
കവന്‍ട്രി : അഞ്ചു ദിവസം കൊണ്ട് ബ്രിട്ടനില്‍ മരിച്ചത് ആറായിരത്തിലേറെ കോവിഡ് രോഗികള്‍. ഓരോ ദിവസവും മരിക്കുന്നവരുടെ എണ്ണം ആയിരത്തിനു മുകളില്‍ ഉയര്‍ന്നു നില്ക്കുന്നു. മരണത്തിനു ഒരു ശമനവും ഇല്ലാത്ത കാഴ്ചയും നാളുകളും. ഓരോ ദിവസവും രോഗികളാകുന്നവരുടെ എണ്ണവും അരലക്ഷത്തില്‍ എത്തുമ്പോള്‍ ഒരേ സമയം രോഗികളായി കഴിയുന്നവരുടെ എണ്ണം അനേക ലക്ഷമായി ഉയരുന്നു. കഴിഞ്ഞ വര്‍ഷം കോവിഡ് പടര്‍ന്നപ്പോള്‍ ഒന്നും ചെയ്യാനാവാതെ കയ്യും കെട്ടി നിന്ന ബ്രിട്ടന് ഒരു വര്‍ഷം കൊണ്ട് ഒന്നും പഠിച്ചില്ലേ എന്ന ആശങ്ക ഉയര്‍ത്തും വിധം ആയിരക്കണക്കിനാളുകള്‍ രണ്ടാം കോവിഡിലും വെന്റിലേറ്ററിലേക്ക് നീങ്ങുന്നു .അനേകം മലയാളികളും ഗുരുതരാവസ്ഥയില്‍ പല ആശുപത്രികളില്‍ കഴിയുന്നു.
ഐ ടി യു പോലെയുള്ള അത്യാഹിത വിഭാഗങ്ങളില്‍ ജോലി ചെയ്യാന്‍ പോലും ഡോക്ടര്‍മാരുടെയും നഴ്സുമാരുടെയും സേവനവും ദുര്‍ലഭമായി തുടങ്ങുന്നു. കണ്മുന്നില് പിടഞ്ഞു വീഴുന്ന ജീവനുകള്‍ കണ്ടുനിര്വികാരരായി മാറുന്ന ആരോഗ്യ പ്രവര്‍ത്തകരുടെ മനോനില നഷ്ടമാകരുതേ എന്ന പ്രാര്‍ത്ഥനയാണ് ശ്മശാന ഭൂമിയായിക്കൊണ്ടിരിക്കുന്ന ബ്രിട്ടനിപ്പോള്‍ ആവശ്യം. കാര്യങ്ങള്‍ അത്രകണ്ട് വഷളായിക്കഴിഞ്ഞു. ബ്രിട്ടന്റെ ശരിയായ കോവിഡ് സാഹചര്യങ്ങള്‍ മാധ്യമങ്ങള്‍ പോലും മറച്ചു വയ്ക്കാന്‍ താല്പര്യമെടുക്കുന്ന സാഹചര്യം. ശക്തമായ ലോക് ഡൌണ്‍ നടപ്പിലാക്കിയിട്ടും കാര്യങ്ങള്‍ കൈകളില്‍ ഒതുങ്ങുന്നില്ല. കഴിഞ്ഞ വര്‍ഷം ലോക് ഡൗണില്‍ കഴിവതും ജനങ്ങള്‍ പുറത്തിറങ്ങാതെ ശ്രദ്ധിച്ചെങ്കില്‍ ഇപ്പോള്‍ ആവശ്യത്തിന് വാഹനങ്ങളും മറ്റും ഏതു സമയവും ബ്രിട്ടനിലെ റോഡുകളില്‍ കാണാം. ടേക്ക് എവേ പോലെയുള്ള സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതിനാല്‍ ബ്രിട്ടന് ചലനമറ്റ ലോക്ഡോണ്‍ ആണെന്ന് പറയാനുമാകില്ല. കഴിവതും ബിസിനസ് രംഗം ചലനത്മകമാകട്ടെ എന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ കോവിഡ് അഴിഞ്ഞാടുകയാണ്, ഒരു നിയന്ത്രണവും ബാധകമാകാതെ.
എന്നാല്‍ പലയിടത്തു നിന്നും രോഗവ്യാപനത്തിന്റെ തോത് കുറഞ്ഞു തുടങ്ങിയെന്നു ആശ്വാസ റിപ്പോര്‍ട്ടും എത്തുന്നുണ്ട്. കോവിഡ് വാക്സിന് നല്കുന്ന പ്രവര്‍ത്തനം കൂടുതല്‍ ഊര്‍ജിതമാക്കാന്‍ ലഭ്യമായ സൗകര്യങ്ങള്‍ മുഴുവന്‍ ഉപയോഗപ്പെടുത്തി തുടങ്ങിയിരിക്കുകയാണ്. ടൗണ്‍ ഹാളുകള്‍, പള്ളി ഹാളുകള്‍, സ്പോര്‍ട്സ് സെന്ററുകള്‍ എന്നിവയൊക്കെ ഇതിനായി സര്‍ക്കാര്‍ ഏറ്റെടുത്തു തുടങ്ങി. ഒരേ ടൗണില്‍ തന്നെ പലയിടത്തായി ഇത്തരം കൂടുതല്‍ കേന്ദ്രങ്ങള്‍ തുറക്കുകയാണ്. അസ്ദയുടെയും മറ്റും ഫാര്‍മസി സൗകര്യങ്ങളും ഇതിനായി പ്രയോജനപ്പെടുത്തുന്നുണ്ട്. വസ്ത്രവില്പനക്കായി മാറ്റിവച്ച സ്ഥലമാണ് അസ്ദ കോവിഡ് വാക്സിനേഷന് വേണ്ടി ബര്‍മിന്‍ഹാമിലും മറ്റും വിട്ടു നല്‍കിയിരിക്കുന്നത്.
അതിനിടെ സര്‍ക്കാരിന്റെ തുടര്‍ച്ചയായ അഭ്യര്‍ത്ഥന മാനിച്ചും ജനങ്ങള്‍ കൂട്ടമായി പുറത്തിറങ്ങുന്ന കാഴ്ച ഏറെയാണ്, പ്രത്യകിച്ചും ലണ്ടന്‍ പ്രദേശത്തു. മാസ്ക് ധരിക്കാതെയും മറ്റും പുറത്തിറങ്ങുന്നവര്‍ ലണ്ടനിലെ വിക്ടോറിയ പാര്‍ക്കില്‍ നടക്കാനിറങ്ങിയത് മാധ്യമ ശ്രദ്ധയില്‍ പെട്ടതോടെ വീട്ടിലിരിക്കണം എന്ന അഭ്യര്‍ത്ഥനയുമായി ബോറിസ് ജോണ്സണ് വീണ്ടും രംഗത്തെത്തിയിട്ടുണ്ട്. ജനങ്ങള്‍ സഹകരിക്കുന്നില്ലെങ്കില്‍ ലോക് ഡൌണ്‍ കൂടുതല്‍ കാലത്തേക്ക് നീട്ടാനും സര്‍ക്കാര്‍ തയാറാകും എന്ന സൂചനയും ലഭ്യമാണ്.
(41).png)
അതിനിടെ ലോകത്തെവിടെ ഉണ്ടാകുന്ന വൈറസ് മാറ്റവും അതിവേഗം യുകെയിലും എത്തും എന്നാണ് വിദഗ്ധ പക്ഷം. കാരണം എല്ലായിടത്തും നിന്നും യാത്രക്കാര്‍ എത്തുന്നതോടെ പലവിധ വൈറസ് വ്യതിയാനത്തെ പോരാടേണ്ട ഗതികേടാണ് ബ്രിട്ടനെ കാത്തിരിക്കുന്നത്. ഈ വര്‍ഷം തന്നെ ബ്രിട്ടനിലേക്ക് അനേകം സ്വഭാവമാറ്റ വൈറസുകള്‍ എത്തിയേക്കും എന്നാണ് ഓക്സ്ഫോര്‍ഡ് വിദഗ്ധന്‍ പ്രൊഫ് ആന്‍ഡ്രൂ പൊള്ളാര്‍ഡ് പറയുന്നത്. വാക്സിന് കൊണ്ട് പ്രയോജനം ഉണ്ടായാല്‍ മാത്രമേ സാധാരണ ജീവിതം പതിയെ എങ്കിലും മടങ്ങിയെത്തൂ എന്നാണ് ഇപ്പോള്‍ ലഭ്യമാകുന്ന സൂചന. എന്നാല്‍ വൈറസ് വാക്സിനെ പ്രതിരോധിച്ചാല്‍ ലോക ക്രമം വീണ്ടും തകിടം മറിയും എന്ന മുന്നറിയിപ്പ് നല്‍കാനും ശാസ്ത്ര സംഘം മടിക്കുന്നില്ല. ലോകത്തോട് ഏറ്റവും കൂടുതല്‍ സമ്പര്‍ക്കം പുലര്‍ത്തുന്ന രാജ്യങ്ങള്‍ക്കാവും ഏറ്റവും കൂടുതല്‍ ദുരിതം എന്ന് കൂടി തെളിയിക്കുകയാണ് ബ്രിട്ടനും അമേരിക്കയും ഉള്‍പ്പെടെയുള്ള വികസിത രാജ്യങ്ങള്‍.

തിങ്കളാഴ്ച മുതല്‍ രാജ്യത്തു എത്തുന്നവര്‍ ക്വറന്റീന്‍ നിയമം ലംഘിക്കുന്നുണ്ടോ എന്നറിയാന്‍ പോലീസ് സ്പോട് ചെക്ക് നടത്താനും തീരുമാനമായി. ക്വറന്റീന്‍ ലംഘിക്കുന്നവര്‍ക്കു കടുത്ത പിഴയാകും കാത്തിരിക്കുന്നത്. കേരളത്തില്‍ നിന്നും മടങ്ങി എത്താനുള്ള നൂറുകണക്കിന് യുകെ മലയാളികളെയും പുതിയ നിയന്ത്രണങ്ങള്‍ ഏറെ പ്രയാസപ്പെടുത്തും എന്നുറപ്പു. നിയമ ലംഘനം പിടിക്കപ്പെട്ടാല്‍ അഞ്ഞൂറ് പൗണ്ടിന് മുകളിലേക്കാകും പിഴ.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam