1 GBP = 101.50 INR                       

BREAKING NEWS

രാജ്യത്ത് മൂന്ന് ലക്ഷം പേര്‍ ഇന്ന് വാക്സിന്‍ സ്വീകരിക്കും; മാസാവസാനത്തോടെ 25 ലക്ഷം പേരിലേക്ക് വാക്സിന്‍ എത്തിക്കാന്‍ സര്‍ക്കാര്‍: വാക്സിന്‍ 18 വയസ്സിന് മുകളിലുള്ളവര്‍ക്ക് മാത്രം

Britishmalayali
kz´wteJI³

ന്യൂഡല്‍ഹി: രാജ്യത്ത് മൂന്ന് ലക്ഷം പേര്‍ ഇന്ന് വാക്സിന്‍ സ്വീകരിക്കും. ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് വാക്സിനേഷന്‍ നല്‍കുന്നത്. ഈ മാസം അവസാനത്തോടെ 25 ലക്ഷം പേരിലേക്ക് വാക്സീന്‍ എത്തിക്കാന്‍ കഴിയുമെന്നാണ് സര്‍ക്കാര്‍ കണക്ക് കൂട്ടുന്നത്.അതേസമയം ഏതെങ്കിലും രോഗബാധയുള്ളവര്‍ തല്‍ക്കാലത്തേക്ക് വാക്സിനെടുക്കാന്‍ പാടില്ല. രോഗമുക്തി നേടി നാലു മുതല്‍ എട്ട് ആഴ്ചയ്ക്കു ശേഷമേ വാക്സീന്‍ സ്വീകരിക്കാവൂ.

തീവ്രപരിചരണ വിഭാഗത്തിലാണെങ്കിലും അല്ലെങ്കിലും ഗുരുതര രോഗം ബാധിച്ച് ആശുപത്രിയില്‍ കഴിയുന്നവര്‍ തല്‍ക്കാലത്തേക്കു വാക്സീനെടുക്കരുതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. കോവിഡ് ലക്ഷണങ്ങളുള്ളവര്‍, കോവിഡ് ബാധിച്ചതിനു പിന്നാലെ, പ്ലാസ്മ തെറപ്പി, മോണോക്ലോണല്‍ ആന്റിബോഡി ചികിത്സ എന്നിവ തേടിയവര്‍ തുടങ്ങിയവരും ഈ രീതി തുടരണം. അതേസമയം വാക്സീന്‍ സ്വീകരിക്കുന്നവര്‍ സ്വീകരിക്കേണ്ട ജാഗ്രതാ നടപടികള്‍ ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

18 വയസ്സിനു മുകളിലുള്ളവര്‍ക്കു മാത്രമാണ് വാക്സീന്‍. ഗര്‍ഭിണികളും മുലയൂട്ടുന്നവരും വാക്സീന്‍ സ്വീകരിക്കരുത്. ഗുരുതര അലര്‍ജിയുള്ളവര്‍ക്കും ആദ്യ ഡോസ് സ്വീകരിച്ചപ്പോള്‍ അലര്‍ജിയുണ്ടായവര്‍ക്കും രണ്ടാം ഡോസെടുക്കുമ്പോഴും പ്രശ്നമുണ്ടാകാം. വാക്സീന്‍ സ്വീകരിക്കുന്നവര്‍ മറ്റെന്തെങ്കിലും രോഗങ്ങള്‍ക്കുള്ള വാക്സീന്‍ എടുക്കുന്നുണ്ടെങ്കില്‍ 14 ദിവസത്തെ വ്യത്യാസം ഉറപ്പാക്കണം.

രക്തസ്രാവം, രക്തത്തില്‍ പ്ലേറ്റ്ലെറ്റ്സ് കുറയുന്ന അവസ്ഥ എന്നിവയുള്ളവര്‍ പ്രത്യേക ശ്രദ്ധയോടെ വേണം വാക്സീന്‍ നല്‍കാന്‍. ഏതു വാക്സീന്‍ സ്വീകരിക്കണമെന്നതു ഗുണഭോക്താവിനു നിശ്ചയിക്കാനാകില്ല. ആദ്യഡോസ് സ്വീകരിച്ച കമ്പനിയുടേതുതന്നെയായിരിക്കണം രണ്ടാമത്തേതും. നേരത്തെ കോവിഡ് ബാധിച്ചവര്‍, ഹൃദ്രോഗം, നാഡീസംബന്ധമായ പ്രശ്നങ്ങള്‍, ശ്വാസകോശ രോഗങ്ങള്‍, വൃക്ക തകരാര്‍ തുടങ്ങിയവ ഉള്ളവര്‍ക്കും വാക്സീന്‍ പ്രശ്നമാകില്ല. എന്നാല്‍, പ്രതിരോധശേഷി കാര്യമായി കുറവുള്ളവര്‍, എയ്ഡ്സ് ബാധിതര്‍ തുടങ്ങിയവരില്‍ വാക്സീന്റെ പ്രതികരണം കുറയാം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category