1 GBP = 102.00 INR                       

BREAKING NEWS

തീ പിടിച്ചത് പാഴ്സല്‍ ബോഗിയില്‍; എഞ്ചിന് തൊട്ടടുത്തുള്ള ബോഗിയില്‍ തീ ആളിക്കത്തുന്നതിന് മുമ്പേ യാത്രക്കാര്‍ കണ്ടത് വന്‍ ദുരന്തം ഒഴിവാക്കി; മലബാര്‍ എക്‌സ്പ്രസിന് തീ പടിച്ചത് വര്‍ക്കലയ്ക്ക് അടുത്ത് ഇടവയില്‍; ചെയിന്‍ വലിച്ച് തീവണ്ടി നിര്‍ത്തി യാത്രക്കാര്‍ നടത്തിയത് വമ്പന്‍ ഇടപെടല്‍; അട്ടിമറിയാകില്ലെന്ന നിഗമനത്തില്‍ റെയില്‍വേ; അന്വേഷണം നടത്തും

Britishmalayali
kz´wteJI³

തിരുവനന്തപുരം: വന്‍ തീവണ്ടി ദുരന്തം യാത്രക്കാരുടെ സമയോചിത ഇടപെടലില്‍ ഒഴിവായി. തിരുവനന്തപുരത്തേക്ക് വരികയായിരുന്ന മലബാര്‍ എക്‌സ്പ്രസിലെ തീ പിടിത്തമാണ് വലിയ ദുരന്തമായി മാറാതെ ഒഴിഞ്ഞു പോയത്. പാഴ്സല്‍ ബോഗിയിലാണ് തീ പിടിത്തമുണ്ടായത്. തീ കണ്ട യാത്രക്കാര്‍ ചങ്ങല വലിച്ചു ട്രെയിന്‍ നിര്‍ത്തി. ഇതോടെ യാത്രക്കാരെല്ലാം തീവണ്ടിക്ക് പുറത്തായി. തീ അണയ്ക്കാനുള്ള ശ്രമവും വിജയിച്ചു.

മലബാര്‍ എക്‌സ്പ്രസിലെ മുമ്പിലെ ലെഗേജ് വാനാണ് കത്തിയത്. തീ പിടിത്തത്തിന്റെ കാരണം വ്യക്തമല്ല. യാത്രക്കാര്‍ കണ്ടില്ലായിരുന്നുവെങ്കില്‍ തീ മറ്റ് ബോഗികളിലേക്ക് പടര്‍ന്ന് പടിക്കുമായിരുന്നു. വര്‍ക്കലയ്ക്ക അടുത്ത് ഇടവയില്‍ വച്ചാണ് തീ കണ്ടത്. ഉടന്‍ ചെയിന്‍ വലിച്ച് തീവണ്ടി നിര്‍ത്തി. പാഴ്സല്‍ ബോഗി അപ്പോഴും കത്തുകയായിരുന്നു. എഞ്ചിന് തൊട്ടടുത്താണ് ഈ ബോഗി. അതുകൊണ്ട് തന്നെ തീ ആളി പടര്‍ന്നിരുന്നുവെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. തീ പിടിത്തത്തിന് പിന്നില്‍ അട്ടിമറി ഇല്ലെന്നാണ് പ്രാഥമിക നിഗമനം. വിശദ അന്വേഷണം ഇക്കാര്യത്തില്‍ നടക്കും.

തീ പിടിച്ചതോടെ വര്‍ക്കലയില്‍ മലബാറിന്റെ ഓട്ടം നിര്‍ത്തി. ഇന്നലെ രാത്രി മംഗലാപുരത്ത് നിന്ന് പുറപ്പെട്ട തീവണ്ടിയാണ് അപകടത്തില്‍ പെട്ടത്. രാവിലെ ആയതു കൊണ്ടാണ് തീ ആളിക്കത്തുന്നതിന് മുമ്പേ യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. പാഴ്സല്‍ ബോഗിയിലെ സാധനങ്ങള്‍ പൂര്‍ണ്ണമായും കത്തി നശിച്ചു. അതുകൊണ്ട് തന്നെ തീ വലിയ തോതില്‍ ആളിക്കത്തി. അതിന് മുമ്പ് തന്നെ തീവണ്ടി നിര്‍ത്താനായതു കൊണ്ട് മാത്രമാണ് വലിയ അപകടമുണ്ടായത്. ഇല്ലായിരുന്നുവെങ്കില്‍ വലിയ ദുരന്തം ഉണ്ടാകുമായിരുന്നു. ആളുകളെ എല്ലാം ഇത് മനസ്സിലാക്കി തീവണ്ടിയില്‍ നിന്ന് മാറ്റുകയും ചെയ്തു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category