1 GBP = 100.80 INR                       

BREAKING NEWS

ആന്റണി പെരുമ്പാവൂരിനോടുള്ള കലിപ്പ് തീരുന്നില്ല; റിലീസ് പട്ടികയില്‍ 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' ഇല്ലാത്തതിന് കാരണം ദൃശ്യത്തെ ആമസോണിന് കൊടുത്തതിലുള്ള പ്രതിഷേധം; എന്തു വന്നാലും പ്രഖ്യാപിച്ച തീയതിയില്‍ റീലീസിന് ആശിര്‍വാദും; 'വെള്ളം'വുമായി ജയസൂര്യ എത്തുമ്പോള്‍ മരയ്ക്കാര്‍ വിവാദവും

Britishmalayali
kz´wteJI³

കൊച്ചി: മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ ടീമിന്റെ ബിഗ് ബജറ്റ് പീരിയഡ് ചിത്രം 'മരക്കാര്‍: അറബിക്കടലിന്റെ സിംഹം' മാര്‍ച്ചില്‍ റിലീസ് ആകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ല. മമ്മൂട്ടിയുടെ 'ദ് പ്രീസ്റ്റ്' ഉള്‍പ്പെടെ 19 ചിത്രങ്ങളുടെ പട്ടികയാണു റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന തീയതികള്‍ സഹിതം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിയറ്ററുകള്‍ക്കു നല്‍കിയിട്ടുള്ളത്. ഇതില്‍ പ്രിയന്‍ ചിത്രമില്ല. തിയറ്ററുകള്‍ 13 നു തുറന്നെങ്കിലും, ആദ്യ മലയാളം സിനിമയുടെ റിലീസിന് 22 വരെ കാക്കണം. ജയസൂര്യ നായകനായ 'വെള്ളം' ആണ് ആദ്യ റിലീസ് ചിത്രം.

മരയ്ക്കാറിന്റെ നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരാണ്. ആന്റണിയുടെ ദൃശ്യം ഒടിടി റിലീസിന് ആമസോണിന് നല്‍കി. ഇത് സിനിമാ മേഖലയില്‍ വിവാദമായി. ഈ സാഹചര്യത്തിലാണ് മാര്‍ച്ചിലെ പട്ടികയില്‍ നിന്ന് മോഹന്‍ലാല്‍ ചിത്രത്തെ ഒഴിവാക്കിയത്. ആന്‍ണിക്കും തിയേറ്ററുകള്‍ ഉണ്ട്. വലിയൊരു തിയേറ്റര്‍ സംഘടനയും കൂടെയുണ്ട്. അതുകൊണ്ട് തന്നെ എന്തുവന്നാലും സിനിമ റിലീസ് ചെയ്യാമെന്നാണ് ആന്റണിയുടെ പ്രതീക്ഷ. ദിലീപ് അടക്കമുള്ളവരുടെ പിന്തുണയും ഉണ്ട്.

മരയ്ക്കാര്‍ 100 കോടി മുടക്കിയ സിനിമയാണ്. ആശിര്‍വാദ് സിനിമാസിന്റെ ബാനറിലാണ് നിര്‍മ്മാണം. ഈ നഷ്ടം കോവിഡുകാലത്ത് താങ്ങാനായില്ലെന്നും അതുകൊണ്ടാണ് ദൃശ്യം ഒടിടിയായി കൊടുത്തതെന്നും ആന്റണി പറയുന്നു. പ്രൊഡ്യൂസേഴ്സ് അസോസിയേഷനിന്റെ പട്ടികയില്‍ ഇല്ലെങ്കിലും മരയക്കാര്‍ മാര്‍ച്ച് 26നു റിലീസ് ചെയ്യുമെന്ന് അണിയറക്കാര്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നു. തീയതി മാറ്റം സംബന്ധിച്ചു നിലവില്‍ സൂചനകളില്ല താനും. ഇതിന് കാരണം പ്രൊഡ്യുസേഴ്സ് സംഘടന നിലപാട് മാറ്റുമെന്ന പ്രതീക്ഷയാണ്.

വിജയ് ചിത്രമായ മാസറ്ററിനുണ്ടായ തള്ളക്കയറ്റം മലയാള സിനിമയ്ക്കും ആശ്വാസമാണ്. കേരളത്തിലെ തിയറ്ററുകളില്‍ ആരവങ്ങളും സാമ്പത്തിക ഉണര്‍വും നിറച്ച തമിഴ് ചിത്രം 'മാസ്റ്റര്‍' വമ്പന്‍ കളക്ഷന്‍ നേടി കഴിഞ്ഞു. ഈ സാഹചര്യത്തിലാണ് മലയാള സിനിമകളും തിയേറ്ററില്‍ എത്തുന്നത്. ജനുവരി, ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ റിലീസിനൊരുങ്ങുന്നത് ഏകദേശം 20 ചിത്രങ്ങളാണ്.

മമ്മൂട്ടിയുടെ 'ദ് പ്രീസ്റ്റ്' ഉള്‍പ്പെടെ 19 ചിത്രങ്ങളുടെ പട്ടികയാണു റിലീസ് ചെയ്യാന്‍ ആഗ്രഹിക്കുന്ന തീയതികള്‍ സഹിതം ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ തിയറ്ററുകള്‍ക്കു നല്‍കിയിട്ടുള്ളത്. മുന്‍ഗണനാ ക്രമത്തില്‍ തയാറാക്കിയ പട്ടികയാണെങ്കിലും അതതു സമയത്തു തിയറ്ററുകളിലുള്ള ചിത്രങ്ങളുടെ വിജയ പരാജയങ്ങള്‍ കൂടി കണക്കിലെടുത്തു റിലീസ് തീയതികളില്‍ മാറ്റമുണ്ടാകും.

ആദ്യം റിലീസ് ചെയ്ത ചിത്രങ്ങള്‍ മികച്ച കലക്ഷന്‍ നേടുകയാണെങ്കില്‍ സ്വാഭാവികമായും പിന്നാലെയെത്തുന്ന ചിത്രങ്ങളുടെ റിലീസ് തീയതികളില്‍ മാറ്റമുണ്ടായേക്കാം. തിയറ്ററുകളില്‍, വന്‍ പ്രതികരണം ദൃശ്യമാകുകയും കോവിഡ് വാക്സീന്‍ വിതരണം ആരംഭിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ കൂടുതല്‍ ചിത്രങ്ങള്‍ റിലീസിനു സന്നദ്ധമാകുമെന്നാണു സൂചന. മധ്യവേനല്‍ അവധിക്കാലമാകുമ്പോള്‍ കുടുംബ പ്രേക്ഷകരും തിയറ്ററുകളില്‍ സജീവമാകും

കോവിഡ് ഭീതിയെ മറികടന്ന് 'മാസ്റ്റര്‍' ആഗോളതലത്തില്‍ 100 കോടി രൂപയുടെ കലക്ഷന്‍ നേടിക്കഴിഞ്ഞുവെന്നാണ് അനൗദ്യോഗിക കണക്കുകള്‍. തമിഴ്നാട്, കേരളം, ആന്ധ്ര, തെലങ്കാന കര്‍ണാടക സംസ്ഥാനങ്ങളില്‍ വന്‍ വിജയം നേടിയ ചിത്രം തമിഴ് സിനിമയ്ക്കു പ്രിയമുള്ള വിദേശ രാജ്യങ്ങളിലും മികച്ച പ്രതികരണമാണു നേടുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category