1 GBP = 100.80 INR                       

BREAKING NEWS

നിങ്ങള്‍ ടാക്സ് റിട്ടേണ്‍ ഇനിയും സമര്‍പ്പിച്ചില്ലെ? ടാ ക്സ് സ്റ്റാറ്റസ് എങ്ങനെ അറിയാം? 31ന് മുന്‍പ് ചെയ്തില്ലെങ്കില്‍ പണികിട്ടു മെന്നിരിക്കെ ഓര്‍ക്കാന്‍ ചില കാര്യങ്ങള്‍

Britishmalayali
kz´wteJI³

നുവരി 31 ന് കാലാവധി അവസാനിക്കാനിരിക്കെ ഇനിയും ഏകദേശം 4.9 മില്ല്യണ്‍ ആളുകളാണ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുവാനുള്ളത് എന്നാണ് എച്ച് എം ആര്‍ സി വ്യക്തമാക്കുന്നത്. ഇതുവരെ സ്ല്ഫ് അസ്സെസ്സ്മെന്റ് നടത്തി 7.2 മില്ല്യണ്‍ ആള്‍ക്കാര്‍ തങ്ങളുടെ ടാക്സ് റിട്ടേണ്‍ സമര്‍പ്പിച്ചു കഴിഞ്ഞു. അതായത്, ബ്രിട്ടനിലാകെ 12.1 മില്ല്യണ്‍ ആളുകളാണ് ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ ഉള്ളത്.

സമയപരിധിക്ക് മുന്‍പായി റിട്ടേണ്‍ സമര്‍പ്പിച്ചില്ല എങ്കില്‍ നിങ്ങള്‍ക്ക് 100 പൗണ്ട് പിഴ ഒടുക്കേണ്ടതായി വരും. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിയവരില്‍ നിന്നും ഈടാക്കിയ പിഴമാത്രം ഏകദേശം 100 മില്ല്യണ്‍ പൗണ്ട് ഉണ്ടായിരുന്നു എന്നാണ് കണക്കുകള്‍ പറയുന്നത്. അതേസമയം, കോവിഡ് പ്രതിസന്ധിമൂലം റിട്ടേണ്‍ സമര്‍പ്പിക്കാന്‍ താമസിക്കുന്നവര്‍ക്ക് അത് കാരണമായി പറഞ്ഞ് പിഴ ഒഴിവാക്കുവാനുള്ള അപേക്ഷ സമര്‍പ്പിക്കാം. പക്ഷെ, കോവിഡ് പ്രതിസന്ധി നിങ്ങളെ പ്രതികൂലമായി ബാധിച്ചു എന്നതിനുള്ള തെളിവ് ഹാജരാക്കേണ്ടതായി വരും.

ടാക്സ് അടയ്ക്കാനുള്ള സാഹചര്യമില്ലെങ്കില്‍ കൂടി റിട്ടേണുകള്‍ സമയത്ത് സമര്‍പ്പിക്കുവാനാണ് തങ്ങള്‍ നിര്‍ദ്ദേശിക്കുന്നത് എന്നാണ് എച്ച് എം ആര്‍ സി പറയുന്നത്. ഒന്നിച്ച് ടാക്സ് അടയ്ക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് അത് 12 മാസത്തവണകളായി അടയ്ക്കുവാനുള്ള സൗകര്യവുമുണ്ട്. ഇതുമായി ബന്ധപ്പെട്ട് നിങ്ങള്‍ ശ്രദ്ധിക്കേണ്ട ചില വസ്തുതകള്‍ വിദഗ്ദര്‍ പറയുന്നത് ശ്രദ്ധിക്കുക.

1. റിട്ടേണ്‍ സമര്‍പ്പിക്കാന്‍ വൈകിപ്പിക്കരുത്
കോവിഡ് പ്രതിസന്ധി പ്രതികൂലമായി ബാധിച്ചവര്‍ക്ക് റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം അനുവദിച്ചിട്ടുണ്ടെങ്കിലും, ഇതു സംബന്ധിച്ച വ്യക്തത ഇനിയും കൈവന്നിട്ടില്ല. അതിനാല്‍ തന്നെ റിട്ടേണ്‍ സമര്‍പ്പിക്കുന്നതില്‍ കാലതാമസം വരുത്തരുത്. പ്രതിസന്ധി വിപരീതമായി ബാധിച്ചു എന്നതിന്റെ നിര്‍വചനത്തില്‍ നിങ്ങള്‍ ഉള്‍പ്പെട്ടില്ലെങ്കില്‍ പിഴയൊടുക്കേണ്ടതായി വരും.

മാത്രമല്ല, ടാക്സ് റിട്ടേണ്‍ നേരത്തേ തയ്യാറാക്കിയാല്‍ വരുന്ന വര്‍ഷത്തെ സാമ്പത്തിക കാര്യങ്ങള്‍ കൃത്യമായി ആസൂത്രണം ചെയ്യാന്‍ കഴിയും. ഇത് നിങ്ങളുടെ ആദ്യത്തെ ടാക്സ് റിട്ടേണ്‍ സമര്‍പ്പണമാണെങ്കില്‍ നിങ്ങളുടെ യൂണിക് ടാക്സ്പേയര്‍ റെഫറന്‍സ് കോഡിനായി റെജിസ്റ്റര്‍ ചെയ്യേണ്ടിവരും. ഇതിന് 20 ദിവസം വരെ സമയമെടുത്തേക്കാം. മാത്രമല്ല, 2019 എപ്രില്‍ മുതല്‍ 2020 ഏപ്രില്‍ വരെയുള്ള എല്ലാ വരവ് ചെലവ് കണക്കുകളുടെയും രേഖകളും തയ്യാറാക്കി വയ്ക്കേണ്ടതുണ്ട്. അതിനാല്‍. ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുവാനുള്ള പണി എത്രയും പെട്ടെന്ന് ആരംഭിക്കുക.

2. എല്ലാ രേഖകളും കൃത്യമായി സൂക്ഷിച്ചു വയ്ക്കുക
ടാക്സ് റിട്ടേണ്‍ സമര്‍പ്പിക്കുവാന്‍ അതിനുള്ള ഫോം തുറക്കുന്നതിനു മുന്‍പ് തന്നെ നിങ്ങളുടെ രേഖകളെല്ലാം കൃത്യമായി ഉണ്ടെന്ന് ഉറപ്പുവരുത്തുക. നിങ്ങളുടെ ബിസിനസ്സ് ചെലവുകളുടെ വിശദവിവരങ്ങള്‍, നിങ്ങള്‍ ജീവകരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് നല്‍കിയ തുകയുടെ വിശദാംശങ്ങള്‍ നിങ്ങളുടെ പെന്‍ഷന്‍ വിവരങ്ങള്‍ എനിവയും തയ്യാറാക്കി വയ്ക്കണം.

3. ടാക്സ് അലവന്‍സ് പരമാവധി ഉപയോഗിക്കുക
എല്ലാവര്‍ഷവും ലക്ഷക്കണക്കിന് നികുതിദായകര്‍ തങ്ങള്‍ക്ക് അര്‍ഹതയുള്ള ടാക്സ് അലവന്‍സ് അവഗണിക്കാറുണ്ട്. ഇത് നിങ്ങള്‍ക്ക് പണം ലാഭിക്കുവാനുള്ള അവസരമാണ് കളയുന്നത്. ഉദാഹരണത്തിന് ഓരോ വര്‍ഷവും ഐ എസ് എയില്‍ പണം നിക്ഷേപിച്ച് 20,000 പൗണ്ട് വരെ നികുതി രഹിതമാക്കുവാന്‍ നിങ്ങള്‍ക്ക് കഴിയും. അതുപോലെ നിങ്ങള്‍ക്ക് 1000 പൗണ്ടിന്റെ നികുതി രഹിത പലിശ അലവന്‍സും 2000 പൗണ്ടിന്റെ ലാഭവിഹിത അലവന്‍സും ലഭിക്കും.

അതുപോലെ നിങ്ങള്‍ വിവാഹിതനോ സിവില്‍ പാര്‍ടനര്‍ഷിപ്പില്‍ ഉള്ള ആളോ ആണെങ്കില്‍, നിങ്ങളുടെ പങ്കാളി ആവശ്യത്തിനുള്ള പണം ഒരു വര്‍ഷം സമ്പാദിക്കുന്നില്ലെങ്കില്‍, അല്ലെങ്കില്‍ അവര്‍ക്കുള്ള 12,500 പൗണ്ടിന്റെ ടാക്സ് ഫ്രീ പേഴ്സണല്‍ അലവന്‍സ് ഉപയോഗിക്കാന്‍ മാത്രം വരുമാനമില്ലെങ്കില്‍ നിങ്ങള്‍ക്ക് അതും ഉപയോഗിക്കാവുന്നതാണ്.

4. രേഖകള്‍ എല്ലാം തയ്യാറാക്കി വയ്ക്കുക
ചില നേരങ്ങളില്‍ തികച്ചും അപ്രതീക്ഷിതമായി എച്ച് എം ആര്‍ സി രേഖകള്‍ പരിശോധിക്കും. അതുകൊണ്ടുതന്നെ നിങ്ങളുടെ രേഖകളെല്ലാം കൃത്യമായി സൂക്ഷിക്കേണ്ടതുണ്ട്. വരുമാനത്തിന്റെയും ചെലവിന്റെയും രേഖകള്‍, വാറ്റ്, തുടങ്ങിയവയുടെ രേഖകള്‍ എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

സാധുതയുള്ള ചെലവുകള്‍ക്ക് ഇള്‍വുകള്‍ക്കായി അപേക്ഷിക്കുക
നിങ്ങള്‍ ഒരു സ്വയം തൊഴില്‍ സംരംഭകനോ വാടകയ്ക്ക് നല്‍കിയ വീടുകളുടെ ഉടമസ്ഥനോ ആണെങ്കില്‍, നിങ്ങളുടെ ജോലിയുമായി ബന്ധപ്പെട്ട് പല ചെലവുകളും ഉണ്ടായേക്കാം. ലാപ് ടോപ് പോലുള്ള ഉപകരണങ്ങള്‍ വാങ്ങിച്ചതും മറ്റും ഒരുപക്ഷെ നിങ്ങള്‍ റിട്ടേണില്‍ ഉള്‍പ്പെടുത്തിയിട്ടില്ലായിരിക്കാം. ഇത്തരം ചെറിയ ചെലവുകള്‍ പോലും, അത് നിങ്ങളുടെ വരുമാന മാര്‍ഗ്ഗവുമായി ബന്ധപ്പെട്ടതാണെങ്കില്‍ റിട്ടേണില്‍ ഉള്‍പ്പെടുത്തണം. ഇതിനൊക്കെ നികുതി ഇളവ് ലഭ്യമാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category