
ഏകദേശം അമ്പതോളം ജീവനക്കാര്‍ക്ക് കോവിഡ് ബാധ സ്ഥിരീകരിച്ചതോടെ മാഞ്ചസ്റ്ററിലെ ടെസ്കോ സൂപ്പര്‍ സ്റ്റോര്‍ അടച്ചുപൂട്ടി. ഇവിടെ കോവിഡ് പരിശോധന നടത്തുവാന്‍ സൈനിക സഹായം തേടിയിരിക്കുകയാണ്. സ്ട്രെര്ഫോര്ഡിലെ ചെസ്റ്റര്‍ റോഡിലുള്ള ടെസ്കോ എക്സ്ട്രയിലെ ഒരു ജീവനക്കാരന് കോവിഡ് ബാധിച്ച് മരണമടയുകയും ചെയ്തതോടെ കൂടുതല്‍ കരുതല്‍ സ്വീകരിച്ചിരിക്കുകയാണ് ചില്ലറവില്പനമേഖലയിലെ ഭീമന്. എന്നാല്‍, ഈ ജീവനക്കാരന്റെ മരണം കോവിഡ് മൂലമാണോ എന്ന കാര്യം സൂപ്പര്‍ മാര്‍ക്കറ്റ് പ്രതിനിധികള്‍ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
ഏകദേശം അമ്പതോളം ജീവനക്കാര്‍ രോഗബാധ സ്ഥിരീകരിച്ച് സെല്‍ഫ് ഐസൊലേഷനില്‍ പോയിട്ടും ഇന്നലെ ഉച്ചക്ക് സ്റ്റോര്‍ തുറന്നു. 445 ജീവനക്കാരുള്ള ഈ സ്റ്റോറില്‍ ജീവനക്കാരെ മുഴുവന്‍ രോഗപരിശോധനക്ക് വിധേയരാക്കുവാന്‍ സൈന്യം എത്തിക്കഴിഞ്ഞു. ട്രഫോര്‍ഡ് കൗണ്‍സിലുമായി ചേര്‍ന്നാണ് സൈന്യം കോവിഡ് പരിശോധന നടത്തുന്നത്. ജനുവരി 12 ന് അവസാനിച്ച ആഴ്ച്ചയില്‍ ട്രഫോര്‍ഡ് മേഖലയില്‍ തൊട്ടുമുന്‍പത്തെ ആഴ്ച്ചയിലേതിനേക്കാള്‍ 35 ശതമാനം വര്‍ദ്ധനവാണ് രോഗവ്യാപനത്തില്‍ ദൃശ്യമായത്.
വൈറസ് ബാധ നിയന്ത്രണവിധേയമാക്കുവാന്‍ കടുത്ത നടപടികള്‍ എടുത്തിട്ടുണ്ടെന്ന് ടെസ്കോ അറിയിച്ചു. സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെയുള്ള നിബന്ധനകള്‍ കൂടുതല്‍ കര്‍ശനമായി നടപ്പിലാക്കും. ക്രിസ്ത്മസ്സ് കാലത്ത് സര്‍ക്കാര്‍ നല്കിയ ഇളവുകള്‍ കാരണം രാജ്യത്താകമാനം സൂപ്പര്‍മാര്‍ക്കറ്റുകളില്‍ അഭൂതപൂര്‍വ്വമായ തിരക്കായിരുന്നു അനുഭവപ്പെട്ടത്. അതോടൊപ്പം, അതിവ്യാപന ശേഷിയുള്ള പുതിയ ഇനം വൈറസിന്റെ ആവിര്‍ഭാവം കൂടിയായപ്പോള്‍ സ്ഥിതിഗതികള്‍ നിയന്ത്രണാതീത മാവുകയായിരുന്നു.

അതേസമയം സൂപ്പര്‍മാര്‍ക്കറ്റുകള്‍ രോഗവ്യാപനത്തിന് കളമൊരുക്കുമെന്ന് കഴിഞ്ഞ ദിവസം ബോറിസ് ജോണ്സണ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഒരാളുടെ തൊട്ടടുത്ത് നില്ക്കുന്നില്ല എന്നതുകൊണ്ട് മാത്രം രോഗബാധയില്‍ നിന്നും രക്ഷനേടാന്‍ കഴിയില്ല. രോഗബാധയുള്ള ഒരു വ്യക്തി സ്പര്‍ശിച്ച പ്രതലത്തില്‍ സ്പര്‍ശിച്ചാലും രോഗബാധ ഉണ്ടാകാം. അതുകൊണ്ടുതന്നെ, നിങ്ങള്‍ വാങ്ങുമെന്ന് ഉറപ്പുള്ള സാധനങ്ങളില്‍ മാത്രമേ സ്പര്‍ശിക്കാവൂ എന്നാണ് ഉപഭോക്താക്കള്‍ക്കായി സര്‍ക്കാര്‍ നല്കുന്ന നിര്‍ദ്ദേശം.
അതിര്‍ത്തികള്‍ അടയ്ക്കുന്നതിന് മുന്നോടിയായി ബ്രിട്ടനിലേക്ക് വന്‍ ജനപ്രവാഹം
തിങ്കളാഴ്ച്ച ബ്രിട്ടന്റെ അതിര്‍ത്തികള്‍ ലോകത്തിനു മുന്നില്‍ കൊട്ടിയടക്കുമെന്ന് ഉറപ്പായതോടെ പല ഭാഗങ്ങളില്‍ നിന്നായി ബ്രിട്ടനിലേക്ക് പ്രവഹിക്കുന്നത് ആയിരങ്ങളാണ്. അതിര്‍ത്തികള്‍ അടയ്ക്കുന്നതിനു മുന്‍പ് സ്വന്തം കൂടണയാന്‍ എത്തുന്ന ബ്രിട്ടീഷുകാരുടെ ചിത്രങ്ങള്‍ പല മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും പ്രചരിക്കുകയാണ്. തിങ്കളാഴ്ച്ച രാവിലെ 4 മണിയോടുകൂടി എല്ലാ യാത്രാ ഇടനാഴികളും അടയ്ക്കപ്പെടുമെന്ന് ബോറിസ് ജോണ്സണ് പ്രഖ്യാപിച്ചിരുന്നു.
ഇനിമുതല്‍ ബ്രിട്ടനില്‍ എത്തുന്നവര്‍, അവര്‍ ഏതു രാജ്യത്തുനിന്നായാലും യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് രോഗപരിശോധന നടത്തി നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയിരിക്കണം. മാത്രമല്ല, ബ്രിട്ടനിലെത്തിയാല്‍ പത്തു ദിവസത്തെ നിര്‍ബന്ധിത ക്വാറന്റൈനും വിധേയരാകണം. പുതിയ നിയന്ത്രണങ്ങള്‍ നിലവില്‍ വരുന്നതോടെ വിമാന സര്‍വ്വീസുകള്‍ പലതും റദ്ദ് ചെയ്യുമെന്ന സൂചന വിമാന കമ്പനികള്‍ നല്‍കിക്കഴിഞ്ഞു. മാത്രമല്ല, വിമാനത്താവളങ്ങള്‍ താത്ക്കാലികമായി അടച്ചിടേണ്ടിവരുമെന്ന സൂചനയും ലഭിച്ചിട്ടുണ്ട്.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ബ്രിട്ടനിലെത്തുന്നവരുടെ എണ്ണം കണക്കില്ലാതെ വര്‍ദ്ധിക്കുന്നത്. എന്നാല്‍, കണക്കില്ലാതെ തിരികെ യെത്തുന്നവരുടെ എണ്ണം വര്‍ദ്ധിക്കുന്നതോടെ രോഗവ്യാപനം വീണ്ടും വര്‍ദ്ധിക്കുമെന്ന ആശങ്കയും നിലനില്ക്കുന്നു. അതിവ്യാപന ശെഷിയും, അതീവ തീവ്രമായ പ്രഹരശേഷിയുമുള്ള ബ്രസീലില്‍ നിന്നുള്ള പുതിയ ഇനം വൈറസിന്റെ സാന്നിദ്ധ്യം ബ്രിട്ടനില്‍ സ്ഥിരീകരിച്ചതോടെയാണ് കൂടുതല്‍ കടുത്ത നടപടികളിലേക്ക് നീങ്ങാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമായിരിക്കുന്നത്.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam