1 GBP = 101.50 INR                       

BREAKING NEWS

ഇടഞ്ഞ കൊമ്പനാന തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നത് ഒന്നാം പാപ്പാന്‍ വിഷ്ണുവിനെ; ക്ഷേത്രത്തില്‍ പൂജിക്കാനെത്തിച്ച സ്‌കൂട്ടര്‍ തകര്‍ത്ത് ഓടിയ ആന നാടിനെ മുള്‍മുനയില്‍ നിര്‍ത്തിയത് രണ്ട് മണിക്കൂറോളം

Britishmalayali
kz´wteJI³

നെയ്യാറ്റിന്‍കര: ഇടഞ്ഞ കൊമ്പനാന ഒന്നാം പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊന്നു. ആയയില്‍ കരിയിലക്കുളങ്ങര ഭഗവതി ക്ഷേത്ര വളപ്പിലാണ് സംഭവം. കൊല്ലം ചാത്തന്നൂര്‍ സ്വദേശി വിഷ്ണു (25) ആണു മരിച്ചത്. ഒന്നാം പാപ്പാനായ വിഷ്ണുവിനെ തുമ്പിക്കൈ കൊണ്ട് അടിച്ചു കൊല്ലുക ആയിരുന്നു. ക്ഷേത്രത്തില്‍ പൂജിക്കാനെത്തിച്ച പുതിയ സ്‌കൂട്ടര്‍ തകര്‍ത്ത ശേഷം ആന ജനവാസ മേഖലയിലേക്ക് ഓടി. രാത്രി എട്ടരയോടെ നാട്ടുകാര്‍ ചേര്‍ന്നു വടമെറിഞ്ഞു തളയ്ക്കുകയായിരുന്നു.

ഇന്നലെ വൈകിട്ട് ആറരയോടെയാണു സംഭവം. സ്‌കൂട്ടര്‍ തകര്‍ത്ത് ഓടിയ ആന രണ്ടു മണിക്കൂറോളം നാടിനെ മുള്‍മുനയിലാക്കി. ക്ഷേത്രത്തിനു മുന്നില്‍ ആനയെ എത്തിച്ചപ്പോള്‍ സ്‌കൂട്ടര്‍ പൂജിക്കാനെത്തിച്ച യുവാക്കള്‍ ഫോട്ടോ എടുത്തു. ഫ്ളാഷ് മിന്നിയപ്പോഴേക്കും വിരണ്ട ആന പാപ്പാനെ തുമ്പിക്കൈ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നുവെന്നു ദൃക്സാക്ഷികള്‍ പറഞ്ഞു. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയിലെത്തിച്ചെങ്കിലും അര മണിക്കൂറിനുള്ളില്‍ മരിച്ചു.ക്ഷേത്രത്തില്‍ നിന്ന് ഒരു കിലോമീറ്ററോളം മാറിയാണ് ആനയെ തളയ്ക്കാന്‍ കഴിഞ്ഞത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category