാറ്റിംഗിനൊപ്പം വിക്കറ്റ് കീപ്പിങ്ങിലെ മികവുകൂടി ഇന്ത്യന്‍ സെലക്ടര്‍മാരെ ബോധ്യപ്പെടുത്താന്‍ ലക്ഷ്യമിട്ടാകും ഈ ശ്രമം എന്ന് കരുതേണ്ടിയിരിക്കുന്നു. പ്രത്യേകിച്ച് രണ്ട് യുവവിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്മാരെ ടീമില്‍ ലഭ്യമായിട്ടും വിക്കറ്റിന് പിന്നിലെ പ്രകടനം ലക്ഷ്യമിട്ടാണ് സഞ്ജുവിന്റെ യാത്ര.

ഗോഡ് ഫാദര്‍മാരില്ലാതെ കേരളാ ക്രിക്കറ്റില്‍ നിറഞ്ഞ താരമാണ് അസറുദ്ദീന്‍. വിഷ്ണു വിനോദും സമാനമായ മികവ് അവകാശപ്പെടാം. ക്ലബ് ക്രിക്കറ്റിന്റെ വലിയ കരുത്തോടെയല്ല കേരളാ ടീമിലേക്ക് ചുവടുവച്ചതെങ്കിലും കിട്ടിയ അവസരത്തില്‍ തന്റെ പ്രതിഭ തെളിയിക്കാന്‍ ഈ യുവതാരത്തിനും സാധിച്ചു കഴിഞ്ഞു. എസ് ബി ടിയുടെ ടീമില്‍ ഗസ്റ്റായി കിട്ടിയ അവസരം മുതലെടുത്ത് ബാങ്കിന്റെ ദേശീയ ടൂര്‍ണ്ണമെന്റില്‍ മികച്ച പ്രകടനം കാഴ്ചവച്ചതോടെയാണ് കേരളാ ടീമിലേക്കും ഐപിഎല്ലിലേക്കും അവസരം ഒരുങ്ങിയത്.

മുംബൈയ്‌ക്കെതിരെ പുറത്താകാതെ 54 പന്തില്‍ 137 റണ്‍സ് നേടിയ മിന്നും പ്രകടനം മുഹമ്മദ് അസറുദ്ദീന്റെ കരിയറില്‍ വലിയ മാറ്റങ്ങള്‍ക്ക് വഴിവയ്ക്കുമെന്ന് പ്രതീക്ഷിക്കാം. ഐപിഎലില്‍ കളിക്കണം, 2023 ലോകകപ്പ് കളിക്കണം, രഞ്ജി ട്രോഫിയില്‍ 4 സെഞ്ചുറികളടിക്കണം എന്നീ ആഗ്രഹങ്ങളാണ് മുഹമ്മദ് അസറുദ്ദീന്‍ പങ്കുവയ്ക്കുന്നത്. മികച്ച സ്‌ട്രോക്ക് പ്ലെയറും ഓപ്പണറുമായ അസ്ഹറുദ്ദീന്‍ 9ാം വയസിലാണ് ക്രിക്കറ്റ് കളി ആരംഭിച്ചത്. ഇന്ത്യന്‍ ടീമിന്റെ ക്യാംപ്റ്റന്‍ അസ്ഹറുദ്ദീനോടുള്ള ആരാധനയും പ്രചോദനവുമായിരുന്നു കേരളത്തിന്റെ സ്വന്തം അസറുദ്ദീനും ആ പേര് ലഭിക്കാന്‍ വഴിവച്ചത്.

ടൂര്‍ണമെന്റിലെ മൂന്നാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ 38 പന്തുകളില്‍ നിന്നും അഞ്ച് സിക്സുകളുടെയും 3 ഫോറുകളുടെയും സഹായത്തില്‍ 71 റണ്‍സെടുത്ത വിഷ്ണുവിന്റെ പ്രകടനം തന്നെയാണ് മത്സരം കേരളത്തിന് അനുകൂലമാക്കിയത്. ടൂര്‍ണമെന്റില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ 12 പോയന്റുകളുമായി ഗ്രൂപ്പ് ഇ യില്‍ കേരളം മുന്നിട്ടുനില്‍ക്കുകയാണ്. നാളെ നടക്കുന്ന മത്സരത്തില്‍ ഹരിയാനയെ കീഴടക്കിയാല്‍ കേരളം ക്വാര്‍ട്ടറിലേക്ക് മുന്നേറും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category