
ആരോടും ഒരു യാത്ര പോലുംപറയാതെ ഞങ്ങളുടെയെല്ലാം പ്രിയപ്പെട്ട മോഹന്‍ ചേട്ടന് വിട പറഞ്ഞു.??കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി 'കോവിഡ്' ബാധിച്ച് ആശുപത്രിയിലായ ശേഷം, വീണ്ടും രോഗം തീവ്രമായതിനെ തുടര്‍ന്ന്,രണ്ടുദിവസം മുമ്പ് വീണ്ടും അഡ്മിറ്റായെയെങ്കിലും ,ജീവിതത്തില്‍ ഏത് പ്രതിസന്ധികളും നേരിടുന്ന അദ്ദേഹത്തിന് 'കൊറോണ'യെ അതിജീവിക്കാനായില്ല ...!
ഞാനടക്കം അനേകര്ക്ക്ലണ്ടനില് എത്തിപ്പെടാനും, ജീവിതം കെട്ടിപ്പടുക്കുവാനും ഏറെ സഹായങ്ങള്‍ നല്‍കിയിട്ടുള്ള മോഹന്‍ ചേട്ടനോടുള്ള കടപ്പാടുകള്‍ ഒരിക്കലും വിസ്മരിക്കുവാനാകുന്നതല്ല..രണ്ടായിരം കാലഘട്ടങ്ങളില്‍ 'ടെറാ ട്രാവല്‍സ്' ,റിക്രൂട്ടിങ് ഏജന്‍സി ,റിയല്‍ എസ്റ്റേറ്റ്, യൂറോപ്പിലെ അമൃത/കൈരളി tv ചാനല്‍ ഡിസ്ട്രിബൂഷന്‍' മുതല്‍ പല ബിസ്സിനസുകളും നടത്തിയിരുന്ന മോഹന്‍ ചേട്ടന് തന്നെയായിരുന്നു ലണ്ടനിലെ ആദ്യത്തെ ഏറ്റവും വലിയ മലയാളി കച്ചവട സംരംഭകന് !
ആദ്യമായി മോഹന്‍ ചേട്ടനാണ് എന്നെ ലണ്ടന്റെ മായക്കാഴ്ച്ചകള് അദ്ദേഹത്തിന്റെ കാറിലേറ്റികൊണ്ട് കാണിച്ചു വിശദീകരിച്ചു തന്നത്...എന്റെ ആദ്യത്തെ ജോലി ഇദ്ദേഹം അന്ന് നടത്തിയിരുന്ന മൂന്ന് സിനിമകള്‍ ഒന്നിച്ച് പ്രദര്‍ശിപ്പിക്കുന്ന 'ബോളിയന്‍ സിനിമാ കോപ്ലെക്സി'ല്‍ ആയിരുന്നു ..മോഹന്‍ ചേട്ടന്റെ 'ആശ ദോശയ്' റെസ്റ്റോറന്റിലും , 'കോണ്ടിനെന്റല് പ്രൊവിഷന്‍ ഷോപ്പി'ലും ഞാന്‍ പിന്നീട് പാര്‍ട്ട് ടെം ജോലിയും ചെയ്തിരുന്നു.മോഹന്‍ ചേട്ടന് ഏര്‍പ്പാടാക്കി തന്ന വീട്ടിലാണ് ഞങ്ങള്‍ കുറച്ചു കൊല്ലം 'ടെനന്റ്' ആയി താമസിച്ചിരുന്നത്.
ശേഷം ഇപ്പോള്‍ താമസിക്കുന്ന വീടിന്റെ 'മോര്‍ട്ട്ഗേജ്' ശരിയാക്കി തന്നതും മോഹന്‍ ചേട്ടന് തന്നെയാണ്..?പിന്നീട് ഞങ്ങളുടെ കുടുംബമിത്രമായി തീര്‍ന്ന ഇദ്ദേഹം നാട്ടില്‍ വന്നപ്പോള്‍ ഒന്ന് രണ്ട് തവണ തൃശ്ശൂരുള്ള എന്റെ വീട്ടിലും വന്നിട്ടുണ്ട് ...വേറെ ജോലികള്‍ കിട്ടിയ ശേഷവും പലപ്പോഴായി മോഹന്‍ ചേട്ടനെ കാണുവാന്‍ അദ്ദേഹത്തന്റെ സ്ഥാപനങ്ങളിലേക്ക് ഞാന്‍ സ്ഥിരം പോകാറുണ്ടായിരുന്നു.
ആ അടുപ്പം വെച്ച് 2009 ല്‍ ആദ്യത്തെ 'യു .കെ .മലയാളം ബ്ലോഗ് മീറ്റ്' നടത്തുവാനും , അതിനുശേഷം മറ്റനേകം സാഹിത്യ സല്ലാപങ്ങള്‍ക്കും സൗജന്യമായി 'ബോളിയന്‍ തീയറ്ററിന്റെ മീറ്റിങ് ഹാള്‍' ഇദ്ദേഹം ഞങ്ങള്‍ കലാപ്രവര്‍ത്തകര്‍ക്ക് വിട്ടു തന്നിട്ടുണ്ട്.അതെ, ഒരു നല്ല മനുഷ്യ സ്നേഹിയും, എപ്പോഴും സേവന സന്നദ്ധനുമായ എന്ത് പ്രതി ബന്ധങ്ങളും നേരിടുവാന്‍ പ്രാപ്തിയുള്ളവനുമായ മോഹന്‍ ചേട്ടന് ലണ്ടന്‍ മലയാളികള്‍ക്കിടയില്‍ തീര്‍ച്ചയായും ഒരു വേറിട്ട വ്യക്തിത്വത്തിന് ഉടമ തന്നെയായിരുന്നു...!
ഞാന്‍ കുറച്ചു മാസങ്ങളായി വിഷാദരോഗത്തില്‍ പിടിയില്‍ ആയതുകൊണ്ടാകാം , നാളുകളായി മോഹന്‍ ചേട്ടനുമായി അധികം കമ്മ്യൂണിക്കേഷനൊന്നും സാധ്യമായിരുന്നില്ല - ആയതില്‍ ഇപ്പോള്‍ വല്ലാത്ത പാശ്ചാത്താപ ബോധം തോന്നുന്നു...
മോഹന്‍ ചേട്ടന്റെ
ആത്മാവിന് നിത്യ ശാന്തി നേരുന്നു ...
ആദരാഞ്ജലി...??
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam