
കോറൊണാ വ്യാപന ഭീതിയില്‍ കുട്ടികളുടെ പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചെങ്കിലും ഇംഗ്ലണ്ടിലെ എ ലെവല്‍, ജിസിഎസ്ഇ പരീക്ഷാഫലങ്ങള്‍ ഈ വര്‍ഷം ജൂലൈ ആദ്യം പ്രസിദ്ധീകരിച്ചേ ക്കുമെന്ന് റിപ്പോര്‍ട്ട്.അധ്യാപക വിലയിരുത്തല്‍ അനുസരിച്ച് ഗ്രേഡുകള്‍ തീരുമാനിക്കുമെന്ന് പരീക്ഷാ വാച്ച്ഡോഗും വിദ്യാഭ്യാസ വകുപ്പും ആരംഭിച്ച കണ്സള്ട്ടേഷന് സ്ഥിരീകരിച്ചു. കഴിഞ്ഞ തവണത്തെ വിവാദം കണക്കിലെടുത്തു ഇത്തവണ വളരെ കാര്യക്ഷമമായി ഗ്രേഡുകള്‍ നല്‍കാനാണ് ശ്രമം.പരീക്ഷാ നിയന്ത്രണ സമിതിയും വിദ്യാഭ്യാസ വകുപ്പും ഇക്കാര്യത്തില്‍ വിദഗ്ധാഭിപ്രായങ്ങള്‍ സ്വരൂപിച്ചു തുടങ്ങി.
എ-ലെവല്‍ ജിസിഎസ്ഇ ഫലങ്ങള്‍ ഓഗസ്റ്റിനു പകരം ജൂലൈ ആദ്യം പ്രസിദ്ധീകരിക്കുന്നത് വഴി അപ്പീലുകള്‍ക്കുള്ള സമയം വര്‍ദ്ധിപ്പിക്കാനും സര്‍വകലാശാലാ കാലാവധി ആരംഭിക്കുന്നതിന് മുമ്പായി കൂടുതല്‍ സമയം ചേര്‍ക്കാനും സഹായകരമാവുമെന്നാണ് വിലയിരുത്തല്‍. മാത്രമല്ല വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ കഴിവ് പ്രതിഫലിപ്പിക്കുന്ന ഒരു ഗ്രേഡ് ലഭിക്കുമെന്ന് ഉറപ്പാക്കുമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗാവിന് വില്യംസണ് അറിയിച്ചു.
അധ്യാപകര്‍ മാര്‍ക്കിടുന്ന, പരീക്ഷ ബോര്‍ഡുകള്‍ ഒരുക്കുന്ന ടെസ്റ്റ പേപ്പറുകളും ഉണ്ടാകാം. ഏതെങ്കിലും തരത്തിലുള്ള പരാതികളുയര്‍ന്നാല്‍ പേപ്പറുകള്‍ പിന്നീട് പരിശോധിക്കും. തൊഴില്‍ അധിഷ്ഠിത യോഗ്യതകളില്‍ പരീക്ഷകളെല്ലാം തന്നെ എഴുത്തുരീതിയിലായിരിക്കുമെങ്കിലും, അധ്യാപകരുടെ ഗ്രേഡുകള്‍ ആയിരിക്കും മിക്കവാറും ഇതിന് ഉപയോഗിക്കുക, പ്രായോഗിക കഴിവ് അളക്കാനായി പ്രത്യേക ക്രമീകരണങ്ങളുണ്ടാകും.
തുടക്കം മുതലുള്ള നടപടികള്‍ അധ്യാപകരുടെ വിലയിരുത്തലുകളെ ആശ്രയിച്ചിരിക്കും. പാഠ്യപ്രവര്‍ത്തനങ്ങള്‍, ഉപന്യാസങ്ങള്‍, ഗൃഹപാഠം, മാതൃകാ പരീക്ഷകള്‍ എന്നിവ ഉപയോഗിക്കാന്‍ ടീച്ചര്‍മാരോട് നിര്‍ദേശിക്കും. ടെസ്റ്റു പേപ്പറുകള്‍ക്കോ ചെറിയ പരീക്ഷകള്‍ക്കോ നിര്‍ദേശമുണ്ട്. പരീക്ഷാ നടത്തിപ്പുകാരായിരിക്കും ഇതിനുള്ള സജ്ജീകരണങ്ങള്‍ ചെയ്യുന്നതെങ്കിലും സ്കൂളിലുള്ള അധ്യാപകര്‍ തന്നെയാകാം മാര്‍ക്കിടുക.
ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ
Click here to type in malayalam