1 GBP = 101.50 INR                       

BREAKING NEWS

റെബിന്‍സിനെ ചോദ്യം ചെയ്യുന്നത് ദുബായിലെ വില്ലന്മാരെ കണ്ടെത്താന്‍; ഷൈന്‍ ഹഖിന്റെ മൊഴി എടുക്കുന്നത് സെക്രട്ടറിയേറ്റിലെ ഗൂഢാലോചന പൊളിക്കാന്‍; രണ്ടും കല്‍പ്പിച്ച് കസ്റ്റംസ്; അതു കഴിഞ്ഞാല്‍ എന്‍ഐഎയും പണി തുടങ്ങും; സ്വര്‍ണ്ണ കടത്തില്‍ ഇനിയും അറസ്റ്റിന് സാധ്യത

Britishmalayali
kz´wteJI³

കൊച്ചി: നയതന്ത്ര പാഴ്സല്‍ സ്വര്‍ണക്കടത്തു കേസില്‍ കൂടുതല്‍ നടപടികളിലേക്ക് കസ്റ്റംസ്. കടത്തിലെ ഗൂഢാലോചന കണ്ടെത്താനാണ് നീക്കം. ഡോളര്‍ കടത്തിലും അതിശക്തമായ നടപടികള്‍ ഉണ്ടാകും. ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) വിദേശത്തു നിന്നു നാട്ടിലെത്തിച്ച് അറസ്റ്റ് ചെയ്ത മൂവാറ്റുപുഴ സ്വദേശി റെബിന്‍സ് കെ.ഹമീദിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ കസ്റ്റംസ് അപേക്ഷ സമര്‍പ്പിച്ചത് ഇതിന്റെ ഭാഗമാണ്.

സ്വര്‍ണക്കടത്തിനു വേണ്ടി വിദേശത്തേക്കു കടന്ന റെബിന്‍സാണു ദുബായിയില്‍ തമ്പടിച്ചു കുറ്റകൃത്യത്തിനു നേതൃത്വം നല്‍കിയത്. സ്വര്‍ണക്കടത്തില്‍ പങ്കാളിത്തമുള്ള കൂടുതല്‍ പ്രതികളെ കണ്ടെത്താന്‍ റെബിന്‍സിനെ 10 ദിവസം കസ്റ്റഡിയില്‍ ചോദ്യം ചെയ്യാന്‍ അനുവദിക്കണമെന്നാണു കസ്റ്റംസിന്റെ ആവശ്യം. അന്വേഷണ ഉദ്യോഗസ്ഥനായ കസ്റ്റംസ് സൂപ്രണ്ട് വി.വിവേകാണ് സാമ്പത്തിക കുറ്റവിചാരണ കോടതി മുന്‍പാകെ അപേക്ഷ നല്‍കിയത്.

സംസ്ഥാന ജോയിന്റ് ചീഫ് പ്രോട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിനെ കസ്റ്റംസ് ചോദ്യം ചെയ്യും. 19 ന് ഹാജരാകണമെന്ന് കാട്ടി ജോയിന്റ് ചീഫ് പ്രേട്ടോക്കോള്‍ ഓഫീസര്‍ ഷൈന്‍ എ. ഹക്കിന് നോട്ടീസ് നല്‍കി. അസിസ്റ്റന്റ് പ്രേട്ടോക്കോള്‍ ഓഫീസര്‍ എം.എസ്. ഹരികൃഷ്ണനെ നേരത്തെ ചോദ്യം ചെയ്തിരുന്നു. നയതന്ത്ര പ്രതിനിധികളല്ലാത്തവര്‍ക്ക് നയതന്ത്ര പരിരക്ഷ ഉറപ്പാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡ് നല്‍കി എന്നതാണ് പ്രോട്ടോക്കോള്‍ ഓഫീസര്‍ക്കെതിരേ ഉയര്‍ന്നിട്ടുള്ള ആരോപണം.

സ്വര്‍ണക്കടത്തുകേസിലെ മുഖ്യപ്രതികളില്‍ ഒരാളെന്നു കണ്ടെത്തിയിട്ടുള്ള ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നയതന്ത്ര തിരിച്ചറിയല്‍രേഖ നല്‍കിയതാണ് വിവാദമായത്. ഇയാള്‍ക്ക് നയതന്ത്ര പരിരക്ഷയില്ല. സ്വര്‍ണക്കടത്തു കേസിലെ പ്രതികളായ സ്വപ്ന, സരിത്ത് എന്നിവരുടെ മൊഴിയിലാണു ഖാലിദിന് നയതന്ത്ര പരിരക്ഷ ലഭിക്കുന്നതിന് തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടെന്നു വെളിപ്പെട്ടത്. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. എന്‍ഐഎയും ഖാലിദിനെ ചോദ്യം ചെയ്യാന്‍ സാധ്യതയുണ്ട്.

എല്ലാം ഷൈന്‍ ഹഖ് പറഞ്ഞതു പ്രകാരമാണ് ചെയ്തതെന്ന് ഹരികൃഷ്ണനും മൊഴി കൊടുത്തിരുന്നു. ഈ സാഹചര്യത്തിലാണ് ചോദ്യം ചെയ്യല്‍. റെബിന്‍സ് അടക്കമുള്ളവരെ ഷൈന്‍ ഹഖിന് അറിയാമോ എന്നും പരിശോധിക്കും. ഷൈന്‍ ഹഖിന്റെ അനധികൃത സ്വത്തിലും സംശയങ്ങളുണ്ട്. ഇതും പരിശോധിക്കും. ഇപ്പോള്‍ കസ്റ്റംസാകും പ്രധാനമായും അന്വേഷിക്കുക. ഇത് അടുത്ത ഘട്ടത്തില്‍ എത്തിയാല്‍ എന്‍ഐഎയും അന്വേഷണത്തില്‍ സജീവമാകും.

എം ശിവശങ്കര്‍ അടക്കമുള്ളവരുടെ കാര്യത്തില്‍ എന്‍ഐഎ അന്തിമ തീരുമാനം എടുത്തിട്ടില്ല. ഇവരെ എന്‍ഐഎ കേസില്‍ പ്രതിയും ചേര്‍ത്തില്ല. ഇതെല്ലാം ഇനിയുണ്ടാകുമെന്നാണ് സൂചന.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category