
ഒരുപാട് അനിശ്ചിതത്വങ്ങള്‍ക്കും, മുന്‍പ് ദര്‍ശിച്ചിട്ടില്ലാത്ത സംഭവ പരമ്പരകള്‍ക്കും ഒടുവില്‍ ബുധനാഴ്ച്ച ജോ ബൈഡന് അമേരിക്കയുടെ 46-മത് പ്രസിഡണ്ടായി സ്ഥനമേല്ക്കുകയാണ്. ഈ സാഹചര്യത്തില്‍ ഈ 78 കാരന്റെ പാരമ്പര്യം തേടിപോവുകയാണ് മാധ്യമങ്ങള്‍. തന്റെ ഐറിഷ് പാരമ്പര്യത്തെ കുറിച്ച് ജോ ബൈഡന് പലപ്പോഴും പരാമര്‍ശിക്കാറുണ്ട്. എന്നാല്‍, ഇപ്പോള്‍ മാധ്യമങ്ങളുടെ ശ്രദ്ധ കൂടുതല്‍ പതിക്കുന്നത് 2013-ല്‍ ജോ ബൈഡന് നടത്തിയ ഒരു പരാമര്‍ശത്തിലേക്കാണ്. തനിക്ക് ഇന്ത്യയുമായി കുടുംബ ബന്ധങ്ങള്‍ ഉണ്ടെന്ന് ബൈഡന് അന്ന് പ്രസ്താവിച്ചിരുന്നു.
ഇന്ത്യ സന്ദര്‍ശിച്ച വേളയില്‍ 2013 ല്‍ അദ്ദേഹം പറഞ്ഞത് 1970 കളില്‍ മുംബൈയില്‍ നിന്നും ബൈഡന് എന്ന സര് നെയിമോടുകൂടിയ ഒരു വ്യക്തി തനിക്ക് കത്തെഴുതി എന്നും തങ്ങള്‍ ബന്ധുക്കളാണെന്ന് ഓര്‍മ്മിപ്പിച്ചു എന്നുമാണ്. തങ്ങളുടെ പ്രപിതാമഹന്മാര് ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരിക്കാം എന്നും അങ്ങനെ മുംബൈയില്‍ എത്തിയിരിക്കാമെന്നുമാണ് അന്ന് അദ്ദേഹം പറഞ്ഞത്. ഈ ബന്ധുവിന്റെ പേര് ജോര്‍ജ്ജ് ബൈഡന് എന്നാണ് അന്ന് ജോ ബൈഡന് പറഞ്ഞത്. എന്നാല്‍ ഔദ്യോഗിക രേഖകളിലൊന്നും അങ്ങനെ ഒരു പേരുള്ളതായി കാണുന്നില്ല.
അതേസമയം, കിംഗ്സ് കോളേജിലെ യുദ്ധ ചരിത്രങ്ങള്‍ പഠിപ്പിക്കുവാന്‍ വിസിറ്റിംഗ് പ്രൊഫസറായി എത്തുന്ന ടിം വില്ലേസി പറയുന്നത് ജോ ബൈഡന്, ഈസ്റ്റ് ഇന്ത്യാ കമ്പനിക്ക് വേണ്ടി ജോലി ചെയ്തിരുന്ന ക്രിസ്റ്റഫര്‍ ബൈഡന്റെ ബന്ധുവാകാനാണ് സാധ്യത എന്നാണ്. ഇത് ശരിയാണെങ്കില്‍ പ്രസിഡണ്ടിനും വൈസ്പ്രസിഡണ്ടിനും ഇന്ത്യാ ബന്ധങ്ങള്‍ ഉണ്ട്. വൈസ് പ്രസിഡണ്ട് കമലാ ഹാരിസിന്റെ അമ്മ തമിഴ്നാട്ടില്‍ ജനിച്ചു വളര്‍ന്ന സ്ത്രീയാണെന്നുള്ളത് നേരത്തേ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു.
ഇതില്‍ അതീവ രസകരമായ കാര്യം ക്രിസ്റ്റഫര്‍ ബൈഡന് ജീവിച്ചിരുന്നതും മരണമടഞ്ഞതും അന്ന് മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈയില്‍ ആയിരുന്നു. ഇതേ ചെന്നൈയില്‍ ആണ് കമലാ ഹാരിസിന്റെ മാതവ് ജനിച്ചു വളര്‍ന്നത്. എന്നിരുന്നാലും പ്രസിഡണ്ടിന്റെയും വൈസ്പ്രസിഡണ്ടിന്റെയും പൂര്‍വ്വികര്‍ തീര്‍ത്തും വിരുദ്ധമായ സാഹചര്യത്തിലായിരിക്കാം ജീവിച്ചിരുന്നത് എന്ന് ഒരു മാധ്യമം അനുമാനിക്കുന്നു.

കമല ഹാരിസ് തന്നെ പറഞ്ഞിരിക്കുന്നത് തന്റെ മുത്തശ്ശന് ഒരു സ്വാതന്ത്ര്യ സമരസേനാനി ആണെന്നാണ്. അങ്ങനെ വരുമ്പോള്‍ ജോ ബൈഡന്റെ ബന്ധു തീര്‍ത്തും എതിര്‍ഭാഗത്ത് നില്ക്കുന്ന ആളുമായിരിക്കും. ക്രിസ്റ്റഫര്‍ ബൈഡന് ജനിച്ച 1800 കളുടെ ആരംഭത്തില്‍ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി, തെക്കന്‍ ഏഷ്യയുടെ മുക്കാല്‍ ഭാഗവും കീഴടക്കിയിരുന്നു. 1821-ല്‍ പ്രിന്‍സസ്സ് ഷാര്‍ലറ്റ് ഓഫ് വെയില്‍സ് എന്ന വാണിജ്യ കപ്പലിന്റെ ക്യാപ്റ്റന്‍ ആയിട്ടാണ് ക്രിസ്റ്റഫര്‍ ബൈഡന് ആദ്യമായി ഇന്ത്യയിലെത്തുന്നത്. അതിനു ശേഷം നാലുതവണ കൂടി ബൈഡന് ബ്രിട്ടനില്‍ നിന്നും ഇന്ത്യയിലേക്ക് വന്നുപോയി.
തന്റെ ഗ്രാമത്തില്‍ നിന്നും ഹാരിയറ്റ് ഫ്രീറ്റ് എന്ന യുവതിയെ വിവാഹം കഴിച്ച ക്രിസ്റ്റഫര്‍ ബൈഡന് പിന്നീട് കുടുംബ സമേതം ഇന്നത്തെ ചെന്നൈ ആയ മദ്രാസില്‍ സ്ഥിരതാമസം ആക്കുകയായിരുന്നു. ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ മറൈന്‍ സ്റ്റോര്‍ കീപ്പര്‍ ആയിട്ടായിരുന്നു അയാള്‍ ജോലി ചെയ്തിരുന്നത്. ധാരാളം ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന ക്രിസ്റ്റഫറിനെ തദ്ദേശവാസികള്‍ക്കും ഇഷ്ടമായിരുന്നു എന്ന് ചില വൃത്തങ്ങളെ ഉദ്ദരിച്ച് ടൈംസ് പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. അദ്ദേഹത്തിനായി നിര്‍മ്മിച്ച ഒരു സ്മാരകം ഇന്നും ചെന്നൈയിലുണ്ട്.
അതിനിടയില്‍ ഇന്ത്യാക്കാര്‍ സ്വാതന്ത്ര്യത്തിനായി പൊരുതാന്‍ ആരംഭിച്ചിരുന്നു. ഇതിന്റെ ഫലമായി 1857 ലെ ഒന്നാം സ്വാതന്ത്ര്യ് സമരമുണ്ടായി. തൊട്ടടുത്ത വര്‍ഷമാണ് ബൈഡന് മരിക്കുന്നത്. ചില കലാപകാരികള്‍ അദ്ദേഹത്തെ കൊല്ലുകയയിരുന്നു എന്നാണ് ടൈംസ് പറയുന്നത്. അദ്ദേഹത്തിന്റെ രണ്ട് പുത്രന്മാര് ബ്രിട്ടനിലേക്ക് തിരികെ പോയെങ്കിലും പുത്രി ചെന്നൈയില്‍ തന്നെ തുടര്‍ന്നു.എന്നാല്‍ അവര്‍ വിവാഹം കഴിച്ചുവോ കുട്ടികള്‍ ഉണ്ടോ എന്ന കാര്യമൊന്നും അറിവില്ല.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam