1 GBP = 102.00 INR                       

BREAKING NEWS

മുണ്ടഴിഞ്ഞു വീണാലും പ്രതിഷേധിച്ചവരെ ഓടിച്ചിട്ട് തല്ലിയ പത്തനാപുരം മോഡല്‍; ഉത്തരേന്ത്യന്‍ അനീതികളോട് പ്രതികരിക്കുന്ന കേരളത്തിലെ സാസ്‌കാരിക സിംഹങ്ങള്‍ മൗനത്തില്‍; പെറ്റി കേസ് എടുത്ത് പ്രദീപ് കോട്ടാത്തലയെ സേഫ് ആക്കും; ഗണേശ് കുമാറിന്റെ 'ദേവാസുരം' മോഡല്‍ ഷോ കാണിക്കലില്‍ ഒത്തുകളി സജീവം

Britishmalayali
kz´wteJI³

പത്തനാപുരം: ജനാധിപത്യത്തില്‍ പ്രതിഷേധത്തിനും സ്ഥാനമുണ്ട്. കരിങ്കൊടി പ്രതിഷേധവും സര്‍വ്വ സാധാരണം. അങ്ങനെ സമരം ചെയ്യുന്നവരെ രാഷ്ട്രീയ നേതാക്കള്‍ അധികാര കരുത്തില്‍ കൈയേറ്റം ചെയ്യുന്ന സംഭവങ്ങള്‍ ഉത്തരേന്ത്യന്‍ മോഡലാണ്. ഇതിനെതിരെ ഏറ്റവും കൂടുല്‍ പ്രതിഷേധവും പ്രതികരണവും ഉയരുന്നത് കേരളത്തിലും. എന്നാല്‍ കേരളത്തില്‍ ഒരു എംഎല്‍എ പ്രതിഷേധക്കാരോട് കാട്ടിയ ക്രുരത കണ്ടിട്ടും കേരളത്തിലെ സാസ്‌കാരിക നായകന്മാര്‍ അനങ്ങുന്നില്ല.

പത്തനാപുരത്ത് പ്രതിഷേധം ഉയര്‍ത്തിയവരെ പൊലീസിന്റെ മുമ്പിലിട്ടാണ് തല്ലി ചതച്ചത്. സിനിമാ സ്‌റ്റൈലില്‍ അത് കണ്ട് ആസ്വദിച്ച എംഎല്‍എയും. ഉത്തരേന്ത്യയിലെ രാഷ്ട്രീയ ക്രൂരതയുടെ മുഖമാണ് പത്തനാപുരത്തും കണ്ടത്. എന്നിട്ടും ആരും മിണ്ടുന്നില്ല. അതുകൊണ്ട് തന്നെ പൊലീസും ഒളിച്ചു കളിക്കുന്നു. കോണ്‍ഗ്രസിന്റെ പ്രതിഷേധം മാത്രമാണ് ഉയരുന്നത്. അതിനിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആക്രമിച്ച കേസില്‍ കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എയുടെ പിഎ പ്രദീപ് കോട്ടാത്തലയെ ഉടന്‍ അറസ്റ്റ് ചെയ്യും.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പ്രദീപും സംഘവും ആക്രമിച്ചു പരുക്കേല്‍പ്പിച്ചതായാണു കേസ്. പെറ്റി കേസ് ചുമത്തി അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിടാനുള്ള സാധ്യതയും പൊലീസ് പരിശോധിക്കുന്നുണ്ട്. നടിയെ ആക്രമിച്ച സംഭവത്തില്‍ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസിലെ പ്രതിയാണു പ്രദീപ് കോട്ടാത്തല. ഈ കേസില്‍ ജാമ്യത്തില്‍ തുടരവേ യൂത്ത് കോണ്‍ഗ്രസുകാരെ ആക്രമിച്ച കേസില്‍ പ്രതിയാകുന്നു. ഇതോടെ എംഎല്‍എയ്ക്ക് വേണ്ടി പ്രദീപ് എന്തും ചെയ്യുമെന്ന് കൂടി വ്യക്തമാകുകയാണ്.

മാപ്പുസാക്ഷിയെ സ്വാധീനിച്ചതിന് പിന്നിലെ ഗൂഢാലോചനയും ഇവിടെ തെളിയുകയാണ്. ഏതായാലും പത്തനാപുരത്തെ അടിപിടിയില്‍ കൂടി പ്രദീപ് പ്രതിയായതു പൊലീസ് പരിശോധിക്കുകയാണ്. കാസര്‍കോട് ക്രൈംബ്രാഞ്ചാണു മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസ് അന്വേഷിക്കുന്നത്. അതിനിടെ പ്രദീപിനെ അറസ്റ്റ് ചെയ്യാതിരിക്കാന്‍ വമ്പന്‍ സമ്മര്‍ദ്ദം പൊലീസിന് മേലുണ്ട്. നടിയെ ആക്രമിച്ച കേസില്‍ ജാമ്യം റദ്ദാകാന്‍ സാധ്യതയുള്ളതിനാലാണ് അത്.

എന്നാല്‍ പത്തനാപുരത്തെ ലോക്കല്‍ പൊലീസിന് പ്രദീപിനെ കേസില്‍ ശക്തമായ വകുപ്പുകള്‍ ഇട്ട് പൂട്ടണമെന്ന അഭിപ്രായമാണുള്ളത്. ആക്രമണത്തിന്റെ വിഡിയോ ദൃശ്യങ്ങള്‍ കാസര്‍കോട്ടെ അന്വേഷണ സംഘത്തിനു ചിലര്‍ കൈമാറിയതായാണു വിവരം. ജാമ്യ വ്യവസ്ഥ റദ്ദാക്കാനുള്ള സാഹചര്യം ഉണ്ടോയെന്നു സംഘം പരിശോധിക്കുന്നു. മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയെന്ന കേസില്‍ ക്രൈംബ്രാഞ്ച് സംഘം വൈകാതെ പ്രദീപിനെ വീണ്ടും ചോദ്യം ചെയ്തേക്കുമെന്നാണു വിവരം. കുറ്റപത്രം നല്‍കുന്നതിനു മുന്നോടിയായാണു ചോദ്യം ചെയ്യല്‍.

കഴിഞ്ഞ ദിവസം വെട്ടിക്കവല കോക്കാട് ക്ഷീര ഉല്‍പാദക സംഘം കെട്ടിടം ഉദ്ഘാടനച്ചടങ്ങില്‍ കെ.ബി.ഗണേശ്കുമാര്‍ എംഎല്‍എയുടെ സാന്നിധ്യത്തില്‍ പ്രദീപ് കോട്ടാത്തലയുടെ നേതൃത്വത്തില്‍ കേരള കോണ്‍ഗ്രസ്(ബി) പ്രവര്‍ത്തകര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. എന്നാല്‍ പ്രദീപിനും സംഘത്തിനും എതിരെ ചുമത്തിയ അതേ വകുപ്പു പ്രകാരം മര്‍ദനമേറ്റവര്‍ക്കെതിരെയും കേസെടുത്ത പൊലീസ് നടപടി വിവാദമായി. കേസ് ദുര്‍ബലപ്പെടുത്താനാണ് ഇതെന്നാണു കോണ്‍ഗ്രസ് ആരോപണം.

യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ സുബിന്‍, സുബീഷ്, രാജേഷ് എന്നിവര്‍ക്കാണു മര്‍ദനമേറ്റത്. ഇവര്‍ ആരെയും ആക്രമിക്കുന്ന ദൃശ്യങ്ങളില്ല. സ്റ്റേഷനില്‍ നിന്നു ജാമ്യം ലഭിക്കാവുന്ന വകുപ്പുകള്‍ പ്രകാരമാണ് ഇരുവിഭാഗങ്ങള്‍ക്കുമെതിരെ കേസ്. അതും പ്രദീപിനെതിരെ കേസെടുത്താലും ഉടന്‍ വിട്ടയ്ക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമാണ്. രാഷ്ട്രീയ സ്വാധീനത്തിന് വഴങ്ങിയാണ് പൊലീസ് ഇത്തരത്തില്‍ കേസെടുത്തത്. അടി നടക്കുമ്പോള്‍ എല്ലാം കണ്ട് ഗണേശ് കുമാര്‍ കാറിലുണ്ടായിരുന്നു.

സ്വിഫ്റ്റ് കാറിലാണ് പ്രദീപും സംഘവും സ്ഥലത്ത് എത്തിയത്. അവിടെ ഉണ്ടായിരുന്ന ചില പ്രതിഷേധ പോസ്റ്ററുകള്‍ അവര്‍ നശിപ്പിച്ചു. അതിന് ശേഷം എംഎല്‍എ എത്തി. കരിങ്കൊടി പ്രതിഷേധം നടത്തിയവരെ സിഫ്റ്റ് കാറില്‍ സൂക്ഷിച്ച കമ്പവും വടിയുമായി ആക്രമിക്കുകയായിരുന്നു സംഘം. അതുകൊണ്ട് തന്നെ ആക്രമത്തിന് പിന്നില്‍ വ്യക്തമായ ഗൂഢാലോചനയുണ്ട്. ഇത് പൊലീസ് അന്വേഷിക്കണമെന്ന ആവശ്യം ശക്തമാണ്.

ഇന്നലെ കോക്കാട് കോണ്‍ഗ്രസ് പ്രതിഷേധ യോഗം സംഘടിപ്പിച്ചു. ഇന്ന് 11ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കെ.ബി. ഗണേശ്കുമാര്‍ എംഎല്‍എയുടെ പത്തനാപുരത്തെ വസതിയിലേക്കു മാര്‍ച്ച് നടത്തും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category