1 GBP = 101.50 INR                       

BREAKING NEWS

കണ്ണൂരില്‍ അമ്മയെയും എട്ടു വയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി; മരണത്തിലേക്ക് നയിച്ചത് കുടുംബ കലഹമെന്ന് റിപ്പോര്‍ട്ട്: ചോദ്യം ചെയ്യുന്നതിനായി ഭര്‍ത്താവിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

Britishmalayali
kz´wteJI³

കണ്ണൂര്‍: കണ്ണൂര്‍ നടുവില്‍ അമ്മയെയും എട്ടു വയസ്സുകാരിയായ മകളെയും മരിച്ച നിലയില്‍ കണ്ടെത്തി. പുലിക്കുരുമ്പക്കടുത്ത് പുല്ലം വനത്താണ് അമ്മയെയും മകളും മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണാ മനോജിന്റെ ഭാര്യ സജിത(34) മകള്‍ നന്ദൂട്ടി(8)എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം ആറ് മണിയോടെയാണ് സംഭവം. കുടുംബ കലഹമാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക വിവരം

ചോദ്യം ചെയ്യുന്നതിനായി ഭര്‍ത്താവ് മനോജിനെ(36)കുടിയാന്മല പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറെ നാളായി മനോജും ഭാര്യയും തമ്മില്‍ പ്രശ്നങ്ങള്‍ പതിവായിരുന്നു.മനോജിന്റെ ഭാര്യയ്ക്ക് മറ്റൊരു യുവാവുമായുള്ള വഴിവിട്ട ബന്ധത്തെ തുടര്‍ന്നുള്ള തര്‍ക്കങ്ങള്‍ രണ്ട് കുടുംബങ്ങളിലും പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചിരുന്നതായി നാട്ടുകാര്‍ പറയുന്നു. ഈ യുവാവിന്റെ ഭാര്യ സംഗീത (30) വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയും ചെയ്തിരുന്നു. ഈ സംഭവത്തെ തുടര്‍ന്ന് മംഗളുരുവിലുള്ള ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ഈ സംഭവം.

സജിതയും ഒരു വര്‍ഷം മുമ്പ് വിഷം കഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചിരുന്നു. പുലിക്കുരുമ്പ യു.പി.സ്‌കൂളില്‍ മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് മരിച്ച നന്ദൂട്ടി. 12വയസ്സുള്ള ആദിത്ത് മറ്റൊരു മകനാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category